Image

ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി ഡോ: ജേക്കബ് തോമസ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 25 February, 2015
 ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി ഡോ: ജേക്കബ് തോമസ്
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ കേരള കണ്‍വന്‍ഷന്റെ ചെയര്‍മാനായി ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍ വി പ്പിയായ ഡോ:ജേക്കബ് തോമസ്സിനെ തിരഞ്ഞെടുത്തു. 2015, ഓഗസ്റ്റ് ഒന്നിനു തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണു കണ്‍വന്‍ഷന്‍ നടക്കുന്നത്.

1984-ല്‍ അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ അദ്ദേഹം, യുഎസ് നാവിക സേനയില്‍ സേവനം അനുഷ്ഠിക്കുകയും സ്റ്റാംഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും കെന്നഡി വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്ദര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കി.

1994-ല്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലൂടെയാണു അദ്ദേഹം അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്. പിന്നീടു 2004-ല്‍ സംഘടയുടെ ട്രഷററായും, 2006-ല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

2007-ല്‍ മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്ന സംഘടന സ്ഥാപിക്കാന്‍ വലിയൊരു പങ്ക് അദ്ദേഹം വഹിക്കുകയും, പിന്നീട് സംഘടനയുടെ പ്രസിഡന്റും ചെയര്‍ പേഴ്‌സണ്‍ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2000-ല്‍ കേരള റോമന്‍ കാത്തലിക് അസോസിയേഷന്‍ സുവനീര്‍ എഡിറ്റര്‍ ആയും, 2007-ല്‍ നാലാമതും, 2010-ല്‍ അഞ്ചാമതും അന്തര്‍ദേശീയ കേരള റോമന്‍ കാത്തലിക് കണ്‍വന്‍ഷനും വിജയകരമായി നടത്തിയ അദ്ദേഹത്തെ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സമുദായ ബന്ധു അവാര്‍ഡ് നല്കി ആദരിച്ചു. ആര്‍ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കലാണ്അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.

ഇത്രയും പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഫോമാ കേരള കണ്‍വന്‍ഷന്‍ വന്‍ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു.
 ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി ഡോ: ജേക്കബ് തോമസ്
Join WhatsApp News
thomas thomas 2015-02-25 11:35:55
He is the best leader for the Kerala Convention. God Bless Him 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക