Image

`മുല്ലപ്പെരിയാര്‍ വിഷയം അടിയന്തിരമായി യു.എന്നിന്റെ ശ്രദ്ധയില്‍പ്പെടുത്തണം'

ജോയിച്ചന്‍ പുതുക്കുളം Published on 23 December, 2011
`മുല്ലപ്പെരിയാര്‍ വിഷയം അടിയന്തിരമായി യു.എന്നിന്റെ ശ്രദ്ധയില്‍പ്പെടുത്തണം'
ഷിക്കാഗോ: ലേകത്ത്‌ എവിടെ അതിക്രമവും ദുരന്തങ്ങളും ഉണ്ടായാല്‍ ഐക്യരാഷ്‌ട്രസഭയുടെ (യു.എന്‍) അടിയന്തിര ഇടപെടല്‍ അവിടെ ഉണ്ടാവുക എന്നത്‌ സ്വാഭാവികമാണ്‌. മുല്ലപ്പെരിയാര്‍ വിഷയത്തിലും അമേരിക്കന്‍ മലയാളികള്‍ വളരെ ശക്തമായി പ്രതികരിക്കുകയും, മുല്ലപ്പെരിയാര്‍ വിഷയം യു.എന്നിന്റെ ശ്രദ്ധയില്‍ അടിയന്തിരമായി കൊണ്ടുവരികയും ചെയ്യുകയാണെങ്കില്‍, ഇതിന്‌ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്ന്‌ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനും, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ സെക്രട്ടറിയുമായി സണ്ണി വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഇത്‌ വെറും രണ്ട്‌ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി നിസ്സാരവത്‌കരിച്ച്‌ കാണാതെ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്റേയും നിലനില്‍പ്പിന്റേയും പ്രശ്‌നമാണെന്ന്‌ മനസിലാക്കി ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുകയാണ്‌ അടിന്തിരമായി വേണ്ടത്‌.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഭരണാധികാരികളേയും ജനനേതാക്കളേയും ഈ വിഷയം ധരിപ്പിച്ച്‌, സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഈ ധര്‍മ്മ പോരാട്ടത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞാല്‍ അന്തിമമായ വിജയവും ശാശ്വതമായൊരു പരിഹാരവും കൈവരിക്കാന്‍ സാധിക്കുമെന്ന്‌ വള്ളിക്കളം തന്റെ പ്രസ്‌താവനയില്‍ തുടര്‍ന്ന്‌ പറഞ്ഞു.
`മുല്ലപ്പെരിയാര്‍ വിഷയം അടിയന്തിരമായി യു.എന്നിന്റെ ശ്രദ്ധയില്‍പ്പെടുത്തണം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക