Image

'നീണ്ടകര'യിലെ സംഘടന പുനര്‍ജനിക്കട്ടെ (ജോജോ തോമസ്‌)

Published on 07 February, 2015
'നീണ്ടകര'യിലെ സംഘടന പുനര്‍ജനിക്കട്ടെ (ജോജോ തോമസ്‌)
ന്യൂയോര്‍ക്ക്‌: `ലിംക' എന്ന പേരില്‍ ലോംഗ്‌ഐലന്റില്‍ വളരെ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സംഘടന ഇന്ന്‌ കൈവിരലില്‍ എണ്ണാവുന്ന ചിലരുടെ കൈകളില്‍ ഒതുങ്ങിയിരിക്കുന്നു. ഈ അവസ്ഥയായിട്ട്‌ എട്ടുവര്‍ഷങ്ങള്‍ കഴിയുന്നു. 2007-ല്‍ പ്രസിഡന്റ്‌ സ്ഥാനത്തിനുവേണ്ടി അട്ടിമറിക്കപ്പെട്ട ഈ സംഘടന പിന്നീട്‌ ജനറല്‍ബോഡി കൂടിയിട്ടില്ല. നൂറില്‍പ്പരം ലൈഫ്‌ മെമ്പേഴ്‌സുള്ള അംഗങ്ങളെ അറിയിക്കാറില്ല.

വര്‍ഷംതോറും ഓണവും, പിക്‌നിക്കും, ന്യൂഇയറും നടത്തുവാനായി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്‌ ആരുടെയെങ്കിലും വീട്ടില്‍ വെച്ചാണ്‌.

ലിംകാ സംഘടനയില്‍ അംഗത്വമുള്ളവരെ അറിയിക്കാതെ, പൊതുയോഗമില്ലാതെ, കസേരകളിയായി തുടരുന്ന ഈ ഏര്‍പ്പാട്‌ അവസാനിപ്പിച്ച്‌ ജനാധിപത്യരീതിയില്‍ സംഘടനയുടെ നിയമാവലി പ്രകാരം പ്രവര്‍ത്തിക്കുവാന്‍ ഇനിയെങ്കിലും ശ്രമിക്കുന്നത്‌ ഉചിതമായിരിക്കും.

ഇന്ന്‌ ഒരു ഇമെയില്‍ കിട്ടി EVITE- എന്ന പേരില്‍ ഒരു ക്ഷണക്കുറിപ്പ്‌. ലിംകയുടെ ഉദ്‌ഘാടന ചടങ്ങും വാലന്റൈന്‍സ്‌ ഡേ ദിവസ ഡിന്നറും ഒന്നിച്ച്‌ ഫെബ്രുവരി 15-ന്‌ നടക്കുന്നതാണ്‌. Will you attend -എന്നൊരു ചോദ്യവും. മൂന്നു വിധത്തില്‍ ഈ EVITE-ന്‌ മറുപടി പറായമെന്നും കാണുന്നു. Yes, No, Maybe. ആരാണ്‌ ഈ ക്ഷണക്കത്ത്‌ അയച്ചിരിക്കുന്നത്‌ എന്നില്ല.

എന്തൊരു പരിതാപകരം. ഈ നൂറ്റാണ്ടിലും ഇങ്ങനെയും ഇവിടെ ഒരു നോണ്‍ പ്രോഫിറ്റ്‌ സംഘടന പ്രവര്‍ത്തിക്കുന്നു എന്നു കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

ഇതിനകം അധികാര കസേരകള്‍ വേണ്ടവര്‍ക്കെല്ലാം ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌, ഇനിയെങ്കിലും ലിംകാ സംഘടനയുടെ നിയമാവലി അനുസരിച്ച്‌ അംഗങ്ങളുടെ പ്രാതിനിധ്യമുള്ള വിധം ലികാ സംഘടന പ്രവര്‍ത്തിക്കുമെന്ന്‌ പ്രത്യാശിക്കുന്നു.

ജന്മനാട്ടില്‍ നിന്നുമകലെ ഈ പ്രവാസ ഭൂമിയില്‍ ചേക്കേറിയ മലയാളി സമൂഹം ഇന്ന്‌ നീണ്ടകരയിലും ഏറെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്ന വേളയില്‍ വരുംതലമുറയ്‌ക്ക്‌ വഴികാട്ടിയായി നമ്മുടെ സംസ്‌കാരവും, കുടുംബബന്ധങ്ങളുടേയും, സുഹൃദ്‌ വലയങ്ങളുടേയും വിലപ്പെട്ട മൂല്യങ്ങള്‍ അഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ 2015-ന്റെ ഈ പുതുവര്‍ഷത്തില്‍ നീണ്ടകരയില്‍ ലിംകാ പുനര്‍ജനിക്കട്ടെ! 2015-ലെ പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യന്‍ തോമസ്‌ ഇതിനു തിരികൊളുത്തുമെന്ന്‌ പ്രത്യാശിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Join WhatsApp News
A.C.George 2015-02-08 01:32:29
Neendkarayil Vannal Limca Kudikkan Kittumoo? Please let me know?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക