Image

ലാലേട്ടാ, വൈകീട്ടെന്താ പരിപാടി ? (രാജൂ മൈലപ്രാ)

രാജൂ മൈലപ്രാ Published on 02 February, 2015
ലാലേട്ടാ, വൈകീട്ടെന്താ പരിപാടി ? (രാജൂ മൈലപ്രാ)
ദേശീയ ഗെയിംസിന് കേരളം ആതിഥ്യം വഹിക്കുവാന്‍ തീരുമാനിച്ച അന്നുമുതല്‍ ആരോപണങ്ങള്‍ ആ പരിപാടിയെ വിടാതെ പിന്തുടരുകയാണ്. എത്രയോ നാള്‍ മുന്‍പു തന്നെ പണി പൂര്‍ത്തിയായി പരിശീലനങ്ങള്‍ ആരംഭിക്കേണ്ടിയിരുന്ന സ്‌റേറഡിയങ്ങളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. പരസ്പരം പഴി ചാരുന്നുണ്ടെങ്കിലും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനും, അതിനു ചുമതലയുള്ള മന്ത്രിമാര്‍ക്കും, മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമാണെന്നുള്ള സത്യം എത്ര ന്യായീകരണങ്ങള്‍ നിരത്തിയാലും സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ വിശ്വസിക്കുകയില്ല. ഇതിനുവേണ്ടി വിദേശരാജ്യങ്ങളില്‍   നിന്നും ഇറക്കുമതി ചെയ്യുവാന്‍ ഉദ്ദേശിച്ചിരുന്ന ആധുനിക കായികോപകരണങ്ങള്‍ ഇപ്പോഴും ഏതോ കരകാണാകടലിലാണ്. ഇതൊക്കെ ഇങ്ങ് ഇന്ത്യയിലെത്തുമ്പോഴേക്കും, കപ്പലിന്റെ ഗതി തിരിച്ചുവിട്ട്, തമിഴ്‌നാട്ടിലോ, ഗുജറാത്തിലോ, ഹൈദ്രാബാദിലോ എത്തും എന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ട!

ഈയടുത്ത കാലത്തായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അപമാനം ഇരന്നുവാങ്ങുകയാണെന്നു തോന്നുന്നു. 'കൂതറ'പോലെയുള്ള തറപ്പടങ്ങളിലും 'രസം' പോലെയുള്ള പുളിച്ച പടങ്ങളിലും അഭിനയിച്ച് , കിരീടം, ഭരതം , വാനപ്രസ്ഥം തുടങ്ങിയ നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ അഭിനയത്തിന്റെ അത്ഭുത പ്രതിഭക്ക് ചുവടു പിഴയ്ക്കുന്നുവോ ? അതോ ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നൊരു മാനസ്സികാവാസ്ഥയിലേക്കു അദ്ദേഹം വഴുതി വീഴുകയാണോ ?
സമീപ കാലത്ത് പെരുന്നയില്‍ നടന്ന നായര്‍ മഹാസമ്മേളനത്തില്‍ മോഹന്‍ലാല്‍ സ്വയം ക്ഷണിതാവായി വലിഞ്ഞു കയറി വന്നതാണെന്നും, അദ്ദേഹത്തെ ആരും ക്ഷണിച്ചില്ലെന്നും, മഹാനായ മന്നത്തു പത്മനാഭന്റെ കസേരയില്‍ ഇന്ന് ഉപവിഷ്ഠനായിരിക്കൂന്ന എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ജി, പ്രസ്താവന നടത്തുകയുണ്ടായി.

ഇപ്പോഴിതാ ദേശീയ ഗെയിംസ്. ഇത്ര അഭിമാനകരമായ ഒരു പരിപാടിയുടെ ഭാഗമാകുവാന്‍ താല്പര്യമുണ്ടെന്ന് ഭാരവാഹികളെ ലാലേട്ടന്‍ അറിയിച്ചു എന്നാണ് അവര്‍ പറയുന്നത്. തന്റെ 'ലാലിസം' എന്ന ട്രൂപ്പ് അവതരിപ്പിക്കുന്ന പരിപാടി കണ്ടാല്‍ ജനത്തിന്റെ കണ്ണുതള്ളുമത്രേ ! തുടക്കം നന്നായാല്‍ പകുതി വിജയിച്ചു എന്നാണല്ലോ പഴഞ്ചൊല്ല് - അങ്ങിനെയെങ്കില്‍ 'ലാലിസം' എന്ന വിസ്മയ വിരുന്ന് ഒരുക്കി ഇതുവരെ വരുത്തിക്കൂട്ടിയ നാണക്കേടില്‍ നിന്നു രക്ഷപ്പെടാമെന്ന് വകുപ്പു മന്ത്രിയുള്‍പ്പെടെയുള്ള ഭാരവാഹികള്‍ ചിന്തിച്ചു കാണണം.

എ.ആര്‍. റഹ്മാന്‍ അഞ്ചുകോടി രൂപാ പ്രതിഫലം ചോദിച്ചിടത്ത് ലാലേട്ടന്‍ 'ഫ്രീ' ആയി സംഗതി അവതരിപ്പിക്കുമത്രേ! പോക്കറ്റിന്റെ വലുപ്പം കൂട്ടി അവര്‍ പച്ചക്കൊടി കാട്ടി.
'സര്‍വ്വകലാവല്ലഭന്‍' എന്നുള്ളത് ഒരു ആലാങ്കാരിക ഭാഷയാണ്. എല്ലാം തികഞ്ഞ ഒരാളുണ്ടെങ്കില്‍ ആയാള്‍ ഈശ്വരനാകും. മോഹന്‍ലാനിനെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്നതുകൊണ്ടാണ് അവര്‍ ആ പദവി അദ്ദേഹത്തിനു ചാര്‍ത്തി കൊടുത്തത്. റിക്കോര്‍ഡിംഗ്  സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ ആധുനിക സംഗീതോപകരണങ്ങളുടെയും, അത്ഭുതം കാണിക്കുന്ന ശബ്ദ ക്രമീകരണങ്ങളിലൂടെയും , പല റീടേക്കുകള്‍ കഴിഞ്ഞ് മൂന്നോ നാലോ പാട്ട് പാടിയതോടു കൂടി ഒരു ഗായക പട്ടം കൂടി അദ്ദേഹം സ്വയം അണിഞ്ഞു. സ്റ്റുഡിയോ റിക്കോര്‍ഡിംഗും, ലൈവ് പ്രോഗ്രാവുമായി വലിയ അന്തരമുണ്ട്. അതു കൊണ്ടാണല്ലോ ചില ഗായകര്‍ 'Lip singing' (Synchronizing) നെ ആശ്രയിക്കുന്നത്. 

ബഹുമാനപ്പെട്ട മോഹന്‍ലാല്‍ അമേരിക്കയില്‍ ഈ തന്ത്രം പ്രയോഗിച്ച് കൂവല്‍ ഏറ്റു വാങ്ങിയതാണ്. അദ്ദേഹത്തിന്റെ ഗാനമേളയല്ലല്ലോ ജനം പ്രതീക്ഷിച്ചത്. പാടുവാന്‍ നമ്മോടൊപ്പം ഇന്നും ദാസേട്ടന്‍ സജീവമായിത്തന്നെയുണ്ടല്ലോ അതുപോലെ പാന്റി ഹോസിട്ട ചില റഷ്യന്‍ പെണ്ണുങ്ങളെ അവരുടെ ശരീരമുഴുപ്പും വടിവും പ്രദര്‍ശിപ്പിച്ച് സ്‌റേറജിനു തെക്കുവടക്കും കുറുകേയും ചാടിച്ചത് എന്തിനാണെന്നും മനസ്സിലാകുന്നില്ല. ഈ ഓപ്പണിംഗ് സെറിമണിയേക്കാള്‍ എത്രയോ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു ഈയടുത്ത കാലത്തു നടന്ന സ്‌കൂള്‍ കലോത്സവം ?

ഒരു ഡാന്‍സ് പ്രോഗ്രാമിന് അഞ്ചുലക്ഷത്തില്‍ കൂടുതല്‍ ഒരിക്കലും ലഭിക്കാത്ത ഉര്‍വ്വശി ശോഭനയ്ക്ക് ഇരുപത് ലക്ഷം രൂപയാണ് പ്രതിഫലമായി കൊടുത്തതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കൊട്ടാരക്കര ശ്രീധരന്‍നായര്‍ അഭ്രപാളികള്‍ അനശ്വരമാക്കിയ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന കഥാപാത്രത്തെ ഇത്ര വികലമാക്കിയതും കഷ്ടമായിപ്പോയി.

ഇപ്പോള്‍ ഈ പരിപാടിക്കുവേണ്ടി ചിലവായ തുക മുഴുവന്‍ അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നും മടക്കിക്കൊടുക്കുമെന്നാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ മാന്യത-ഒരു കല്യാണസദ്യ മൊത്തം കുളമാക്കി, ആളുകളുടെ വയറും, വായും നശിപ്പിച്ച പാചകക്കാരന്‍, സദ്യയക്കു ചിലവായ പണം ഞാന്‍ തിരിച്ചു തന്നോളാമെന്നു പറഞ്ഞാല്‍ അതൊരു പരിഹാരമാകുമോ ?

ഏതായാലും ദേശീയ ഗെയിംസിന്റെ സമാപന സമ്മേളനത്തില്‍ കലയെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ, കായികവും, സാംസ്‌കാരികവും കൈയാളുന്ന ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കറപുരളാത്ത തൂവെള്ള ഖദര്‍ഷര്‍ട്ടിന്റെ പോക്കറ്റില്‍ മോഹന്‍ലാല്‍ ആ തുക നിക്ഷേപിക്കുന്ന അസുലഭ സന്ദര്‍ഭത്തിനായി കാത്തിരിക്കുന്നു. 

മോനേ ദിനേശാ ! വൈകീട്ടെന്താ പരിപാടി ?
 
                                                                                                                                  രാജൂ മൈലപ്രാ

ലാലേട്ടാ, വൈകീട്ടെന്താ പരിപാടി ? (രാജൂ മൈലപ്രാ)
Join WhatsApp News
chacko chicago 2015-02-02 13:48:49
It is big shame for MohanLal. Hope that he will recogonize his 'Eruma thaalam' soon
malayalimankan 2015-02-02 14:35:12
Great article/satire Mr Mylapra. This is exactly true. I saw the whole of lalisom. What a pity! What a waste of time and money!! The narrations here are line by line true and exact. I just watched the whole lalisom for the sake of it, not for the quality of it. KEZHUKA KERALAMAE...
Mohanlal fan 2015-02-02 18:08:27
I am a fan of Mr. Mhanlan, but not the singer. He should stick to what he knows best. He cannot perform a stage show withou the support of stars like Mukesh, Jagadeesh and mimicry artists like Kottayam Nazir or Venjaramoodu and below average singers like Rimi Tomi. Mohanlan, Suresh Gopi and many other malayalee stars think they are singers and fooled the American malayalees by playing records and just moving their lips. Great actors, but not singers. Good article.
Fr. Francis 2015-02-03 06:43:55
You said it...Right...very right
paul chacko 2015-02-04 21:07:35
രാജു പറഞ്ഞത് മുഴുവന്‍ ശരിയാണ്. സ്വയം ഇളിഭ്യനാകുക എന്നതിലുപരി ഒന്നും ലാല്‍ നേടിയിട്ടില്ല ഈ ലാലിസം പരിപാടിയിലൂടെ. സ്വന്തം വില കളഞ്ഞു എന്നത് തന്നെ ബോട്ടം ലൈന്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക