Image

ഇബിലീസുകള്‍-ഒരു വീക്ഷണം (ജോസ് തയ്യില്‍, കൈരളി, ന്യു യോര്‍ക്ക്‌)

Published on 16 February, 2015
ഇബിലീസുകള്‍-ഒരു വീക്ഷണം (ജോസ് തയ്യില്‍, കൈരളി, ന്യു യോര്‍ക്ക്‌)
എവിടയോ ഭയങ്കര തകരാറ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിലെ സകല ജനങ്ങങളെയും ഹിന്ദുക്കളാക്കാന്‍ പറ്റിയ അവസരമാണിതെന്നും ഹിന്ദു മഹാസഭ…(വാര്‍ത്ത വലതുഭാഗത്ത് ) തീര്‍ന്നില്ല- വാലന്റൈന്‍ ദിനത്തില്‍ റോസപ്പൂവുമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ ആ നിമിഷം അവരെ മംഗല്യം ചാര്‍ത്തിക്കുമെന്നും… 

ഇന്ത്യയിലെ സകല ഹിന്ദുക്കളും ചുരുങ്ങിയപക്ഷം നാലു പിള്ളേരെ സൃഷ്ടിക്കണമെന്നും … 

മതം മാറിയവരെയെല്ലാം കഴിവതും വേഗത്തില്‍ തിരിച്ചു മതം മാറണമെന്നും….

സകലപള്ളികളും മോസ്‌ക്കുകളും പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് അമ്പലം പണിയണമെന്നും.…

മഹാത്മാഗാന്ധിയുടെ പ്രതിമ മാറ്റി ഗോഡ്‌സേയുടെ പ്രതിമ ഇന്ത്യയില്‍ ഉടനീളവും വിദേശത്തും സ്ഥാപിക്കണമെന്നും…. 

ഇന്ത്യയിലുടനീളം ഗോഡ്‌സെയുടെ പേരില്‍ അമ്പലം പണിയണമെന്നും….

ബിഷപ്പ് മാര്‍ക്കൊന്നിനും വിസ നല്‍കരുതെന്നും….

സൂര്യനമസ്‌കാരം സ്‌കൂളിലും പള്ളിയിലും മോസ്‌ക്കിലും പത്താള്‍ കൂടുന്നിടത്തെല്ലാം അടിച്ചേല്‍പിക്കുമെന്നും… 

എന്താ പറയാ …ബിജെപികള്‍ക്ക് വട്ടുപിടിച്ചാ? 

ആര്‍ഷ ഭാരത സംസ്‌കാരത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ആയിരക്കണക്കിനെന്നും പതിനായിരക്കണക്കിനെന്നും …പലതും വായ്ക്കപ്പെടുന്നു…. പക്ഷെ ഒന്നു പറയാം- വാമൊഴികളാലും കേട്ടറിവുകളാലും പകര്‍ത്തിവച്ചിരിക്കുന്ന മഹാഭാരതവും ഉപനിഷത്തുകളും അതുപോലെ വിലപ്പെട്ട ഗ്രന്ഥങ്ങളും  ഇന്നും വിലമതിക്കപ്പെടുന്നു. എന്നാല്‍, ആര്യനാണോ ഇതു സംസ്‌കൃത്തില്‍ രചിച്ചത്, അതോ ഇന്‍ഡസിന്റെ വക്കില്‍ താമസിച്ചിരുന്ന ഋഷിമാരെന്നവകാശപ്പെടുന്ന ഹൈന്ദവ ട്രൈബൂണല്‍ യൂണിറ്റാണോ രചിച്ചതെന്നും സംശയം ബാക്കി നില്‍ക്കുന്നു. എങ്കിലും ആരു രചിച്ചാലും മാനവ സംസ്‌കാരത്തിന്റെ അടിത്തറ എവിടെയാണെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഹീമാലയ സാനുക്കളില്‍ തന്നെയായിരുന്നു എന്ന് തറപ്പിച്ചു പറയാന്‍ ഈ ഗ്രന്ഥങ്ങല്‍ സഹായിക്കുന്നു. അങ്ങനെ ഉയര്‍ന്ന സംസ്‌കാര പാരമ്പര്യമുള്ള ഒരു രാജ്യത്ത് - മോഹന്‍ ഭഗവത്ത് , ത്വഗാഡിയ തുടങ്ങിയ ഹിംസ്ര ജന്തുക്കളെ അഴിച്ചുവിടുന്നത്. ഭരണത്തിലിരിക്കുന്ന ബിജെപിയുടെ മൗനാനുവാദത്തോടെയാണെങ്കില്‍ ദൂര വ്യാപകമായ പ്രശ്‌നങ്ങല്‍ തലപൊക്കുമെന്നതില്‍ തര്‍ക്കം വേണ്ട. 

കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ വിളിച്ചു വരുത്തി,  തങ്ങളുടെ പ്ലെയ്ന്‍ പൊങ്ങുന്നതും താഴുന്നതും തങ്ങളുടെ പട്ടാളം ഓലക്കാല്‍ ശീലക്കാല്‍ കളിക്കുന്നതുമെല്ലാം കാണിച്ചു. പ്രീതി പിടിച്ചു പറ്റാന്‍ പ്രധാനമന്ത്രി തന്നെ അദ്ദേഹത്തിനു ചായ പകര്‍ന്നു കൊടുത്തു. പക്ഷെ, എന്തുണ്ട് ?

പ്രസിഡന്റ് ഒബാമ പറയേണ്ടതെല്ലാം പറയേണ്ടതുപോലെ പറഞ്ഞു. അമേരിക്കക്ക് ഗുണകരമായി കരാറുകളെല്ലാം ഒപ്പു വെച്ചു. എല്ലാം കഴിഞ്ഞതിനുശേഷം- മതേതരത്വത്തിനു പരമപ്രാധാന്യം നല്‍കണമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആജ്ഞാപിക്കുകയും ചെയ്തു.
അമേരിക്കയില്‍ വന്നതിനുശേഷവും, ഇന്ത്യയുടെ നീക്കങ്ങല്‍ ഒട്ടും രസിക്കാഞ്ഞതിനാല്‍ വീണ്ടും അതാവര്‍ത്തിച്ചു. ഇതില്‍പരം നാണക്കേട് ഇന്ത്യക്ക് വരാനുണ്ടോ? എന്നിട്ടും ഹിന്ദുമഹാസഭയുടെ മഹപണ്ഡിതനായ മോഹന്‍ ഭഗവത്തിനെപ്പോലുള്ളവരെ വരുതിയില്‍ നിര്‍ത്താനോ, അവര്‍ കാട്ടിക്കൂട്ടുന്ന വംഗത്തരങ്ങള്‍ക്കെതിരെ ഒരു വാക്ക് ഉരിയാടാനോ ഇന്ത്യയുടെ പ്രധാനമന്ത്രിക്കോ, അദ്ദേഹത്തിന്റെ പിനിയാളന്മാര്‍ക്കോ സാധിക്കുന്നില്ല.

കഴിഞ്ഞ നാലാഴ്ചയായി കര്‍സേവകരുടെ ജോലി പള്ളിപൊളിക്കലായിരുന്നു. ഒരു പള്ളി മുഴുവനായും, ബാക്കി അഞ്ചു പള്ളികള്‍ ഭാഗികമായും നശിപ്പിച്ചു. 

പള്ളി ആക്രമണത്തിന്റെ പേരില്‍ പ്രതിഷേധം അിറയിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ വിശ്വാസികളെ മന്ത്രിയുടെ വീടിനുമുമ്പില്‍ എത്തും മുമ്പേ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. അതിനുശേഷം വിശ്വാസികളോട് സംസാരിക്കന്‍ കൂട്ടാക്കാതെ മന്ത്രി ട്വിറ്ററുമായി സംസാരിച്ചു. നോക്കിക്കോണേ ' മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ശ്ലോഗന്‍ ഉരുവിട്ടു നടക്കുന്നവര്‍. അതിലുപരി ജനപ്രതിനിധികള്‍, പ്രതിവിധ നിര്‍ദ്ദേശിക്കുന്നതിനു പകരം വിദേശികള്‍ നിര്‍മ്മിച്ച ട്വറ്ററിലേക്ക് ഒളിച്ചോടിയത്!

എന്റെ ദൈവമേ… ഈ ബിജെപികള്‍ക്ക് എന്തു പറ്റി ? വാജ്‌പേയ് ഇങ്ങനെ അല്ലായിരുന്നല്ലോ ! ക്രിസ്ത്യന്‍സും ഈ വേളയില്‍ അല്‍പം മിതത്വം പാലിക്കണം. എരിയുന്ന തീയില്‍ ഒരിക്കലും എണ്ണ ഒഴിക്കരുത്.

പ്രാര്‍ത്ഥിക്കണമെന്ന് തോന്നുമ്പോള്‍ കോലാഹലം ഉണ്ടക്കാതെ പല്‌ളിയുടെ വാതില്‍ അഠചിചിട്ട് ഏകാഗ്രതയോടെ ദൈവത്തോടു പ്രാപ്ത്ഥിക്കുക. കര്‍ത്താവു പറഞ്ഞതും അഥുതന്നെയാണ്. വാശിക്കു പള്ളി പണിതു കാശു കളയരുത്. 

എറണാകുളത്ത് ഒരു പള്ളി കപ്പലിന്റെ ആകൃതിയിലും മറ്റേ പള്ളി പ്ലെയ്‌നിന്റെ ആകൃതിയിലും - ഇതു വല്ലതും പുല്‍ക്കൂട്ടില്‍ ജനിച്ച ക്രിസ്തു ആഗ്രഹിച്ചതാണോ ? 

അമേരിക്കയും ഒട്ടും മോശമല്ല. പത്തുപേര്‍ക്ക് ഒരു പള്ളിയെന്ന അനുപാതത്തില്‍ സമൂഹത്തെ മുഴുവന്‍ അവര്‍ വെട്ടി മുറിച്ചു. എവിടെവച്ചെങ്കിലും ഒരു മലയാളിയെ കണ്ട്, ഒന്നു ചിരിച്ചു പോയാല്‍,- ആദ്യത്തെ ചോദ്യം- അച്ചായന്‍ ഏതു പള്ളിയിലാ പോകുന്നേ…. അതറിഞ്ഞതിനു ശേഷമേയവന്‍- സംസാരം തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കൂ….!

ഹിന്ദുക്കളാകാന്‍ പറ്റിയ അവസരം!

ന്യൂഡല്‍ഹി: ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും എല്ലാ വിഭാഗത്തില്‍ പെടുന്ന വിഭാഗത്തില്‍ പെടുന്ന ഹൈന്ദവ വിശ്വാസികള്‍ക്കും യോജിക്കുവാന്‍ പറ്റിയ സമയം ഇതാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മീററില്‍ നടന്ന ആര്‍എസ് എസ് സമ്മേളനത്തിലാണ് ഭഗവത്തിന്റെ പ്രസ്താവന.
രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളും തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഉപയോഗിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അതിന്റെ ഇടയില്‍ ഒരു പുതിയ പാത ഉടലെടുക്കുമെന്നും ആ പാതയാണ് ഹിന്ദുത്വം എന്നു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദുരാഷ്ട്രമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആശയം മുന്നില്‍ നിര്‍ത്തി നാം പ്രവര്‍ത്തിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ചേര്‍ന്നു നമ്മുടെ രാഷ്ട്രം കൂടുതല്‍ മികച്ചതാക്കുവാന്‍ ഒന്നിക്കണം. നമ്മുടെ രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവനും ഇതുമൂലം പ്രയോജനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ അജണ്ടകള്‍ക്കു രാജ്യത്തിനുള്ളിലും പുറത്തും സ്വാകാര്യത ലഭിക്കാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്കു ലഭിച്ചിരിക്കുന്നതു അനുകൂലസാഹചര്യങ്ങളാണ്. ഇതു പൂര്‍ണമായും നാം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവരുടെ സമാധാന പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഡല്‍ഹിപോലീസ്

ന്യൂഡല്‍ഹി: ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ സമാധാനപരമായി നടത്തിയ പ്രതിഷേധസമരം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പോലീസ് പുരോഹിതരും കന്യാസ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികളെ റോഡില്‍ വലിച്ചിഴച്ചു. ഡല്‍ഹി അശോക റോഡിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിനു മുന്നില്‍ പ്രാര്‍ത്ഥനയും പ്രതിഷേധവുമായി അണിനിരന്നവരെയാണു പോലീസ് ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചത്. അറസ്റ്റു ചെയ്യപ്പെട്ട പുരോഹിതരെയും വിശ്വാസികളെയും പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. 

ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ഡല്‍ഹി അതിരൂപത വികാരി ജനറല്‍ ഫാ.സൂസൈ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘത്തോടു മന്ത്രി മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ ആവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. പുരോഹിതരും പ്രതിനിധികളുമായുള്ള കൂടിക്കാഴച്‌യ്ക്കുശേഷം രാജ്യത്തു ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള അക്രമങ്ങളും അനുവദിക്കല്ലെന്നു രാജ്‌നാഥ് സിംഗ് 'ട്വിറ്ററിനോട്' പറഞ്ഞു. പുരോഹിതരും സന്യസ്തരും വിശ്വാസികളുമടക്കം മുന്നൂറിലധികം പേരെയാണു പോലീസ് സംഭവസ്ഥലത്തു നിന്നു ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയത്. 

ഡല്‍ഹി രൂപത വികാരി ജനറല്‍ ഫാ.സൂസൈ സെബാസ്റ്റ്യന്‍, ചാന്‍സലര്‍ ഫാ.മാത്യൂ കോയിക്കന്‍, ഫാ.ബെന്നി ജോര്‍ജ് എന്നിവരടക്കം വിവിധ കത്തോലിക്ക സംഘടനാ ഭാരവാഹികളും അല്‍മായ പ്രതിനിധികലും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ തുടര്‍ച്ചയായി കത്തോലിക്കാ ദേവാലയങ്ങള്‍ക്കു നേരേ നടന്നു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്കു മാര്‍ച്ചു നടത്താന്‍ വിശ്വാസികള്‍ കത്തീഡ്രലിനു മുന്നില്‍ അണി നിരന്നത്. മാര്‍ച്ചിന് അനുമതിയില്ലെന്ന ന്യായം പറഞ്ഞു. സംഭസ്ഥലത്തെത്തിയ വന്‍ പോലീസ് സന്നാഹം കത്തീഡ്രലിന്റെ ഗേറ്റിനു മുന്നില്‍ നിന്നു നൂറുകണക്കിനു വരുന്ന വിശ്വാസികളെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഡല്‍ഹി അതിരൂപതാ മുന്‍വക്താവ്  ഫാ.ഡൊമിനിക് ഇമ്മാനുവല്‍ അടക്കമുള്ള പുരോഹിതരെ റോഡിലൂടെ ലോഹയില്‍ പിടിച്ചു വലിച്ചാണു പോലീസ് വാഹനത്തിലേക്കു തള്ളിയിട്ടത്.
ഇബിലീസുകള്‍-ഒരു വീക്ഷണം (ജോസ് തയ്യില്‍, കൈരളി, ന്യു യോര്‍ക്ക്‌)
Join WhatsApp News
എസ്കെ 2015-02-16 12:58:32

നൂറു കണക്കിന് പൈശാചിക കൃത്യങ്ങള്‍  ദളിതുകളായ മനുഷ്യര്‍ക്ക്‌ മേല്‍ നടക്കാറുണ്ട്. ഒരു മനുഷ്യസ്നേഹിയും അതിനെതിരായി ഇവിടെ പ്രതികരിച്ച് കണ്ടിട്ടില്ല. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക