Image

ഞാന്‍ എന്തുകൊണ്ട്‌ അമേരിക്കയെ സ്‌നേഹിക്കുന്നു, ആദരിക്കുന്നു (എം.റ്റി. ആന്റണി)

Published on 01 February, 2015
ഞാന്‍ എന്തുകൊണ്ട്‌ അമേരിക്കയെ സ്‌നേഹിക്കുന്നു, ആദരിക്കുന്നു (എം.റ്റി. ആന്റണി)
വളരെ കൊല്ലങ്ങളായി ഞാന്‍ അമേരിക്കക്കാരനാണ്‌ . എന്റെ മക്കളും പേരക്കുട്ടികളും അമേരിക്കക്കാരാണ്‌. തന്മൂലം ഇനി വേറെ കൂടുകെട്ടി പാര്‍ക്കാന്‍ പരിപാടിയില്ല . എങ്കിലും ഈ ലേഖനം മുന്നോട്ടു പോകുന്ന തിനു മുമ്പ്‌ ഒരുകാര്യം വളരെ വ്യക്തമാക്കാന്‍ ആഗ്രഹമുണ്‌ട്‌.

അമേരിക്ക തെറ്റുകളില്ലാത്ത കുറവുകളില്ലാത്ത രാജ്യമാണെന്ന്‌ എനിക്കഭിപ്രായമില്ല . ഞാന്‍ പറയാന്‍ പോകുന്ന പല കാര്യങ്ങളിലു `താരതമ്യേന' എന്ന പ്രയോഗം അടിമുടി ഉപയോഗിക്കേണ്‌ടി വരും . തന്മൂലം ആവര്‍ത്തി ക്കട്ടെ , അമേരിക്ക ഒരു പരിപൂര്‍ണ്ണ രാജ്യമല്ല . പ്രായോഗിക കാരണങ്ങള്‍ പലതുണ്‌ട്‌ . താരതമ്യേന ഞാന്‍്‌ അമേരിക്കയെ തെരഞ്ഞെടുക്കുന്നു .

ഇനി കാരങ്ങള്‍ പറയട്ടെ - ഒന്ന്‌ ഇവിടെ നിയമ സംവിധാനമുണ്ട്‌.

ഈ രാജ്യത്ത്‌ ഇറങ്ങി നടക്കാം . കുറ്റം ചെയ്‌താല്‍ ശിക്ഷിക്കപ്പെടും . ഇന്നല്ലെങ്കില്‍ നാളെ .

രണ്‌ട്‌- ഇവിടെ ബന്ദ്‌ അഥവാ പണിമുടക്കില്ല . ഇവിടെയും മറ്റു രാജ്യങ്ങളിലുള്ളതുപോലെ തൊഴിലാളികളുണ്ട്‌. അവര്‍ക്ക്‌ തൊഴിലുടമയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്‌ടാവും. പക്ഷേ മറ്റു പല രാജ്യങ്ങളിലും പണിമുടക്കുന്ന തുപോലെ സമരം പ്രഖ്യാപിക്കാറില്ല.

മൂന്ന്‌- നിയന്ത്രണ വിധേയമായ ജീവിതചിലവ്‌ . അമേരിക്കയില്‍ ജോലിയില്ലായ്‌മയുണ്ട്‌. ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്‌്‌. എങ്കി ലുംം കിട്ടുന്ന വരുമാനംകൊണ്ട്‌ അല്‍പം കഷ്‌ടിച്ചാണെങ്കിലും ജീവിക്കാന്‍ പറ്റും . അമിതമായ അവിചാരിതമായ വില വര്‍ദ്ധന ഇവിടെയില്ല . ഇവിടെ ഇരുപത്തിനാലു മണിക്കൂറും വൈദ്യുതി കിട്ടും , വെള്ളം കിട്ടും. ഇതിനൊക്കെ മീറ്ററനുസരിച്ച്‌ പണം കൊടു ക്കണം . എങ്കിലും അത്‌ ലഭി ക്കുമെന്ന കാര്യം ഉറപ്പാണ്‌ . ഗ്രോസറികടകളില്‍ എല്ലാം സുലഭമായി കിട്ടും .

നാല്‌ - കോഴ , കൈക്കൂലി അങ്ങനെയൊന്ന്‌ ഈ നാട്ടിലില്ല . കോഴ , കൈക്കൂലി എന്നൊക്കെ പറുയുമ്പോള്‍ ഒരു കാര്യം പ്രത്യേകം വിശദമാക്കേണ്‌ടതുണ്‌ട്‌ . അമേരിക്കയില്‍ കൈക്കൂലി എന്ന കുംഭകോണം ഇല്ല എന്നു ഞാന്‍ പറയില്ല . പക്ഷേ എന്റെ ദൈനംദിന കഴിഞ്ഞ അറുപതില്‍ പരം കൊല്ലങ്ങളില്‍ ഞാന്‍ കൈക്കൂലി കൊടുത്തിട്ടില്ല, എന്നോട്‌ ആരും കൈക്കൂലി ചോദിച്ചിട്ടുമില്ല .

അഞ്ച്‌- മനുഷ്യനെ മനുഷ്യനായി ബഹുമാനിക്കുന്ന രാജ്യം ഉദാഹരണം പറയട്ടെ - നിങ്ങള്‍ പോസ്റ്റോഫീസിലൊ വായന ശാലയിലോ , ഇമിഗ്രേഷന്‍ ഓഫീസിലൊ എന്തെങ്കിലും കാര്യം സാധിക്കാന്‍ പോയി നോക്കുക . എത്ര മര്യാദ യോടുകൂടിയ പെരുമാറ്റമാണ്‌ ലഭിക്കുക . ധിക്കാരമില്ലാത്ത അഹങ്കാര ജഡിലമായ പെരുമാറ്റം.

ആറ്‌ - പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോള്‍ - വല്ലപ്പോഴും ഒരു മാറ്റത്തിനു വേണ്‌ടി പുറത്തൊന്നു പോയി ഭക്ഷണം കഴിച്ചാല്‍ കൊള്ളാമെന്നുണ്‌ട്‌.

ആ ഡിപ്പാര്‍ട്ട്‌മന്റില്‍ ഏറ്റവും വിലകുറഞ്ഞ രീതിയില്‍ തരക്കേടില്ലാത്ത ഭക്ഷണം കിട്ടുന്ന രാജ്യം അമേരിക്കയാ ണ്‌ . മക്ക്‌ ഡോണാള്‍ഡ്‌ പോലുള്ള ഫാസ്റ്റ്‌ ഫുഡിനെപ്പറ്റിയല്ല പറയുന്നത്‌ . ഇവിടെ 15 അഥവാ 20 ഡോളര്‍ മുടക്കിയാല്‍, കള്ളു കുടിക്കണമെങ്കില്‍ കൂടും. തരക്കേടില്ലാത്ത ലഞ്ച്‌ അല്ലെങ്കില്‍ ഡിന്നര്‍ കഴിക്കാം.

ഇതൊക്കെ എഴുതുമ്പോള്‍ ഇന്‍ഡ്യ - അഥവാ കേരള എന്നൊരു രാജ്യം എന്റെ മനസ്സിലുണ്‌ട്‌ .
ഞാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കട്ടെ - അമേരിക്ക തെറ്റു കുറ്റങ്ങളില്ലാത്ത രാജ്യമല്ല . എന്റെ പണ ത്തിന്‌ ഇതിലും പറ്റിയ രാജ്യം വേറെയില്ല.
Join WhatsApp News
A.C.George 2015-02-01 17:39:38
Dear Antony Sir,
It make sense and you are right M. T. Antony Sir. I am also a senior citizen of this country. I am here in USA for about 40 years. I have the same opinion, you expressed.
വിദ്യാധരൻ 2015-02-01 19:00:14
നല്ലൊരു നാടാണ് ഐക്യനാട് 
എല്ല്മുറിയെപ്പണി ചെയ്യുവോർക്ക്, 
അന്തപ്പൻ മാത്തുള്ള ആണ്ട്രൂസ്
കൂടാതെ അണ്ടൻ അഴകോടൻ 
തലകുത്തി ഈ നാട്ടിൽ നിന്നീടാം 
വായനക്കാരനും നാരദർക്കും  
കൂടാതെ പാരയാം  ശകുനിക്കും 
ഉടാടി ഈ നാട്ടിൽ നടന്നീടാം 
അമ്മയെ തല്ലി ചതച്ചാലും 
അച്ഛന് രണ്ടു കൊടുത്താലും 
പക്ഷം പിടിക്കാനീനാട്ടിലാളുണ്ട്.
രാഷ്ട്രീയവൈരാഗ്യം മൂത്താലും 
ഉടലിനു മുകളിൽ തലകാണും 
ഖജനാവിൽ കൈഇട്ടു വാരുവോർക്ക്
കയ്യിൽ വൈകാതെ വിലങ്ങു വീഴും 
കള്ളന്റെ കയ്യിൽ വിലങ്ങുവീണാൽ 
'പാർട്ടികൾ' കള്ളനെ തള്ളീടും 
പട്ടിയും പൂച്ചയും  കോഴികളും 
ചുറ്റിതിരിയില്ല നാട്ടിലെ പട്ടിപോലെ 
റോഡിന്റെ നടുവിലൂടായാടീം 
പാമ്പായി വഴിയുടെ നടുവിലെങ്ങും 
കള്ളുകുടിയെനേം കാണില്ല  
ഈ നാട്ടിൽ എവിടെ തിരിഞ്ഞാലും 
മാലിനി മാരുടെ വിളയാട്ടം 
നാട്ടിലോ മാലിന്യകൂമ്പാരം 
ചുറ്റിലും കൊതുകിന്റെ വിളയാട്ടം
 കള്ളത്തരോം പൊളിവചനോം
ഈ നാട്ടിലും ഉണ്ടെന്നാകിൽതന്നെ 
സന്തോഷം അലതല്ലുന്നെങ്ങുമെങ്ങും.

joe 2015-02-01 21:07:48
Absolutely right here nobody care about your religion, polittics or family matters. We are so free here.

Tom abraham 2015-02-02 08:04:52
From a materialistic perspective, prof. Antony is right. What is forgotten is the gay/lesbian marriage legalities threatening the spiritual foundation laid by the founding fathers. You pay very high taxes for your security and comfort too. I am reminded of the title, Cry My Beloved Country. 
Vivekan 2015-02-02 17:20:26
കുതിരയുടെ കിറിയിൽ നിന്നു പൊഴിഞ്ഞതു പെറുക്കി കുരുവികൾ അവരുടെ വയറുകൾ  നിറയ്ക്കുന്നു. കുരുവികൾക്ക് പുഴുങ്ങിയ മുതിരയല്ല തിന്നുന്നതെന്നു അവരോട്ടറിയുന്നുമില്ല.
വായനക്കാരൻ 2015-02-02 20:27:08
പോകൂ കുരുവീ പോകൂ 
കുതിരക്കായ് കരുതിയ, 
കുതിരയുടെ അധരത്തിൽ നിന്നും ഉതിരുന്ന 
പുഴുങ്ങിയ മുതിരക്കായ് കുത്തിയിരിക്കാതെ 
പോകൂ അങ്ങ് ദൂരെ ഒരു തീരത്തേക്ക്.  
അവിടെ മുക്കിനു മുക്കിന് 
മാലിന്യക്കൂമ്പാരങ്ങളിൽ 
പുഴുങ്ങിയതും പുഴുങ്ങാത്തതുമായ മുതിര തിന്നാം  
പരിസരത്തു തന്നെ 
പാമ്പായിഴഞ്ഞെത്തുന്നവൻ ശർദ്ദിച്ചു തരുന്ന 
പാതിദഹിച്ച കള്ളും മോന്തി 
നാനാമതസ്തരുടെ കോളാമ്പികളിൽക്കൂടി 
നാലുദിക്കിൽ നിന്നും ഒഴുകിയെത്തുന്ന 
അവിവേകത്തിൻ മുത്തുമണികൾ 
മണ്ടയിൽ കയറ്റി മോക്ഷം പൂകാം.
Jose Kurian 2015-02-04 12:35:25
I'm here , by grace of god ....your are absolutely right , but don't forget our birth nation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക