Image

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പുല്‍ക്കൂട് മത്സരത്തില്‍ മാത്യൂ തട്ടാമറ്റം കുടുംബം ഒന്നാം സ്ഥാനം നേടി.

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 30 January, 2015
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പുല്‍ക്കൂട് മത്സരത്തില്‍ മാത്യൂ തട്ടാമറ്റം കുടുംബം ഒന്നാം സ്ഥാനം നേടി.
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഏറ്റവും നല്ല പുല്‍ക്കൂടിനുള്ള സമ്മാനം മാത്യൂ ജീനാ തട്ടാമറ്റം അര്‍ഹരായി. ഈ വര്‍ഷത്തെ ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ നിന്നാണ് തട്ടാമറ്റം കുടുംബത്തെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനത്തിന് സോയ് ആന്റ് സിമില കുഴിപറമ്പില്‍ അര്‍ഹരായി. ഇടവക തലത്തില്‍ നടത്തിയ മത്സരത്തില്‍ അനേകം കുടുംബങ്ങള്‍ പങ്കെടുത്തു.
ഈ വര്‍ഷം ആദ്യമായിട്ടാണ് ചിക്കാഗോ സെന്റ് മേരീസില്‍ ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്. ഡിസംബര്‍ 31-ാം തീയ്യതി വൈകീട്ട് 7 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം വിജയികള്‍ക്ക് അസ്സിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക