Image

ആരാണു വിദ്യാധരന്‍? (പ്രൊഫസ്സര്‍. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 20 February, 2015
ആരാണു വിദ്യാധരന്‍? (പ്രൊഫസ്സര്‍. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
2015 മാര്‍ച്ച്‌ 8ന്‌ വൈകീട്ട്‌ 5:30ന്‌ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കെ.സി.എ.എന്‍.എയില്‍ വെച്ച്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ആരാണ്‌ വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന പുസ്‌തകത്തിലെ 21 ലേഖനങ്ങളെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചയുടെ വാര്‍ത്ത വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയതായി ഞങ്ങള്‍ അറിയുന്നു. ആ പുസ്‌തകത്തിലെ ഒരു ലേഖനമാണ്‌ `ആരാണ്‌ വിദ്യാധരന്‍?' എന്നത്‌. ഈമലയാളിയില്‍ മുമ്പ്‌ വെളിച്ചം കണ്ട ആ ലേഖനം ഞങ്ങള്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
ആരാണു വിദ്യാധരന്‍? (പ്രൊഫസ്സര്‍. ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
Anthappan 2015-02-21 08:56:36

Lot of the writers in America love themselves and that is why we get lots of trash as mentioned by Mr. Andrew.   Most of them don’t have sense so they can’t go to the unseen areas of brain and see things.  Most of them don’t have heart so they can’t feel the feeling of the oppressed and downtrodden.   Most of them are like Giuliani, former New York governor who spits out trash.   The writers focus on Award, Ponnada, and continuous praise from the commentators.  Otherwise they are going to get pissed off.  Look at what mess Dr. Kunjappu is in? 

1995 Supreme Court ruling in McIntyre v. Ohio Elections Commission reads: "(...) protections for anonymous speech are vital to democratic discourse. Allowing dissenters to shield their identities frees them to express critical minority views . . . Anonymity is a shield from the tyranny of the majority. . . . It thus exemplifies the purpose behind the Bill of Rights and of the First Amendment in particular: to protect unpopular individuals from retaliation . . . at the hand of an intolerant society." However, anonymous online speech is not without limits. It is clearly demonstrated in a case from 2008, one in which the defendant stated on a law-school discussion board that two women should be raped, an anonymous poster’s comments may extend beyond free speech protections.[32] In the case, a Connecticut federal court must apply a standard to decide whether the poster’s identity should be revealed. Significantly, however, there are several tests [33] that the court could apply when considering this issue, some of which will be discussed here.

My recommendation to the organizers is to discuss how Vidyadharan is helping to get rid of some of the writers Mr. Andrew mentioned here through his criticism.  Dr. Kunjappu must be prudent enough to accept the sensible thing Vidyadharan is talking about and discard rest of it.  People like Matthulla is so much bogged down on name rather than focusing on substance and contend of a matter.   Readers expect much better performance from Vichara Vedi.  Now it is Vikaara Vedi. 

വിദ്യാധരൻ 2015-02-21 22:08:16
വിവാദിക്കല്‍, തര്‍ക്കം, വാദപ്രതിവാദം എന്നൊക്കെ പറഞ്ഞാൽ ഒന്ന് തന്നെയല്ലേ എഡിറ്ററെ. അല്പം വിവാദം ഉണ്ടായില്ലെങ്കിൽ എങ്ങനെ ഓരോത്തരുടെ ഉള്ളിന്റെ ഉള്ളിനെ മനസിലാക്കാൻ പറ്റും. അജ്ഞാതവസ്ഥയിൽ അല്ലെങ്കിൽ 'ഊമക്കത്തെഴുത്ത് ദുഷ്പ്രഭുത്വത്തിന്റെ ദുർഭരണത്തിൽ നിന്നുള്ള രക്ഷാകവചമാണെന്നു'  അമേരിക്കയിലെ പരമോന്നത നീതി പീഠം  വ്യാഖാനിക്കുന്നു (അന്തപ്പന്റ്റ് ഉദ്ധരണി ) പക്ഷെ  കുഞ്ഞാപ്പു സാറ് പറയുന്നു ഊമക്കത്ത് എഴുത്ത് എന്ന് പറയുന്നത് 'ഉൾക്കരിത്തില്ലായ്മയുടെ പ്രത്യക്ഷീകരണമെന്നു"  വീണ്ടും പരമോന്നതകോടതിയുടെ തീർപ്പ്‌ പരിശോധിച്ചാൽ മനസിലാകും,  ഈ വിദ്യാധരൻ,  അമേരിക്കയിലെ കവിത, കഥ നോവൽ, ഇവയെല്ലാം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ കാറ്റിൽ പറത്തി ചിലർക്ക് തോന്നുന്നതുപോലെ പുതിയ കഥാകവിത തുടങ്ങിയ പന്ഥാവിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഉണ്ടാകുന്ന  അസഹിഷ്ണതയുടെ ബലിയാടാണെന്ന്.  അമേരിക്കയിലെ സാഹിത്യം ജീവിതാഅനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്തതായിരുന്നെങ്കിൽ അത് മനുഷ്യ മനസുകളുടെ മുറിവിനെ  ഉണക്കി സംസ്ക്കരിക്കാൻ സാഹായിക്കുമായിരുന്നു.  അങ്ങനെയുള്ള സാഹിത്യ കൃതികളുടെ കർത്താക്കളും വായനക്കാരും ഇതുപോലെ  യാതൊരു 'വിചാരവുമില്ലാതെ' ഒരു 'വേദി' ഒരുക്കി  തർക്കത്തിന് അവസരം സൃഷ്ടിക്കില്ലായിരുന്നു (ഇതിനെ വിവാദം എന്ന് ഞാൻ വിളിക്കില്ല) .  അമേരിക്ക നൽകുന്ന വർത്തമാന സ്വാതന്ത്യത്തിന്റെ ഏതു അതിർ വരമ്പുകളാണ് ഞാൻ ലംഘിച്ചെതെന്നു ഈ ലേഖനത്തിന്റെ പ്രാണേതാവ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. ഇതിൽ എഴുത്തുകാരന്റെ വാചോടാപ കസർത്താണ് ആദ്യാവസാനം വരെ. അല്ലെങ്കിൽ എന്നെ എങ്ങനെയും ഒതുക്കണം എന്നുള്ള ഒരേ ഒരു വാശിയോടെ എഴുതിപ്പിടിപ്പിച്ച വെറും ദുർബലമായ ഒരു ലേഖനം.  ദുർബലം എന്ന് പറയാൻ കാരണം ഇതെന്റെ ദേഹത്ത് ഒരു പോറല്പോലും ഉണ്ടാക്കിയിട്ടില്ല.  

"പാറമേൽ വച്ചോരാളൊരു നീളൻ 
കാരിരുമ്പൊന്നടിച്ചു നീട്ടുന്നു 
മൂർച്ച ക്കൂട്ടിപണിക്കുറതീർത്ത 
മൂച്ചിലൊന്നതു വായുവിൽ വീശി 
കൊച്ചുകത്തിയുംകൊണ്ടാവിടെല്ലാം 
മൊച്ചയിട്ടു നടന്നവൻ പോലും 
കണ്ടുഞെട്ടി പകച്ചുപോയി, വാളും 
കൊണ്ട് നില്ക്കുന്നു പുത്തൻമനുഷ്യൻ 
"-ജീവിതത്തിന്റെ രക്തപ്പശ്യ്ക്കായ് 
നാവിളക്കുന്ന സിംഹാസനങ്ങൾ 
പൊൻതലക്കെട്ടു കെട്ടിഭരിക്കുവാൻ 
എന്തുകൊണ്ടും അനുവദിക്കില്ല "  (വയലാർ )

editor 2015-02-21 16:16:38
വിവാദപരമായ കമന്റുകള്‍ പ്രസിദ്ധീകരിക്കുന്നതല്ല
എഡിറ്റര്‍, emalayalee
വിനയൻ 2015-02-22 06:41:13
വിവാദപരമായ കമന്റുകൾ പ്രസിധികരികുന്നില്ല എന്ന് പറഞ്ഞിട്ട്, വിദ്യാധരൻ എഴുതിയ കമന്റു പ്രതികരണ കോളത്തിൽ ഉണ്ടല്ലോ ? ഇതെന്നാ ജനാധിപത്യം? വിദ്യാധരൻ നിങ്ങളുടെ കൂലി എഴുതുകാരനാണോ. 

വിദ്വാൻ . അപ്പച്ചൻ 2015-02-22 10:48:44
 ഇവിടെ  വിദ്യാധരൻ എന്തുകൊണ്ടും സംസാരിക്കാൻ യോഗ്യനാണ്.  വിദ്യാധരനെക്കുരിച്ചാണ് പുസ്തകം. അയാളുടെ പേരിലാണ് വിചാരവേദി സംവാദം ഏർപ്പെടുത്തിയിരിക്കുന്നത്. അതും അതവതരിപ്പിക്കുന്നത് വിദ്യാസമ്പന്നനായ ഒരു വ്യക്തി.   ഇവിടെ വിഷയം വിദ്യാധരനൊ കുഞ്ഞാപ്പു സാറോ അല്ല.  ഒരുവശത്ത്‌ സാഹിത്യം എന്ന പേരിൽ ഇറക്കി വിടുന്ന സൃഷ്ടികൾ സമൂഹത്തെ സംസ്ക്കരിക്കുന്നതിൽ എത്രമാത്രം സഹായിക്കുന്നു. എത്രപേരുടെ മനസ്സിൽ അത് തങ്ങി നില്ക്കുന്നു.  എഴുതുമ്പോൾ എന്തെങ്കിലും ഒരാശയത്തെ സംവദിക്കാൻ ഉപകരിക്കുന്നില്ലാ എങ്കിൽ ആ എഴുത്ത്കൊണ്ട് എന്ത് പ്രയോചനം ?  സംവദിക്കണം എങ്കിൽ ആശയം വേണം, ഭാഷ വേണം, അലങ്കാരം വേണം, ഉപമവേണം എന്നൊക്കെ നൂറ്റാണ്ടുകളായി എല്ലാ തലമുറകളും അംഗീകരിച്ചു പോരുന്ന ഒരു പാരമ്പര്യം ആണ്. ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു വിടുമ്പോൾ, നമ്മുടെ പഴമക്കാർ പറയുന്നതുപോലെ, പൊന്നുകൊണ്ടുള്ള എന്തെങ്കിലും ഒരാഭരണം വേണ്ടേ. ഇതുപോലെ എന്തെഴുതിയാലും എല്ലാ മനസുകളിലും തങ്ങി നില്ക്കുന്ന രീതിയിലോ, ആകർഷിക്ക തക്ക രീതിയിലോ എഴുതണം എന്ന് ആവശ്യപ്പെടുന്നെങ്കിൽ, അത് ഇന്നലെ വിദ്യാധരൻ കണ്ടുപിടിച്ചതല്ല, പരമ്പരാഗതമായി ഒരു നല്ല വായനക്കാരൻ ഇഷ്ടപ്പെടുന്ന ചില എഴുത്തിലെ ഘടകങ്ങളാണ്. അത് അങ്ങനെ വേണം എന്ന് പറയുമ്പോൾ ചാടിക്കടിക്കാൻ ചെന്നിട്ടു കാര്യം ഇല്ല.  പിന്നെ ഒരു വായനക്കാരന്റെ അഭിപ്രായത്തിനാണ് മുൻതൂക്കം.  കേരളത്തിൽ പല എഴുത്തുകാരേയും ചവറ്റുകൊട്ടയിൽ തള്ളിയിട്ട് ചങ്ങമ്പുഴയെപ്പോലുള്ള ജനകീയ കവികളെ ഉയർത്തിയവരാണ്‌ വായനക്കാർ.  ഇതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും വിദ്യാധരൻ ചെയ്യുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എഴുത്തുകാരെ പ്രകോപിപ്പിക്കാൻ അദ്ദേഹം പല അടവുകളും പ്രയോഗിക്കുന്നു.   ഇത്തരക്കാർ ഇല്ലെങ്കിൽ അമേരിക്കയിൽ സാഹിത്യ കൂട്ട കൊലപാതകം നടക്കുമെന്നതിനു എനിക്ക് സംശയം ഇല്ല 

വിദ്യാകൊണ്ടറിയേണ്ടതറിയാതെ 
വിദ്വാനെന്നു നടിക്കുന്നു ചിലർ 
കുങ്കുമത്തിന്റെ ഗന്ധമറിയാതെ 
കുങ്കുമം ചുമക്കുംപോലെ ഗർദ്ദഭം 

Sudhir Panikkaveetil 2015-02-22 11:11:18
രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആരാണു എന്ന് ആരോ ചോദിച്ചുവത്രേ. അതൊരു അമേരിക്കൻ മലയാളിയാണെന്ന് ഇപ്പോൾ 47 കമന്റുകളിൽ നിന്നും മനസ്സിലാക്കുന്നു. ഡോക്ടർ കുഞ്ഞാപ്പുവിന്റെ ലേഖനം ഇ മലയാളിയിൽ
വിമർശനങ്ങൾ എഴുതുന്ന വിദ്യാധരനെ കുറിച്ചല്ല. ആ ലേഖനം പേരു വക്കാൻ ധൈര്യമില്ലാതെ
കമനുറ്റ്കൾ എഴുതുന്ന ഭീരുത്വത്തിന് നേരെയുള്ള
ഒരു പ്രതികരണമാണു~. ഡോക്ടർ കുഞ്ഞാപ്പു ആ ലേഖനം വീണ്ടും പ്രസിധീകരിച്ചിട്ടും അത് വായിച്ച് നോക്കാതെ ഇങ്ങനെ കമന്റുകൾ എഴുതുന്നത് വിനോദമായി കാണുന്നു ചിലർ.     എഴുതുന്നവര്ക്ക്  സ്വന്തം പേരു വക്കാൻ മിടുക്കും ധൈര്യ്വുമില്ലത്തതിനാൽ ആരാണ് അവർ എന്ന് നമുക്കരിയാൽ വയ്യല്ലോ? മാതാപിതാക്കൾ വളരെ സ്വപ്നത്തോടെ , ആശയോടെ മക്കൾക്ക് പേരിട്ട്  ആ പേരിൽ  മക്കൾ പ്രശസ്ഥരാകാൻ കൊതിച്ചിട്ട്, അതിനെ ചട്ടൻ, ഏഷണി, കുശുംബാൻ, തകരാൻ എന്നൊക്കെ വികൃതമാക്കാൻ എങ്ങനെ തോന്നുന്നു.  കഷ്ടം !
വായനക്കാരൻ 2015-02-22 13:36:26
ആപരിതോഷാദ് വിദുഷാം
ന സാധു മന്യേ പ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാം
ആത്മന്യപ്രത്യയം ചേതഃ 

പ്രയോഗിക്കുന്ന വിജ്ഞാനം വിദ്വാന്മാരുടെ അഭിനന്ദനം കിട്ടുന്നതു വരെ വിലയുള്ളതായി കരുതപ്പെടുന്നില്ല നല്ലതുപോലെ പഠിച്ചവര്‍ക്കു പോലും മനസ്സു് ആത്മവിശ്വാസമില്ലാത്തതാണു്. . (അഭിജ്ഞാനശാകുന്തളം - കാളിദാസൻ)
വായനക്കാരൻ 2015-02-22 17:14:37
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും  ഇ-പത്രം
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഇ-പത്രം
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഇ-പത്രം  (അഭിനവ ജ്ഞാനപ്പാന)
വിദ്യാധരൻ 2015-02-22 18:24:36
യത്ര വിദ്വജ്ജനോ നാസ്തി 
ശ്ലാഘ്യസ്തത്ര ധീരപി 
നിരസ്താപദപേ ദേശേ 
എരണ്ഡോപിദ്രുമായതെ  (ഹിതോപദേശം )

എവിടെ വിദ്വാന്മാരില്ലാതിരിക്കുന്നുവോ അവിടെ അല്പം അറിവുള്ളവനും ശ്ലാഘിക്കപ്പെടുന്നു. വൃക്ഷങ്ങളില്ലാത്ത ദേശത്ത് എരണ്ഡവും (കടലാവണക്ക് ) വൃക്ഷമാകുന്നു.

വിദ്യാധരൻ 2015-02-22 18:40:53
വായനക്കാരുടഭിപ്രായം 
വെട്ടിചുരുക്കുന്നതും ഈ-പത്രം 
ചിലപ്പോൾ ചവറ്റു കൊട്ടയിൽ 
തട്ടുന്നതും ഈ-പത്രം 
എഴുത്തുകാരെ സൃഷ്ടിക്കുന്നതും 
അവരെ കൊല്ലുന്നതും ഈ-പത്രം 
കല്ലറ സരസമ്മ 2015-02-22 21:42:00
ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു വിട്ടിലെങ്കിലോ , അവൾക്കു സന്താനം ഉണ്ടായില്ലെങ്കിലോ ഈ ലോകം അവസാനിക്കനോന്നും പോണില്ല. പഴമക്കരോട് പോയി തൂങ്ങിച്ചാകാൻ പറ. അല്ല പിന്നെ . വല്ല സീരിയലും കണ്ടു ഇരിക്കാനുല്ലതിനു ഒരു സാഹിത്യം കൊണ്ട് നടക്കുന്നു.
രാഘവൻ മേശ്ശിരി 2015-02-22 22:34:21
ദാ, അതൊന്നൂടെ വായിച്ചാലും, വിദ്യാധരാ, 'ഹിതോപദേശം' ഇവിടെ എടുത്തെഴുതിയെങ്കിലും അപ്പറയുന്നതെന്തെന്നു മനസ്സിലാക്കിയിരുന്നോന്നു സംശയം. ഞാനും അതങ്ങ് മറന്നു പോയി. ഡഗ-ഡഗ-ടഗടാ അടിക്കുമ്പോൾ ഓർത്തോണേന്നു പറയാൻ മാത്രം എഴുതിയേത്... കോപിക്കല്ലേ...
വിദ്യാധരൻ 2015-02-23 07:13:52
വിദ്വജ്ജനൊ ബുദ്ധി നാസ്തി 
 എരണ്ഡോ  ദണ്‌ഡനേ 
സർവ്വം ശുഭസമാപ്‌തി

വിദ്വാനായിട്ടും പറഞ്ഞിട്ടും പറഞ്ഞിട്ടും മനസിലായിലെങ്കിൽ അവനെ, മേശ്ശിരി കൊട്ടൂടി കൊണ്ട് മരത്തിനിട്ടടിക്കുന്നതുപോലെ, കടലാവണക്ക് കൊണ്ട് അടിച്ചാൽ, ചിലപ്പോൾ ,ശുഭമായി കലാശിക്കാൻ സാദ്യധയുണ്ട് 
വായനക്കാരൻ 2015-02-23 09:44:08
അജ്ഞാതൻ, ബിൽഹണൻ എന്ന ഒരു കവി പറഞ്ഞത്:

നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം. 

(കവിതയെന്ന പ്രിയതമ) അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല, ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും. ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു് സങ്കോചത്തോടു കൂടി ഓടുന്നു. മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു. കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം കവിതയെന്ന പ്രിയതമ സ്വയം വരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക