Image

കഴുകനും വാനമ്പാടിയും( കവിത: ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 25 February, 2015
കഴുകനും വാനമ്പാടിയും( കവിത: ജി. പുത്തന്‍കുരിശ്)
അഴകുള്ളകുരുവിയൊരിയ്‌ക്കൊലൊരു
കഴുകന്റെചാരത്ത്‌വന്നിരുന്നു.
ആരാഞ്ഞുജീവിതക്ഷേമമൊക്കെ
പാരാതെ പത്രമിളക്കിമെല്ലെ.
നീരസനായാകഴുകന്‍ ചൊല്ലി
'ആരാണ്ഞാനെന്നറികില്ലെ നീ.
വാനില്‍ പറക്കുന്ന പറവകളില്‍
ഞാനാണ്‌രാജാവെന്നറികില്ലെ നീ
മറുന്നുവോചെറുപക്ഷി മര്യയാദകള്‍
മറുന്നുവോരാജാവാംഗരുഡനെ നീ
എന്നില്‍ നിന്നുയരണമാദ്യചോദ്യം
എന്നിട്ടെ നീചോദ്യമുയര്‍ത്തിടാവു'
പൊട്ടിചിരിച്ചുപോയ്‌ചെറുകുരുവി
പെട്ടന്ന് കഴുകന്റെവാക്കുകേട്ട്
'അറിയില്ലെകഴുകാ നീ നമ്മള്‍രണ്ടും
ഒരുകുലജാതിയാണെന്നകാര്യം
കഴിവിന്റെകാര്യത്തില്‍തുല്യരാണ്
കഴുകാ നമ്മള്‍ രണ്ടുമെന്ന കാര്യം'
പുച്ഛമായ് കഴുകന്‍ നോക്കിയൊന്ന്
തുച്ഛനാം കുരുവിയെ നിന്ദയോടെ
'കരുത്തുണ്ടുനിന്നൊപ്പം പറന്നുയരാന്‍
ചെറുതാണേലും ഞാന്‍ പിന്നിലല്ല
പകരുന്നുഖേദം നീ ധരയിലെങ്ങും
പകരുന്നുഞാനോ മോദമെങ്ങും'
കഴുകന് കലികേറിദേഹമാകെ
മിഴികളില്‍കോപം ജ്വലിച്ചുപൊങ്ങി
'ചെറുവിരല്‍പോലത്തെ പക്ഷി നിന്നെ
വെറുതെവിടില്ലഒരിയ്ക്കലും ഞാന്‍
കൂര്‍ത്തതാംഎന്റെയികൊക്കുകൊണ്ട്
തീര്‍ത്തിടുംഞാന്‍ നിന്നെ ഇന്നുതന്നെ'
ചിറകടിച്ചാക്കഴുകന്‍ പറന്നകന്നു
പിറകിലായികുരുവിയുംചിറകടിച്ച്.
കഴുകന്റെ പിറകില്‍ നിന്നാഞ്ഞുകൊത്തി
കഴുത്തിലുംചിറകിലുംകൊച്ചു പക്ഷി
താണുമുയര്‍ന്നുംപറന്നുഗരുഡന്‍ 
പ്രാണന്‍പിടഞ്ഞാവാനിലെങ്ങും
ഗതികെട്ടസമയത്തെ ശപിച്ചുകഴുകന്‍
വിധിയെപ്പഴിച്ചാപ്പാറയില്‍വന്നിരുന്നു.
തൊട്ടടുത്തായൊരുകൊച്ചു കൂര്‍മ്മം
പൊട്ടിച്ചിരിച്ചിതുകണ്ട്മലര്‍ന്നടിച്ച്
ചിരിയൊരു ക്രൂരമ്പായ് തറച്ചുഹൃത്തില്‍
തിരക്കി കഴുകന്‍ 'നീയാമേചിരിപ്പതന്തെ?'
'ഒരുകൊച്ചു പക്ഷി നിന്‍ രാജത്വത്തെ
ഒരുകൊച്ചുകൊക്കിനാല്‍തച്ചുടച്ചു
ഗരുഡാ നിന്‍ ഗര്‍വ്വംഉടയുന്ന കണ്ട്
അറിയാതെചിരിച്ചതാ പൊറുത്തിടൂ നീ'
'അറിയില്ലെകൂര്‍മ്മമേ ഞങ്ങള്‍ രണ്ടും
ഒരുകുലജാതിയാണെന്നകാര്യം
ഭിന്നതയുണ്ടാവാം ഞങ്ങള്‍ തമ്മില്‍
ഖിന്നനാകേണ്ട നീയൊട്ടുമതില്‍'

(ഖലീല്‍ജിബ്രാന്റെഈഗിള്‍ ആന്‍ഡ് സ്‌കൈലാര്‍ക്കിന്റെ
വിവര്‍ത്തനം)

കഴുകനും വാനമ്പാടിയും( കവിത: ജി. പുത്തന്‍കുരിശ്)
Join WhatsApp News
വിദ്യാധരൻ 2015-02-25 13:19:57
ഖലീൽ ജിബ്രാന്റെ ഗുണപാഠങ്ങൾ ഉള്ള കവിത ലളിതമായ രീതിയിൽ വിവർത്തനം ചെയ്യുന്നതിന് നന്ദി 
വായനക്കാരൻ 2015-02-25 19:11:51
വൃത്തത്തിനും പ്രാസത്തിനും ബദ്ധപ്പെടുമ്പോൾ മൂലകൃതിയോട് കൂറുപുലർത്താൻ മറക്കല്ലെ. Eagle ഗരുഡനും skylark  വാനമ്പാടിയുമാണ്. കഴുകൻ vulture. ഒടുവിലെ എട്ടുവരികൾ ഇങ്ങനെയാവാമായിരുന്നു.

‘ഞാൻ കാണ്മൂ നിന്നെയൊരശ്വമാക്കി
കുഞ്ഞൊരു പക്ഷി സവാരിചെയ്‌വൂ
സംശയം തെല്ലുമില്ലെന്മനസ്സിൽ
കുഞ്ഞുപക്ഷിതന്നെ കേമൻപക്ഷി‘
‘പോകുക കൂർമ്മമേ നിൻ‌വഴിയേ 
നിൻ‌കാര്യം നോക്കി നീ പോയീടുക
വാനമ്പാടിയാമെൻ സോദരനും
തമ്മിലിതൊരു കുടുംബകാര്യം’ 
andrew 2015-02-26 06:03:07

Thank you again Sri.G for begetting another beauty. May your tribe increase.

Hope modern readers and commentators will realize the morality and philosophical outlook of the this great translation.

Anticipating more from you

andrew

skylark 2015-02-26 07:32:18
അമേരിക്കയിലെ പല നേതാക്കന്മാരും ഈ കവിതയിലെ കഴുകനെപ്പോലെയാണ്.  ഇവിടുത്തെ ചോട്ടാ നെതാക്നമാരെ അവർ സൗകര്യപൂർവ്വം തഴയും. പാര ശരിക്ക് വച്ച് കൊടുത്ത് കഴിയുമ്പോൾ അവന്മാര് വന്നിട്ട് പറയും ഹാ എന്താ സാറേ ഒന്നും അല്ലെങ്കിൽ നമ്മൾ ഒരു നാട്ടുകാരല്ലേ എന്ന്.  ഒരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല.  പേര് വയ്ക്കുന്നില്ല.  കാരണം ഇയാളെ  എന്നും കാണുന്നതാ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക