Image

വിദ്യാധരന്‍ മുതല്‍ കമന്റുകള്‍ വരെ

Published on 25 February, 2015
വിദ്യാധരന്‍ മുതല്‍ കമന്റുകള്‍ വരെ
വിദ്യാധരന്‍ മുതല്‍ കമന്റുകള്‍ വരെ
Join WhatsApp News
വിദ്യാധരൻ 2015-02-25 05:26:26
എന്റെ അനുവാദം ഇല്ലാതെയാണ് ഡോക്ടർ കുഞ്ഞാപ്പു എന്റ പേര് അദ്ദേഹത്തിൻറെ പുസ്തകത്തിന്റെ തലകെട്ടായി ഉപയോഗിച്ചത്.  അതുപോലെ ഈ ലേഖന കർത്താവും. എന്റെ പേര് എന്റേത് തന്നെ എന്ന് തെളിയി ക്കാൻ എനിക്ക് കഴിയും എന്നിരിക്കിലും, അജ്ഞാത നാമത്തിൽ എഴുതുന്നത്‌ അമേരിക്കൻ വർത്തമാന സ്വാതന്ത്ര്യത്തിൽ പരിരക്ഷിക്കപെട്ടിരിക്കുന്നു എന്ന് ഇതിനെ ചൊല്ലി അമേരിക്കയിൽ നടന്ന പല കേസുകളും ഉദ്ധരിച്ച് ശ്രി. അന്തപ്പൻ ഇവിടെ എഴുതിയെങ്കിലും, അതെല്ലാം അവഗണിച്ചു, വായനക്കാരുടെ വായടച്ചു പൂട്ടി വിമർശനം ഒഴിവാക്കി തങ്ങളുടെ വരേണ്യ മുഷ്ക്കിനെ കാണിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടാണ്, ഇതിന്റെ മുന്നിൽ പേരും അഡ്രസ്സും ഇല്ലാത്തവരുടെ അഭിപ്രായം രേഖപ്പെടുത്തരുതെന്ന് എഴുതി ചേർത്തിരിക്കുന്നത്,   'വീരനാം  അദ്ദേഹത്തിനു, ഒരു വായനക്കാരനെ വിമർശിക്കാനുള്ള  സർവ്വ അധികാരവും ഉണ്ട് എന്നാൽ വായനക്കാരൻ  വാ പൂട്ടി നിന്ന് കൊള്ളണം എന്നാണോ ?  ഒരാൾ പ്രശസ്തനും, ശാസ്ത്രജ്ഞനും ആയതുകൊണ്ട് വായനക്കാർ മിണ്ടാതിരുന്നുകൊള്ള ണം  എന്ന് നിയമം ഒന്നും ഇല്ല.  ഇന്ന് അമേരിക്കൻ മലയാള സാഹിത്യത്തെ നശിപ്പിക്കുന്നത് കടപ്പാടുള്ള സ്നേഹ ബന്ധങ്ങളാണ്.     ഞാൻ ഇങ്ങനെ എഴുതി എന്ന് വച്ച് മാർച്ച് എട്ടിന് വിചാര വേദി എന്നെ തൂക്കിൽ ഇടുമ്പോൾ അത് തടസ്സപ്പെടുത്താൻ വരില്ല.  എന്റെ മരണം ദൂരെ നിന്ന് കാണുക എന്ന് പറഞ്ഞാൽ അത് പുതിയ അനുഭവം ആയിരിക്കും. പിന്നെ എന്റെ ആത്മാവ് ഒരെണ്ണത്തെ വെറുതെ വിടുമെന്ന് ഓർക്കെണ്ടാ.  എന്റെ ആത്മാവ് നിങ്ങളെ സന്ദർശിച്ചുകൊണ്ടിരിക്കും .
താൻ താൻ ചെയ്യുന്ന പ്രവര്ത്തിയുടെ ഫലം താൻ അനുഭവിക്കണം. അല്ലാതെ ലേഖകൻ അതേട്ടുടക്കാൻ പോയാൽ, ചില ജാമ്യം നിന്നവർ ആപ്പിലാകുനന്തുപോലെ ആകാൻ ഇടയുണ്ട് 

പിന്നെ ഇതുപോലെ ലേഖനം എഴുതുന്നതിൽ തെറ്റില്ല. പക്ഷെ സത്യം സത്യമായിരിക്കട്ടെ ?  

സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് 
ന ബ്രൂയാത് സത്യം അപ്രിയം 
പ്രിയം ച നാനൃതം ബ്രൂയാത് 
ഏഷ ധർമ്മ സനാതന  (മനുസ്മൃതി )

സത്യം ചൊൽക ഹിതം ചൊൽക 
ചോൽകായികഹിതമുള്ളതും 
ഹിതമാം പൊളിയും ചൊല്ലായ് -
കിതെ ശാശ്വത ധർമാമം  (ആശാൻ )

  - വിദ്യാധരൻ
ഇരുമ്പു ശൌരി 2015-02-25 05:30:39
ഇല്ലിനോയി കോർട്ടിന്റെ കാഴ്ചപ്പാട് ഇ-മലയാളി പത്രാധിപരുടെ കണ്ണു തുറപ്പിക്കട്ടെ. ചില കീടങ്ങൾ സംഗതികൾ എങ്ങനെ കണ്ടു പിടിക്കണം എന്നറിയാതെ വരുമ്പോൾ വിവരങ്ങൾ നല്കുന്നവരോട് ചോദ്യങ്ങൾ കുറ്റാരോപണ രീതിയിൽ എറിഞ്ഞു മിടുക്കൻ കളിക്കും. "എന്നാപ്പിനെ അതെന്താ?",  "എന്നാലിതെന്തുവാ ഇങ്ങനെ?" എന്നെല്ലാം! .
 
പേരും മേൽവിലാസവും കൊടുക്കാത്ത ആരുടേയും കമന്റുകൾ തന്റെ ലേഖനത്തിൽ ചേർക്കരുതെന്ന അഭ്യർത്ഥനയോടെയുള്ള  "നെഞ്ചത്തടി വിലാപം" ഇ-മലയാളിയിൽ പലരും വായിച്ചിരിക്കുമല്ലോ? എഴുത്തുകാരന്റെ ഡിമാന്റുകൾ,  "ഒക്കെ", "ഒക്കെ"യെന്നു പറഞ്ഞു കൊണ്ട് ഇ-മലയാളി പത്രാധിപർ അതു നടത്തി.
ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരു വിലാപമാണ്‌ അദ്ദേഹം വളരെ അനുസരണയോടെ സ്വാന്തനപ്പെടുത്തിയത്. അത്തരത്തിൽ ഒരെഴുത്തുകാരൻ തന്റെ കൃതി ഒരു പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആവിശ്യപ്പെട്ടു മുമ്പു കേട്ടിട്ടില്ല. അമേരിക്കൻ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചിട്ടുള്ള ഈ ഇന്റെർനെറ്റു പത്രത്തിന്റെ പത്രാധിപരുടെ ജോലി കൂടി ഏറ്റെടുത്തു കൊണ്ടാണ് "നെഞ്ചത്തടി വിലാപം" ഇറക്കിയത്. തന്റെ ലേഖനത്തിനു കീഴിൽ ആരെങ്കിലും കമന്ടു നിരത്തുന്നുവെങ്കിൽ അവരുടെ പേരും വിലാസവും നല്കിയിരിക്കണമത്രേ! പലരും പ്രതിഷേധിച്ചിരിക്കാം, പ്രതീകരിച്ചിരിക്കാം. ചവറ്റുകുട്ടയിൽ തള്ളി. അഡ്രസ്സില്ലാത്തവരെ അവഹേളിച്ചു തന്റെ കൃതി പബ്ലീഷു ചെയ്തു അവാർഡും കാത്തിരിക്കയാണിപ്പോൾ.
 
അതിലെ ന്യായം ചോദിച്ചു പേരും ഇമെയിലും നല്കി ഞാനും ഒരു കുറിപ്പു എഴുതിയിരുന്നു. ഇട്ടില്ല!  കാപ്പിക്കമ്പോ ഇരുമ്പു കമ്പിയോ അതോ തോക്കാണോ കാട്ടി ഇദ്ദേഹത്തെ പെടിപ്പിച്ചെതെന്നറിയില്ല. പക്ഷെ ഈ-പത്രാധിപർ വളരെ ഭയപ്പെട്ടിരിക്കുന്നതായി കാണുന്നു.
 
പ്രശസ്ത പത്രമായ ന്യൂയോർക്ക്‌ ടൈംസും, കമന്റു വീരനായ 'ഹഫിംഗ്ടണ്‍ പോസ്റ്റു' പോലും 'പേരും ഒരു ഇ-മെയിലും' മാത്രമെ കമന്റെഴുതുന്നവരോട് ചോദിക്കയുള്ളൂ. ''ഹഫിംഗ്ടണി'ൽ പരത്തെറിയും ഭംഗിയായും കലാപരമായും എഴുതിയാൽ ഇടും. പത്രാധിപന്മാരുടെ നിയന്ത്രണത്തിൽ പ്രസിദ്ധീകരണങ്ങൾ എല്ലാം തന്നെ വേണ്ടത് എഡിറ്റു ചെയ്തും നിശ്ചയിച്ചിട്ടുള്ള പരിധികൾ വിടാതെയും കിട്ടുന്നവയിലെ  'കഴമ്പു' നോക്കി അവർ പ്രസിദ്ധീകരിക്കയാണ് ചെയ്തു പോരുന്നത്. എന്നാൽ സ്ഥാപിത തല്പ്പരരായവരുടെ  രാഷ്ട്രീയ ജാതി മത പ്രസിദ്ധീകരണങ്ങൾ ആ നിലപാടിലല്ല എന്ന കാര്യം മറക്കുന്നില്ല. ഇ-മലയാളി ക്രിസ്ത്യാനികളുടെ പത്രമായി പള്ളി- പാതിരി-ബിഷോപ്പു വാർത്തകൾ കൂടുതൽ ഇടുന്നുവെങ്കിലും ജാതി മത വിദ്വേഷങ്ങൾ ഉണ്ടാവാതെ എല്ലാവരുടെയും എഴുത്തുകളും വാർത്തകളും എഴുത്തുകളും ചേർത്തു പോരുന്നുണ്ട്.

ഇവിടെ എഴുത്തുകാരൻ പത്രക്കാരനെ പഠിപ്പിക്കയാണ് തന്റെ കൃതി എങ്ങനെ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞുകൊടുത്ത്. കാപ്പിക്കമ്പ് കഷത്തിൽ വെച്ചിരുന്നോ, തോക്കുണ്ടായിരുന്നോ ഇതാവിശ്യപ്പെട്ടപ്പോൾ എന്നു ചോദിച്ചാൽ പത്രാധിപർ മൌനം പാലിക്കയാണ്. അദ്ദേഹം നന്നായി പേടിച്ചിരിക്കുന്നു!

  - ഇരുമ്പു ശൌരി
വിദ്വാൻ അപ്പച്ചൻ 2015-02-25 08:30:10
ബലികുടീരങ്ങളെ ബാലികുടീരങ്ങളെ എന്ന നാടക ഗാന രീതി ''

വിദ്വാൻ അപ്പച്ചൻ 

വിചാരവേദികളെ  വിചാര വേദികളെ
നിങ്ങൾ ഒരുക്കും  മുരിക്കിൻ ചിതയിൽ
വിദ്യാധരന്മാർ ഉയിർ കൊള്ളും 
വീണ്ടും വീണ്ടും ഉയിർകൊള്ളും 
അവരുടെ സ്മരണക്കായ് ഞങൾ എഴുതും 
മുഖം മൂടി വച്ചെഴുതും വീണ്ടും വീണ്ടും 
മുഖം മൂടി വച്ചെഴുതും    
ഇരുമ്പ് ഒലക്ക 2015-02-25 08:41:25
ഇരുമ്പു ഗൗരിഞാൻ ഇല്ലാത്ത നേരം നോക്കി എന്തിനാ നീ വഴക്ക് ഉണ്ടാക്കാൻ 
പോയത്, ഞാനും കൂടി ഉള്ളത് നിനക്ക് ഒരു ശക്തിയല്ലേ.   വിചാരവേദിയിൽ ഉടനെ ഒരു ബലി കർമ്മം നടക്കാൻ പോകുന്നുണ്ട്. അതിനുള്ള ഒരുക്കങ്ങളാണ്.  
കല്ലറ സരസമ്മ. 2015-02-25 10:08:17
സ്വന്തം മേൽവിലാസത്തിൽ അമേരിക്കയിലേക്ക്‌ ഒരിക്കലും കുടിയേറാൻ യോഗ്യത ഇല്ലാതെ , കെയർ ഓഫിൽ ഭാര്യയുടെയോ(നേഴ്സ്) അല്ലെങ്കിൽ മറ്റു രക്ത ബന്ധത്തിലോ (ഇത് രണ്ടും കുട്ടകരമല്ല) വന്നു പെട്ട ഒരു മലയാളി പന്ധിതന്റെ വിലാപരോധനം വിദ്യാധരന്റെ എഴുത്തിൽ പ്രതിപലിക്കുന്നു. ഒരു തരം അപകർഷതാ ബോധം. ഇദ്ദേഹത്തിനു ഇംഗ്ലീഷ് അറിയാം . പക്ഷെ സായിപ്പിനോട്‌ പറയാറില്ല ,കാരണം സായിപ്പു ബോധം കെട്ടു വീണ സംഭവം ഉണ്ടായിട്ടുണ്ട്.. മലയാളത്തിൽ മാത്രമുള്ള അഗാധ പന്ധിത്യതിന്റെ ഒരു ഗതികേട്.. അതുകാരണം മറ്റുള്ളവരോടെക്കെ അസൂയ ആണ് വെറുപ്പും. . വിദ്യാധരന്റെ പ്രതികരണത്തെ ഞാൻ അങ്ങിനയെ കാണുന്നുള്ളൂ. പാവം പയൻസ്.
എഴുത്തഛൻ 2015-02-25 08:46:46
ആരെ  ഈ വിദ്യാധരൻ.? സമാധാനമായിട്ട് എന്തെങ്കിലും ഒന്ന് കുത്തി കുറിക്കാം എന്ന് വച്ചാൽ സമ്മതിക്കത്തില്ലല്ലോ? 
തിരിമറി 2015-02-25 09:06:07
പേരിനു വേണ്ടിയാണ് ഞാൻ എഴുതിയത്. ;പക്ഷേ എഴുതിതുടങ്ങിയപ്പോൾ ഉള്ള പേരുപോയി . ഇപ്പോൾ ആരും എന്നെ തിരിച്ചറിയില്ല അത്രക്ക് വൃത്തികേടാണ്. പക്ഷേ എഴുതാനും പെരെടുക്കാനുമുള്ള മോഹം എന്നെ വെട്ടയാടികൊണ്ടിരുന്നു . അങ്ങനെയാണ് ഞാൻ ഈ-താള് കണ്ടുപിടിച്ചത്.  ഇപ്പോൾ എനിക്ക് പേരിന്റെ ആവശ്യം ഇല്ല. കാര്യം ഈ പേജിൽ വരുന്നവരെല്ലാം എന്നെ പോലെ മുഖം മൂടി വച്ചവരാണ് അവര്ക്ക് എഴുത്തുകാരെപ്പോലെ അസൂയ ഇല്ല. കാരണം അവർക്കറിയില്ല അവരാരാണെന്ന്. പക്ഷെ പേ രുള്ളവന്മാരെ  ചീത്ത വിളിച്ചു കഴിഞ്ഞുള്ള അവരുടെ അട്ടഹാസത്തിനു നല്ല ചേർച്ചയാണ് .  എന്തായാലും ഇതിന്റെ പിതാവായ വിദ്യാധരന് എന്റെ നമസ്ക്കാരം. ഇന്ന് ആദ്യമായി ഈ മുഖം മൂടി വച്ച് അങ്ങയുടെ തട്ടകത്തിൽ പ്രവേശിക്കുമ്പോൾ അങ്ങയുടെ അനുഗ്രഹാശിസ്സുകൾ വേണം. കാരണം അങ്ങക്ക്‌ ഇനി അതിക സമയം ഇല്ലാല്ലോ ? അങ്ങ് അകലെ  ന്യുയോർക്കിൽ പുക കണ്ടു തുടങ്ങീട്ടുണ്ട്.  നാട്ട്കാര് എന്നെ വിളിക്കുന്നത്‌ തിരിമറി എന്നാണു . ഒത്തിരി നാള് യുദ്ധം ചെയ്യുത് നോക്കി എന്ത് പ്രയൊചനം. മൊട്ടേന്നു വിരിയാത്ത പിള്ളാരും ഇപ്പോൾ വിളിക്കുന്നത്‌ തിരിമറി എന്നാണു. എന്റെ അപ്പൻ പറഞ്ഞു നീ ആ പേര് തന്നെ സ്വാകരിക്കുന്നതായിരിക്കും നല്ലെതെന്ന്. അതുകൊണ്ട് ഞാൻ ആ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു 
വിദ്യാധരൻ 2015-02-25 11:00:24
കല്ലറ സരസ്സമ്മെ 
നീ നിൻ കഥ പറയുമ്പോൾ 
രസം അതിൽ ചേർക്കണ്ടെ ?
രസം ഇല്ലാതെഴുതുമ്പോൾ 
തെറിവിളി കിട്ടീടും 
എന്നെ വിരൽ ചൂണ്ടുമ്പോൾ 
നിന്നെ നീ മറക്കുന്നു 
എല്ലാം തന്നെ മറന്നാലും 
വന്നൊരു വഴി നീ മറക്കൊല്ലേ?
നെഴ്സുമാർക്കെല്ലാർക്കും 
എന്നുടെ നമസ്ക്കാരം 
നിങ്ങടെ ത്യാഗങ്ങൾ 
നിങ്ങടെ സ്നേഹങ്ങൾ 
നുകരാത്തോരാരുണ്ട് ?
കല്ലറ സരസമ്മേ 
നീ ആരെന്നറിയാമേ .
കല്ലറയിൽ ഇരുന്നെഴുതും 
സരസന്മാരെ സരസകളെ 
നിങ്ങടെ സമയം അടുത്തല്ലോ 
പുകയുടെ ശക്തി കൂടുന്നു 

Ninan Mathullah 2015-02-25 11:27:55
Vidhyadharan and Anthappan and certain others have joined hands to argue for those writing comments in this forum staying anonymous. Those who use this forum for political purposes are the most to lose with a change in policy. Their arguments for staying anonymous do not hold water. Both writers and readers writing comments need to be responsible. If writers can take criticism, it is only fair that readers who write comments also must be responsible and available to take criticism, especially when they use this forum for divisive, racial, political and religious agenda. Those who write on issues and those who write comments both must take criticism with grace. ‘Eliye pedichu illam chudunnathu sariyallallo?’ Some of the readers writing comments here are selective in their criticism. They are soft on their criticism on issues related to certain groups or certain individual’s writing, or to issues close to their heart and harsh on some other cases. On issues related to religion some of them never miss an opportunity to criticize Christianity. Articles related to certain other religion’s practices they are soft on their criticism or turn their eyes to the other side. They start with general criticism of religion generally and end up attacking Christianity. I have tried to pull the veil off some of these RSS ideologists when they tried to use ‘emalayalee’ for political purposes. RSS agenda is to destroy faith of adherents in Christianity as a first step in making India a Hindu nation. Just because a court here upheld the right of people to stay anonymous, (judges are human beings and have limitations and temptations) it need not be the right thing to do. It is my experience here that instead of listening to both sides in the argument, the Judge ruled that because of too many conflicting evidences he can’t decide who is right, and so is lifting an injunction. The court system is the source of income for the judges and lawyers, and a judge can generate income for the people involved by not deciding on the case in a timely manner. He can ask as to go for appeal with further evidence. This in effect will generate money for the court system (Lawyers and Judges are one class). Court looked into a specific situation in the case Anthappan quoted. The decision of the court can be appealed. Do not be under the impression that the police and court and justice system is very fair here. This system is put in place by the establishment here to rule this country the way they want to rule. Media in this country is highly political. Kerala also is moving in that direction. Newspapers job here is to create positive public opinion to suit their political agenda and get things done. If you have studied American history you must know who Pulitzer was. The world famous award in Journalism is after him. He is the father of Yellow journalism. When the American imperialists wanted to get involved in South America for their selfish interests Pulitzer and his media wrote continuous false propaganda against South American rulers to turn public opinion here for military intervention there. The same thing happened in Vietnam War and in Iraq war.Media here can generate anonymous comments to turn public opinion to suit their specific agenda. If I am working in Journalism I will decline Pulitzer Price if it is offered to me. ‘emalayalee’ has to decide what is right here. I appreciate Dr. Kunjappu and others for the courage to raise this issue to this level.
വിദ്യാധരൻ 2015-02-25 19:52:59
ഞാൻ വ്യക്തികളെയോ അവരുടെ വ്യക്തിത്തെയോ അല്ല വിമര്ശിച്ചത്, സ്ഥാനമാനങ്ങളോ അദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളോ, കവിതകളെ വിമർശിക്കുമ്പോൾ എന്റ മുന്നിൽ വന്നിട്ടില്ല. ഒരു വ്യക്തി കഥയും കവിതയും എഴുതി കഴിഞ്ഞു വായനക്കാർക്ക് വിട്ടു കൊടുക്കുക. ഒരു പക്ഷേ ഇഷ്ടപ്പെട്ട വായനക്കാർ അത് വലിച്ചു കീറി തിന്നെന്നിരിക്കും. ഇഷ്ടം ഇല്ലാത്തവർ കടിച്ചു കീറി തുപ്പി കളെഞ്ഞെന്നിരിക്കും.   അരീം തിന്ന് ആശാരിയേം കടിച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെ, നിങ്ങൾ പടച്ചു വിടുന്നത് വായിക്കുന്നതും പോരാ അത് മനസിലാകുന്നില്ലെങ്കിൽ, മനസിലായില്ലെന്നു തുറന്നു പറഞ്ഞത് ഒരു അപരാധമാണോ.  പിന്നീട് കഥകവിത എന്ന് പറയുന്ന ഒരു സാധനം വായനക്കാരുടെമേൽ പരീക്ഷിച്ചു നോക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്യത് ഒരു തെറ്റാണോ?  

ദഗ്ധം ദഗ്ധം ന പുന കാഞ്ചനം കാന്തിവർണം 
ഛിന്നം ഛിന്നം ത്യജതി ന പുന: സ്വാദിതാമിക്ഷു ദണ്ഡ:
ഘൃഷ്ടം ഘൃഷ്ടംത്യജതി നപുനശ്ചന്ദനം
പ്രാണേന്തപി പ്രകൃതി വികൃതിർജ്ജായ തെനോത്തമാനാം (അർഥം താഴെക്കൊടുക്കുന്നു. അത് വായിച്ചിട്ട് നോക്കിയിട്ടേ അഭിപ്രായങ്ങൾ പറയാവു. ചിലവന്മാർ ഇത് വായിക്കാതെ മറുപടി എഴുതാറുണ്ട് )

എത്ര  പ്രാവശ്യം തീയിൽ പഴുപ്പിചാലും സ്വർണ്ണത്തിന്റെ വർണ്ണശോഭ കുറയുന്നില്ല. എത്ര മാത്രം മുറിച്ചാലും കരിമ്പിൻ തണ്ടിന്റെ മാധുര്യം നഷ്ടപ്പെടുന്നില്ല എത്ര അരച്ചാലും ചന്ദനം അതിന്റെ സുഗന്ധം കൈവെടിയുന്നില്ല സത്തുക്കളായവർക്ക് പ്രാണാവസാനംവരെ പ്രകൃതിയിൽ വൈകില്യം ഉണ്ടാകുന്നില്ല. എന്ന് പറഞ്ഞതുപോലെ നല്ല ഒരു എഴുത്തുകാരൻ ഒരു വായനക്കാരന്റെ വിമർശനത്തിൽ രോക്ഷം കൊള്ളേണ്ട ആവശ്യം ഇല്ല.  പേര് മുഴവൻ വച്ചിട്ടു ബുദ്ധിശൂന്യമായി എഴുതുന്നവരെക്കാൾ എത്രയോ നല്ലതാണ് പേര് വയ്ക്കാതെ ചില സത്യങ്ങൾ  എഴുതുന്നത്‌.   അന്ജാതന്മാരെ കണ്ടുപ്പിടിക്കാനുള്ള നിങ്ങളുടെ ജിജ്ഞാസ നിങ്ങളുടെ ദുർബലവും ഭീരുത്തവും നിറഞ്ഞ മനസ്സു സൃഷ്ട്ടിക്കുന്ന ഭ്രമമാണ്. ശ്രീ നാരായണ ഗുരു പറഞ്ഞത്പോലെ ഇരുട്ടിനെ പിശായി കാണുന്ന നിങ്ങളുടെ മാനസികാ അവസ്ഥയാണ്, വായനക്കാരേ  ശത്രുക്കളായി കാണാൻ നിങ്ങളെ പ്രേരിപ്പിക്കുനത്. അതുപോലെ അജ്ഞതയും.  പേരില്ലാതെ എഴുതുന്നവർ നിങ്ങളെക്കാളും ഹൃദയശുദ്ധിയുല്ലവരാണ്.  പക്ഷേ അവർ പറയുന്ന സത്യം നിങ്ങളെ അസ്വസ്ഥരാക്കുന്നു.  ഒരാൾക്ക് സർവ്വ യോഗ്യതകളും ഉണ്ടെങ്കിലും ഉൾക്കാഴച് ഇല്ലാതെയാവാം. അത് അവരെ  ഒരിപോരാൻ വയ്യാത്ത പല കുട്ക്കുകളിലും വീഴുത്തുന്നു.  പിന്നെ മാത്തുള്ളയെ അന്തപ്പൻ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നത്കൊണ്ട് ഞാൻ കൂടുതൽ സമയം അതിനു വൃഥാ കളയുന്നില്ല.  ചില വൈദ്യന്മാരു രോഗികളെ ഏതു വിധേനയും രക്ഷിക്കാൻ നോക്കും. അങ്ങനെയുള്ള ഒരു വ്യക്തിയാണ് അന്തെപ്പൻ എന്ന് തോന്നുന്നു.  ഒരാളെ രക്ഷ്പ്പെടുത്തിയാൽ വളരെ നല്ലത് 

പിരിയേണമരങ്ങിൽനിന്നുടൻ 
ശരിയായി കളി തീർന്ന നട്ടുവൻ  (ചിന്താവിഷ്ടയായ സീത) 

കളികഴിഞ്ഞാൽ അരങ്ങിൽ നിന്ന് നർത്തകൻ ഉടനെ ഒഴിഞ്ഞു പോകുന്നതായിരിക്കും നല്ലത്. എന്ന് പറഞ്ഞതുപോലെ എഴുത്തും കഴിഞ്ഞു പ്രസിദ്ധീകരണോം കഴിഞ്ഞു മിണ്ടാതെ ഇരിക്കുന്നതആയിരിക്കും നല്ല ഒരു എഴുത്തുകാരന് ഉചിതം . നല്ലതാണെങ്കിൽ അത് ഏതു വിമര്ശനങ്ങളേയും അതിജീവിച്ചു മനുഷ്യ മനസുകളിൽ കുടിയിരിക്കും. ഷേക്ക്സ്പിയറിന്റെ നാടകങ്ങളെപ്പോലെ .  
vasu 2015-02-25 20:33:45
മേൽ‌വിലാസമില്ലാത്തവരുടെ കമന്റ് പ്രസിദ്ധീകരിക്കരുതെന്ന് പത്രാധിപരോട് അപേക്ഷിച്ച് സായൂജ്യമടഞ്ഞ ശുഷ്ക മനസ്ഥിതി അപാരം തന്നെ. പ്രതികരിക്കുവാൻ ഈ വേദിയൊരുക്കിയ പത്രാധിപർക്ക് നന്ദി.
ന്യുയോർക്കൻ 2015-02-26 08:04:53
ഉൾക്കരുത്തില്ലായ്മയുടെ ലക്ഷണമാണ് ആരും വിമർശിക്കരുതെന്നു പറഞ്ഞു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്. എന്തെങ്കിലും വിധത്തിൽ ഒരു ധാർമ്മിക പിന്തുണ നൽകണ്ടേ എന്ന് വച്ച് എഴുതിയതായിരിക്കും.  വിമർശനത്തെ നേരിടാൻ കഴിവില്ലാത്തവർ എഴുത്ത് നിറുത്തുന്നതായിരിക്കും നല്ലത്. വിദ്യാധരൻ വ്യക്തികളെ ആക്രമിക്കുകയാണെന്നു എനിക്ക് തോന്നിയിട്ടില്ല.  അദ്ദേഹം ആശയങ്ങളെ ആക്രമിക്കുന്നതായി തോന്നിയിട്ടുണ്ട്.  മലയാള ഭാഷ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്.  അടുത്ത തലമുറ മലയാള ഭാഷയെ മാറ്റി മറിക്കും എന്നതിന് സംശയം ഇല്ല.  അടുത്ത തലമുറയ്ക്ക് മനസിലാകുന്ന വിധത്തിൽ സ്പഷ്ടമായി എഴുത്തുകാർ എഴുതുന്നുവെങ്കിൽ അവരുടെ ആശയങ്ങളോടൊപ്പം പേരും നില നില്ക്കും. വായനക്കാർ വായിക്കുന്നത് എഴുത്തുകാരുടെ ഡിഗ്രിയോ രോപോമോ നോക്കിയല്ല നേരെമറിച്ചു ആശയങ്ങളെ നോക്കിയാണ്.  ഉദാഹരണമായി കവിതകളിൽ അമിതമായി പ്രിതിരൂപങ്ങൾ ഉപയോഗിക്കുന്നത് ആ കവിതയെ ഒരു നല്ല ശതമാനം വായനക്കാരും തള്ളിക്കളയും. അതുപോലെ എഴുത്തുകാരാൻ അവരുടെ അറിവിനെ മുഷുവനായി അവരുടെ എഴുത്തിലേക്ക് നിവേശിപ്പിക്കാൻ ശ്രമിച്ചാൽ അതും വായനക്കാരിലേക്ക് എത്തിചെരുന്നതിനു ഒരു തടസ്സമായി മാറും.  വിമർശിക്കുന്ന ആളുടെ പേരും അഡ്രസ്സും വേണം എന്ന് ശഠിക്കുന്ന എഴുത്തുകാരുടെ തനി നിറം പകൽപോലെ വ്യക്തമാണ്. അവർക്ക് താത്പര്യം അവരിൽ മാത്രമാണ്. അവര് എഴുതിയ വിഷയത്തെക്കുറിച്ച് കേൾക്കുന്നതിനേക്കാൾ അവരെക്കുറിച്ച് ജനം എന്ത് പറയുന്നു എന്നറിയാനാണ് താത്പര്യം. അത് സാഹിത്യത്തെ എങ്ങും കൊണ്ട്ചെന്നു എത്തിക്കില്ല 

കൃഷ്ണമൂർത്തി തന്ത്രി 2015-02-27 15:13:40
വിദ്യാധരൻ ന്യുയോർക്ക്ക്കാരനാണ് .  ട്രുത്ത് മാൻ ന്യുയോർക്ക് കാരനാണ്‌ . സർവ്വ പ്രശ്നങ്ങളുടേയും ഇരുപ്പടം ന്യുയോർക്കാണ്.  അടുത്തു വരുന്ന കുരുതിയിൽ അയാൾ ചത്തില്ലെങ്കിൽ വിചാര വേദിയുടെ നാശം. അതുകൊണ്ട് ഈ ദുരാത്മാവിനെ എങ്ങനെയും ബന്ധിക്കണം. പ്രധാന കാർമികത്വം നടത്തുന്ന പൂചാരി ചൂരവടി, ചാരം (കണ്ണിലിടാൻ ) മുളക്പൊടി മുതലായവ കരുതിയിരിക്കണം. ചുരുക്കം വസ്ത്രം മാത്രമേ ധരിക്കാവു (കോണകം മാത്രം ആയാൽ നന്ന് )  അഥവാ ആത്മാവ് വസ്ത്രം ഒരായുധമാക്കി കൊല്ലാൻ ശ്രമിച്ചാൽ കോണകമാകുമ്പോൾ ഉരിഞ്ഞിട്ടു കടന്നു കളയാമല്ലോ?  ദിവസം അടുക്കുംതോറും ഭയാശങ്കകൾ കൂടുന്നു.

ഉപ ത്വാഗ്നേ ദിവേ ദിവേ 
ദോഷാവസ്തർദ്ധിയാ വയം
നമോ ഭരന്ത ഏമസി 

അല്ലയോ അഗ്നെ യന്ജാനുഷ്ടാനുക്കളായ ഞങ്ങൾ ദിവസം തോറും രാവും പകലും ബുദ്ധികൊണ്ട് നമസ്കരിക്കുന്നവരായി അവിടുത്തെ അടുക്കൽ വരുന്നു അവിടുത്തെ ആശ്രയിക്കുന്നു എന്നുള്ള പ്രാർതനയോടെ 
വിദ്യാധരഹോമത്തിൽ പങ്കെടുക്കണം. അല്ലെങ്കിൽ സംഗതി തിരിച്ചടിക്കാൻ സാധ്യതയുണ്ട് 

വായനക്കാരൻ 2015-02-27 15:36:02
അജ്ഞാത പേരിലെഴുതുന്നവരെയെല്ലാം
ഭത്സിച്ചെഴുതിയ ലേഖനത്തിൻ‌കൂടെ
അജ്ഞാതരുടെ കമന്റും വിലക്കിയ
സങ്കുചിത ചിന്തയുടെയപാര ധൈര്യമേ
വായനക്കാരുടെ കല്ലേറു കൊണ്ടതിൻ
ജീവനും പോയി നിലം പരിശായല്ലോ
ഇനിയും തലപൊക്കി പൊങ്ങിവരാത്തപോൽ
ആഴത്തിൽ കുഴിയൊന്നിൽ കല്ലിട്ടു മൂടിടാം.
Vivekan 2015-02-28 00:56:40

അമേരിക്ക ക്രിസ്ത്യാനികളുടെ ഭൂരിപക്ഷമുള്ള രാജ്യമാണ് ഒരു ക്രിസ്തീയ രാജ്യം എന്ന് അറിയപ്പെടാൻ ഒരു കൂട്ടർ ശ്രമിക്കുമ്പോൾ അങ്ങനെയല്ലാന്നു പറയാനും ക്രിസ്ത്യാനികൾ ഇവിടെയുണ്ട്.  ഏതാണ്ടു അതുപോലെ തന്നെയല്ലേ ഹിന്ദുക്കൾ കൂടുതൽ ഉള്ള ഇന്ത്യയിലെ സ്ഥിതിയും?
എന്നാൽ, അമേരിക്കയിൽ അനേക വർഷങ്ങൾ ജീവിച്ചു പോന്ന അനേകം മലയാളി ക്രിസ്ത്യാനികൾ അവർക്കുണ്ടായ പല നേട്ടങ്ങളും സൌകര്യങ്ങളും മറന്നു, കേരളത്തിലേക്കു മടങ്ങി പോയിട്ടില്ലേ? റിട്ടയർ ചെയ്ത അനേകം പേർ അവിടെ പോയി കഴിയാൻ (പരിമിതികളും സാഹചര്യങ്ങളും മറന്നു) ആഗ്രഹിക്കുന്നില്ലേ? അത് എന്തുകൊണ്ടെന്നുകൂടി പരിശോധി ക്കണം. അമേരിക്കയിലെ നിയമങ്ങളും കോടതിയും ജഡ്‌ജിമാരെപ്പറ്റിയും, സിസ്റ്റത്തെപ്പറ്റിയും മാത്തുള്ളയ്ക്ക് നല്ല ധാരണ ഉണ്ടായ സ്ഥിതിക്ക് ഇക്കാര്യവും മനസിലാക്കാതെ ആർ. എസ്. എസ്സിനെ കുറ്റം പറയുന്നതു ശരിയല്ല. 
കൂടാതെ, ഈ പംക്തിയിൽ. മേൽവിലാസം കൊടുക്കാതെ കമന്റെഴുതാൻ പാടില്ലാന്നു ശഠിച്ച നിലപാടിനെപ്പറ്റിയാണ് ചർച്ച. അവിടെയെല്ലാം കയറി ആർ. എസ്. എസ്. വിരോധം വെച്ചു കമന്റെഴുതുമ്പോൾ അതു സ്ഥാനം തെറ്റി പോവാതിരിക്കാൻ കൂടി ശ്രദ്ധിക്കണം. എഴുതിയ സ്ഥിതിക്ക് അക്കാര്യത്തിൽ എത്രമാത്രം സത്യമുണ്ടെന്നു കൂടി അറിയേണ്ടതുണ്ട്.
ക്രിസ്ത്യാനികൾക്ക് പ്രശ്നങ്ങൾ കൂടുതൽ കൊടുത്തിട്ടുള്ളത് ഇന്ത്യയിൽ അല്ല. യൂറോപ്പിലും അമേരിക്കയിലും തന്നെ. ഇന്ത്യാക്കാർക്ക് പണ്ടേ തന്നെ അവരോടു മതിപ്പായിരുന്നു. കാരണം സായിപ്പിന്റെ മതമായിരുന്നല്ലോ? കൂടാതെ വലിയ വാതിലും കാറ്റും, വെളിച്ചവും കിട്ടുന്ന പള്ളികളും പള്ളിക്കൂടങ്ങളും അല്ലേ സായിപ്പ് പണിതിട്ടു കൊടുത്തതും. അരിയും കപ്പയും ഇല്ലാതെ വലഞ്ഞിരുന്ന പാവങ്ങൾക്ക് അതെല്ലാം നല്കി. പാലു കുടിക്കാൻ പാൽപ്പൊടി കൊടുത്തു. തേച്ചു കുളിക്കാനും കറി വെക്കാനും എണ്ണയും സോപ്പും ഒക്കെ കൊടുത്തു. തോർത്തും കൈലിയും മാറ്റി, ഷർട്ടും നിക്കറും പാന്റും ഒക്കെ അവർ ഇട്ടു. സായിപ്പിനെ പോലെ ഇംഗ്ലീഷു പറയത്തില്ലെങ്കിലും ഏതാണ്ടതുപോലെയൊക്കെ ഒപ്പിക്കുന്നു.
ക്രിസ്ത്യാനികൾ നടത്തിയിട്ടുള്ളതും, നേരിട്ട അക്രമങ്ങളും വിശദമായി ഇന്റർനെറ്റിൽ ധാരാളം ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന സൈറ്റിൽ നോക്കുക. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ നടന്നിട്ടുള്ളതും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഒരു അന്വേഷണക്കമ്മീഷൻ ഇക്കാര്യത്തിൽ പറഞ്ഞതു  പത്രത്തിൽ വന്നതും നോക്കുക. എന്നിട്ട് കുറ്റങ്ങൾ ആരോപിക്കുന്നതാവും കൂടുതൽ മെച്ചം.
http://en.wikipedia.org/wiki/Christian_terrorism

അല്പ്പം ഭാഗങ്ങൾ ചേർക്കുന്നു:
The Hindu - July 10, 2000
http://www.thehindu.com/2000/07/10/stories/0410211z.htm

Sections of X'ians torpedoing peace initiative
By Radhakrishnan Kuttoor
PATHANAMTHITTA, JULY 9. The National Minority Commission member, Mr. John Joseph, has alleged that certain quarters in the Christian community itself are torpedoing the Commission's efforts to end the attacks on the Christians in various parts of the country.
Besides some political motives, certain Christian quarters in the country wanted to keep the pot boiling, the NMC member alleged. He alleged that these quarters wanted flow of foreign funds by keeping alive the tension between the Christians and the Hindus in different parts of the country.
"This is the truth. I got enough proof of all these things and I'm hopeful of resolving the issues in the next few months through fruitful dialogues between the two parties,'' he added.
കൂടുതൽ വായിക്കുക. അവസാനം ശ്രീ ജോണ്‍ ജോസഫു് ഇത്രയും കൂടി പറഞ്ഞിരുന്നു:
"... He said, ``99 per cent of the Hindus in India love and respect the Christians. But, when we keep on blaming the Hindus for each and every attacks on the Christians, there is every chance that these 99 per cent may turn against the Christians, leaving them in deep trouble''.

Indian 2015-02-28 04:47:09
Vivekan says that Christians too go back to India, even though RSS is there. Why? It is our land too. We are the sons of the soil. We cannot claim that in America.
We all know most Hindus are not fanatics. But RSS is trying to make them using lies. They spread the myth that Muslims will soon outnumber Hindus. The recent census says otherwise.
They say minorities got something more than the majority? what? Muslims live in even worse condition than the dalits.
As for John Joseph, it is an old item. He was appointed by the BJP and worked for them. Nobody had even heard of him. His accusations deserves in the dustbin. (I am not saying that Christians ar all angels, of course. But in India they are harmless)
വിദ്വാൻ അപ്പച്ചൻ 2015-02-28 08:34:48
അന്തിക്ക് കള്ളകത്തയിടുമ്പോൾ
വന്നിടും ധൈര്യം പതഞ്ഞു പൊന്തും 
പൊന്തിടും   ഭർത്സന ലേഖനങ്ങൾ 
അജ്ഞാതരെ ചീത്തവിളിച്ചുകൊണ്ട് 
അജ്ഞാതരുണ്ടോ ഭയപ്പെടുന്നു 
അജ്ഞാതരേ നിങ്ങൾ ഭയപ്പെടേണ്ട 
വിദ്യാധരൻ നമ്മുടെ നേതാവല്ലേ ?

വിദ്യാധരൻ 2015-03-04 12:11:02
വിചാരവേദി സുഹൃത്തുക്കളെ 
ചൊല്ലാനുണ്ടെനിക്കല്പ്പം നിങ്ങളോട് 
കുഞ്ഞാപ്പു സാറിന്റെ വാഗ്വാദങ്ങൾ 
സത്യമല്ലെങ്കിലും നിങ്ങളെന്നെ 
യാഗമായർപ്പിക്കാൻ നോക്കിടുന്നു. 
മലയാളഭാഷയെ വിവസ്ത്രയാക്കി 
അവളുടെ ചാരിത്ര്യം കവർന്നിടുമ്പോൾ 
മിണ്ടാതെ നില്ക്കണോ വായനക്കാർ ?
നൂറ്റാണ്ടുകളായി ഞങ്ങടെ പൂർവികന്മാർ 
ആത്മനിഷ്ടയോടവളെ സേവചെയ്യുത്.
അവളുടെ മാനവും ചാരിത്ര്യവും 
കളങ്കപ്പെടാതെ കാത്തുപോന്നു.
ഒരു സുപ്രഭാതത്തിൽ എവിടെനിന്നോ 
ഒരു പറ്റം മാക്കാന്മാർ വന്നുകേറി 
സംഘമായി സംഘമായി വന്ന കൂട്ടർ 
ബലാൽസംഘമായി  മുൻപിൻനോക്കിടാതെ 
വൃത്താലങ്കാരം  വലിച്ചുകീറി
'ആധുനീക' വേല കാട്ടിയവർ 
അതുകൊണ്ടാവേശം തീരാഞ്ഞിട്ടു 
'അത്യന്താധുനീകോം' കാട്ടിയവർ 
മിണ്ടാതെ നിന്നെന്റെ ഭാഷാദേവി 
കൊണ്ടവർ നൽകിയ ദണ്ഡനങ്ങൾ 
അവളുടെ മൃതപ്രായമേനിയിന്മേൽ 
പുതിയ പരീക്ഷണം ആരംഭിച്ചു 
'അവളുടെ ശബ്ദ നാളിക്കുള്ളിൽ 
പുതിയ വസ്തുക്കൾ  തിരുകികേറ്റി 
കൈകാലിട്ടടിച്ചിറ്റു ശ്വാസത്തിനായി 
അലറിവിളിച്ചവൾ 'രക്ഷിക്കെന്നെ'
അരുണ്ടെന്നാലാവിളി കേട്ടിടുവാൻ.
വിചാരവേദി സുഹൃത്തുക്കളെ 
നിങ്ങളെനിക്കായി കൊള്ളിവച്ചിടുമ്പോൾ
ചുറ്റും വലംവച്ച് നടന്നിടുമ്പോൾ
'രക്ഷിക്കെന്നെ' എന്ന ശബ്ദം കേട്ടിടുകിൽ 
ആ ശബ്ദം എന്റേതല്ലന്നു ഓർത്തിടുക. 
ഭാഷാദേവി തൻ ശബ്ദമെന്നോർത്തിടുക 

വിദ്യാധരൻ 2015-03-09 18:05:47
 ഭീരുക്കളായ ചില എഴുത്തുകാർ ചില വാലുള്ള മനുഷ്യരെ കണ്ടാൽ ഉടൻ കവാത്ത് മറക്കുകയും അവന്റെ ഉള്ള് ശുഷ്ക്കമാകുകയും ചെയ്യും അങ്ങനെയുള്ള വ്യക്തികളെ ഈ മലയാളിയുടെ താളുകളിൽ ഇടക്ക് കാണാറുണ്ട്‌. .  

അറിവ് എന്നതിന് ബോധം എന്നാണർഥം. 

'അറിയപ്പെടുമിത് വേറെ -
ല്ലറിവായിടും തിരഞ്ഞിടുന്നേരം 
അറിവിതിലൊന്നായതുകൊ-
ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും' (അറിവ് -ശ്രീനാരായണഗുരു ) 

അറിവ് എന്ന അദ്വൈതവസ്തുവല്ലാതെ പ്രപഞ്ചത്തിൽ രണ്ടാമതോന്നില്ല.  അറിയപ്പെടുന്ന പദാർഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്യതറിയുമ്പോൾ, എല്ലാ അറിവുകളും ബോധസ്വരൂപമായ ഒരറിവ്‌ തന്നെയാണെന്ന് മനസിലാകും.  അതല്ലാതെ അറിവിന്റെ മഹാ സമുദ്രമെന്നൊ, സമുദ്രത്തിന്റെ കരയിൽ കക്കപെറുക്കി നടക്കുന്ന അറിവെന്നോ ഒന്നില്ല.  

പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരലെഴും വിഷയമായിരമാം പ്രപഞ്ചം .

ഏതു വ്യക്തിയെ എടുത്തു നോക്കിയാലും പേര് ചൊല്ലി വിളിക്കാൻ കഴിയാത്തതും  ഒരറിവും ആ വ്യക്തിക്കില്ല.   എല്ലാ അറിവുകളും അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ നന്ന് .  അറിവ് മനുഷ്യരെ സ്വതന്ത്രരാക്കും, ഭയരഹിതിരാക്കും.   രാജാവ് നഗ്നനാണെന്നും, അടിയനു പഞ്ചസാരയുടെ കൈപ്പ് ഇഷ്ടമാണെന്നുമൊക്കെ വിളിച്ചു പറയാൻ കഴിയും  അതല്ലെങ്കിൽ പാരതന്ത്ര്യം മൃതിയെക്കാൾ ഭയാനകം ' എന്നൊക്കെ വിളിച്ചു പറയാൻ കഴിയും 

Ninan Mathullah 2015-03-10 05:16:20
People see knowledge from different angle. Real knowledge is knowing who you are. Where you came from? Where you are going? How to reach your destination? Religion only can give answers to these question for a truth seeker.
Anthappan 2015-03-10 07:54:29
Once we know who we are then religion becomes meaningless.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക