Image

ഒളിസേവ (ഒരു വാലന്റയിന്‍ കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 11 February, 2015
ഒളിസേവ (ഒരു വാലന്റയിന്‍ കവിത: സുധീര്‍ പണിക്കവീട്ടില്‍)
ഇന്നലെ സന്ധ്യ മങ്ങും നേരം
അത്‌വഴി വന്ന കറുത്തൊരുപെണ്ണ്‌
ഒന്നും രണ്ടും പറയാനായെന്‍
പടിവാതില്‍ക്കല്‍ നിന്നല്ലോ.

അടിമുടിയവളില്‍ വിരിയുകയായി
പുളകങ്ങള്‍ പുതു ഭാവങ്ങള്‍
ഇടം വലം ഞങ്ങള്‍ക്ക്‌ മറയായ്‌ നിന്നു
ഇരുളിന്‍ ചുരുളുകള്‍ കുസൃതിയുമായ്‌

എന്തോ പറയണമല്ലോ ചുണ്ടിന്‍
പൂട്ടുതുറക്കുന്നതെങ്ങിനെയോ
പുഞ്ചിരി താക്കോല്‍ നീട്ടികൊണ്ടവള്‍
കണ്ണാല്‍ എന്തോ മന്ത്രിച്ചു

മുട്ടേണ്ട താമസമല്ലേ കെട്ടുകള്‍
പൊട്ടാന്‍ എന്നറിയാതെ
മിണ്ടാതിരുവര്‍ ഞങ്ങള്‍ നിന്നു
മൗനം കാവല്‍ നിന്നു

തൊട്ടരികില്‍ നാം നില്‍ക്കുമ്പോഴും
ഒത്തിരി ദൂരത്തെന്നൊരു തോന്നല്‍
കാരണമെന്തേ നിന്‍ കണ്ണിണയില്‍
കത്തും ലക്ഷ്‌മണവരയാണോ?

ഒത്തിരി പുഞ്ചിരി പൂക്കള്‍
ചുണ്ടിന്‍ ചെണ്ടില്‍ നിന്നു വിരിഞ്ഞപ്പോള്‍
ഊറികൂടിയ മധുകണമെല്ലാം
അവളെന്‍ കാതില്‍ ഇറ്റിച്ചു

പ്രേമിക്കാനൊരു ദിവസം ഇവിടെ
ഏഴാം കടലിനിക്കരെയുണ്ടേ
ഇന്നാണാ ദിനമെന്നെ - ഇനിയും
ഇവിടെ തന്നെ നിറുത്തുന്നോ?

ശുഭം
ഒളിസേവ (ഒരു വാലന്റയിന്‍ കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വായനക്കാരൻ 2015-02-11 17:46:49
ഒളിയമ്പെറിയാനറിയാമെന്നാൽ  
ഒളിസേവക്കു കരുത്തില്ല  
ചൊറിയാനറിയാമെന്നതു കൊണ്ട്  
ചെറുകെ ചൊറിയാം പുറമാകെ.
vayanakaran 2015-02-11 18:36:49
ചെറുപ്പ കാരെക്കാൾ അർദ്ധ വൃദ്ധ രായ
അമേരിക്കാൻ മലയാളി എഴുത്തുകാർക്കാണി
കാര്യങ്ങളിൽ കമ്പം. ഒളിസേവ ശ്രമിക്കാവുന്ന
ഒരു സാഹസമാണ്~.
andrew 2015-02-11 19:55:05
പ്രേമിക്കാന്‍ ഒരു നിമിഷം
പ്രേമിക്കാന്‍ ഒരു നോട്ടം
വീഴാന്‍  ഒരു നിമിഷം
പിന്നെ ഒരു ചെണ്ട മേളം
വിദ്യാധരൻ 2015-02-11 21:10:10
"ചായക്കടക്കാരാൻ ബീരാം കാക്കേടെ 
മോളൊരു ചീനപ്പടക്കം 
വാതിലും ചാരിയാ പൈങ്കിളി ഞമ്മളെ 
നോക്കുമ്പോ ചായ കുടിക്കാൻ മോഹം 
ഒരു നല്ല ചായ കുടിക്കാൻ മോഹം "
andrew 2015-02-12 19:52:38
പൊന്നു വായനക്കര എവിടെയും എക്സ്പീരിയന്‍സ്  ആണ്  എല്ലാരും നോക്കുന്നത് .
പിന്നെ അനുരാഗത്തിന്‍ കഥ പറയണോ?
Anthappan 2015-02-12 20:34:24
"There is a dime a dozen...
Then there is one in a million...
But baby, you are once in a lifetime."
വിദ്യാധരൻ 2015-02-13 09:39:06
ഒരു പല്ല് പോയ കിളവി 
കണ്ണിൽ തെല്ലു സുറുമ എഴുതി 
മതുര യൗവനം നേടി ഒരു മാരനെ വീണ്ടും നേടി 

വടകരയിൽ വഴിനടക്കുമ്പോൾ 
അടിപിടി നടക്കുന്നു 
മുത്ത്‌ കിഴവിയും ചെറുയുവതിയും 
കരിമഷി അതുവാങ്ങാൻ 

നാടായ നാട്ടിലെല്ലാം വയാഗ്രതിന്നവന്മാർ (കിളവമാർ) 
രാവിലെതന്നെ ബസ്സിൽ കേറുന്നു 
മുട്ടുന്നു പിന്നെ മുട്ടുന്നു 
പെണ്പിള്ളേരെ പിന്നിൽ നിന്നും മുട്ടുന്നു 
അടിക്കണം ഇവനെ ഒക്കെ അടിക്കണം 
അടിച്ചിട്ട് നടു ഒടിക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക