Image

അമേരിക്കക്കാരനായ അമരക്കാരന്‍- ബോബി ജിന്‍ഡാള്‍(ത്രേസ്യാമ്മ തോമസ്‌)

ത്രേസ്യാമ്മ തോമസ്‌ Published on 02 February, 2015
അമേരിക്കക്കാരനായ അമരക്കാരന്‍- ബോബി ജിന്‍ഡാള്‍(ത്രേസ്യാമ്മ തോമസ്‌)
ഇപ്പോള്‍ ലൂയിസിയാനായുടെ അന്‍പത്തഞ്ചാമത് ഗവര്‍ണ്ണറും, വരുംകാലങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിറസാന്നിദ്ധ്യമാവാന്‍ സാധ്യതയുമുള്ള ഒരു നാമം- ബോബി ജിന്‍ഡാള്‍.
അമേരിക്കന്‍ പൗരനായി പിറന്ന്, അമേരിക്കനായി ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന, മാതൃരാജ്യത്തിന്റെ പേരോടു ചേര്‍ത്ത് ഇന്‍ഡ്യന്‍ അമേരിക്കരെന്നും ആഫ്രിക്കന്‍ അമേരിക്കനെന്നുമുള്ള സംബോധനയിലെ സാംഗത്യത്തെ ചോദ്യം ചെയ്യുന്ന, അമേരിക്കനായി ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അമേരിക്കയിലേക്കു വരാതിരിക്കുകയാണ് ഉചിതമെന്നും  ഒരു രാജ്യത്ത് ജീവിക്കുമ്പോൾ ആ രാജ്യത്തെ നിയമങ്ങള്‍ക്കും  ആചാരങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും, കുടിയേറ്റക്കാര്‍ തങ്ങളുടെ നിയമങ്ങളും ആചാരങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും, മുസ്ലീം അധിനിവേശവും അതേതുടര്‍ന്ന് 'ശരിയ' നിയമം കൊണ്ടുവന്നാല്‍ യൂറോപ്പിലെ പോലെ നിരോധിക മേഖലകള്‍ക്കു സാധ്യതയുണ്ടെന്നും, താക്കീതു നല്‍കുന്ന തികഞ്ഞ-അമേരിക്കന്‍ പൗരന്‍

വിദ്യാഭ്യാസ കാലത്ത് തന്റെ പഠനമികവു വെളിപ്പെടുത്തുകയും ഒപ്പം അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണ ഫലമായി ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയും തന്റെ ആത്മീയ യാത്രകളെക്കുറിച്ച് ന്യൂ ഓക്‌സ്‌ഫോര്‍ഡ് ടൈംസില്‍ ലേഖനങ്ങളെഴുതി തന്റെ വിശ്വാസത്തെ മറ്റുള്ളവര്‍ക്കുകൂടി  പകര്‍ന്നുകൊടുക്കുകയും, ക്രിസ്തുവിനു വേണ്ടി ലോകത്തിന്റെ ഏതതിരുവരെ വേണമെങ്കിലും  പോകാമെന്നു പറയുകയും, സ്വവര്‍ഗ്ഗ വിവാഹത്തിനും ഗര്‍ഭഛിദ്രത്തിനുമനെതിരായി തന്റെ നയം വ്യക്തമാക്കുകയും, ഭാര്യ സുപ്രിയയോടും മൂന്നു മക്കളോടും കൂടി വാരാന്ത്യങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനി-

ബയോളജിയിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദം, പൊളിറ്റിക്‌സില്‍ ഡി.ഫില്‍, നിരന്തരമായ പഠനങ്ങളിലൂടെ വിവിധ വിഷയങ്ങളില്‍ നേടിയെടുത്ത പ്രാവീണ്യം, അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രതിനിധി, ലൂസിയാനയില്‍ രണ്ടു പ്രാവശ്യം ഗവര്‍ണ്ണര്‍ സ്ഥാനം, 'റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്റെ' വൈസ് ചെയര്‍മാന്‍ തുടങ്ങി പലമേഖലകളില്‍ തന്റെ അറിവും ഭരണ മികവും തെളിയിച്ച ഭരണാധികാരി.

ലൂസിയാനയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക സാമ്പത്തിക മേഖലകളില്‍  തന്റെ സാന്നിദ്ധ്യംകൊണ്ട് അവരിലൊരാളായിതീര്‍ന്ന് പലപ്രശ്‌നങ്ങള്‍ക്കും നീതിപൂര്‍വ്വമായ പ്രശ്‌നപരിഹാരം നിര്‍ദ്ദേശിച്ച- നീതിപാലകന്‍.

അമേരിക്കയിലും പാശ്ചാത്യനാടുകളിലും നടത്തിയ പ്രസംഗങ്ങളിലൂടെ തന്റെ ആശയങ്ങളും ആദര്‍ശവും പ്രചരിപ്പിക്കാന്‍ ശ്രമിച്ച- തികഞ്ഞ വാഗമി-

നാല്പത്തി മൂന്നു വയസ്സിനുള്ളില്‍, കര്‍മ്മമേഖലകളില്‍ വ്യാപരിക്കുമ്പോഴും പത്രമാധ്യമങ്ങളില്‍ ശാസ്ത്രം, രാഷ്ട്രീയം, രാഷ്ട്രീയനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങള്‍ എഴുതിയും ഗവര്‍ണര്‍ കാലഘട്ടത്തിലെ തന്റെ അനുഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കി ആത്മകഥ പ്രസിദ്ധീകരിച്ചും അനുവാചകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഉത്തമനായ എഴുത്തുകാരന്‍.
'അമ്മയും അഛനും ഒരു കുഞ്ഞിന്റെ അര്‍ഹതയാണു, അവകാശമാണു,' എന്നും കുടുംബം സമൂഹത്തിലെ മഹനീയ സ്ഥാപനമാണുഎന്നും തന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയുംതെളിയിച്ച ശ്രേഷ്ഠ ഗ്രുഹനാഥന്‍.
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും ജനങ്ങളുടെ സഹകരണവും പിന്തുണയും ലഭിക്കുമെങ്കില്‍ താന്‍ തയ്യാറാണെന്നു പറയുമ്പോഴും അമേരിക്കയുടെ നന്മമാത്രം മനസ്സില്‍ കാണുന്ന ബോബി ജിന്‍ഡാള്‍ എന്ന അമരക്കാരന്റെ വിശേഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല..... തുടരുകയാണ്. എല്ലാവിധ ആശംസകളും.

അമേരിക്കക്കാരനായ അമരക്കാരന്‍- ബോബി ജിന്‍ഡാള്‍(ത്രേസ്യാമ്മ തോമസ്‌)
Join WhatsApp News
വായനക്കാരൻ 2015-02-02 15:55:51

Gov. Bobby Jindal polled behind 10 other potential presidential candidates in a recent Republican Iowa caucusgoer survey by The Des Moines Register and Bloomberg Politics.

Jindal garnered about 2 percent of support from the likely 2016 Republican caucus attendees surveyed, as both a "first choice" candidate and a "second choice" candidate.

About 8 percent of people surveyed thought Jindal was too conservative, 6 percent thought he was too moderate and substantially more --   38 percent -- thought he was "about right" ideologically. Nearly 48 percent of people polled weren't sure of Jindal's ideology, according to The Des Moines Register

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക