Image

തണുത്തുറഞ്ഞ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ആദ്യമായി കയറിയ ബഹുമതി വില്‍ ഗാഡിന്

പി. പി. ചെറിയാന്‍ Published on 30 January, 2015
തണുത്തുറഞ്ഞ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ആദ്യമായി കയറിയ ബഹുമതി വില്‍ ഗാഡിന്
കാനഡ: എട്ടുമാസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ തണുത്തുറഞ്ഞ് ഐസായി മാറിയ നയാഗ്ര ഫോള്‍സില്‍ കയറിയ ആദ്യ സാഹസികന്‍ എന്ന സ്ഥാനത്തിന് ക്യാപ്റ്റന്‍ അഡ്വവഞ്ചര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വില്‍ ഗാഡ് അര്‍ഹനായി.

യു.എസ്. കാനഡ അതിര്‍ത്തിയില്‍ ഫോഴ്‌സ് ഷ്യൂ എന്നറിയപ്പെടുന്ന നയാഗ്രഫോള്‍സില്‍ തണുത്തുറഞ്ഞു തൂങ്ങികിടക്കുന്ന കനത്ത ഐസ് കട്ടകളില്‍ ഏകദേശം 130 അടി ഉയരത്തിലേയ്ക്കാണ് വില്‍ ഗാഡ് അതിസാഹസികമായി കയറി പറ്റിയത്. എഴുപത് മൈല്‍ വേഗതയില്‍ 150,000 ടണ്‍ വെള്ളം താഴേക്ക് കുത്തിയൊഴുകുന്നതിന് സമീപം പത്തടിയോളം  കനത്തില്‍ തൂങ്ങികിടന്നിരുന്ന ഐസില്‍ ഐസ്പിക്ക് ഉപയോഗിച്ചു കയറുന്നത് കാണികള്‍ ശ്വാസം അടക്കി പിടിച്ചാണ് നോക്കികണ്ടത്.

ഐസ് ക്ലൈംബിങ്ങ് വേള്‍ഡ്കപ്പ് വിജയിയായ വില്‍ ഗാഡ് നയാഗ്രാ കീഴടക്കിയതു ആദ്യമായായിരുന്നു.

നയാഗ്രാ ഫോള്‍സിന്റെ മുകള്‍ഭാഗത്തെത്തിയതോടെ ഐസ് പിക്ക് ഉയര്‍ത്തിപിടിച്ചു വിജയഭേരി മുഴക്കുന്നതിനും ഗാഡ് മറന്നില്ല.

തണുത്തുറഞ്ഞ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ആദ്യമായി കയറിയ ബഹുമതി വില്‍ ഗാഡിന്തണുത്തുറഞ്ഞ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ആദ്യമായി കയറിയ ബഹുമതി വില്‍ ഗാഡിന്തണുത്തുറഞ്ഞ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ ആദ്യമായി കയറിയ ബഹുമതി വില്‍ ഗാഡിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക