തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് നായികയായ പ്രിയാമണി ആദ്യമായി ഒരു അമേരിക്കന്‍
സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നു. അമേരിക്കന്‍ മലയാളികളുടെ 2015ലെ ഓണം
ഉത്സവമാക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കുടുംബ നായകന് ജയറാമിനോടും ,
നാദിര്‍ഷാ, ഉണ്ണിമേനോന്, രമേഷ് പിഷാരടി എന്നിങ്ങനെ പതിനേഴോളം പ്രശസ്ത
കലാകാരന്മാര് അണിനിരക്കുന്ന ഒരു വലിയ താരനിരയോടും ഒപ്പമാണ് ബോബി ചെമ്മന്നുര്‍
ജയറാം ഷോ എന്ന മെഗാ ഷോയില്‍ പ്രിയാമണി എത്തുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ
എന്റര്ടൈന്മെന്റും, ഫ്രീഡിയ എന്റര്ടൈന്മെന്റും ചേര്‍ന്നാണ് ഈ മെഗാഷോ
അണിയിച്ചൊരുക്കുന്നത്. ഹ്യുസ്റ്റന്‍ നഗരത്തില്‍ ഒരു വലിയ ഷോ റൂമുമായി
അമേരിക്കയില്‍ തുടക്കം ഇടുന്ന ചെമ്മന്നുര്‍ ജ്വെല്ലെര്സ് ആണു ഈ ഷോയുടെ മെഗാ
സ്പോണ്സര്
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി
ചിത്രങ്ങള്‍ കൂടാതെ രാം ഗോപാല്‍ വര്‍മയുടെ രക്തചരിത്ര, മണിരത്നം സംവിധാനം ചെയ്ത
രാവണ്‍ , ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ എക്സ്പ്രസ്സ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും
പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനോടൊപ്പമുള്ള ചെന്നൈ എക്സ്പ്രെസ്സിലെ
സൂപ്പര്‍ ഹിറ്റ് ഡാന്‍സ് പെര്‍ഫോര്‍മന്‍സ് പ്രിയാമണിയ്ക് ഇന്ത്യ ഒട്ടാകെ
നിരവധി ആരാധകരെ നേടികൊടുത്തു. മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന് , മോഹന
ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്റര്‍ , പ്രിത്വിരാജിനോപ്പം സത്യം , ജയറാമിനൊപ്പം
ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം
പ്രിയാമണി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് .
മലയാളം, തെലുങ്ക്, കന്നഡ
ഭാഷകളിലായി ഏഴു ചിത്രങ്ങളിലാണ് പ്രിയാമണി ഇപ്പോള്‍ ഒപ്പ് വെച്ചിരിക്കുന്നത്.
പിതാവും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രമേയമാക്കുന്ന `പപ്പ മൈ ബെസ്റ്റ്
ഫ്രണ്ടി'ല്‍ സുരേഷ് ഗോപിയോടൊപ്പമാണ് പ്രിയാമണി അടുത്തതായി മലയാളത്തില്‍
എത്തുന്നത്.
2007ല്‍ പരുത്തിവീരന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച
നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരകഥ എന്ന
മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ്
ലഭിച്ചു. കൂടാതെ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, തമിഴ് ഫിലിം ഫെയര്‍
അവാര്‍ഡ്, മികച്ച നടിയ്കുള്ള കന്നഡ സിനിമ അവാര്‍ഡ് എന്നിവയും
ലഭിച്ചു.
അഭിനയ പ്രതിഭയോടൊപ്പം മാസ്മരികമായ നൃത്ത വൈഭവത്തിലും പ്രിയാമണി
മുന്നിട്ടു നില്കുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ
ജഡ്ജസായി മിനിസ്ക്രീനിലും മിന്നുകയാണ് വെള്ളിത്തിരയിലെ തിളങ്ങുന്ന താരം.
പ്രിയാമണിയോടൊപ്പം നര്‍ത്തകിയും ടെലിവിഷന്‍ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകന്
ശ്രീജിത് എന്നിവരും ഒന്നിക്കുന്ന വര്‍ണ്ണശബളമായ നൃത്തരംഗങ്ങള്‍ ഈ മെഗാഷോയ്ക്ക്
മാറ്റുകൂട്ടും.
ഡിട്രോയിറ്റ്, ടൊറന്റോ, ഫിലാഡല്‍ഫിയ, ന്യൂജേഴ്സി,
ന്യൂയോര്‍ക്ക്, ചിക്കാഗോ, താമ്പാ, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഡാലസ് എന്നിങ്ങനെ
നഗരങ്ങളില്‍ എല്ലാം പ്രമുഘ സംഘടനകള്‍ ഏറ്റെടുത്ത ജയറാം ഷോ ഇനി സെപ്റ്റംബര്‍ 11 ,
സെപ്റ്റംബര്‍ 20 എന്നീ രണ്ടു ഷോകള്‍ മാത്രമേ ബാക്കി ഉള്ളു. വാഷിംഗ്ടണ്‍,
ബോസ്റ്റണ്‍, ട്രൈസ്റ്റേറ്റ് ഏരിയ, മിയാമി, അറ്റ്ലാന്റാ എന്നീ നഗരങ്ങളിലെ
താല്പര്യമുള്ള സംഘടനകള്‍ വിളിയ്കേണ്ട നമ്പര്‍ ശ്രീജിത്ത് റാം: +1 281 788 1849,
ബിനു സെബാസ്റ്റ്യന്‍: +1 956 789 6869 . Details:
http://facebook.com/MalayalamStageShowUSA