Image

കടലിനക്കരെ..എന്‍ പ്രാണപ്രേയസീ...(കവിത: എ.സി. ജോര്‍ജ്‌)

Published on 06 February, 2015
കടലിനക്കരെ..എന്‍ പ്രാണപ്രേയസീ...(കവിത: എ.സി. ജോര്‍ജ്‌)
(ഇവിടെ, ഈ കവിതയില്‍ ഇഷ്‌ടപ്രാണേശ്വരി നാട്ടിലായതിനാല്‍ കാമുകന്‍ കദനഭാരത്തില്‍, വേര്‍പാടിന്റെ വേദനയില്‍ പാടുകയാണ്‌)

എന്‍ പ്രാണപ്രേയസീ
എന്‍ അമൃതേശ്വരീ
സ്വപ്‌നരൂപിണീ ദേവതേ
അനുരാഗ വിഗ്രഹമേ
എന്നാരാധനാ വിഗ്രഹമേ
അനുപല്ലവി മീട്ടി ഞാന്‍
അനുരാഗസുധയില്‍ മയങ്ങീടട്ടെ
എന്‍ ഹദയവാടിയിലെ വാടാത്ത
ചൂടാത്ത പുഷ്‌പമെ..തേന്‍മലരേ
അപാരമാ മലയാഴി നീന്തി ഞാന്‍
അനന്തമാമീ സ്വപ്‌ന ഭൂവിലെത്തി
നിനക്കായ്‌ മീട്ടുമെന്‍ വീണക്കമ്പികള്‍
ആനന്ദഭൈരവി പാടീടുന്നു.
മാതളമലരാം നിന്‍ കവിള്‍ത്തടങ്ങളില്‍
അശ്രുകണങ്ങള്‍ വീണിടല്ലേ.
അതിനായ്‌ നിത്യവും പാടിടാം
അകലെയെങ്കിലുമെന്നോമനേ..ഞാന്‍
അകന്നുപോയ്‌ നിന്‍ സ്വരമെന്നാകിലും
അരികത്തണയുന്നു നീ നിത്യവും
കദനഭാരത്താല്‍ തുടിക്കുമെന്‍ ഹൃദയം
വാരിപ്പുണരുമോ..ദേവീയൊരുനാള്‍.
കടലിനക്കരെ..എന്‍ പ്രാണപ്രേയസീ...(കവിത: എ.സി. ജോര്‍ജ്‌)
Join WhatsApp News
Sudhir Panikkaveetil 2015-02-07 05:50:24
രാമഗിരിയിൽ നിന്ന് യക്ഷൻ അയച്ച മേഘ സന്ദേശം പോലെ  ഏഴാം കടലിനിക്കരെ നിന്ന് ഒരു കാമുകൻ നാളികേരത്തിന്റെ നാട്ടിലേക്ക് , തന്റെ ഇഷ്ടപ്രാണേശ്വരിക്ക് ഒരു പ്രേമ സന്ദേശം വിടുന്നു.  വാലന്റയിൻ ദിനം
അടുക്കുമ്പോൾ വിരഹ താപനില കൂടും. വിരഹം ദു:ഖം അനുഭവിക്കുന്ന കാമുകന്റെ വികാരങ്ങൾ പകർത്തുന്നു ശ്രീ ജോർജ് ഈ കവിതയിൽ. പ്രേമ വികാരങ്ങൾ പകരുവാൻ വാക്കുകൾ അപര്യാപ്തങ്ങളാണെന്ന് അറിഞ്ഞ്കൊന്റ്റ് തന്നെ.
വായനക്കാരൻ 2015-02-07 07:33:53
ഇഷ്ട പ്രാണേശ്വരീ, നിന്റെ  
ഏദൻ തോട്ടം എനിക്കുവേണ്ടി  
ഏഴാം സ്വർഗം എനിക്കുവേണ്ടി...  പക്ഷെ,  
ഏഴാം കടലിനക്കരെ  
വെള്ളമിറക്കി 
അന്തിയുറങ്ങാൻ എന്റെ വിധി  
കാമദേവൻ കറങ്ങിനടക്കും ഇക്കരയിൽ  
പ്രിയകാമുകി മറ്റൊന്നു തൽക്കാലം...   
(വയലാർ വരികൾ കടമെടുത്ത്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക