Image

മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍ )

Published on 03 February, 2015
മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍ )
ഭൂമിയുടെ അന്തരീക്ഷത്തിലെ താപമാനത്തിലെ വ്യതിയാനം കാരണം അധികമായ മഞ്ഞു വീഴ്‌ച (വിന്റര്‍ സ്റ്റോം) ഇന്ന്‌ ഒരു പതിവയി മാറിയിരുക്കയാണ്‌ .പ്രത്യേകിച്ചും അമേരികയുടെ ഈസ്റ്റ്‌ കോസ്റ്റ്‌ ,മിഡ്‌ വെസ്റ്റ്‌ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്‌ കൂടുതല്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌.

ഒരു അടിയില്‍ കൂടുതലുള്ള മഞ്ഞു മാറ്റുമ്പോള്‍, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. മഞ്ഞു മാറ്റി പലരും ആശുപത്രിയില്‍ പോകേണ്ട ഗതികേട്‌ വന്നിട്ടുണ്ട്‌.കേരളത്തില്‍ നിന്ന്‌ വന്നിട്ടുള്ള പലരും ഇതിനെ കുറിച്ചു കൂടുതലും ബോധവന്മാര്‍ അല്ല.

മഞ്ഞു മാറ്റുന്നതിന്‌ മുമ്പായി പരോടീന്‍സ്‌ കൂടുതലുള്ള ലഘു ഭക്ഷണം കഴിച്ചിരിക്കണം കൂടാതെ ആവശ്യത്തിനു വെള്ളവും കുടിച്ചിരിക്കണം. ഒരിക്കലും വെറും വയറ്റില്‍ മഞ്ഞു മാറ്റാന്‍ ശ്രമിക്കരുത്‌. പുറത്തേക്കു ഇറങ്ങുന്നതിനു മുമ്പായി മുഖത്തും കൈയിലും ആവശ്യത്തിനു ബോഡി ലോഷന്‍ തേച്ചിരിക്കണം. അന്തരീഷത്തിലെ ജലാംശംത്തിലെ കുറവ്‌ നമ്മുടെ തൊലിയെ വരണ്ടത്‌ ആക്കും.പ്ലാസ്റ്റിക്‌ കൊണ്ട്‌ ഉണ്ടാക്കിയ സേഫ്‌റ്റി ഗ്ലാസ്‌ ധരിക്കുക. വരണ്ട അന്തരീക്ഷം കണ്ണിലെ ജലാംശം കുറയ്‌ക്കും.തണുപ്പിനെ അതിജീവിക്കാനുള്ള വസ്‌ത്രധാരണം ചെയ്‌തിരിക്കണം.ഒരു അടി മഞ്ഞു ഡ്രൈവ്‌ വേയില്‍ നിന്ന്‌ മാറ്റാന്‍ കുറഞ്ഞത്‌ നാല്‌പത്തി അഞ്ചു മിനിട്ട്‌ കരുതി ഇരിക്കണം.പുറത്തേക്‌ ഇറങ്ങുതനിന്റെ കൂടെ വെള്ളത്തിന്റെ ഒരു ബോട്ടില്‍ കരുതുക .
തലേ ദിവസം തന്നേ സ്‌നോ ബ്ലോവറില്‍ ഗസോലിന്‍ മിക്‌സ്‌ ഒഴിച്ച്‌ നിറച്ചു വച്ചിരിക്കണം.സ്‌നോ ബ്ലോവര്‍ വാങ്ങിക്കുമ്പോല്‍ ഭാരം കുറഞ്ഞത്‌ നോക്കി വാങ്ങുക.ഇലക്ട്രിക്‌ സ്റ്റാര്‍ട്ട്‌ ഉള്ളതാണ്‌ ഉത്തമം.കൊടും തണുപ്പത്ത്‌ എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ബുദ്ധിമുട്ടാണ്‌.ഇലക്ട്രിക്‌ സ്റ്റാര്‍ട്ടര്‍ ഇതിനു ഒരു പരിഹാരമാണ്‌.

ആദ്യം ഡ്രൈവ്‌ വേയുടെ മധ്യമ ഭാഗത്തുള്ള മഞ്ഞു മാറ്റുക.തുടര്‍ന്നു കാറ്റിന്റെ അനുകൂല ദിശയില്‍ മഞ്ഞിന്റെ അരികു വശം വച്ചു മാറ്റുക. സ്‌നോ ബ്ലോവറില്‍ നിന്ന്‌ മഞ്ഞു മുഖത്ത്‌ വീഴാതെ നോക്കുക.പത്തു മിനിട്ട്‌ കഴിയുമ്പോല്‍ വിശ്രമം എടുത്തിരിക്കണം.മഞ്ഞു മാറ്റുന്ന സമയത്തു നമ്മുടെ ഹാര്‍ട്‌ ബീറ്റ്‌ കൂടുന്നത്‌ ഒരിക്കലും അറിയാന്‍ സാധിക്കില്ല. വിശ്രമത്തിന്റെ ഇടയില്‍ വെള്ളം കുടിയ്‌കാന്‍ മറക്കരുത്‌.കാര്‍ ഗാരേജിന്റെ സെന്‍സര്‍്‌ ഗ്ലാസ്‌ ക്ലീനര്‍ ഉപയോഗിച്ച്‌ തുടച്ചിരിക്കണം.മഞ്ഞിന്റെ അംശം കാരണം പലപ്പൊഴും ഗരേജ്‌ അടയ്‌ക്കാന്‍ പറ്റാതെ വരും.അതുപോലെ ഗാരേജ്‌ ഡോറിന്റെ വഴി മദ്ധ്യേ നിന്ന്‌ പണികള്‍ ചെയ്യാതെ നോക്കുക.ഡോറിന്റെ സ്‌പ്രിംഗ്‌ ഒടിഞ്ഞു ഡോര്‍ അടഞ്ഞ്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.മടിയന്മാരായ മക്കളയും മഞ്ഞു മാറ്റാന്‍ കൂട്ടുന്നതില്‍ തെറ്റൊന്നും ഇല്ല.മഞ്ഞു മാറ്റലിനു ശേഷം ചൂട്‌ വെള്ളത്തില്‍ കുളിക്കാന്‍ ഒരിക്കലും മറക്കരുത്‌.
മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍ )മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍ )മഞ്ഞു മാറ്റുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍ )
Join WhatsApp News
Vinayan 2015-02-03 23:44:20
"മഞ്ഞു മാറ്റുന്നതിന് മുമ്പായി 'പരോടീന്സ്' കൂടുതലുള്ള ലഘു ഭക്ഷണം കഴിച്ചിരിക്കണം"

"പ്രോട്ടീൻ" കൂടുതൽ ഉള്ള ഭക്ഷണം എന്നാണു ലേഖകൻ ഉദ്ദേശിച്ചിരിക്കുന്ന തെന്ന് ഊഹിക്കുന്നു. അതെ, എന്തെങ്കിലും അല്പം വയറ്റിലിടാതെ ഇറങ്ങുന്നതു പന്തിയല്ല. നല്ല ചൂടുപാല് ഒരു ഗ്ലാസ് അടിച്ചിട്ടു തുടങ്ങുകയാണ് എന്റെ പതിവ്. വേണമെങ്കിൽ ഒരു മുട്ടകൂടി അടിച്ചു ചേർത്താൽ എക്സലണ്ട്!

ശ്രദ്ധിക്കേണ്ട ചിലതു കൂടി ഇക്കൂടെ കുറിക്കട്ടെ:
വഴി നടപ്പുകാർ ഇറങ്ങും മുൻപേ സ്നോ മാറ്റിയില്ലെങ്കിൽ വല്ലവനും തെറ്റി വീടിനു മുൻപിൽ വീണാൽ സംഗതി കുഴപ്പമായിത്തീരും - മടിച്ചു പുതച്ചു കിടക്കുന്നവർ അറിഞ്ഞുകൊൾക. വീഴുന്ന ആളിന്റെ പരുക്കും, 'സ്യൂ' ചെയ്യാനുള്ള കഴിവും പോലെ സംഗതികൾ പിന്നീടു പാളും. വീടിന്റെ ആധാരത്തിൽ 'ലീനും' വീഴും. ഈ സമയത്ത്  തെറ്റിവീഴാനായി അവസരം കാത്തിരിക്കുന്ന 'നടപ്പു'കാർ ന്യൂയോർക്കിൽ (പലയിടത്തും) ഉണ്ട് എന്നും അറിഞ്ഞുകൊൾക.

ഗരാജിന്റെ 'ഡ്രൈവ് വേ' കഠിനമാണ്‌ പലപ്പോഴും രാത്രിയിലാണ് സ്നോ വീണതെങ്കിൽ, രാവിലെ നീക്കാൻ എളുപ്പമാണ്, സമയം കൂടും തോറും അടിഭാഗം ഉറഞ്ഞു  ഐസാവും, പിന്നെ ബുദ്ധുമുട്ടു കൂടും. ഐസാവുമ്പോഴാണ് നടപ്പാതയിൽ തെറ്റി വീഴാനുള്ള സാധ്യതയും കൂടുന്നത്. 'സ്നോ' നീക്കി കഴിഞ്ഞു, ഉപ്പ് ഇടുന്നതും വളരെ നല്ലതാണ് (സ്നോ-ഉപ്പു വളരെ നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നാൽ സമയത്ത് ഇരട്ടി വില കൊടുക്കാതെ ലാഭിക്കാം).  'ഗ്രിപ്പു' കിട്ടാനും ഉപ്പിന്റെ ചിലവു കുറയ്ക്കാനും ചരൽ മണൽ ചേർത്തു വിതറിയാൽ തെന്നിവീഴുന്നത് നന്നായി തടയാൻ കഴിയും. നടപ്പുപാതയിൽ അത്യാവശ്യം വേണമത്. ലഘുവായി തുടർന്നു വീഴുന്ന സ്നോ അലിഞ്ഞു പൊവാനുമതു സഹായിക്കും. നന്നായി കിടക്കുന്ന നടപ്പാതയിൽ കൂടി നടന്നു വരുമ്പോൾ, സ്നോ വാരാതെ തെന്നുന്ന കണ്ടീഷനിൽ കിടക്കുന്ന പാത കാണുമ്പോൾ വഴിപോക്കൻ തുറിച്ചു നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പോസ്റ്റുമാൻ കത്തുമായി വരുമ്പോൾ സ്നോ മാറ്റാത്ത വീട്ടിൽ കത്തു വെക്കാതെ പോയാൽ കുറ്റം പറയാനാവുമോ? പോസ്റ്റുമാന്റെ അളിയനാണ് സ്ഥലത്തെ പോലീസ്, അവൻ അളിയനെ വിളിച്ചു പറയേണ്ട താമസം സിറ്റിയുടെ ലഘുവല്ലാത്ത ഒരു റ്റിക്കറ്റും മെയിൽ ബോക്സിൽ വീഴും. അതുകൊണ്ട് ദയവായി സ്നോ മാറ്റിയാലും. ഇല്ലെങ്കിൽ വിറ്റു പെറുക്കി 'സൌത്തിൽ' എവിടെയങ്കിലും പോ...
  
'ഡ്രൈവ് വേ' നീളം അനുസരിച്ചു കൂടുതൽ പണിയെടുക്കേണ്ടി വരും. സ്നോ ധാരാളം വീണിട്ടുണ്ടെങ്കിൽ നടുഭാഗവും ഇരു വശങ്ങളും വിട്ടു, കാറിന്റെ ടയർ കടന്നു പോകാൻ, ഒന്നര-രണ്ടടി മാത്രം ഉള്ള, രണ്ടു ചാലുകൾ ഉണ്ടാക്കിയാൽ പണി എളുപ്പമാണ് 'ലേസി'കൾക്ക്. ഒരടിയോ മറ്റോ വീണുള്ളൂവെങ്കിൽ പത്തു പതിനഞ്ചു മിനിട്ടു കൊണ്ടു പണിതീർക്കാം. അയൽക്കാരൻ അവന്റെ ഡ്രൈവ് വേ മുഴുവനും വാരി തൂത്തു 'മിടുക്കൻ' കളിക്കുന്നത് സഹിക്കാൻ പറ്റില്ലായെങ്കിൽ മുഴുവനും നീക്കുകയെ നിവൃത്തിയുള്ളൂ.  

സ്നോ ഐസാവുമുമ്പ്  കാറും തൂത്തു വൃത്തിയാക്കുന്നത് നല്ലത്. ചെറിയ ചൂടുള്ള വെള്ളം ചെറിയ ബക്കറ്റിൽ എടുത്തു മുന്പിലും, പുറകിലും, വിന്ഡോ ഗ്ലാസുകളിലും ഒഴിച്ചാൽ പെട്ടെന്ന് കാര്യം നടക്കുന്നതായി കണ്ടിട്ടുണ്ട് (ലേസിമാൻ). എന്നാൽ നല്ല തണുപ്പുള്ള സമയത്ത്, ചെറിയ കാറ്റും ഉണ്ടെങ്കിൽ, വീഴുന്ന വെള്ളം ഉടനെ ഉറഞ്ഞു ഐസായി മാറും. കൂടുതൽ പ്രശ്നമുണ്ടാക്കും. കാറിന്റെ ബാറ്ററി നല്ലെതെന്ന് ഉറപ്പാക്കാതിരുന്നാൽ സ്റ്റാർട്ടാക്കാൻ പ്രശ്നങ്ങൾ ഉണ്ടാവും. ലോക്കൽ മെക്കാനിക്കുകൾ ആർത്തിയോടെ നിങ്ങളെ കാത്തിരിക്കുകയാണ് എന്നും അറിയുക. സീസണ് മുൻപ് ബാറ്ററി സ്റ്റാർട്ടർ, ആൾട്ടർനേറ്റർ, ബെൽറ്റുകൾ, റേഡിയേറ്റർ ലിക്വിഡ്‌ (നന്നായി സർക്കുലേറ്റു ചെയ്യുന്നുണ്ടോ), വാട്ടർപമ്പ് എന്നിവ ചെക്ക് ചെയ്തു കണ്ടീഷനിൽ ആക്കിയിടുന്നത് നല്ലത്. പഴയ വണ്ടികളിൽ പ്ലഗ്ഗുകൾ, പ്ലഗ്ഗുവയറുകൾ ഒക്കെ മാറ്റിയിടുന്നതും നല്ലത്. അത്യാവശ്യം ഒന്ന് രണ്ടു സ്ക്രു ഡ്രൈവറുകൾ, ചെറിയ ചുറ്റിക, ഫ്ലാഷ് ലയിറ്റ്, സ്റ്റാർട്ടാവാത്ത സാഹചര്യത്തിൽ 'ജമ്പ് സ്ടാർട്ടു' കിട്ടാനും കൊടുക്കാനും ഉപയോഗിക്കുന്ന നല്ലതരം ഒരു  കേബിൾ കാറിൽ സൂക്ഷിക്കണം. ഏതു കാറും നന്നായി ക്ലീനാക്കി പോളീഷു ചെയ്തും, വിന്ഡോ ഗ്ലാസുകൾ മിനുക്കിയും നല്ല വീൽക്കവർ ഇട്ടും, ടയർ പോളീഷു ചെയ്തും അകവും, പുറവും, ഹുഡ്‌ഡിനുള്ളിൽ എഞ്ചിൻ ഭാഗങ്ങളും കഴുകി മിനുക്കി ഗരാജിൽ സൂക്ഷിക്കുക ഒരു കലയാണ്‌. അതിലൊരു മനോസുഖം ഉണ്ടാക്കാനാവും. രാവിലെ കാറ് സുഖമായി കൊണ്ടു പോവാം എന്നതിനു പുറമേ.  

കാര്യങ്ങൾ പ്രശ്നകരമായി തോന്നാമെങ്കിലും വർഷത്തിൽ കുറെ മാസങ്ങൾ തണുത്തും, മഞ്ഞുവീണും, അതു നീക്കിയും, വാരിയെറിഞ്ഞും, കുട്ടികളുമായി കളിച്ചും, ജീവിതം രസകരമായി കൊണ്ടു പോവാൻ സ്നോ ഉള്ളിടത്ത് സാധിക്കും. കാര്യങ്ങൾ അത്തരത്തിൽ എടുക്കണമെന്നു മാത്രം. അയൽവക്കത്തു പ്രായം ചെന്ന വല്ല്യപ്പന്മാരും - പലപ്പോഴും കൂടുതലും വെല്ല്യമ്മമാർ - ദയനീയമായി നമ്മളെ നോക്കുന്ന ഒരവസരം കൂടിയാണിത്. ഇന്ത്യാക്കാർ വളരെ നല്ലവരാണ്‌ എന്നവർ പാടുന്നതും ഈ സമയത്താണ്. അല്പം സഹായം ചെയ്യാൻ (സ്നോ നീക്കാൻ) ഒരു കൈ കൊടുക്കുന്നത് ന്യായവിസ്താര സമയത്തു ക്രെഡിറ്റു നോക്കുമ്പോൾ കാണിക്കാൻ പറ്റിയ ഒരു കൂട്ടവുമാണ്!

Aniyankunju 2015-02-04 08:29:37
Pouring warm water on windshield for meting ice can crack the windshield. I learned it the hard way in the eighties.
Vinayan 2015-02-04 14:21:42
അനിയൻ കുഞ്ഞിന്റെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ അങ്ങനെ ഒരപകടം കഴിഞ്ഞ 40-വർഷങ്ങളായി (ഇന്നും തുടരുന്ന) എനിക്കുണ്ടായിട്ടില്ല.  "ചെറിയ ചൂടു വെള്ളം" എന്നു ഞാൻ എഴുതിയത് ഒരു പക്ഷെ പ്രശ്നകരമായിരിക്കാം. "ചൂടില്ലാത്ത വെള്ളം" എന്നതു തിരുത്തി വായിക്കാൻ അപേക്ഷ. കൃത്യമായി അതിനെപ്പറ്റി അറിവില്ലാത്തതിനാൽ എനിക്കുള്ള അനുഭവം പോലെ എല്ലാവർക്കും ഉണ്ടാവണമെന്നില്ല എന്ന യഥാർത്ഥ്യം അംഗീകരിക്കുന്നു.

Jack Daniel 2015-02-04 19:19:12
നല്ല തണുപ്പത്ത് ചൂട് വെള്ളത്തിൽ ഐസ് ഇട്ട് അടിച്ചാൽ  വണ്ടിയുടെ ഗ്ലാസ്സിലെ ഐസല്ല ഒരു മഞ്ഞു മല തന്നെ മാറ്റം. പിന്നെ അനിയൻ കുഞ്ഞു കണ്ടമാനം ചൂടുവെള്ളം അടിച്ചുകാണും അതുകൊണ്ടാണ് വണ്ടിയുടെ ഗ്ലാസ് പൊട്ടിച്ചത്. നിങ്ങളെ എഴുത്ത് കണ്ടാലേ അറിയാം നിങ്ങള് വളരെ കുറച്ചു ചൂടുവെള്ളമേ ഉപയോഗിച്ചുട്ടുള്ളെന്നു.  അൻപതു വര്ഷത്തിലേറെ ആയിട്ട് ചൂടുവെള്ളം കഴിക്കുന്ന ഞാൻ ഒരു ഗ്ലാസ്സും പൊട്ടിച്ചിട്ടില്ല. ഒന്നിനോടും ആക്രാന്തം പാടില്ല. എല്ലാം മിതമായിരിക്കണം 
Christian Brothers 2015-02-04 19:33:54
 ജാക്ക് ദാനിയേൽ പറഞ്ഞത് നൂറു ശതമാനോം ശരിയാ.
Johnny Walker 2015-02-04 19:48:23
ഇന്നാളു ഞാൻ ചൂടുവെള്ളം അടിച്ചിട്ട് ഐസു  മാറ്റിയത് അയൽവക്കകാരന്റെ ഡ്രൈവേയിലെ ഐസാണ്   എന്റ ഭാര്യ വന്നു വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ അതിന്റെ അടുത്ത വീട്ടിലെ ഐസും മാറ്റിയേനെ. ചൂടുവെള്ളം അധികം ആയാലത്തെ ഓരോ കുഴപ്പങ്ങളെ 
നാരദർ 2015-02-04 20:18:57
നല്ല ക്രിസ്തിയൻ ബ്രദർ !
Johnny Black 2015-02-04 23:51:25
യേതു... സ... സണുപ്പാണേലും  ഷൂഡാണേലും കൂളായിട്ടുവേണം  ശെയ്യാൻ...എല്ലാം ടെൻ മിനിട്ടു... വെറും ടെൻ...ഓക്കേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക