Image

ലാലിസം പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും തിരിച്ചു നല്‍കും: നടന്‍ മോഹന്‍ലാല്‍

Published on 02 February, 2015
ലാലിസം പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും തിരിച്ചു നല്‍കും: നടന്‍ മോഹന്‍ലാല്‍
കൊച്ചി: വിവാദത്തിലായ ദേശീയ ഗെയിംസിലെ ഉദ്‌ഘാടന ചടങ്ങിലവതരിപ്പിച്ച ലാലിസം എന്ന സംഗീത പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും സര്‍ക്കാരിന്‌ തിരികെ നല്‍കുമെന്ന്‌ നടന്‍ മോഹല്‍ ലാല്‍ വ്യക്തമാക്കി. ഒരു കോടി അറുപത്തിമൂന്ന്‌ ലക്ഷത്തോളം രൂപ സര്‍ക്കാരിന്‌ മടക്കിനല്‍കും. 36വര്‍ഷം തന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരില്‍ ചിലരും തനിക്കെതിരെ ആരോപണം ഉന്നയിച്ചത്‌ തന്നെ വേദനിപ്പിച്ചു. ഇതോടുകൂടി വിവാദങ്ങള്‍ അടങ്ങട്ടെയെന്നും രാത്രിചര്‍ച്ചകളില്‍ ഇനി തന്നെ വലിച്ചിഴയ്‌ക്കരുതെന്നും സന്ദേശത്തില്‍ മോഹന്‍ലാല്‍ പറ!ഞ്ഞു.

രണ്ടു കോടിയോളം രൂപ കൈപ്പറ്റി അവതരിപ്പിച്ച ലാലിസം വേണ്ടത്ര ആസ്വാദ്യകരമല്ലെന്നും ഗായകര്‍ പാട്ടിനൊപ്പം ചുണ്ടനക്കുക മാത്രമാണ്‌ ചെയ്‌തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയില്‍ പ്രത്യേകിച്ച്‌ മൊഹന്‍ലാലിന്രെ പ്രൊഫൈലില്‍ ലാലിസത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി.

ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട്‌ മോഹന്‍ലാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഇമെയില്‍ അയച്ചു.
Join WhatsApp News
malayalimankan 2015-02-02 14:38:22
Great gesture from lalettan. As the social media expressed, lalettan should dismantle lalisom. It's not worth the money, effort and time. Lalettan is not qualified to undertake a show like this. Rather, this should have been given to Sorrya Krishnamoorthy or the mighty Sreekantan Nair.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക