Image

ഘടക കക്ഷികള്‍ക്കുവേണ്ടി കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നയം (ബ്ലസന്‍ ഹൂസ്റ്റന്‍)

Published on 11 February, 2015
ഘടക കക്ഷികള്‍ക്കുവേണ്ടി കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നയം (ബ്ലസന്‍ ഹൂസ്റ്റന്‍)
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ വന്‍ പരാജയം ഏറ്റുവാങ്ങിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ മുന്നണിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ഒന്നുമാത്രമായിരുന്നു. അല്ലാതെ ബി.ജെ.പി.യുടെ അപാരപ്രകടനവും മോദിയുടെ അതിവിസ്‌മയകരമായ വികസന വാഗ്‌ദാനങ്ങളുമായിരുന്നു. കോണ്‍ഗ്രസ്‌ മന്ത്രിമാരെക്കാള്‍ അവരുടെ കൂട്ടുകക്ഷികളായ മന്ത്രിമാരുടെ അഴിമതിയായിരുന്നു മന്‍മോഹന്‍സിംങ്‌ മന്ത്രിസഭയെ ജനങ്ങളുടെ മുന്നില്‍ താറടിച്ചുകാണിച്ചതെന്നതായിരുന്നു സത്യം. കൂട്ടുകക്ഷിയില്‍പെട്ട ആര്‍.ജെ.ഡി. മന്ത്രിയായിരുന്നു ലല്ലുപ്രസാദ്‌യാദവ്‌ കോടികളുടെ അഴിമതി നടത്തിയതായിട്ടാണ്‌ ക ണ്ടെത്തിയത്‌. മിണ്ടാപ്രാണികളുടെ ഭക്ഷണത്തില്‍പോലും കയ്യിട്ടുവാരി കോടികള്‍ ഉണ്ടാക്കിയ ലാലുപ്രസാദ്‌ പിന്നെ എന്തൊക്കെയാണ്‌ കൈയിട്ടു വാരിയതെന്ന്‌ ദൈവത്തിനുപോലുമറിയില്ലായിരുന്നു. മിണ്ടാപ്രാണികളുടെ ശാപമായിരിക്കാം അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ നീതിപീഠത്തിനു കഴിഞ്ഞു.

ലല്ലുവിനേക്കാള്‍ അഴിമതിനടത്തിയവരാണ്‌ യൂ.പി.എ. മ ന്ത്രിസഭയിലെ മറ്റൊരു കക്ഷിയായ ഡി.എം.കെ. നടത്തിയ അഴിമതി. എണ്ണാന്‍ കഴിയാത്തവിധമായിരുന്നു അവര്‍ നടത്തിയ അഴിമതി. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായ ടുജിസ്‌പെക്‌ട്രത്തിന്റെ മുഖ്യശില്‌പികളായിരുന്നു അവര്‍. രണ്ടായിരത്തിലധികം കോടിരൂപയുടെ അഴിമതിയാണ്‌ ഇ തില്‍കൂടി തമിഴ്‌നാട്ടിലെ ഇട്ടാവട്ടത്തിലുള്ള സംസ്ഥാനപാര്‍ട്ടിയായ ഡി.എം.കെ. മന്ത്രിമാര്‍ നടത്തിയതെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിന്റെ മൂന്ന്‌ ഇരട്ടിയോളം ഉണ്ടെന്നാണ്‌ കണക്കുകള്‍ക്ക്‌ അപ്പുറത്തുള്ള കണക്ക്‌. മന്‍മോഹന്‍സിംങ്‌ മ ന്ത്രിസഭയുടെ അടിവേര്‌ പിഴുതെറിഞ്ഞ അഴിമതിയായിരുന്നു ഡി.എം.കെ. മന്ത്രിമാരായ ഡി.രാജയും കൂട്ടരും നടത്തിയത്‌. സ്വന്തം പാര്‍ട്ടിക്കുവേണ്ടിയും സ്വന്തം കീശ വീര്‍പ്പിക്കാനും വേണ്ടിയും പാര്‍ട്ടിയെ ദേശീയതലത്തില്‍ വളര്‍ത്താനും അതുവഴി ഇന്ത്യയുടെ അധികാരം കൈപ്പിടിയിലൊതുക്കാനും വേണ്ടി ഡി.എം.കെ.യും ആര്‍.ജെ.ഡിയും നടത്തിയ അഴിമതി ക ണ്ടിട്ടും കാണാത്ത രീതിയില്‍ ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംങിന്റെ നടപടി ജനങ്ങള്‍ക്ക്‌ വെറുപ്പും മടിയും ഉളവാക്കിയെന്നതാണ്‌ സത്യം.

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പോലും വന്‍അഴിമതി നടത്തിയ തന്റെ പാര്‍ട്ടിയിലെ മന്ത്രിയായിരുന്ന കല്‍മാഡിയെ പോലും പുറത്താക്കാന്‍ മടിച്ച മന്‍മോഹന്‍സിംങിനെ ജനം അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ രംഗത്തുവരികയുണ്ടായത്‌ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്തുയെന്നതാണ്‌ സത്യം. തോളത്തിരുന്ന്‌ ചെവികടിച്ച യു.പി.എയുടെ ഘടകകക്ഷികളിലെ മന്ത്രിമാരെ പുറത്താക്കണമെന്ന്‌ ആ മുന്നണിക്ക്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ പറയാതിരുന്നത്‌ അവരുടെ തകര്‍ച്ചക്ക്‌ കാരണമായി.

തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ രീതിയില്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിട്ടും അവര്‍ക്കെതിരെ യാതൊന്നും ചെയ്യാതെ മൗനം വിദ്വാന്‌ ഭൂഷണമെന്ന രീതിയില്‍ ഇരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംങും അത്‌ കണ്ടിട്ടും യാതൊന്നും പറയാതെ ആദര്‍ശത്തിന്റെ ആള്‍രുപം കളിച്ച രാഹൂല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണക്കാരായി. ഇന്ത്യയെ മൊത്തവിലക്കെടുക്കത്തക്ക പണം അഴിമതിയില്‍ കൂടി നേടിയ ആര്‍.ജെ.ഡി.യുടെയും ഡി.എം.കെ.യുടെയും തോളത്ത്‌ കൈയ്യിട്ടുകൊണ്ട്‌ നടന്ന, ഒരു കാലത്ത്‌ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ കോണ്‍ഗ്രസ്സിനെ ജനം വെറുത്തു. ആ കോണ്‍ഗ്രസ്‌ പൊതുതിരഞ്ഞെടുപ്പില്‍ ജനത്തിനുമുന്നില്‍ വന്നപ്പോള്‍ ജനം അവരെ കാലുകൊണ്ട്‌ തട്ടിയെറിയുക യും കാര്‍ക്കിച്ചുതുപ്പുകയും ചെയ്‌തു. അത്‌ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി മാറി. കോണ്‍ഗ്രസ്‌ ഇത്രയധികം പരാജയത്തിന്റെ കൈപ്പുനീരുകുടിച്ച ഒരു സമയം ഇതിനുമുന്‍പ്‌ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. അതും ഗാന്ധി കുടുംബം നേതൃത്വത്തിലിരിക്കുന്ന അവസരത്തില്‍. ഇന്ന്‌ പല സം സ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ അന്ത്യശ്വാസം വലിക്കുകയാണ്‌. കാരണം ജനങ്ങള്‍ അവരില്‍നിന്ന്‌ വളരെ അകലെയാണ്‌ എന്നതുതന്നെ.

ഇന്ത്യയില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്‌ നഷ്‌ടപ്പെടാന്‍ ധാരാളമുണ്ടായിരുന്നു. അവര്‍ പാര്‍മെന്റില്‍ പ്ര തിപക്ഷസ്ഥാനംപോലും ഇല്ലാ ത്ത അവസ്ഥയുണ്ടായി. അത്രകണ്ട്‌ നാണംകെട്ട പരാജയമായിരുന്നു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ നേ രിടേണ്ടിവന്നത്‌. ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കേരളത്തിലെ യു.ഡി.എഫ്‌. സര്‍ക്കാരിനും അതിനുനേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും അതെ അവസ്ഥയാണ്‌ വരാന്‍പോകുന്നത്‌. ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ യു.ഡി.എഫ്‌. മന്ത്രിസഭയിലെ ഘടകക്ഷിമന്ത്രിമാര്‍ക്കും കോണ്‍ഗ്രസിലെ മന്ത്രിമാര്‍ക്കുമെതിരെ പലതവണ ആരോപിച്ചിട്ടും മൗനം വിദ്വാന്‌ ഭൂഷണമെന്ന രീതിയില്‍ ആദര്‍ശരൂപത്തില്‍ ജനകീയനായി നാടകം കളിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌ കാണുമ്പോഴാണ്‌ ജനം ഇങ്ങനെ പറയുന്നത്‌. ഈ മന്ത്രിസഭയുടെ ഭരണകാലത്ത്‌ പല അഴിമതിയാരോപണങ്ങളും പലമന്ത്രിമാ ര്‍ക്കെതിരെയും ശക്തമായ രീ തിയില്‍ ആരോപിക്കുകയുണ്ടായി.

ഏറ്റവും ഒടുവില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവും അതിന്റെ മന്ത്രിയുമായ കെ.എം. മാ ണിക്കെതിരെ ബാറുടമകള്‍ ഉന്നയിച്ചതായ അഴിമതിയാരോപണമുള്‍പ്പെടെ പലതും അതിനുദാഹരണങ്ങളാണ്‌. മാണിക്കെതിരെ ബാറുടമ ബിജുരമേ ശ്‌ ഉന്നയിച്ച അഴിമതിയാരോപണം കേരളരാഷ്‌ട്രീയത്തെ ത ന്നെ ഇളക്കി മറിക്കുകയുണ്ടായി. ഇന്നും അത്‌ കേരളരാഷ്‌ട്രീയത്തില്‍ ആളികത്തികൊണ്ടിരിക്കുകയാണ്‌ കോടികളുടെ അഴിമതിയാണ്‌ മാണിക്കെതിരെ ആ രോപിച്ചത്‌. ബാര്‍ലൈസന്‍സ്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ ബാറുടമകളില്‍ നിന്ന്‌ കോടികള്‍ കൈ ക്കൂലി വാങ്ങിയെന്നതായിരു ന്നു ആരോപണം. ആരോപണ ത്തെ അടിവരയിടുന്ന ശക്തമാ യ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന്‌ പറഞ്ഞ ആരോപണമുന്നയിച്ച ബിജുരമേശ്‌ പരസ്യമായും രഹസ്യമായും പറയുകയുണ്ടായി.

അത്‌ അദ്ദേഹം ബാര്‍കോഴ അന്വേഷിക്കുന്ന വിജിലന്‍സി ന്‌ കൈമാറിയെന്നാണ്‌ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. കേരളത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ബാര്‍കോഴയെകുറിച്ച്‌ ശക്തമായ അന്വേഷണം വേണമെന്നും കെ.എം. മാണിയെ മന്ത്രിസഭയില്‍നിന്ന്‌ മാറ്റിനിര്‍ ത്തിയാകണം അന്വേഷണം നടത്തേണ്ടതെന്നും കോണ്‍ഗ്രസിനകത്തുപോലും ശക്തമായ അ ഭിപ്രായമുണ്ടായിട്ടും മുഖ്യമ ന്ത്രി അതെക്കുറിച്ച്‌ യാതൊ ന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്യാതെപോയ ത്‌ കോണ്‍ഗ്രസിലും പൊതുവിലും ശക്തമായ വിമര്‍ശനം ഉ ണ്ടായി. ഇത്‌ കോണ്‍ഗ്രസിനെയും മന്ത്രിസഭയേയും പ്രതിക്കൂട്ടിലാക്കിയെന്നതാണ്‌ സത്യം.

അഴിമതി ആരോപണങ്ങള്‍ മന്ത്രിമാര്‍ക്കെതിരെ ഉന്നയിക്കുകയെന്നത്‌ പലപ്പോഴും പലമന്ത്രിസഭയുടെ കാലത്തും ഉണ്ടായിട്ടുണ്ട്‌. എല്ലാ സമയത്തും ആരോപണമുന്നയിക്കുന്ന മ ന്ത്രിമാര്‍ രാജിവയ്‌ക്കുകയോ അത്‌ അന്വേഷണം നടത്തുകയോ ചെയ്യാറില്ല. പലപ്പോഴും അഴിമതിയാരോപണങ്ങള്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും വന്‍ പ്രതിഷേധമുണ്ടാകുകയും ചെയ്യുമ്പോഴാണ്‌ അന്വേഷണത്തിന്‌ ഉത്തരവിടുന്നതും ആരോപണവിധേയനായ മന്ത്രിയെ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നത്‌. ഇവിടെ കോണ്‍ഗ്രസിനുള്ളില്‍പോലും മാണിയെ മാറ്റണമെന്ന്‌ ശക്തമായ അഭിപ്രായം വരികയും കേരളരാഷ്‌ട്രീയത്തില്‍ വന്‍കോളിളക്കം സൃഷ്‌ടിക്കുകയും ചെയ്‌തിട്ടും മുഖ്യമന്ത്രി ഒരു നിലപാട്‌ വ്യക്തമാക്കുന്നത്‌ അദ്ദേഹം വഹിക്കുന്ന പദവി ഉത്തരവാദിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നുയെന്നതാണ്‌ പരക്കെയുള്ള അഭിപ്രായം അത്‌ ഒട്ടും ഉചിതമായ നടപടിയായിയെന്ന്‌ ആരും കരുതുന്നില്ല.

ജനത്തെ സ്ഥിരം വിഡ്‌ഢികളാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാട്‌ കേരളത്തില്‍നി ന്നും കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നാണ്‌ ഇപ്പോഴുള്ള വിമര്‍ശനം. ബംഗാളിലെ അവസാന കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥന ശങ്കര്‍റെയുടെ അവസ്ഥയായിരിക്കും മു ഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വരാന്‍പോകുകയെന്നതാണ്‌ പല രും ഉദാഹരണമായി പറയുന്നത്‌. ശങ്കര്‍റേ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ശ ക്തമായ രീതിയില്‍ അഴിമതി ആരോപണങ്ങള്‍ പലരും ഉന്നയിക്കുകയുണ്ടായി. അതും തെ ളിവുകള്‍ സ ഹിതമത്രെ. അതുമാത്രമല്ല കെടുകാര്യസ്ഥതയി ല്‍ ആ മന്ത്രിസഭ മുന്‍പന്തിയിലുമായിരുന്നുയെന്നാണ്‌ പറയപ്പെടുന്നത്‌. ഉദ്യോഗസ്ഥരുടെ സ്വേച്ഛാധിപത്യത്തിലായിരുന്നുയത്രെ സംസ്ഥാനഭരണം സെ ക്രട്ടറിയറ്റ്‌ വെറും കാഴ്‌ചവസ്‌ തുമാത്രയിരുന്നു. സംസ്ഥാന ത്ത്‌ ഭരണം നടക്കുന്നുണ്ടോയെ ന്ന്‌ പോലും സംശയിക്കുന്ന രീ തിയില്‍ ഭരണം നടത്തിയ റെ യുടെ ഭരണത്തോടെ കോണ്‍ഗ്ര സ്‌ മന്ത്രിസഭയുടെ കാലം ബം ഗാളില്‍ അവസാനിച്ചു. റെയുടെ കഴിവുകെട്ട ഭരണം മുതലെടുത്ത്‌ ബംഗാളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരം പിടിച്ചെടുക്കുകയുണ്ടായി.

ഇത്‌ തന്നെയാണ്‌ കേരളത്തിലെ കോണ്‍ഗ്രസിനും വരാന്‍ പോകുന്നതെന്നാണ്‌ ഇത്‌ ഉദാഹരണമായി പലരും പറയുന്നത്‌. കേരളത്തിലും ഇതെ അവസ്ഥ തന്നെയല്ലെ ഇപ്പോള്‍ എ ന്ന്‌ ചോദിക്കുമ്പോള്‍ മറിച്ചുപറയുന്നവര്‍ കോണ്‍ഗ്രസ്സുകാര്‍ പോലുമില്ല. കേരളത്തില്‍ കോ ണ്‍ഗ്രസ്‌ ഉമ്മന്‍ചാണ്ടിയുടെ കാലത്തിനുശേഷം ശക്തിക്ഷയിച്ച്‌ ഇല്ലാതാകുംമ്പോള്‍ അത്‌ കേവലം ഘടക കക്ഷികള്‍ക്കുവേണ്ടിയാണ്‌ എന്നത്‌ ലജ്ജാകരമാണ്‌.

അല്ലെങ്കില്‍ അത്‌ ചിലരുടെ സ്ഥാപിത താല്‌പര്യങ്ങള്‍ക്കുവേണ്ടിയാണെന്നത്‌ അതിലേറെ ലജ്ജാകരമാണ്‌. ഇവിടെ കോണ്‍ഗ്രസ്സ്‌ തകര്‍ന്നാലും ഇല്ലെങ്കിലും ആര്‍ക്കും ഒന്നും സംഭവിക്കാന്‍പോകുന്നില്ല. അ തിന്റെ നഷ്‌ടം കോണ്‍ഗ്രസ്സുകാര്‍ക്കുതന്നെ. എന്നാല്‍ അധികാരത്തിലിരുന്നിട്ട്‌ ജനത്തിന്റെ മുന്‍പില്‍ തന്റെ മന്ത്രിസഭയെ ചുറ്റിപറ്റി ആരോപണങ്ങളും വിവാദങ്ങളുമുണ്ടാകുന്നതിന്‌ ഉത്തരം പറയേണ്ടുന്ന ന്യായമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന്‌ പറയേണ്ടുന്ന ന്യായമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന്‌ ഓര്‍ക്കണം. അതിന്‌ വിശദീകരണം നല്‍കാതെ അത്‌ കണ്ടില്ലെന്നു നടിക്കുന്നത്‌ ആ പദവിക്ക്‌ യോ ജിച്ചതല്ലെന്നതാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ ഭാഷ്യം. അത്‌ ജനങ്ങളോടുള്ള നന്ദികേടാണത്രെ. അതിന്റെ വില വലുതായിരിക്കും. ജനത്തോടുള്ള കൃത്യനിര്‍വ്വഹണത്തില്‍ അലംഭാവം കാട്ടിയ നേതാക്കളെ ഒന്നുമില്ലാതാക്കി വീട്ടിലിരുത്തികൊണ്ടിരിക്കുന്ന ഈ കാലം എല്ലാവരും ഓര്‍ക്കുന്നത്‌ നല്ലത്‌.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
ഘടക കക്ഷികള്‍ക്കുവേണ്ടി കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നയം (ബ്ലസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
A.C.George 2015-02-12 11:29:56
You are right, Blesson Houston. I agree with you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക