Image

ആദ്യസമാഗമം (കവിത: ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍)

Published on 09 February, 2015
ആദ്യസമാഗമം (കവിത: ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍)
വിണ്ണിലെ നീലാരാമവീഥിയിലൊരായിരം
കുങ്കുമപ്പൂക്കള്‍ പൂക്കുമാസന്ധ്യയില്‍
ആ വര്‍ണ്ണരാജിയിലാ മുഗ്‌ദ്ധവേളയില്‍
മന്മനോമുകുളം മന്ദം വിരിഞ്ഞീടവേ
ആ സന്ധ്യയെ പ്രേമസുരഭിലമാമൊര-
നുഭൂതിയാക്കി നമ്മുടെയാദ്യസമാഗമം
നിന്‍ നീലാപാംഗങ്ങളെയും തേന്മലര-
മ്പുകളെന്നിലെ ലജ്ജയെ തൊട്ടുണര്‍ത്തീ മെല്ലെ
കോമളമാം നിന്നാകാരഭെഗിയോ വീണാ-
നിനദം പോലെ തിരുമധുരമാം തേന്മൊഴിയോ
എന്നെ നിന്നടിമയാക്കി മല്‍പ്രാണനാഥാ
നിന്നിലലിഞ്ഞുപോയെന്‍ ലോലഹൃദയം
ശാരദാപൗര്‍ണ്ണമി മൃദുഹാസം പൊഴിയ്‌ക്കുമീ
ഏകാന്തമനോഹര രജനികളില്‍
പുഷ്‌പസുഗന്ധമൊഴുകുമീ യാമങ്ങളില്‍
അനഘമൊരോമല്‍ സ്വപ്‌നം പോലെന്നില്‍ നീ
നിറയവേ ദേവാ മമ ഹൃദയം പ്രേമാര്‍ദ്രം
ഓര്‍ക്കുന്നു വീണ്ടും ഹൃദ്യമാം ആദ്യ സമാഗമം.
ആദ്യസമാഗമം (കവിത: ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍)
Join WhatsApp News
വായനക്കാരൻ 2015-02-09 19:06:57

ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍
സാഗരമുമ്മവെയ്ക്കുമ്പോള്‍
സംഗീതമായ് പ്രേമസംഗീതമായ് നിന്റെ
മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ.....

(പൂവച്ചൽ ഖാദർ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക