Image

മോദി തരംഗം ദല്‍ഹിയില്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?

അനില്‍ പെണ്ണുക്കര Published on 10 February, 2015
 മോദി തരംഗം ദല്‍ഹിയില്‍  കഴിയാതെ പോയത് എന്തുകൊണ്ടാണ്?
ബി.ജെ.പിക്ക് ദല്‍ഹിയില്‍മോദി തരംഗംകൊണ്ടുവരാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഉത്തരം കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല .

 ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത ഒരു ചോദ്യമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയിന്മേലുള്ള ഒരു ഹിത പരിശോധനയായിരുന്നോ ഇതെന്നുള്ളത്.അങ്ങനെ തന്നെ ആകും രാഷ്ട്രീയ ലോകം ഇന്നും നാളെയുമൊക്കെ വിലയിരുത്തുക.

തീര്‍ച്ചയായും വ്യത്യസ്ത ഉത്തരങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരാം. ഈ ഉത്തരങ്ങളുടെ ഇടയിലായിരിക്കും യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി ഉപയോഗിച്ച പോസ്റ്ററുകളിലും പരസ്യങ്ങളിലുമുള്ള മോദി സാന്നിധ്യവും മുതിര്‍ന്ന നേതാക്കളുടെ പ്രസംഗങ്ങളിലെ മോദി പ്രശംസകളും ഇതിനു ദൃഷ്ടാന്തമാണ്.

കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ഉയര്‍ത്തിക്കാട്ടിയാണ്. 

പ്രചരണങ്ങളില്‍ ബി.ജെ.പി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത് 'അരാജകത്വം' വേണോ 'ഭരണവും വികസനവും' വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കുകയെന്നാണ്. ഐ.പി.എസ് ഓഫീസര്‍ എന്ന നിലയിലുള്ള ബേദിയുടെ ട്രാക്ക് റെക്കോര്‍ഡ് ഒരു ഘട്ടത്തില്‍ പോലും ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടില്ല.ഇതും സ്രെധിക്കപെടെണ്ടാതാണ്.



മോദിയ്ക്കുമേലുള്ള ഹിതപരിശോധന എന്നതു കൂടാതെ ബി.ജെ.പിയുടെ നെഗറ്റീവ് കാമ്പെയ്ന്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതു കൂടി തീരുമാനിക്കപ്പെടും ദല്‍ഹി ഫലം. കെജ്‌രിവാളിന്റെ പ്രതിച്ഛായയെ പരസ്യങ്ങളിലൂടെയും മറ്റും ഇല്ലാതാക്കി അതു വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ മക്കള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നു എന്നു കാണിക്കുന്ന പരസ്യം ഇതിനു ഉദാഹരണമാണ്.ദല്‍ഹിയില്‍ കെജ്‌രിവാളിന്റെ വ്യക്തിത്വത്തിനു ലഭിച്ച അംഗീകാരം കിരണ്‍ ബേദിക്കുണ്ടായിരുന്നോ? കിരണ്‍ ബേദിയുടെ വ്യക്തിത്വം നരേന്ദ്ര മോദിയാല്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടെങ്കിലും ദല്‍ഹിയിലെ ബി.ജെ.പിയില്‍ തന്നെ അതു അനൈക്യം സൃഷ്ടിച്ചില്ലേ? ദല്‍ഹി തെരഞ്ഞെടുപ്പിനെ കെജ്‌രിവാളും മോദിയും തമ്മിലുളള മത്സരമായി കാണാനായിരുന്നു ബി.ജെ.പിയിലെ പലരും ആഗ്രഹിച്ചത്.

എന്നാല്‍ എ.എ.പി സ്വീകരിച്ചത് ഒരു പോസിറ്റീവ് കാമ്പെയ്‌നായിരുന്നു. ദല്‍ഹിയിലെ പ്രശ്‌നങ്ങളും അതു അഡ്രസ് ചെയ്യപ്പെടേണ്ട രീതികള്‍ നിരത്തിയും അവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചത്. നേരത്തെ ജനവിധിമാനിക്കാതെ രാജിവെച്ചു ഒഴിഞ്ഞതിനു കെജ്‌രിവാള്‍ പലവട്ടം ജനസമക്ഷത്തില്‍ മാപ്പു പറഞ്ഞു. സുദീര്‍ഘമായ ഭരണം വാഗ്ദാനം ചെയ്തു.

കെജ്‌രിവാളിനു തടയിടാന്‍ ബി.ജെ.പി ഉയര്‍ത്തിയ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമര്‍ത്ഥമായി തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ആം ആദ്മിക്കു സാധിച്ചു. അത്തരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ തന്നെ കോടതിയെ സമീപിച്ചത് ആം ആദ്മിയുടെ വിശ്വാസ്യത ഉയര്‍ത്തി.ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോദി വിജയത്തെ മോദി തരംഗമെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. മാധ്യമങ്ങളും ബി.ജെ.പിയും ഊതി വീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമായിരുന്നു മോദിയെന്ന് പതുക്കെ പതുക്കെ ജനം തിരിച്ചറിഞ്ഞു വരികയാണ്. ദല്‍ഹി തെരഞ്ഞെടുപ്പിലെ മോദി തരംഗം വിലയിരുത്തുമ്പോള്‍ അതില്‍ കുറ്റംചാര്‍ത്തപ്പെടുന്നത് ബി.ജെ.പിക്കുമേല്‍ തന്നെയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും ഈ തരംഗം പ്രതിഫലിച്ചുവെന്നുവെന്നു പറയുന്ന ബി.ജെ.പിക്ക് ദല്‍ഹിയില്‍ അതുകൊണ്ടുവരാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിക്കു വേണ്ടി വോട്ടു ചെയ്ത പല എ.എ.പി അനുഭാവികളും ദല്‍ഹിയില്‍ എ.എ.പിയോടു കൂറു പുലര്‍ത്തി. ഇതിനു പുറമേ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്തവര്‍, പ്രത്യേകിച്ച് മുസ്‌ലീങ്ങള്‍ ഇത്തവണ എ.എ.പിക്ക് ഒപ്പും നിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

 മോദി തരംഗം ദല്‍ഹിയില്‍  കഴിയാതെ പോയത് എന്തുകൊണ്ടാണ്?
Join WhatsApp News
Aniyankunju 2015-02-10 15:52:17
.....തെരഞ്ഞെടുപ്പ് നീണ്ടുപോയത് AAP ക്ക് സമയം നല്‍കി. അവര്‍ സംസ്ഥാനത്ത് സംഘടന കെട്ടിപ്പടുക്കുകയും നഗരവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയുംചെയ്തു. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന കോളനികളില്‍ AAP വേരുറപ്പിച്ചു. 49 ദിവസത്തെ കെജ്രിവാള്‍ ഭരണത്തില്‍ ഡല്‍ഹി പൊലീസുമായി സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കിലും ജനങ്ങള്‍ക്ക് പൊതുവെ നല്ല അനുഭവമാണ് ഉണ്ടായത്. ഉദാഹരണത്തിന്, ചന്തകളിലെ വ്യാപാരികളില്‍നിന്ന് പൊലീസുകാരുടെ പണപ്പിരിവ് ഡല്‍ഹിയിലെ പതിവാണ്. പണം നല്‍കാത്തവരെ പലരീതിയില്‍ ഉപദ്രവിക്കും. AAP ഭരണത്തിലുണ്ടായിരുന്ന കാലത്തുമാത്രമാണ് പൊലീസുകാര്‍ ഇതില്‍നിന്ന് വിട്ടുനിന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതുപോലുള്ള ഒട്ടേറെ ഘടകങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു. "പാഞ്ച് സാല്‍ കെജ് രിവാള്‍' (അഞ്ചുവര്‍ഷം കെജ് രിവാള്‍) എന്ന മുദ്രാവാക്യം ജനങ്ങളെ ആകര്‍ഷിച്ചത് ഈ സാഹചര്യത്തിലാണ്.....
വിദ്യാധരൻ 2015-02-10 20:13:47
'അരിവാളും ചുറ്റികേം' പോയി നാട്ടിൽ 
കേജ്രിവാളിന്റെ കാലമായി 
കയ്യിട്ടുവാരലും പോക്കറ്റടീം ഇനി നാട്ടിൽ -
നടപ്പില്ല സൂക്ഷിച്ചോളൂ 
കള്ളവും കൊള്ളയും കുംഭകോണോം 
കേജ്രിവാളാലേ വെട്ടിടുമേ 
നഗരത്തിൽ മുഴുവനും ക്യാമറകൾ 
നാരിമാര്ക്കൊക്കയും സുരക്ഷിതത്ത്വം
ബലാൽസംഘങ്ങൾ സൂക്ഷിച്ചോളൂ  
div>മൂഡിടെ മൂട്ടിലെ പാരയായി 
കേജ്രിവാൾ ദില്ലി ഭരിച്ചിടുമോ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക