Image

എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...(പ്രതിപാത്രം ഭാഷണഭേദം: ഡോ.എന്‍.പി.ഷീല)

ഡോ.എന്‍.പി.ഷീല Published on 19 February, 2015
 എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...(പ്രതിപാത്രം ഭാഷണഭേദം: ഡോ.എന്‍.പി.ഷീല)
കോടാനുകോടി ജീവജാലങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമി! ഒരേ ജനുസില്‍ പെട്ടവതന്നെ ഒറ്റ നോട്ടത്തില്‍ ഒന്നെന്നു തോന്നിയാലും സൂക്ഷ്മ വീക്ഷണത്തില്‍ സകലതും വ്യത്യസ്ഥം.... ഒരേ വൃക്ഷത്തിന്റെ ഇലകള്‍ പോലും ഈഷല്‍ വ്യത്യാസം കാണാം. ജന്തുക്കളുടെയും മനുഷ്യരുടെയും കാര്യം പറയാനുമില്ല. അവയവങ്ങളെല്ലാം ഒരുപോലെയാണെങ്കിലും പ്രകടമായ വ്യത്യാസം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഐഡന്റിക്കല്‍ ട്വീന്‍സിനെപ്പോലും എന്തെങ്കിലും ഒരു അടയാളത്തില്‍ മാതാപിതാക്കള്‍ തിരിച്ചറിയുന്നു. ശബ്ദം, സ്വരഭേദം, ശരീരഭാഷ, ദേശം, കാലം, വര്‍ണ്ണം, വര്‍ഗ്ഗം മുതലായ കാരണങ്ങളും ഈ വ്യത്യസ്ഥതയ്ക്ക് ആക്കം കൂട്ടുന്നു.

ഇപ്രകാരം തന്നെ ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകളിലൂടെ അയാളുടെ സ്വഭാവം, സംസ്‌കാരം, അഭിരുചി, വ്യക്തിത്വം ഇത്യാദി കാര്യങ്ങള്‍ വെളിവാകുന്നു. ഒരു സാഹിത്യ സൃഷ്ടി വായിച്ചാല്‍ സ്വാഭാവികമായി നാം തിരയുന്നത് അതിന്റെ രചയിതാവിലേക്കാണല്ലോ. ശൈലിയും ശയ്യയും കണ്ടാല്‍ ചിരപരിചയം കൊണ്ട് അത് ഇന്നാരുടേതാണെന്ന് എളുപ്പത്തില്‍ അനുമാനിക്കാം. എം.പി.പോള്‍, മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്‍.കെ.സാനു, ഗുപ്തന്‍ നായര്‍, മുതല്‍പേരുടെ ഗദ്യവും, നമ്പ്യാര്‍, ബാലാമണിയമ്മ, ചങ്ങംമ്പുഴ, ജി. വൈലോപ്പിള്ളി, ഒ.എന്‍.വി., അയ്യപ്പപ്പണിക്കര്‍ മുതലായവരുടെ പദ്യവും നാം എളുപ്പം തിരിച്ചറിയും. എന്നാല്‍, ഇപ്പോഴത്തെ ഗദ്യപദ്യകാരന്‍മാരുടെ കൃതികളിലൂടെ അവയുടെ കര്‍ത്താക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. നമ്മുടെ അനുമാനം തെറ്റിയേക്കാം. അതിനു ഞാന്‍ കാണുന്ന കാരണം രചനയില്‍ കാട്ടുന്ന അനവധാനതയാണ്. പ്രതിഭയെ അഭ്യാസം(നിരന്തര പരിശ്രമം)കൊണ്ട് പ്രഖരമാക്കേണ്ടതുണ്ട്. മനനം, ധ്യാനം ആദിയായവ കലാകാരന് അനിവാര്യം. അതുകൊണ്ടാണ് എഴുത്തു ധ്യാനമാണെന്ന ആചാര്യ മതം അനുസ്മരിക്കേണ്ടത്. സാഹിത്യത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി രചനയില്‍  ഏര്‍പ്പെടാത്തതിന്റെ തകരാര് വര്‍ത്തമാനകാല കൃതികളില്‍ പ്രകടമാണ്. ചിലര്‍ സാഹിത്യ സദസ്സില്‍ പങ്കെടുക്കുമ്പോള്‍ തങ്ങളുടെ രചനകള്‍ക്ക് ആമുഖമായി ഇങ്ങനെയൊരു മേനിപറച്ചിലുണ്ട്. ഞാനിങ്ങോട്ട് പുറപ്പെടും മുമ്പ് പെട്ടെന്ന് തട്ടിക്കൂട്ടിയതാണ് അനവധാനതയുടെ സാക്ഷ്യപത്രം! സ്റ്റേജ് ഹീറോ ആയാല്‍ ഇവര്‍ സംതൃപ്തര്‍ !

ഇനി ഒരു വര്‍ഗ്ഗമുണ്ട്, യശപ്രാര്‍ത്ഥികളും പ്രീണന പ്രവീണരും! പദസ്വാധീനത ഉണ്ടെന്ന ധാര്‍ഷ്ഠ്യം കൈമുതലാക്കി നിര്‍ദ്ദോഷികളെ തേജോവധം ചെയ്ത് രസിക്കുന്ന ആത്മാരാമന്‍മാരും
ഹിംസ്രജന്തുക്കളും, കരിമൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന കൊടിയ വിഷമുള്ള അനകൊണ്ടകളും! ഇവരെ ആണ് മനസ്സിനു കുഷ്ഠം ബാധിച്ചവര്‍ എന്നു വിശേഷിപ്പിക്കേണ്ടത്. 'തേജോവധാ: പ്രാണവധാത് ഗരിയാന്‍' എന്ന സൂക്തം ഇവര്‍ക്ക് അജ്ഞാതം. ആകയാല്‍ നരഹത്യ ചെയ്യുന്ന അധമ വര്‍ഗ്ഗത്തില്‍ പെടുന്ന ഇക്കൂട്ടരെ അവഗണിക്കയൊ ഇവരില്‍ നിന്ന് ഏറെ അകന്നു നില്‍ക്കയോ ആണ് കരണീയം. സാഹിത്യരചന കേവലം ആനന്ദം മാത്രമല്ല ലോക നന്മ  കൂടി ലക്ഷ്യമാക്കി ചെയ്യേണ്ടതാണെന്ന സാമാന്യ ബുദ്ധി പോലുമില്ലാത്ത ഇക്കൂട്ടരെ പമ്പരവിഡ്ഢികള്‍ എന്ന അര്‍ത്ഥം വരുന്ന മൂര്‍ഖഗണത്തില്‍ പെടുത്തി സജ്ജനങ്ങള്‍ ഇവരെ ഒഴിവാക്കുന്നു. *സംസര്‍ഗജാ ദോഷ: ഗുണാഹാ* എന്നു പ്രമാണം. ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നൊരു ചൊല്ലുള്ളതല്ലൊ. അതവിടെ നില്‍ക്കട്ടെ.

ഇനി നമുക്ക് വാക്കിലേക്ക് വരാം. വാക്കുദൈവമാണെന്നും സൃഷ്ടി-സ്ഥിതി- പിന്നെ ലയങ്ങള്‍ വാക്കില്‍ നികുംഭനം ചെയ്യുന്നുണ്ടെന്നും, ബൈബിളും പുരാണേതിഹാസങ്ങളും സാക്ഷിക്കുന്നു.... വാക്കിന്റെ ദേവത വീണാപാണിയായ സരസ്വതിയാണെന്നു ഭാരതീയ സങ്കല്‍പം! നമ്മുടെ പൂര്‍വ്വാചാര്യന്‍മാര്‍ സാഹിത്യരചനയ്ക്ക് തൂലിക കയ്യില്‍ എടുക്കും മുമ്പ്. *സരസ്വതീ-നമസ്തുഭ്യം* അഥവാ *വണങ്ങീടുന്നു നിന്നെ ഞാന്‍ വണക്കമോട് ഭാരതീ* എന്നും മറ്റും വാണീ മാതാവിനെ ഭക്തിപൂര്‍വ്വം വണങ്ങുമായിരുന്നു. തങ്ങളുടെ രചനയുടെ നിര്‍വിഘ്‌ന പരിസമാപ്തി ആണ് അവര്‍ ലക്ഷ്യം വച്ചത്.

ലോകസുഖായ എന്ന ഉദ്ദേശ്യമല്ലാതെ തങ്ങളുടെ പെരുമയും പേരും ഊരുമൊന്നും അവര്‍ കാര്യമാക്കിയില്ല. അതിനാല്‍തന്നെ പില്‍ക്കാല ഗവേഷകര്‍ അവരുടെ പേരും കൃതികളും കാലഗണനയും മറ്റും കണ്ടുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് ഏറെ കൃതികള്‍ രചിച്ചെങ്കിലും  ഖണ്ഡിതമായി ഒന്നും പറയാനാവാതെ ഇതര തെളിവുകള്‍ ലഭ്യമാകുവരെ ഇങ്ങനെ അനുമാനിക്കാം എന്നെ അവര്‍ക്ക് പറയാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ, പുസ്തകങ്ങള്‍ രചനയിലൂടെ ഏറെ പണം സമ്പാദിക്കാന്‍ കഴിഞ്ഞു എന്നൊരു മെച്ചം മാത്രം. കാലം മാറി, സ്ഥിതി മാറി. ഇപ്പോള്‍ എന്തെഴുതി എന്തിന് എഴുതി എന്നതിലുപരി തന്റെയും കുടുംബത്തിന്റെയും യശോധാവാള്യം പരക്കണം ആളു മാറിപ്പോകാതിരിക്കാന്‍ ഫോട്ടോയും വേണം. പോരാഞ്ഞ് വായനക്കാരുടെ ആയുസ്സ് കുറെ - വസ്സൂലാക്കുകയും വേണം- തീര്‍ന്നു, ലക്ഷ്യം!(ഒരു കാര്യം പറയുമ്പോള്‍ നാം സാമാന്യത്തെയാണ് പ്രത്യേകത്തെയല്ലാ ഉദ്ദേശിക്കുന്നതെന്ന് ഓര്‍ക്കുമല്ലോ)

ഇനി ഇവര്‍ കൈകാര്യം ചെയ്യുന്ന വാക്കുകളെ കുറിച്ചും അല്‍പം സൂചിപ്പിക്കാതെ വയ്യ. ഹൃദയത്തിന്റെ തികവില്‍ അധരം സംസാരിക്കുന്നു എന്ന ബൈബിള്‍ വാക്യത്തോട് ഒപ്പം ചേര്‍ക്കാവുന്നതാണ് ജര്‍മ്മന്‍ ചിന്തകനും എഴുത്തുകാരനുമായ ഗൈയ്‌ഥേയുടെ Seek, Let me know you എന്ന  മൊഴിമുത്തും ഉദാഹരണത്തിന് കാക്കകുഞ്ഞുങ്ങളെയും  കാക്കക്കൂട്ടില്‍ മുട്ടയിട്ടു വിരിയിക്കുന്ന അതിസാമര്‍ത്ഥ്യകാരിയായ കുയിലിന്റെ കുഞ്ഞുങ്ങളെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. എന്നാല്‍  വാതുറന്ന് ശബ്ദിക്കുമ്പോള്‍ അറിയാം രണ്ടിന്റെയും തനി നിറം! അതുപോലെ സംസാരത്തിലൂടെ ഒരാളിന്റെ അന്തര്‍ഗ്ഗതം വെളിപ്പെടും. വായില്‍ നിന്നു വരുന്നതിന്റെ ഉറവിടം ഹൃദയമാണ്. അതു മനുഷ്യന് ശുദ്ധാശുദ്ധി വരുത്തുന്നു. കള്ളസാക്ഷ്യം, പരദൂഷണം, യേഷണി, ആദിയായവ തലപ്പെട്ട ദോഷങ്ങള്‍ (Capital Sins) ആണല്ലൊ. വാക്കുകള്‍കൊണ്ട സഹജീവികളെ കൊല്ലാക്കൊല ചെയ്യുന്ന നരാധമന്‍മാരെക്കുറിച്ച് മേല്‍ സൂചിപ്പിക്കുകയുണ്ടായല്ലൊ. അതുപോലെ തന്നെ മധുരവചനങ്ങള്‍ അമൃതുപോലെ ശ്രോതാക്കളെ ഉന്‍മേഷവാന്‍മാരാക്കും.

അടുത്തതായി വാക്കുകളുടെ അര്‍ത്ഥം ഉച്ചാരണരീതി എന്നിവയെക്കുറിച്ചും ഒരു ദിങ്മാത്ര ദര്‍ശനം മാത്രമെ ഇത്തരമൊരു ഹൃസ്വലേഖനത്തില്‍ സാധ്യമാകൂ എന്നറിയാവുന്നതുകൊണ്ട് ഏതാനും ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചുകൊള്ളട്ടെ.

ഒരേ ദേശത്തു തന്നെ വാഗ് ര്‍ദ്ധങ്ങളും, ഉച്ചാരണരീതിയും, ഉച്ചാരണ ഭേദങ്ങളും, വൈകല്യങ്ങളും നിരവധി. ഉദാഹരണത്തിന് മരച്ചീനി (ടപ്പിയോക്ക) എന്ന പദത്തിനു തന്നെ കപ്പ, കൊള്ളി, ചീനി, എന്നിങ്ങനെ കേരളത്തിന്റെ തെക്കും വടക്കും മദ്ധ്യത്തുമൊക്കെ വ്യത്യസ്ഥ പദങ്ങള്‍. വാഴയുടെ കൂമ്പിനും വാഴപ്പൂവ്, വാഴചുണ്ട് എന്നിങ്ങനെ പദഭേദങ്ങള്‍. ശലഭം എന്ന പദവും- പൂമ്പാറ്റ, പക്കി, തുമ്പി എന്നിങ്ങനെ പല ഭേദങ്ങള്‍. മുട്ടയും മൊട്ടയും തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം മാത്രമല്ല, ഇതില്‍ ചില പദങ്ങള്‍ അശ്ലീലച്ചുവയുള്ളതായും ഗണിച്ചു പോരുന്നു. ആകയാല്‍ ചില വാക്കുകള്‍ നാമറിയാതെ നിഷ്‌കളങ്കമായി പറഞ്ഞാലും ഓര്‍ക്കാപ്പുറത്ത് അടി ഉറപ്പ്! തൃശ്ശൂരിലേക്ക് ആദ്യമായി ചെല്ലുന്ന ഒരാളോട്  ഈക്കിലിത്തിപ്പിര് യാ? എന്ന അവിടുത്തുകാരന്റെ ചോദ്യം കേട്ട് ആഗതന്‍ കണ്ണുമിഴിക്കുകയേയുള്ളൂ. ചോദ്യം സിമ്പിള്‍- ഈ ദിക്കില്‍ ഇപ്പോള്‍ വരുകയാണോ എന്ന കുശലപ്രശ്‌നത്തിന്റെ ആദ്യ പടിയാണിത്.

ഇതെല്ലാം കേവലം ദേശ്യഭേദങ്ങള്‍ എന്നേയുള്ളൂ. എന്നാല്‍ സംഭാഷണത്തില്‍ മറ്റുള്ളവരെ പ്രകോപിതരാക്കുന്ന പദങ്ങളും വര്‍ജ്ജിക്കേണ്ടതാണ്. ഭാര്യയുടെ കറിക്കു മാത്രമല്ല, പറഞ്ഞ വാക്കുകള്‍ക്കും എരിവ് ജാസ്തി. ഭര്‍ത്താവ് അവളെ ശരിയ്ക്കങ്ങു പെരുമാറി.ദേഷ്യമൊക്കെ തണുത്ത് അടുത്തു കൂടിയ ഭര്‍ത്താവിനോട് ഭാര്യ പരിഭവിച്ചു. എന്നാലു നിങ്ങളെന്നെ തല്ലി ചതച്ചില്ലേ, ദുഷ്ടന്‍ എന്റേടീ, എന്റെ പൊന്നേടീ, നിന്റെ നാക്കിന്റെ ദോഷംകൊണ്ടല്ലേടീ എന്ന് ഇഷ്ടന്റെ മറുപടി. ജീവിതത്തിലായാലും അതില്‍ തനിന്നുരുത്തിരിയുന്ന സാഹിത്യത്തിലായാലും ഈ ഉദാഹരണം സ്മതവ്യം. ചുണ്ടിന്റേയും പല്ലിന്റേയും ഡബിള്‍ ലോക്കില്‍ ബന്ധിച്ച് സുരക്ഷിതമാക്കിയ നാവ് ഉചിതാവസരത്തില്‍ ആവശ്യത്തിനു മാത്രമെ എടുത്തു പെരുമാറാവൂ എന്നതിന്റെ സൂചന മാത്രമാണ് മേല്‍പറഞ്ഞ ഉദാഹരണം.

ചില കുബുദ്ധികള്‍ തങ്ങളുടെ ദുഷിച്ച ഹൃദയത്തില്‍ ജാതമാകുന്ന വിഷലിപ്തമായ വാക്കുകള്‍കൊണ്ട് കുത്തും കോളും വച്ചുള്ള ഒളിയമ്പുകള്‍ സ്സുമനസ്സുകള്‍ക്ക് വേദനാജനകമാണെങ്കിലും പേ വാക്കിന് പൊട്ടന്‍ ചെവി എന്ന ഉദാസീന നയമാണ് അവരുടെ അന്തസ്സ്! രുഗ്ണ ഹൃദയത്തിന്റെ ഉടമകള്‍ അറിയേണ്ടത് നമ്മുടെ സംസാരശേഷി സൃഷ്ടാവ് നല്‍കിയ അപൂര്‍വ്വ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ആ ദാനത്തിന് അവിടുത്തേയ്ക്ക് സ്തുതി പാടുക, ഒപ്പം സമസൃഷ്ടങ്ങളെ കാരുണ്യപൂര്‍വ്വം വീക്ഷിക്കുക!
 എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...(പ്രതിപാത്രം ഭാഷണഭേദം: ഡോ.എന്‍.പി.ഷീല)
Join WhatsApp News
തരകൻ® ‎ 2015-02-19 06:44:15
വിദ്യാധരൻ എന്ന പേരിൽ പ്രതികരിക്കുന്ന വക്തിയെ ആയിരിക്കും ടീച്ചർ ഇതിൽ ഉദ്ടെശേചിച്ചത് എന്ന് തോന്നു. അനവധാനതയുടെ മകുടോധാഹരമാണ് വിദ്യാധരൻ .ഈ വക്തിയുടെ ധാംബികത്യം എല്ലാ വരികളിലും പ്രസക്തമാണ്. പ്രതികരിക്കുന്നവരെ തേജോവധം ചെയ്യുക ആണ് മുഖ്യ കലാപരിപാടി. ഇങ്ങനെ ഒരു നല്ല ലേഖനത്തിന് നന്ദി . നമോവാകം.
വിദ്യാധരൻ 2015-02-19 11:53:53
തരകന് 

താങ്കൾ ഈ ലേഖനം ശരിയായി വായിച്ചിരുന്നെങ്കിൽ എഴുത്തുകാരിയുടെ ലക്ഷ്യം എന്താണ് എന്ന് മനസിലായേനെ. ചിലർ തലകെട്ട് വായിച്ചിട്ടും അർത്ഥം മനസ്സിലാക്കാതെയും ഉത്തരം പറയും.  അല്ലെങ്കിൽ അനവധാനതയോടെ (ആ വാക്കിന്റെ നാമ രൂപത്തിന് അലക്ഷ്യമായി അല്ലെങ്കിൽ നിസംഗമായി എന്ന് അർഥം ഉണ്ട്) അത് വളരെ സത്യം ആയിരിക്കും കാരണം ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന എഴുത്തുകാരന്റെ സർവ്വ യോഗ്യതയും (സ്വരച്ചേർച്ച ഇല്ലായ്മ . പതറിയ ശബ്ദം,  ശരീര ഭാഷ. അതായത് മനുഷ്യൻറെ മുഖത്തു നോക്കി സംസാരിക്കാതിരിക്കുക  തുടങ്ങിയ പ്രശ്നങ്ങൾ ) എഴുത്തിൽ നിന്ന് നല്ലൊരു വായനക്കാരന് വായിച്ചെടുക്കാവുന്നതെയുള്ളൂ.  മാതാപിതാക്കൾ "ഐഡന്റിക്കൽ റ്റ്വിൻസിനെ " തിരിച്ചറിയുന്നതുപോലെ  ഒരെഴുത്ത്കാരാൻ സ്വന്ത കൃതികളെ തിരിച്ചറിയണമെന്ന്  എഴുത്തുക്കാരി പരോക്ഷമായി എഴുത്തുകാരോട് പറയുന്നുണ്ട്. അങ്ങെനെ ഉറപ്പു വരണം എങ്കിൽ എഴുതുകാരാൻ സംശയാസ്പതമായി എഴുതിയ കൃതിയായിരിക്കണം.  ഒളിഞ്ഞിരുന്ന് എന്റെ നേരെ അമ്പയക്കുന്ന ഒരു എഴുത്തുകാരനാണ്‌ എന്നതിൽ എനിക്ക് സംശയം ഇല്ല.  അവിഹിതമായ ബന്ധങ്ങളിൽ ഉണ്ടാകുന്ന  ഒരു കുഞ്ഞിന്റെ  ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാവാതെ ഓടി ഒളിക്കുന്ന മാതാപിതാക്കളെപോലെ ചില എഴുത്തുകാർ, മുഖം മൂടി വച്ച്  ഇത് പോലെ എഴുതി വിടുകയോ അല്ലെങ്കിൽ അവസാനം 'ഇത് ഞാൻ എഴുതിയ കൃതിയല്ല എന്ന് പറഞ്ഞു ഈ -മലയാളിപോലെയുള്ള പത്രങ്ങളിൽ എഴുതി കേറ്റിവിട്ടിട്ടു , ചില സ്ത്രീകൾ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നതുപോലെ  കടന്നു കളയുകയോ ചെയ്യുന്നു.   

മനനം ധ്യാനം ഒരു കലാകാരന് ആവശ്യം അത്യാവശ്യമാണെന്നു എഴുത്തുകാരി ഊന്നി പറയുന്നു. ഒരു കലാകാരന് ആവശ്യമായ വിനയം ഉണ്ടാകണം എങ്കിൽ മനനവും ധ്യാനവും ഉണ്ടാകണം. (ഞാൻ കലാകാരനോ എഴുത്തുകാരനോ അല്ലാത്തതുകൊണ്ട് എനിക്ക് അതിന്റെ ആവശ്യം ഇല്ല )  കുമാരനാശാന്റെ ഏഴാം ഇന്ദ്രിയത്തിൽ അദ്ദേഹം പറയുന്നതുപോലെ .

"നെഞ്ചാളും വിനയമോടെന്ന്യേ പൗരഷത്താൽ 
നിഞ്ചാരുദ്യുദി കണ്മതില്ലോരാളും 
കൊഞ്ചൽതേൻമൊഴി മണിനിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണം അറികില്ല മൂർത്തിമാരെ "  - എന്ന കാവ്യശകലം ഇത്തരുണത്തിൽ ഉചിതമാണ് 

ഇത് ഭീരുക്കൾക്ക് വേണ്ടി എഴുതിയതല്ല . മാർച്ച് പതിനെട്ടാംതിയതി , വിചാര വേദിയിൽ അമേരിക്കൻ മലയാള സാഹിത്യത്തിലെ മഹാപുരോഹിതന്മാര് കൂടി എനിക്ക് ചിത ഒരുക്കുന്നുണ്ടല്ലോ/ അവർക്കുകൂടി എഴുതുന്നതാണ് 

വിമർശനമാകുന്ന ശാസ്ത്രക്രിയാ മേശയിൽ 'വായനക്കാരൻ' പറഞ്ഞതുപോലെ .ഡൈസെക്റ്റ് ' ചെയ്‌താൽ അന്തപ്പൻ പറഞ്ഞതുപോലെ എഴുത്തുകാരായ പല 'തരക'ന്മാരും 'തകരം'-മാണെന്ന് അറിയാൻ കഴിയും 


തരകനെ തെരുതെരെ കുലുക്കിയാൽ ഏതു -
തരകനും തകരമായി മാറിടും 


വിക്രമൻ 2015-02-19 12:25:17
എന്തിനാ വിദ്യാധരാ നിങ്ങൾ തരകനെ ഇങ്ങനെ ചളുക്കുന്നത് ? വലിയ മോഹങ്ങൾ ഒന്നും കാണില്ല. ഇടക്ക് സ്വന്തം പേര് ഒന്ന് കാണണം എന്നെ കാണുകയുള്ളൂ. അതിനു പറ്റിയത്  ഒളിഞ്ഞു നിന്ന് താങ്കളെ കല്ലെറിഞ്ഞിട്ടു ഓടുക എന്നതാണ് .
വിദ്യാധരൻ 2015-02-19 12:33:55
വിചാരവേദി എന്റെ ചിത ഒരുക്കുന്ന ദിവസം മാർച്ച് എട്ട് ആണ്. പതിനെട്ട് എന്ന് തെറ്റായി എഴുതിയാതാണ് . അങ്ങനെ തെറ്റായിട്ട് എഴുതിയാതാണെങ്കിലും ജീവിനിൽ കൊതിയില്ലാതില്ല. അന്നേ ദിവസം എന്റെ ചിതക്ക്‌ കൊള്ളി വയ്ക്കുന്ന പ്രധാന പുരോഹിതന് ദയ തോന്നി ഒരു പത്തു ദിവസം കൂടി നീട്ടി കിട്ടിയാൽ നന്നായിരുന്നേനെ 

നാരദർ 2015-02-19 13:05:10
പിന്നേം പിന്നേം തല്ലുകൊള്ളാൻ വിചാരവേദി ഇറങ്ങി ഇറങ്ങി വരുന്നുണ്ട് .  ഒന്ന് ശാന്തമായതായിരുന്നു 

വായനക്കാരൻ 2015-02-19 14:28:56
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാട  പരാധേതു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ. 

പല്ലു്  ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: അല്ലയോ നാക്കേ!  അധികം സംസാരിക്കരുതു്:  നീ ചെയ്യുന്ന അപരാധത്തിനു്   എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്.
വിദ്യാധരൻ 2015-02-19 15:43:46
ബോദ്ധാരോ മത്സരഗ്രസ്താ 
പ്രഭവ സ്മയ ദൂഷിതാ 
അബോധാപതാശ്ചാന്യേ
ജീർണ്ണമംഗേ സുഭാഷിതം  (നീതിശതകം)

അറിവുള്ളവർ മത്സരബുദ്ധികളായിരിക്കുന്നു. പ്രഭുക്കന്മാർ അഹങ്കാരികൾ ആകുന്നു. മറ്റുള്ളവർ അറിവില്ലായ്മയിൽ മുഴുകി കിടക്കുന്നവരും. ഇങ്ങനെ ജീർണ്ണിച്ചവരിൽ നിന്ന് സുഭാഷിതം (എഴുത്തുകാർ- നാവ് )
വന്നാൽ പല്ലിനു പ്രശ്നംതന്നെ 'വായനക്കാരാ'

തരകൻ® ‎ 2015-02-19 20:11:11
വിധ്യാധരന്, എനിക്കെഴുതിയ പ്രതികരണത്തിന് നന്ദി. നിങ്ങൾ എഴുതിയ ഒരു കത്തുണ്ടല്ലോ? ഈ മലയാളിയുടെ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു-" “it is an insult to all malayalees”. വിചാരവേദി എന്ത് ചെയ്താലും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ നിങ്ങളുടെ ആ ശമാപണം സ്വീകാര്യമല്ല. കാരണം അതിൽ ഒരു ആത്മാര്തത ഇല്ല. ഒരാളെ അത് ആരുമായിക്കോട്ടെ പ്രകൊപിക്കുന്നത് കുറ്റകരമല്ലേ? അത് ഇൻറർനെറ്റിൽ കൂടി ആയാലും അല്ലെങ്കിലും. മുട കണ്ടാൽ ഇടപെടും ! നിങ്ങൾ കൊപിതനാണ് എന്ന് ഞാൻ മനസിലാക്കുന്നു. ഇന്നുവരെ ഒരു പ്രേമലേഖനം പോലും എഴുതിയിട്ടില്ലാത്ത എന്നെ നിങ്ങൾ സാഹിത്യകാരനാക്കി. ഇപ്പോൾ നിങ്ങളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങിക്കാണും എന്നെ കണ്ടു പിടിക്കാൻ. ഞാൻ പറയാം ആരാണെന്നു. ബിരുതാനന്തര ബിരുദം ഉള്ള ഒരു എഞ്ചിനീയർ . കൂടാതെ നിയമ ബിരുദവും. എന്റെ അയൽക്കാർ പറയുന്നു ഞാൻ ഒരു സമ്പന്നനാണെന്ന്. എന്റെ ഗാരേജിൽ ഒരു ടെസ്ല , ലെക്സസ് , ഔടി എന്നീ വാഹനങ്ങൾ -പിന്നെ ജൂലൈ 4 ത്തിനു ഉപയോഗിക്കാൻ മാത്രം ഒരു ഹാർലീ ടെവിട്സണ്‍ .ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ആറക്ക സംഘ്യയി ഇൽ കൂടുതൽ സ്ടോക്ക്സ് എനിക്കുണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ അമേരിക്കയിലെ ഒരു വലിയ സ്ഥാപനം എന്റെ കമ്പനിയെ വാങ്ങിക്കുകയും ഞാൻ അക്ഷരാർഥത്തിൽ കൊടീശ്രനായി. പൊട്ടന് ലോട്ടറി അടിച്ചതുപോലെ. ഞാൻ പോട്ടനോന്നും അല്ല കേട്ടോ. ഇന്നു അമേരിക്കയിലെ പല സാങ്കേതിക കമ്പനികളുടെയും സ്ടോക്ക്സ് എന്റെ സ്വന്തമായി ഉണ്ട്. ഒരുവിധത്തിൽ ഞാൻ നിങ്ങളോട് കടപെട്ടിരിക്കുന്നു. നിങ്ങൾ പ്രതികരിക്കുമ്പോൾ ആാ ഡേറ്റ പാക്കറ്റുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഈ മലയാളിയുടെ സെർവർ ഇൽ എത്തിചേരുമ്പോൾ പ്രതഷ്യമായും പരോഷ്യമായും എന്റെ പോക്കറ്റിൽ ഡോളർ വീഴുന്നു. ഞാൻ പോകുന്നിടതോന്നും മലയാളികളെ കാണാരെ ഇല്ല. ബാറിലും സ്ട്രിപ് ക്ലബ്കളിലും. (അന്നേരം ഞാൻ എന്റെ വിവാഹ മോതിരം ഊരി പോക്കറ്റിലിടാൻ മറക്കാറില്ല.) കാരണം വല്ല നിധിയും തടഞ്ഞാല്ലോ ?പലപ്പോഴും കാതോര്ക്കാറുണ്ട് മലയാള ശബ്തത്തിനുവേണ്ടി.. സാഹിത്യം എന്റെ ഹോബി അല്ല. ഇന്റർനെറ്റ്‌-ഇൽ കൂടി കമ്പ്യൂട്ടർ ഗെയിംസ് കളിക്കുക ആണ് പ്രധാന വിനോദം. പിന്നെ ഇപ്പോൾ വായിക്കുന്ന ബുക്ക്‌- The Accidental Superpower-by Peter Zeihan. ഇപ്പോൾ മനസിലായിക്കാണുമല്ലോ? ഞാൻ നോക്കിയപ്പോൾ നിങ്ങൾ ആണ് എനിക്ക് പറ്റിയ പോരാളി എന്നു തോന്നി. അറിവിന്റെ നിറകുടം. ആര്ക്കും മനസിലാകാത്ത സംസ്ക്രത ഞ്ഞാനി. ബൈബിളിലെ എനിക്ക് ഇഷ്ട്ടപെട്ട ഒരു വാക്യം നിങ്ങളെ ഒര്മിപ്പിക്കുകയാണ്. Ezekiel 25:17 And I will strike down upon thee with great vengeance and furious anger those who would attempt to poison and destroy my brothers. And you will know my name is the Lord when I lay my vengeance upon thee." അപ്പോൾ നമുക്ക് ഈ സാറ്റു കളി തുടരാം. ശുഭാശംസകൾ.
വിദ്യാധരൻ 2015-02-20 13:50:50
ഒരു പ്രേമലേഖനംപോലും ശരിക്കെഴുതാത്തവ്ൻ ഒരു രാത്രികൊണ്ട്‌ കവിയാകുന്നു, കഥയെഴുതുന്നു, നോവേലെഴുതുന്നു പെട്ടെന്ന് കേരളത്തിലെ സാഹിത്യലോകവുമായി ബന്ധപ്പെടുന്നു. ആകെ ബഹളം. ലോകത്തിലെ വില കൂടിയ കാറുകൾ, കൊട്ടാരം പോലത്തെ വീട്, എന്തെല്ലാം ഉണ്ടായിട്ടു എന്ത് ഫലം? സമൂഹത്തിൽ വിലവേണ്ടേ?  പ്രേമ ലേഖനം എഴുതാത്തവർ വായിക്കുന്നവരോ? മയക്കുമരുന്നിറെ വീര്യം പകരാൻ കഴിവുള്ള പുസ്തകങ്ങൾ. പേര് കേട്ടാൽ വായിക്കുന്നവന്റെ തലയിലേക്ക് നോക്കിയിട്ട് അറിയാതെ പറഞ്ഞുപോകും " ആളെ കണ്ടാലേ അറിയാൻ ബുദ്ധി എവിടെയോ മരഞ്ഞിരിക്കുകയാണെന്ന് സ്റ്റൊക്കിന്റെയും പണത്തിന്റെയും ബലത്തിൽ എഴുത്തുകാരായവർക്ക്വേണ്ടിയായിരിക്കണം ലേഖിക ഇത്തരത്തിൽ ഒരു ലേഖനം എഴുതിയത്. എന്തായാലും ചൂട് സഹിക്ക വയ്യാതെ പുറത്തു ചാടി തുടങ്ങിയിട്ടുണ്ട്. മറ്റൊരു കാര്യം ഞങ്ങളുടെ അയൽവക്കക്കാരാൻ ഒരു കൊടിശ്വരനെ ഈ അടുത്ത ഇടയ്ക്കു വിലങ്ങു വച്ച് കൊണ്ടുപോയി, ഞാൻ അറിഞ്ഞത് അദ്ദേഹം പലർക്കും തലക്ക് പിടിക്കുന്ന പാൽപ്പൊടി വില്കുകയായിരുന്നു എന്ന് . എന്തായാലും തരകന് ഉറക്കെ പാടാൻ ഞാൻ തുള്ളലിന്റെ ചുവടു പിടിച്ചു ഒരു കവിത എഴുതിയിട്ടുണ്ട്. നല്ല ഒരു തകരത്തെ കൊട്ടി പാടാൻ പറ്റും 

ഔടി,  ബെൻസ്  ബി എം ഡബ്ലിയു 
പിന്നെ  ഹാർലി ഡേവിസണ്‍ ബൈക്കും 
അതുകൂടാതെ  ഡിഗ്രീം   വാലും .
മട്ടും പോക്കും കണ്ടെന്നാലോ 
കോടികൾ മുക്കിയ മന്ത്രികണക്കെ  
ഒറ്റക്കിവനൊരു പുലിയാണെന്നാൽ 
ഭാര്യയെ കണ്ടാൽ   വെറുംമൊരു  എലിയാ 
പള്ളികൾ, ക്ലുബുകൾ, അസോസിയേഷൻ 
ഇവയുടെ എല്ലാം പ്രസിഡണ്ടാണവൻ.
ഈവകയെല്ലം ഉണ്ടെന്നാലും 
എന്തോ ചിലതില്ലെന്നൊരു തോന്നൽ.
ഇന്നീ നാട്ടിൽ വിലവേണങ്കിൽ 
'ബുദ്ധിജീവി' എന്നറിയേണം
വായിക്കുന്നോൻ എന്ന് വരുത്താൻ 
കയ്യിൽ വേണം പുസ്തകമൊന്നു
'പീറ്റർ സൈനായിൻ' പുസ്തകം എന്നാൽ നന്ന് 
'ആക്സിടന്റൽ സൂപ്പർ പവറാണേ' അതിലും നന്ന്
 ശിവ! ശിവ ! ബുദ്ധിജീവികളാവാൻ 
പണം ഉണ്ടായാൽ മാത്രം പോരാ 
വായന എന്നൊരു ഗുണവും വേണം 
കഥകകൾ കവിത നോവെലുമെല്ലാം 
വായിച്ചിട്ടുള്ളോരറിവും വേണം 
മൂത്തനരച്ചോരു കിളവന്മാർക്ക് 
വായിച്ചാലെങ്ങനെ തലയിൽകേറും 
അൻപ്പത്താറക്ഷരം എന്നതുതന്നെ 
തലയിൽ മുഴുവൻ കേറിയതുമില്ല 
ഇങ്ങനെയുള്ളവർ  ഓടീടുന്നു 
കാശ് കൊടുത്തിട്ട് എഴുതിച്ചീടാൻ
കേരളമെന്നൊരു നാടും നോക്കി  
കാശും കള്ളും കൊണ്ടുമറിച്ച് 
സാഹിത്യക്കാർ അടിതെറ്റി മറിഞ്ഞു 
നോവൽ കഥകൾ  കവിത പിറന്നു 
അവിടന്നുടനവരിങ്ങോട്ടു പറന്നു 
സൂര്യൻ ഒന്ന് കറങ്ങിയടിച്ചു 
ഇവിടെ ജനിച്ചു പുതു സാഹിത്യക്കാർ 

വിദ്വാൻ അപ്പച്ചൻ 2015-02-19 20:24:26
 കാക കൃഷ്ണ പിക കൃഷ്ണ 
കോഭേദ പിക കകയോ 
വസന്തകാലേ സംപ്രാപ്തേ 
കാക കാക പിക പിക 

കാക്ക കറുത്തതാണ്‌ കുയിലും കറുത്തതാണ്‌ കാക്കയും കുയിലും തമ്മിൽ എന്താണ് വ്യത്യാസം? വസന്തകാലം വരുമ്പോൾ കാക്ക കാക്കയും കുയിൽ കുയിലുമാകുന്നു.  എന്ന് പറഞ്ഞതുപോലെ വിദ്യാധരന്റ്റ് അടികിട്ടുമ്പോൾ ചില അഭിപ്രായക്കാരുടെ വേഷം കെട്ടി ഒളിഞ്ഞിരിക്കുന്ന എഴുത്തുകാർ തനി നിറം കാണിച്ചുകൊണ്ട് പുലഭ്യം വിളിച്ചു പറയുന്നു.  
അശ്ലീലം 2015-02-19 21:17:46
ജീർണിച്ച തലയും നാവും ഉള്ളവരിൽ നിന്ന് സുഭാഷിതം വന്നാൽ അടിതീർച്ച പല്ല് തെറിക്കാനും സാധ്യത ഉണ്ട്
രാഘവൻ മേശ്ശിരി 2015-02-20 16:51:59
എനിയ്ക്കു പഠിത്തം കമ്മിയാ... കല്ലു പണിയിൽ കലാകാരനുമാ. എഴുതാനും പറയാനുമുള്ള മെഴുക്കും റൂളും വകുപ്പും കോപ്പും ഒന്നുമെനിക്കില്ല. എന്നാൽ വിവരമുള്ളവർ പറയുന്നത് ഞാൻ  മാനിക്കും. എന്റെ ഭാഷയിച്ചിരി പരുക്കനാ. അതുകൊണ്ട് എനിക്കിട്ട് മെതിക്കാമെന്നു കരുതേണ്ടാ... അതുകൊണ്ട് ഞാൻ ഒള്ള കാര്യം 'പരുക്കി'പ്പറയും,  വേണേ കേട്ടാ മതി.
എനിക്കിയ്യാളുടെ എഴുത്ത്  ഇഷ്ടമാ. പക്ഷെ അങ്ങ് നീട്ടുന്നു. കാടു കേറുന്നു... കൂടിപ്പോവുന്നൂന്നു ചുരുക്കം. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ "ബിഗ്‌ മൗത്താ"ന്നു പറയാം. ഷീല ടീച്ചറു എഴുതിയ ടെക്കിനിക്കുകൾ വായിച്ചു മനസ്സിലാക്ക്... ഒരു മിനിമം വെച്ചടിക്ക്... ചുമ്മാ കിടന്നലയ്ക്കാതെ...
തൃശൂരു പറയുന്നത് വേറെ... കോയിക്കോട് വേറെ, കോട്ടയത്തും വേറെ...  എനിക്കെന്റെ നാട്ടുഭാഷേ അറിയൂ. അതുകൊണ്ട് പറഞ്ഞേതു...

ശകുനി 2015-02-20 21:15:08
വിദ്യാധരൻ ഇത്രേം എഴുത്തുകാരെ തുള്ളിച്ചിട്ടും ഒരൊറ്റ എഴുത്തുകാരനും അനക്കം ഇല്ല. തരകനെ തല്ലി കൊന്നോട്ടെ  എന്നായിരിക്കും ചിന്ത.  പാവം തരകൻ.  രണ്ടു മൂന്നു പച്ച മൊട്ടേം റമ്മും കൂടി അടിച്ചാൽ ഏതു ശരീര വേദനേം പമ്പ കടക്കും 

വിദ്യാധരൻ 2015-02-20 22:22:21
 രാഘവൻ മേശ്ശിരി പഠിത്തം കൊരവായതുകൊണ്ട് എഴുത്തുകാരനാവാനയിരിക്കും സാധ്യത.  പഠിത്തം ഇല്ലേലെന്നാ ബുദ്ധിയോണ്ട്.  ഷീല ടീച്ചർ പറയുന്നതിനോട് യോചിച്ചു നിന്നാൽ പിന്നെ റ്റീച്ചെർക്കു ഒന്നും പറയാൻ പറ്റില്ലല്ലോ? അടുത്ത തവണ ടീച്ചറുടെ കയ്യിൽ നിന് ഒരാവാർഡും പിന്നെ മേശ്ശിരി മലയാള ഭാഷക്ക് നല്കിയ സംഭാവനകളെ ക്കുറിച്ച് ഒരു പ്രസംഗവും. പഠിച്ച കള്ളാ. എങ്ങനെ മലയാള ഭാഷ രക്ഷപ്പെടുമെന്നു പറ? 

ഒന്നും തിരിച്ചറിയുവാനരുതൊട്ടറിഞ്ഞോർ 
രോന്നും ഗ്രഹിക്കുകയുമില്ല, ഗ്രഹിച്ചുവെങ്കിൽ 
എല്ലാമസത്യമിതുമല്ലതുമല്ല സത്യ -
മെന്നൊതുമിങ്ങനെ മറഞ്ഞരുളുന്നു തത്വം.

ഒന്നും വിവേചിച്ചറിയാൻ കഴിയുന്നില്ല ഒട്ടു വളരെ അറിഞ്ഞവർക്ക് വിവരവും ഇല്ല.  അഥവാ അറിയാവുന്നവർ പച്ച കള്ളമേ പറയു.  ഇങ്ങനെ ഇവിടെ ഇടയ്ക്കിടെ ഒളിഞ്ഞും ചരിഞ്ഞും പ്രത്യക്ഷപ്പെടുന്നവന്മാർ എഴുത്തുകാരാണോ അഭിപ്രായക്കാരാണോ എന്നൊക്കെയുള്ള സത്യം ഇപ്പോഴും മറഞ്ഞിരിക്കുന്നു .

വിനയൻ 2015-02-21 05:54:26
ഇന്നത്തെ സ്കോർ: വിദ്യാധരൻ = 0 തരകൻ = 5 ഇനി മാർച് 8 വരെ കാത്തിരിക്കാം.!!!!!
andrew 2015-02-21 08:27:02

WRITER ?

Many are in the quagmire of confusion what a writer should be.

The very simple fact is; if you are confused you are not a writer and so do not force yourself to be one.

Your writings and sayings must come from within you. From the inner unseen heart the cardiologist can never find. And from the unseen inner most brain the neurologist can never find. It is the inner most within you.

If you write; it must come from within you. Like a natural spring. It may or may not benefit you; but it must benefit the society we belong to.

Anyone can write x+y+ chlorophyl = dung. No matter how you interpret it or translate it and give meanings of your own imagination; it is = dung.

Any and every type of art, if it cannot make any changes in society-it is trash. No one is asking you for your trash. So be responsible and responsive to the society.

Let us change this world with our pen. Let us write to change this world to end all and any form of slavery. Imitation is still a pathetic submission to slavery. Let us go behind the curtains and pull down all the veils of evil & hypocrisy. Let us find the real meaning of messages of true,real and intrinsic words of wisdom delivered to us by 'enlightened and enriched personalities.

Keep your mind open and you may rejoice in abundance. That is an intellectual heaven. So be in heaven all the time.

  • when you become a faithful or fanatic of any particular religion and its god, in fact you become an atheist. That is according to your faith the only god is your god and the rest of them don’t exist. So religion and god is not an answer to human problems. They are simply money making businesses.

  • Love of humanity is alone the true religion and unconditional love is its god.

andrew

വായനക്കാരൻ 2015-02-22 06:00:31
എന്റെ താഴെയുള്ള കമന്റിൽ ‘രതി’ എന്ന വാക്കുള്ളതുകൊണ്ടാണോ പത്രാധിപരേ താങ്കൾ പബ്ലീഷ് ചെയ്യാൻ വിസമ്മതിക്കുന്നത്?  
'Any and every type of art, if it cannot make any changes in society - it is trash.' എന്ന് ആൻഡ്രൂ പറയുന്നത് സന്താനോല്പാദനത്തിനല്ലാത്ത രതി പാഴ്‌വേലയാണെന്നു പറയുന്നതു പോലെയാണ്.  മൃഗവും മനുഷ്യനും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമായ സർഗ്ഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ ആവിഷ്കരിക്കുന്ന സൃഷ്ടിയാണ് കല. ശിലായുഗത്തിലെ ആദിമമനുഷ്യൻ വരച്ച ഗുഹാചിത്രങ്ങൾ ചുറ്റുപാടുകളിൽ നിന്ന് അവൻ ആർജ്ജിച്ച അനുഭൂതികളുടെ ആവിഷ്കാരങ്ങളായിരുന്നു.
Aniyankunju 2015-02-23 17:29:49

രൂപവും ഭാവവും:

__By  Prof. M. കൃഷ്ണന്‍ നായര്‍. (1969-ല്‍ പുറത്തിറങ്ങിയ കലാസങ്കല്‍പ്പങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)

കലയിലെ ഉള്ളടക്കത്തെ അല്ലെങ്കില്‍ ഭാവത്തെക്കുറിച്ചു ചിന്തിക്കുകയാണ് ഏണസ്റ്റ് ഫിഷര്‍. കലയിലെ (സാഹിത്യത്തിലെ) പ്രതിപാദ്യ വിഷയം വേറെ, ഭാവം വേറെ. ഒരേ വിഷയം സ്വീകരിക്കുന്ന രണ്ടു സാഹിത്യകാരന്മാര്‍ വിഭിന്നങ്ങളായ ഭാവങ്ങളാണ് തങ്ങളുടെ കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കുക. മാര്‍ലോ, ലെസ്സിങ്ങ്, തോമസ് മന്‍ എന്നിവര്‍ ‘ഫൌസ്റ്റ്’ എന്ന ഒറെ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ അവരുടെ കൃതികളിലെ ഭാവങ്ങള്‍ വിഭിന്നങ്ങളാണ്. പ്രതിപാദ്യവിഷയമല്ല രൂപത്തിനു ആധാരം. ഭാവവും രൂപവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിപാദ്യവിഷയം ഭാവത്തിന്റെ പദവി ആര്‍ജ്ജിക്കുന്നത് കലാകാരന്റെ വീക്ഷണഗതിയാലാണ്. ‘കൊയ്ത്ത്’ എന്നൊരു വിഷയത്തെ ഒരു ലഘു കാവ്യമാക്കാം; ഗ്രാമീണചിത്രമാക്കാം; അമാനുഷികമായ ധര്‍മ്മാധര്‍മ്മപരീക്ഷയാക്കം; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ വിജയമാക്കാം. എല്ലാം കലാകാരന്റെ അഭിവീക്ഷണമാര്‍ഗത്തെ ആശ്രയിച്ചിരിക്കുന്നു. അയാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പക്ഷം പിടിക്കുന്നവനായോ നിരാശതയില്‍ വീണ കര്‍ഷകനായോ വിപ്ലവകാരിയായോ പ്രത്യക്ഷപ്പെടാം.

പ്രതിപാദ്യ വിഷയത്തിന്റെ ഭാവം അനുക്രമം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഈജിപ്തിലെ പ്രാചീന ചിത്രങ്ങള്‍ നോക്കുക. നിലം ഉഴുതുമറിക്കുകയും വിത്തു വിതയ്ക്കുകയും ചെയ്യുന്ന കര്‍ഷകനെയാണ് അവയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ആ കര്‍ഷകനെ യജമാനന്‍ എങ്ങനെ കാണുന്നുവെന്നതാണാ ചിത്രങ്ങളിലെ പ്രധാന വസ്തുത. തന്റെ പത്തായം നിറയ്ക്കാന്‍ കര്‍ഷകന്‍ പ്രയോജനകാരിയാവുന്നു എന്നാണ് യജമാനന്റെ നിലപാട്. കര്‍ഷകനെ വ്യക്തിയായി അയാള്‍ കാണുന്നതേയില്ല.കലപ്പപോലെ, കാളയെപ്പോലെ ഒരുപകരണം മാത്രമാണ് അയാള്‍ക്ക്, കര്‍ഷകന്‍. പക്ഷേ കാലം ചെന്നപ്പോള്‍ ഈ വീക്ഷണഗതി മാറി. തൊഴിലാളികള്‍ക്ക് ആധിപത്യം വന്നപ്പോള്‍ അവരെ മാന്യമായ രീതിയില്‍ ചിത്രീകരിച്ചു തുടങ്ങി. ഒരു പഴയ വിഷയം പുതിയ ഭാവം ആര്‍ജ്ജിച്ചു.

ഇത്രയും പറഞ്ഞതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്, രൂപം യാഥാസ്ഥിതികമാണെന്നാണ്; ഭാവം(ഉള്ളടക്കം) പരിവര്‍ത്താനാത്മകമാണെന്നും. ഫിഷറുടെ വാദഗതി ആ രീതിയിലത്രേ. വസ്തുത അതായതു കൊണ്ട് ഒരു സാഹിത്യ സൃഷ്ടിയുടെ രൂപത്തെക്കുറിച്ചു മാത്രമുള്ള പരിചിന്തനം അതിന്റെ സത്യാ‍ത്മകതയെ വ്യക്തമാക്കുവാന്‍ അസമര്‍ത്ഥമായി ഭവിക്കുന്നു.


വിദ്യാധരൻ 2015-02-24 08:13:37
ഭാവത്തിന് ജ്ഞാനേന്ദ്രിയം, അവസ്ഥ, സ്ഥായി, സാത്വികം, എന്നൊക്കെ അർത്ഥമുണ്ട്‌ . വിഷയത്തിന് ഭവനം എന്നും ഇന്ദ്രിയങ്ങൾക്ക് ഗോചരമാകുന്നത് എന്നും അർഥമുണ്ട്. "പ്രതിപാദ്യവിഷയമല്ല രൂപത്തിന് ആധാരം' എന്ന് പറയുന്നതിനോട് യോചിക്കാൻ കഴിയില്ല . പ്രതിപാദ്യവിഷയം ഭവനമാണെങ്കിൽ അതാണ്‌ വായനക്കാർ ദർശിക്കുന്നത്.  അമേരിക്കയിലെ ചില എഴുത്തുകാരുടെ എഴുത്തിനു (ഭവനത്തിൽ) ഭാവം (സാത്വികത, സ്ഥായിയായ അവസ്ഥ ) ഇല്ലാത്തതുകൊണ്ട് ഭവനത്തെ ദർശിക്കതക്ക വിദത്തിൽ യാതൊരു വിദ പ്രകാശ കിരണങ്ങളും കാണാൻ കഴിയുന്നില്ല.  ചിലരുടെ ഭവനങ്ങൾ (കവിതകൾ ) പാബ്ലോ പിക്കാസുടെ ക്യുബിസം പോലെ  ദുർഗ്രഹങ്ങളാണ്. പക്ഷെ പിക്കാസയുടെ ഭവനത്തിനു ചുറ്റും നടന്നു പല കോണുകളിൽ നിന്ന് അതിനെ ദർശിച്ചാൽ ഭവനം രൂപപെട്ട് വരുന്നതായി കാണാൻ കഴിയും.  പലപ്പോഴും ഡോക്ടർ കുഞ്ഞാപ്പുവിന്റെ ഭവനത്തിന് (കവിതയ്ക്ക്) ചുറ്റും നടന്നു നോക്കിയിട്ടുണ്ടെങ്കിലും ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല.  ഒരുപക്ഷേ ഒരു ത്രിമാനകോണുകൾ ഉള്ള കവിതയായിരിക്കും? എന്തായാലും ഞാൻ കണ്ണുകൾ പൂട്ടി ഏഴാം ഇന്ദ്രിയം തുറക്കാനായി പ്രാർഥിക്കുകയാണ് 

"പാഴാകും മരുവിലലഞ്ഞു സർവഗെ , നീ 
വാഴാറുള്ളരമന തേടി വാടി ഞങ്ങൾ 
കേഴാതാ രസമയരാജ്യ സീമ കാണ്മാൻ 
എഴാമിന്ദ്രിയമ്പൊടേകുകമ്മെ "  കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം -ആശാൻ )

Aniyankunju 2015-02-25 18:35:13
FWD:  __by P J J Antony [Dec 2006]

......കഥയെന്നത്‌ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചെടുക്കുന്ന മന്ത്രവസ്തു അല്ല. 
അത്‌ തികച്ചും ഭൌതികമായ ഒരു ഭാഷോല്പന്നമാണ്‌. 
വ്യക്തിപ്രതിഭയിലുടെയാണ്‌ അത്‌ രൂപപ്പെടുന്നതെങ്കിലും സാമൂഹികമായ കാലാവസ്ഥ രൂപപ്പെടുത്തുന്ന ഉറവകളില്‍ നിന്നുമാണ്‌ എഴുത്തുകാരന്‍ തന്റെ ഉപകരണങ്ങളെയും അസംസ്കൃതവസ്തുക്കളെയും സമാഹരിക്കുന്നതും വ്യക്തിനിഷ്ഠമായി പരുവപ്പെടുത്തുന്നതും. 
എഴുതാനുള്ള പ്രേരണ സര്‍ഗ്ഗാത്മകതയാണ്‌. 
സര്‍ഗ്ഗാത്മകതയെന്നത്‌ ചുറ്റുപാടുകളോടുള്ള അസംതൃപ്തിയും ഭവിഷ്യോന്മുഖമായി ചുറ്റുപാടുകളെ സ്വാധീനിക്കാനും പുന:ക്രമീകരിക്കാനുമുള്ള മനുഷ്യന്റെ സ്വാഭാവികവാസനകളുമല്ലാതെ മറ്റൊന്നല്ല. 
കലഹവും കലാപവാസനയും എഴുത്തിന്റെ അവിഭാജ്യഘടകങ്ങളാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. 
എഴുത്തുകാരന്റെ ആഭ്യന്തരവ്യക്തിത്വമാണ്‌ അയാളുടെ കലയെ അന്തിമമായി നിര്‍ണ്ണയിക്കുന്നതെങ്കിലും അതിനുള്ളിലെ സാമൂഹികഘടകങ്ങള്‍ ഒരിക്കലും ഓരങ്ങളിലേക്ക്‌ തഴയപ്പെടുന്നില്ല. 
അറിഞ്ഞും അറിയാതെയും എഴുത്ത്‌ സാമൂഹികപരിണാമത്തിന്റെ ബീജമോ ബീജവാഹികളോ ആകുന്നത്‌ അങ്ങിനെയാണ്‌.......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക