Image

ഡല്‍ഹിയിലേറ്റ പരാജയം മോഡി സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം (മോന്‍സി കൊടുമണ്‍)

Published on 15 February, 2015
ഡല്‍ഹിയിലേറ്റ പരാജയം മോഡി സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം (മോന്‍സി കൊടുമണ്‍)
തല്ലി തകര്‍ക്കുന്നു മതസൗഹാര്‍ദ്ദം
തല്ലിപ്പൊളിക്കുന്നു ദൈവകൂടാരങ്ങള്‍
ഗാന്ധിജി ഇന്നൊരു കടംകഥയാകുന്നു
ഗോഡ്‌സെയോ പുണ്യപുരുഷനുമാകുന്നു
ശാപത്തിലാണ്ടൊരു ദു:ഖസാഗരമേ!
നീ ശാന്തസാഗരമായി എന്നു മാറും


ഭാരതത്തിലെ ചില വിക്രിയകള്‍ കണ്ടപ്പോള്‍ എഴുതിയ ആറു വരി കവിതകളാണ്‌ മുകളില്‍ കണ്ടത്‌. ഹൃദയംനൊന്തെഴുതിയ കുറെ വരികള്‍. ആര്‍ഷഭാരത സംസ്‌കാരം വിളിച്ചുപറഞ്ഞുകൊണ്ട്‌ എല്ലാ മതവിഭാഗങ്ങളും സന്തോഷത്തോടെ, സമാധാനത്തോടെ, സ്‌നേഹത്തോടെ ജീവിക്കുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. വായ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പോലും മതസൗഹാര്‍ദ്ദത്തിന്‌ കോട്ടം തട്ടിയിരുന്നില്ല. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മതസൗഹാര്‍ദ്ദം നഷ്‌ടപ്പെട്ടുവോ? സമാധാനം നശിച്ചുവോ? സന്തോഷം ഇല്ലാതായോ? ഈ പറഞ്ഞ വിഷയങ്ങള്‍ വളരെ കൂലംകഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി നടക്കുന്ന മതത്തിന്റെ പേരിലുള്ള വിവിധതരം പ്രശ്‌നങ്ങളും അസഹിഷ്‌ണുതയും മഹാത്മാഗാന്ധി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ പറഞ്ഞതിന്‍ കാരണം - സത്യസന്ധനും മതേതരവാദിയുമായ മഹാത്മാഗാന്ധിയെ ഒരു റോള്‍ മോഡലാക്കി ജീവിക്കുന്ന വ്യക്തിയാണ്‌ ഒബാമ എന്നതിനാലാണ്‌. എന്നാല്‍ ഇന്ന്‌ ഇന്ത്യയില്‍ ഗാന്ധിജി ഒരു കടംകഥയായി മാറുന്നുവോ?

കഴിഞ്ഞ ഒരു ലേഖനത്തില്‍ ഞാനെഴുതിയിരുന്നു ഇന്ത്യയില്‍ ക്രിസ്‌തീയ ദേവാലയങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ കാരണം ഹൈന്ദവ സഹോദങ്ങളുടെ സഹായംകൊണ്ടാണെന്ന്‌. അതിനു യാതൊരു തര്‍ക്കവുമില്ല. പക്ഷെ ഇവിടെ ആരാണ്‌ ദേവാലയം തകര്‍ക്കുന്നതും മതസൗഹാര്‍ദ്ദം താറുമാറാക്കുന്നതും. മതിയായ തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല. ഏതു കുറ്റകൃത്യവും തെളിയിപ്പിക്കുന്ന ഇന്ത്യന്‍ പോലീസിന്‌ ഇതിന്റെ തെളിവുകള്‍ ഇപ്പോഴും ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

ഒരു കാര്യം തീര്‍ത്തുപറയുന്നു- മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനുശേഷം ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി അറൂനൂറില്‍പ്പരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇതെല്ലാം ഹൈന്ദവ സഹോദരന്മാര്‍ നടത്തിയതാണെന്നും, അവരെ നൂറുശതമാനം പഴിക്കാനും ഞാന്‍ താത്‌പര്യപ്പെടുന്നില്ല. എങ്കിലും നരേന്ദ്രമോഡി ശക്തമായി ഈ ആക്രമണങ്ങള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തുവാന്‍ എന്തുകൊണ്ട്‌ ഭയപ്പെടുന്നു? ആരെയാണ്‌ അദ്ദേഹം ഭയക്കുന്നത്‌?

ഡല്‍ഹിയില്‍ ഏതാണ്ട്‌ ആറ്‌ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യപരമായി ഒരു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ എല്ലാ മതങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും ആരാധനാക്രമങ്ങളും കാത്തുപരിപാലിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. ഡല്‍ഹിയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ പിടിമുറുക്കുകയാണോ?അമേരിക്കയില്‍ ഹൈന്ദവ ദേവാലയം ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ പ്രവാസികള്‍ അതിനെ ശക്തമായി അപലപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആക്രമിച്ച ക്രിസ്‌തീയ സ്‌കൂളിലാണ്‌ നമ്മുടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം നേടിയെടുത്തിട്ടുള്ള പല ഹൈന്ദവ സഹോദരന്മാരും ക്രിസ്‌തീയ സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ളവരാണ്‌. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഈശ്വര്‍ പോലും ക്രിസ്‌തീയ സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ്‌. അപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനം നാനാജാതി മതസ്ഥര്‍ക്കും വേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ സവര്‍ണ്ണരേയും അവര്‍ണ്ണരേയും ഒരേ ബെഞ്ചിലിരുത്തി വിദ്യാഭ്യാസ സമത്വം കൊടുത്ത വിശുദ്ധ ചാവറ കുര്യാക്കോസ്‌ അച്ചന്റെ മാതൃക പാലിക്കാന്‍ ഇന്ത്യന്‍ സമൂഹം കടപ്പെട്ടവരാണ്‌. അനേകം സിക്ക്‌ സഹോദരന്മാരും ഹൈന്ദവ സഹോദരന്മാരും തങ്ങളുടെ കുഞ്ഞുങ്ങളെ അമേരിക്കയിലെ കത്തോലിക്കാ സ്‌കൂളുകളില്‍ വിട്ട്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നുണ്ട്‌. എങ്കിലും ആ സ്‌കൂളുകളില്‍ ബൈബിള്‍ നിയമങ്ങള്‍ നിര്‍ബന്ധമാക്കുന്നില്ല.

എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ 48000 സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി. ഒരു മതേതര രാജ്യത്ത്‌ ഇത്തരം മതനിയമങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുന്നത്‌ ശരിയാണോ? ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കിയശേഷം ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നത്‌ ശരിയായിരിക്കാം. പാക്കിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന മതാന്ധത പോലുള്ള ക്രൂര വിനോദങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ ചില വര്‍ഗ്ഗീയ കക്ഷികള്‍ ശ്രമിക്കുകയാണോ? അതുപോലെ ജനുവരി 24 വസന്തപഞ്ചമി ദിനത്തില്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും സരസ്വതിപൂജ നിയമമാക്കുന്നു. മതംമാറിയവരെല്ലാം കഴിവതും വേഗത്തില്‍ തിരിച്ചുവരണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധ പരിവര്‍ത്തനം നടത്തുമെന്നും പറയുന്നത്‌ ശരിയോ? പള്ളി പൊളിക്കല്‍ കര്‍സേവകരുടെ പണിയാണോ? ഇന്ത്യയുടെ അഭിമാന സ്‌മാരകമായ ടാജ്‌മഹല്‍ പോലും, ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചതുപോലെ പൊളിക്കണമെന്നു വര്‍ഗീയ വാദികള്‍ പറയുമ്പോള്‍ ഇവര്‍ രാജ്യത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള പുറപ്പാടിലാണെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ സകല ഹിന്ദുക്കളും ചുരുങ്ങിയപക്ഷം നാലു കുട്ടികളെ സൃഷ്‌ടിക്കണമെന്നു ഒരു ബി.ജെ.പി നേതാവ്‌ പറയുന്നു.

ഇപ്പോഴും 45% മുഴുപ്പട്ടിണിയിലാണ്‌ ഇന്ത്യയിലെ പാവം ജനങ്ങള്‍. ഈ പറഞ്ഞ നേതാവ്‌ ഏതാണ്ട്‌ പത്തു കുടുംബത്തിന്റെയെങ്കിലും പട്ടിണി മാറ്റിയിട്ടുണ്ടോ? വേറൊരു നേതാവ്‌ പറഞ്ഞു - പ്രണയദിനത്തില്‍ റോസാപ്പുവുമായെത്തിയവരെ ബലാത്‌കാരമായി വിവാഹം കഴിപ്പിക്കുമെന്നും വാലന്റൈന്‍സ്‌ ഡേ വിദേശ ആഘോഷമാണെന്നും.

കുരങ്ങിന്റെ കൈയ്യില്‍ പൂമാല കിട്ടിയപോലെ ഭരണം ദുര്‍വിനിയോഗം നടത്തുന്ന അനേകം മന്ത്രിമാര്‍ മോഡി സര്‍ക്കാരിലുണ്ട്‌. ഇവരില്‍ 60% ക്രിമിനല്‍സും, കള്ളപ്പണക്കാരുമാണ്‌. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചുപോയ പട്ടാളക്കാര്‍ക്കുവേണ്ടി വാങ്ങിയ ശവപ്പെട്ടി വാങ്ങിയ ബിസിനസില്‍ ശവപ്പെട്ടി കുംഭകോണം നടത്തി കോടികള്‍ തട്ടിയവര്‍ ഇപ്പോള്‍ നാട്‌ നന്നാക്കാനിറങ്ങിയിരിക്കുകയാണ്‌. ഇവര്‍ പറയുന്ന വേറൊരു ഭ്രാന്താണ്‌ ഇതിലും രസം- മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ മാറ്റി തത്‌സ്ഥാനങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നും ഗോഡ്‌സെയ്‌ക്കുവേണ്ടി അമ്പലം പണിയണമെന്നും. പട്ടിണി കിടക്കുന്ന രാജ്യത്ത്‌ പത്തുലക്ഷം രൂപയുടെ കോട്ട്‌ വിറ്റ്‌ ചാരിറ്റിക്ക്‌ സംഭാവന നല്‍കുമെന്നും പറഞ്ഞത്‌ ബുദ്ധിതന്നെ. അങ്ങനെ ബുദ്ധിപൂര്‍വ്വം നിന്നാല്‍ അഞ്ചുവര്‍ഷമെങ്കിലും ഇന്ത്യ ഭരിക്കാം. അല്ലെങ്കില്‍ ഡല്‍ഹിയില്‍ പറ്റിയതുപോലെ മൂന്നും വാങ്ങിച്ചുകൊണ്ട്‌ ഗോപി വരയ്‌ക്കേണ്ടിവരും. മുകളില്‍ പറഞ്ഞ പിഴകളാണ്‌ ഡല്‍ഹിയില്‍ മോഡി സര്‍ക്കാരിനു പറ്റിയ പരാജയം. തെറ്റുകള്‍ തിരുത്തിക്കൊണ്ട്‌ മതേതര രാജ്യത്തിനു പിന്തുണ കൊടുക്കുന്നില്ലെങ്കില്‍ കേജ്‌രിവാള്‍ താമസിയാതെ ഇന്ത്യ ഭരിക്കുമെന്നതില്‍ സംശയമില്ല.

ജയ്‌ഹിന്ദ്‌.
ഡല്‍ഹിയിലേറ്റ പരാജയം മോഡി സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം (മോന്‍സി കൊടുമണ്‍)
Join WhatsApp News
A.C. George 2015-02-15 14:22:09
Mr. Moncy Kodumon,
Your view points are very much in line with what is happening in India Today. If we look at his points with a positive, open mind we have to agree with Moncy.Hope the present goverment will resolve this issues and do juctice.
Jacob 2015-02-15 15:12:54

Moncy kodumon your  are absolutely right . If modi is not going learn from the Delhi election than he can start dream about chair of CM of Gujarat and he will be  soon the CM . India is not Gujarat ,he(Modi) is not the ultimate person to decide whether India should be secular or not  .Otherwise who the Modi is ,he was just a tea make in a tea shop and only expect  that level of stupid behavior  and quality from him that what he is just showing now by attacking the churches and schools of  Christians. What I understand from Money’s Narration is Modi want to go back to CM from PM soon. To replace   the Father of Nation Gandhi’s statues with Godse ,if its Modi’s decision than that is his biggest failure in his life . My advice to Modi is don’t fight to get defected ,only fight if you can win .Any way thanks Moncy Kodumon to descried all stupid quality  of this tea maker (Modi)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക