Image

ആറുമൈല്‍ കഴുതയെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ച 21 വയസ്സുകാരന്‍ അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 17 February, 2015
ആറുമൈല്‍ കഴുതയെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ച 21 വയസ്സുകാരന്‍ അറസ്റ്റില്‍
മോണ്ട്‌ഗോമറി(ടെക്‌സസ്) : ട്രക്കിനു പുറകില്‍ കയര്‍ കെട്ടി, മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടിയതിനു ശേഷം മോണ്ട് ഗോമറി കൗണ്ടി റോഡിലൂടെ 6 മൈല്‍ ദൂരം കഴുതയെ വലിച്ചുകൊണ്ടുപോയ കുറ്റം ചുമത്തി 21 കാരനായ നാസിം ഇര്‍സാമിനെ പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രു 15 ശനിയാഴ്ചയായിരുന്നു സംഭവം.

 വാരിയെല്ലുകളും ശരീരവും, വികൃതമായ കഴുതയെ അനിമല്‍ കണ്‍ട്രോള്‍ ഓഫീസറുടെ കസ്റ്റഡിയില്‍ ഏല്‍പിച്ചു. പ്രായം കൂടി കഴുതയായതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ട്രക്കിനു പുറകില്‍ കെട്ടി വലിച്ചത്. യാതൊരു സങ്കോചവും ഇല്ലാതെ നാസിം പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ കേസ്സ് ചാര്‍ജ്ജ് ചെയ്ത ഇരുപത്തിയൊന്നു വയസ്സുക്കാരനെ മോണ്ട് ഗോമറി കൗണ്ടി ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചിട്ടില്ല.

ആറുമൈല്‍ കഴുതയെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ച 21 വയസ്സുകാരന്‍ അറസ്റ്റില്‍
Join WhatsApp News
ഇരുമ്പു ശൌരി 2015-02-18 00:34:19
കഴുതയുടെ പടം കണ്ടിട്ട് പ്രായം ചെന്നതായിട്ടോ പരിക്കേറ്റതായിട്ടോ കാണുന്നില്ല. പ്രായം ചെന്ന് നടക്കാൻ വയ്യാത്ത ഒരു കഴുതയെ അങ്ങനെ കേറ്റി വലിച്ചുവെങ്കിൽ, ആറു മയിൽ അതു തരണം ചെയ്യില്ലാന്നുറപ്പ്. കൂടാതെ ലവന് അതിനെ രണ്ടു പലക ചെരിച്ചു വെച്ചു പുറകിൽ കേറ്റി നിറുത്തിക്കൊണ്ടു പോവാൻ സൗകര്യമുള്ളപ്പോൾ കെട്ടിവലിച്ചു എന്നു പറയണ്ട... പള്ളീപ്പറഞ്ഞാ മതിയിത്.  ട്രക്കും കുതിരേം ഒക്കുന്നില്ല
വായനക്കാരൻ 2015-02-18 05:55:51
ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നതിനു മുൻപുള്ള ട്രയൽ റണ്ണായിരുന്നു ഇത് എന്നാണു കേൾക്കുന്നത്. ബിസിനസ്സിന് അനേകം മലയാളി വീട്ടമ്മമാരുടെ പിന്തുണയുണ്ടായിരുന്നത്രെ.
വിക്രമൻ 2015-02-18 07:44:32
എന്തിനാണ് വായനക്കാരാ ഒരു ക്രൂര കൃത്യത്തിന് പ്രേരിപ്പിക്കുന്നത്?  നിങ്ങളുടെ  ലക്ഷ്യം എന്താണ്?  സംഘടനകളെ ഒന്നിപ്പിച്ചു കുറെ അവന്മാരുടെ ജോലി കളയിക്കാൻ നോക്കുന്നു.  പിന്നെ നിങ്ങൾ വീട്ടമ്മമാരെ ഇളക്കി കഴുതകളെ ട്രക്കിന്റെ പുറകിലിട്ട് വലിക്കാൻ പ്രേരിപ്പിക്കുന്നു. എന്താണ് നിങ്ങളുടെ ലക്ഷ്യം?
രാഘവൻ മേശ്ശിരി 2015-02-18 14:22:13
ഇതു കഴുതയാണോ കുതിരയാണോ? എവൻ അതിനിച്ചിരി വെള്ളം കൊടുത്താരുന്നോഡേ? എവന്മാരൊക്കെ എന്നാ മനുഷേന്മാരാ? ഇവന്റെ പെടലിക്ക്‌ ഒന്നു കൊടുക്കാൻ ആരും ഇല്ലാരുന്നോഡേ അവിടെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക