Image

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ വീണ്ടും ആക്രമണം

Published on 02 February, 2015
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ വീണ്ടും ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേര്‍ക്ക് വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ വാതിലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കുള്ളിലെ വസ്തുക്കള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

വെളുപ്പിന് മൂന്നു മണിയോടെ പളളി മതില്‍ ചാടിക്കടന്ന അക്രമികള്‍ ഗേറ്റ് അടിച്ചു തകര്‍ത്തു. ദേവാലയത്തിന്റെ വാതിലുകള്‍ തകര്‍ത്ത അക്രമികള്‍ പളളിക്കകത്തും നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അലമാരകളും ആരാധനാവസ്തുക്കളും വലിച്ചുവാരിയിട്ട നിലയിലാണ്.


ഡിസംബര്‍ ആദ്യം കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പള്ളിയുടെ ഒന്നാം നിലയില്‍ മണ്ണെണ്ണക്കുപ്പി കണ്ടെത്തിത് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നതിന് തെളിവായി. കഴിഞ്ഞ മാസം ഡല്‍ഹിയിലെ വികാസ്പുരിയില്‍ ഒരു പളളിക്കു നേരെ ആക്രമണം നടത്തിയ നാലു പേര്‍ പിടിയിലായിരുന്നു. സിസിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ പിടിയിലായത്. എന്നാല്‍, ഇവര്‍ക്ക് പ്രത്യേക സംഘടനുകളുമായി ബന്ധമില്ല എന്ന് പോലീസ് പിന്നീട് പറഞ്ഞു. ജനുവരിയില്‍ രോഹിണിയില്‍ ഒരു പളളിക്കു നേരെയും ആക്രമണമുണ്ടായി.


പളളികള്‍ക്ക് നേരെ കരുതിക്കൂട്ടിയുളള ആക്രമണമാണ് നടക്കുന്നതെന്ന് ക്രിസ്ത്യന്‍ സഭകള്‍ ആരോപിച്ചു. പളളികള്‍ക്കു നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും കൂടുതല്‍ പളളികള്‍ അക്രമികള്‍ ലക്ഷ്യമിടുകയാണെന്നും ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ സിജെ കോട്ടോ പറഞ്ഞു.


Delhi church broken into, ransacked

  New Delhi, Feb 2 (IANS) A few sacred items and a DVD player were stolen from a church in south Delhi's Vasant Kunj area, police said Monday.

But the church's administration claimed it did not seem to be just an incident of theft as this was the fifth case within nine weeks when a church was targeted.

The ransacking took place at St. Alphonsa's church in the early hours Monday.

A few sacred items, including a ciborium (receptacle) and a monstrance kept inside a tabernacle, a cabinet made of wood and glass, were taken away.

The items were stolen from the cabinet and a few of them were also destroyed, police said.

"A few people barged into the church premises. They took away the sacred items and a DVD player. But they did not touch our collection box," Father Vincent Salvatore told IANS.

Police were informed Monday morning when the church's guard found the main gate open.

Police have questioned a few people in the church's neighbourhood and collected the footage of the CCTV installed near the church.

But the Christian community members have sought that police investigate the incident from all possible angles, besides theft.

Savari Muthu Sankar, spokesman for the Delhi archdiocese, told IANS: "The intention of the burglars was not only to steal, but there was some foul play. We demanded from the police that the case should be investigated from other angles also."

John Dayal, former president of the All India Catholic Union, told IANS: "Somebody is trying to target our (Christian) community. Since this is the election time, it has another dimension."

Sankar said that attacks on churches occurring at regular intervals had unnerved Christians in Delhi.

"We see a clear pattern in these attacks," he said, adding that this is the fifth such attack within three months.

"It is difficult to say if these attacks have any connection with the (coming Delhi) elections or this is the handiwork of some fundamentalists. But it is a matter of concern and police should take proper action," Sankar added.

Four churches were attacked over the few moths in separate incidents. Three people were arrested Jan 15, a day after a church in west Delhi was vandalised, based on footage on a CCTV camera installed inside the church premises.

Earlier in January, a minor fire was reported from a church in Rohini in west Delhi. The Christmas crib outside was charred.

Some unidentified people threw stones at Our Lady of Fatima Forane Church at Jasola in south Delhi in December and broke window panes during the evening Mass.

St. Sebastian's Church, a Catholic church at Dilshad Garden in east Delhi, was burnt down in December. Police confirmed it was a case of arson.

According to the 2011 Census report, Christians number around 130,000 in Delhi, which is home to about 17 million. The Christian population in India is 24 million among the total of 1.2 billion.
Join WhatsApp News
A.C.George 2015-02-02 13:43:21
If this is true, if this happening frequently Where is our  so called secularism?
Manu 2015-02-02 15:52:31
എല്ലാ പള്ളികളും അമ്പലങ്ങളും പൊളിക്കേണ്ടതും സ്വത്തുക്കൾ കണ്ടുകെട്ടി രാജ്യത്ത് വികസന പ്രവർത്തനങ്ങൾക്കും, കുടിവെള്ളം ലഭ്യമാക്കാനും, കുഞ്ഞുങ്ങളെ പരിരക്ഷിക്കാനും, പൊതുവെ ദാരിദ്യ നിർമ്മാർജ്ജനത്തിനും, ഉയർന്ന അറിവുകൾ നേടാൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും ഉപയോഗിക്കണം. എങ്കിൽ ചൈനയെ പോലെയോ, മെച്ചമായോ, ഒരു രാജ്യത്തെയും ജനതയെയും സൃഷ്ടിക്കാനാവും.
എത്ര വലിയ സമ്പത്താണ്  ജാതി-മത-ദൈവങ്ങളും അവരെ പരിപാലിക്കുന്ന വരും കൂടി തിന്നു നശിപ്പിക്കുന്നത്! പകരം അവർ വാഗ്ദാനം ചെയ്യുന്നു 'രക്ഷപെടൽ' മാർഗ്ഗം ഒരിക്കലും സംഭവിച്ചിട്ടില്ലതാനും!  
എല്ലാ ജീവജാലങ്ങളും സുഖമായി ജീവിക്കാനാഗ്രഹിക്കുന്നു.  അതിനുള്ള ശ്രമമാണ് ജനിക്കുമ്പോൾ മുതൽ നടത്തുന്നതും. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ജീവജാലങ്ങൾ മരണത്തെ കൈവരിക്കുന്നു. ഒരു പക്ഷെ അണുക്കൾ ആയി ജീവൻ എന്ന പ്രതിഭാസം നിലനിൽക്കുന്നുണ്ടാവാം. എങ്കിൽ ജാതിയും മതവും ദൈവവും പള്ളിയും അമ്പലവും കൊണ്ട് എന്തു നേട്ടം? നിസ്സഹായകനായ, ശൂന്യനായ മനുഷ്യന്റെ പതറിയ ചിന്തയിൽ - മരണത്തിൽ നിന്ന് രക്ഷപെടാൻ പെടുന്ന പെടാപ്പാടിൽ പിടിച്ച വള്ളിയാണ്  അവനു പാമ്പായിത്തീർന്നിരിക്കുന്ന ദൈവവും പള്ളികളും ദേവാലയങ്ങളും! നാശം ഉറപ്പായ മനുഷ്യന് നാശമില്ലാത്ത ഒന്നിനെ - ദൈവത്തിനെ - സൃഷ്ടിച്ചത് അവനു ആശ്വാസം നല്കുന്നു. പക്ഷെ പള്ളികളും ദേവാലായങ്ങളും ക്രമേണ നശിക്കുന്നു. ദൈവം മാത്രം നിലനില്ക്കുന്നു. ആരാധന വീട്ടിൽ വെച്ചോ, മനസ്സിൽ വെച്ചോ  നടത്തിയാൽ പോരേ?

andrew 2015-02-02 19:11:22
 Manu wrote a wonderful truth. Now the question is - do this churches needed remolding or renovations and the christians  exploited the situation. In any case all religions are a curse to human morality. All of them has to go. then only there will be peace on this earth.
Ninan Mathullah 2015-02-02 19:47:29
It looks like Manu and andrew found a new discovery that nobody ever thought about. Congratulations. Is it the RSS face hiding behind these faceless names. Now, if this is a wonderful idea, why both of you are waiting to implement it? Jump into the ring, and campaign for your wonderful idea, and show that you can make it heaven here with these ideas. Otherwise it is just a wild dream that has no practical values.
Anthappan 2015-02-03 09:07:04

When Manu wrote that every church and temples must be dismantled and the money must be invested for the progress of humanity, what it implies is the failure of the religion and its false promises to the people.   The religion is built on lies and with the intention of looting the oppressed.   Religion injected non-existing things like god and heaven into the mind of the people who really don’t have the clue what the hell it is.  Those who are talking about god and heaven know what they are talking about because of the motives behind it.  All the gods have been given birth out of human beings fear.  Every human being has basic needs as suggested by Maslow per his hierarchy of needs.   

·         .Physiological needs

·         Safety needs

·         Love and belonging

·         Esteem

·         Self-actualization

Instead of building up and meeting the above mentioned five basic needs of human beings and make them free, Religion and their agents (some of them show up in this page very frequently) confuse them with false idea like, “god will protect you and take care of you’, ‘All you need to do is give the dues to the church and temple, or 1/10 to the church’, ‘go to church regularly and participate in the meaningless rituals’ etc.   And, another area where religion takes advantage is fear of death.  Even pope will stop death from happening if he gets a chance and stay on this beautiful earth (unfortunately it is being polluted to the extent where the climate is getting changed drastically).  The earth planet is a good place to live and die.  We can make heaven for ourselves and for others if we can see the god you are searching in us and in them.   Do not get distracted by these special agents of human god.  Believe in you and believe that if there is a god and that god is within you.  And always be prepared to die because we do not know about tomorrow.  Live on this earth moment by moment giving joy for your fellow being and deriving joy for yourself.    

Ninan Mathullah 2015-02-03 13:35:51
"Anantham Aghnatham Avarnaneeyam eeloka golam thiriyunna maargham Athinteyengho oru konilirikkum Anthappa kathayenthu kaanmu"
വായനക്കാരൻ 2015-02-03 14:04:32
Maslow later added a sixth need called Self-Transcendence- the self giving itself to some higher goal outside itself in altruism and spirituality. It is probably this need that is fulfilled by spirituality/religiousness. And there are thousands of religions. some successful in uplifting human beings while others successful as huge businesses just as there are successful businesses catering to the first five Maslow needs.    
വായനക്കാരൻ 2015-02-03 19:41:55
കള്ളുകുടിയൻ കുടിനിർത്തിയെന്നാൽ 
കള്ള് പിന്നെ വിഷമെന്നു ചൊല്ലും 
കാണുന്നവരോടൊക്കെ ചൊല്ലും 
നിത്യേന ചൊല്ലിക്കൊണ്ടേയിരിക്കും.
വിദ്യാധരൻ 2015-02-03 20:41:29
തകർന്ന ഹൃദയവുമായി ശ്രീ നാലപ്പാട്ട് നാരായണ മേനോൻ പരേതയായ ശ്രീമതി കാളിപുറയത്ത് മാധവിയമ്മയുടെ  ഓർമ്മകളിൽ തത്വ ചിന്തയുടെ ഉയർന്ന കൊടുമുടികളിൽ ഇരുന്നു തന്റെ പൊട്ടി തകർന്ന ഹൃദയാന്തരാളത്തിന്റെ മുറിവ് കെട്ടുമ്പോൾ പൊഴിഞ്ഞു വീണ 'കണ്ണുനീർ തുള്ളി'യിലെ കവിതാ ശകലമാണ് എടുത്ത് പ്രയോഗിച്ചിരിക്കുന്നത്. 

"എൻപ്രാണനിശ്വാസമെടുത്ത്‌ വേണം 
പാഴ്പുല്കളിൽ കൊച്ചു നരമ്പ് തീർക്കാൻ 
ആവട്ടെ എന്തിന് തളിർത്തുനില്ക്കും -
മവറ്റയെ ചുട്ടു കരിച്ചിടുന്നു "

ഇത്തരം വൈരുദ്യം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാണാൻ കഴിയും. എന്നാൽ എന്തുകൊണ്ട് എന്ന് വ്യക്തമായി പറയാൻ സാക്ഷാൽ സൃഷ്ടാവ് പോലും മടികാട്ടുന്നു.  

അല്ലെങ്കിലെന്തിന്നമലാംബരാന്തേ 
ചിക്കെന്നൊരാളേറ്റി ചുകപ്പ് വർണ്ണം ?
എന്തിനുടൻതാൻ കരിതേച്ചു മേലെ ?-
ജഗത്തിതിന്നുത്തരമോതിടട്ടെ .

എന്നുള്ള ചോദ്യം കവി വീണ്ടും വീണ്ടും ഉയർത്തുമ്പോൾ, മാത്തുള്ളയെപ്പോലുള്ളവർ ഇന്ന് മതം എടുത്തിട്ടു അമ്മാനം ആടുന്ന ദൈവത്തിൽ അർപ്പിച്ചു 

അനന്തം അജ്ഞാതം അവർണ്ണനീയ-
മീ ലോകഗോളം തിരിയുന്ന മാർഗ്ഗം 
അതിങ്കെലെങ്ങാണ്ടോരിടത്തിരുന്നു 
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു !  എന്ന് പാടി ആശ്വസിച്ചു പിൻവാങ്ങുന്നു 

പക്ഷെ അന്തപ്പനും അണ്ട്രൂസും അവിടം കൊണ്ട് നിറുത്തുന്നില്ല അവർ അവരുടെ ചോദ്യം തുടർന്ന് കൊണ്ടേയിരിക്കും 

ധിക് പൗരഷം മാനുഷനെക്കിനാവിൽ 
ത്തത്തിക്കളിപ്പിച്ചൊരു ദിവ്യസൂത്രം 
മുതിർന്ന പൊട്ടിച്ചിരി കണ്ണുനീരിൽ 
മുട്ടിച്ച ദൈവം വിജയിച്ചിടുന്നു -  അതായത് മനുഷ്യനെ കിനാവ്‌ കാണി പ്പിച്ചു പൊട്ടിചിരിപ്പിച്ചു കരയിപ്പിക്കുന്ന ദൈവത്തിന്റെ ഔചത്യ ബോധത്തെ അവർ ചോദ്യം ചെയ്യുത് കൊണ്ടേ ഇരിക്കും.  അന്തപ്പനും ആണ്ട്രൂസും പറയുന്നത് ഈ ലോകത്ത് നമ്മൾക്ക് കിട്ടിയിരിക്കുന്ന അവസരത്തെ ഏവർക്കും പ്രയോചനകരമാകത്തക്ക രീതിയിൽ ഉപയോഗിച്ച്  സ്വർഗ്ഗം ഇവിടെ സൃഷ്ടിക്കുക എന്നാണ് .  അതുകൊണ്ട് മത്തുള്ളക്കും എനിക്കും ഉറപ്പില്ലാത്ത സ്വർഗ്ഗം മരണ ശേഷം കിട്ടുന്നെങ്കിൽ അതിൽ അവർക്ക് വിരോധം ഉണ്ടാകാനും സാദ്ധ്യതയില്ല.  

Ninan Mathullah 2015-02-04 03:48:59
Now it is clear that Vidhyadharan also is biased in his writing. Please try to rise above such    desire to scratch the back of Anthappan and try to be objective. I do not expect Vidhyadharan to go down to the standard of Anthappan in putting words in my mouth. What I have written so far is knowing very well what I am briting about. You included me also with you as not sure of a heaven. What made you write like this about me? "Nan ee nattukaranalla'.
Anthappan 2015-02-04 13:13:20

Anyone who disagrees is biased.  Stop this kind of assumption and speak unwavering.  Vidyadharan’s argument has meat in it and he substantiates it with logical argument.   Vidyadharan is at least open about his non-belief in heaven and life after death and he expressed it very cleverly in his last statement.   When he included your name in the statement, he was telling you that there is no such thing as heaven or god out somewhere in another planet but doesn’t have any problem if you or I get to go there.  I like this planet and the life in it with all its advantages and disadvantages and like to live here until I die.   

Ninan Mathulla 2015-02-05 10:25:06
I have problem only using my name for propaganda, knowing well that I do not belong to the group. The honest thing to do when a mistake is made is to admit it and try not to repeat it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക