Image

രണ്ടുകോടി അതേ, രണ്ടുകോടി - എം.റ്റി. ആന്റണി

എം.റ്റി. ആന്റണി Published on 16 February, 2015
രണ്ടുകോടി അതേ, രണ്ടുകോടി - എം.റ്റി. ആന്റണി
ശ്രീ എം.ടി. വാസുദേവന്‍ നായര്‍ "രണ്ടാമൂഴം" എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. പല വിമര്‍ശകരുടെയും അഭിപ്രായം അനുസരിച്ച് രണ്ടാം ഊഴമാണ് എം.ടി.യുടെ ഏറ്റവും പ്രശസ്തിയും പ്രശംസയും അര്‍ഹിക്കുന്ന കൃതി.

നമ്മുടെ കഥയെഴുത്തുകാരില്‍ എം.ടി.യാണ് ഒന്നാമന്‍. സംശയമില്ല. അദ്ദേഹം സര്‍വ്വകലാ വല്ലഭനാണ് എന്നു പറയാം.... ചെറുകഥ, നോവല്‍, സിനിമ സ്‌ക്രിപ്റ്റ് തുടങ്ങി പല രംഗങ്ങളിലും എം.ടി- ആരുടെയും പ്രശംസ പിടിച്ചു പറ്റുന്ന നേട്ടങ്ങളാണ് നേടിയിരിക്കുന്നത്. ഇതിനൊക്കെ പുറമെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരെന്ന നിലയില്‍ അസ്സൂയാര്‍ഹമായ സേവനമാണ് എം.ടി.യുടേത്.

രണ്ടംമൂഴം ഒരു  മഹാഭാരത കഥയാണ്. ഒരു കണക്കിനു പറഞ്ഞാല്‍ മഹാഭാരതത്തിന് ഒരു പക്ഷെ വിപ്ലവകരമായ വ്യാഖ്യാനമാണ് എം.ടി.ചെയ്തിരിക്കുന്നത്. രണ്ടാമൂഴം സിനിമാ നിര്‍മ്മാതാക്കളെ വെല്ലുവിളിച്ചിട്ടുണ്ട്. രണ്ടാംമൂഴം സിനിമയാക്കുക എളുപ്പമല്ല. അവസാനം ആരോ രണ്ടാമൂഴം  ഒരു ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിഫലം രണ്ടുകോടിയാണ് എം.ടി ആവശ്യപ്പെടുന്നത്.

രണ്ടുകോടി, അതേ രണ്ടുകോടി. ഏതെങ്കിലും ചങ്കൂറ്റമുള്ള ഒരു സിനിമാ നിര്‍മ്മാതാവ് കഥാകൃത്തിന് 2 കോടി നല്‍കി പടം പിടിച്ച് പണമുണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഞാന്‍ വിജയം നേരുന്നു. അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ ഞാന്‍ അഭിനന്ദിക്കും.
രണ്ട്‌കോടി അദ്ദേഹത്തിനു കൊടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആപ്രതിഫലം കിട്ടാന്‍ മലയാളത്തില്‍ ഏറ്റവും യോഗ്യതയും കഴിവുമുള്ള വ്യക്തി, കലാകാരന്‍, എനിക്കൊരു സംശയവുമില്ല.

എന്റെ പ്രശ്‌നം അതല്ല. രണ്ടു കോടി എന്ന അളവു കോലാണ് പ്രശ്‌നം.
ഇപ്പോള്‍ ഇന്‍ഡ്യയില്‍ എല്ലാംകോടിയിലാണ്. ജയലളിത നൂറു കണക്കിനു കോടികളാണ് കൈക്കൂലി വാങ്ങിയത്. മുഖ്യമന്ത്രി  കസ്സേര കാത്തിരിക്കുന്ന മാണി കോടിക്കണക്കിനു മണി വാങ്ങിയെന്ന് കേള്‍ക്കുന്നു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ വിഷമം. ഇന്ത്യന്‍ നിഘണ്ടുവില്‍ ലക്ഷം എന്നൊരു പദമില്ല.
ഇന്‍ഡ്യയില്‍ ഇപ്പോഴും ദരിദ്ര നാരായണന്മാര്‍ ഉണ്ടെന്നു കേള്‍ക്കുന്നു. പക്ഷെ മറുവശത്ത്  കോടികള്‍ മാത്രം.

കേരളത്തില്‍ സംഭവിച്ചിരിക്കുന്നത് ഇരട്ടി ഇന്‍ഫ്‌ളേഷനാണ്. ഒരു കിലോ കിംഗ്ഫിഷിന് 800 രൂപ. കൊഞ്ചിന് 700 രൂപ. ചുരുക്കത്തില്‍ ഒരത്ഭുത ലോകം. ഗള്‍ഫ് പണമാണെന്നു കേള്‍ക്കുന്നു. കേരളത്തിലെ ഫാക്ടറികളില്‍ ഒന്നും ഗള്‍ഫ് കാര്‍ ജോലിചെയ്യുന്നില്ല. അവിടെയെല്ലാം ബീഹാറികളാണ്. കോടി കഴിഞ്ഞാല്‍ എവിടെയാണ് വണ്ടി നില്‍ക്കാന്‍ പോകുന്നത്? മഹാകോടി, അനന്തകോടി. എനിക്ക് നേരിട്ടറിയാവുന്ന ഒരു അവിശ്വസനീയ കഥ പറയാം.

എന്റെ ഒരു സുഹൃത്തിന് തൃശ്ശൂര്‍ പരിസരത്ത് 6 സെന്റ് നിലമുണ്ട്. വെറും മൊട്ടക്കുന്ന്. ആ ആറുസെന്റ് സ്ഥലം വാങ്ങിക്കാന്‍ 12 കോടിരൂപയുമായി ആളുകള്‍ വരിനില്‍ക്കുന്നു. എന്റെ സുഹൃത്ത് കാത്തു നില്‍ക്കാന്‍ തയ്യാറാണ്. കാരണം- അധികം താമസിയാതെ ആ സ്ഥലത്തിന് 18 കോടി കിടിട്ടുമെന്നാണ് സുഹൃത്തിന്റെ വിശ്വാസം- ഇതാണ് കോടിയുടെ കഥ....

രണ്ടുകോടി അതേ, രണ്ടുകോടി - എം.റ്റി. ആന്റണി
Join WhatsApp News
Sudhir Panikkaveetil 2015-02-16 06:01:06
എഴുത്തുകാരിലും സൂപ്പർ സ്റ്റാറു കൾ ! പറയുന്ന
പണം. ജീനെവാലെ സോച് ലെ യെഹി വക്ത് ഹേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക