Image

ഒ.സി.ഐ കാര്‍ഡ്‌ ലൈഫ്‌ ലോംഗ്‌ വിസയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 February, 2015
ഒ.സി.ഐ കാര്‍ഡ്‌ ലൈഫ്‌ ലോംഗ്‌ വിസയാക്കാനുള്ള തീരുമാനത്തെ  സ്വാഗതം ചെയ്‌തു
ന്യൂയോര്‍ക്ക്‌: ഒ.സി.ഐ. കാര്‍ഡ്‌ ലൈഫ്‌ ലോംഗ്‌ വിസയാക്കണമെന്ന പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച്‌ നിയമത്തില്‍ കാതലായ മാറ്റം വരുത്താനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനത്തെ ഫോമാ പൊളിറ്റിക്കല്‍ ഫോറം മുന്‍ ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍ സ്വാഗതം ചെയ്‌തു. ദീര്‍ഘകാലമായി ഈ ആവശ്യം ഉന്നയിച്ച്‌ താനും സഹപ്രവര്‍ത്തകരും നിരന്തരം ഇന്ത്യാ ഗവണ്മെന്റിനോട്‌ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണെന്നും, ലക്ഷക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ ഈ തീരുമാനം ഏറ്റവും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇനി മുതല്‍ ഒ.സി.ഐ. കാര്‍ഡിന്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ മുന്‍കാലങ്ങളിലെപ്പോലെ വിദേശ പാസ്‌പോര്‍ട്ടിലായിരിക്കില്ല വിസ സ്റ്റിക്കര്‍ പതിക്കുന്നതെന്ന്‌ ഗവണ്മെന്റ്‌ ഉത്തരവില്‍ പറയുന്നു. പകരം ഒ.സി.ഐ. കാര്‍ഡില്‍ തന്നെ `ലൈഫ്‌ ലോംഗ്‌` വിസ എന്ന്‌ രേഖപ്പെടുത്തുന്നതായിരിക്കും. നിലവില്‍ വിദേശ പാസ്‌പോര്‍ട്ടിലാണ്‌ യു.വിസ പതിച്ചിരിക്കുന്നത്‌. ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യുമ്പോള്‍ യു.വിസ പതിപ്പിച്ച പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും കൂടെ കരുതണം. കാലഹരണപ്പെട്ട പാസ്‌പോര്‍ട്ടാണെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും വേണം. അതില്ലാതെ യാത്ര ചെയ്‌ത പലരേയും വിമാനത്താവളങ്ങളില്‍ തടഞ്ഞു വെക്കുകയോ പിഴ അടപ്പിക്കുകയോ ചെയ്യുന്നത്‌ പതിവാണ്‌. ഈ ചിന്താക്കുഴപ്പം ഒഴിവാക്കാനാണ്‌ ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഉത്തരവ്‌.

എന്നിരുന്നാലും നിലവില്‍ ഒ.സി.ഐ. കാര്‍ഡുള്ളവര്‍ യു.വിസ സ്റ്റിക്കര്‍ പതിപ്പിച്ച പാസ്‌പോര്‍ട്ടും യാത്ര ചെയ്യുമ്പോള്‍ കൈയില്‍ കരുതണം. എന്നാല്‍, കാലഹരണപ്പെട്ട പാസ്‌പോര്‍ട്ടിലാണ്‌ യു.വിസ എങ്കില്‍ അതില്ലാതെ യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെക്കുകയോ അനാവശ്യമായ നടപടിക്രമങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കുകയോ ചെയ്യരുതെന്ന്‌ ഗവണ്മെന്റ്‌ ഉത്തരവില്‍ പറയുന്നുണ്ടെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യാ ഗവണ്മെന്റിന്റെ ഏതു തീരുമാനത്തേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന പ്രവാസികള്‍ ഏതെങ്കിലും കാരണവശാല്‍ വിമാനത്താവളങ്ങളില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്‌ ഒഴിവാക്കാന്‍ ഒ.സി.ഐ. വിസ സ്റ്റിക്കര്‍ പതിപ്പിച്ച, കാലഹരണപ്പെട്ട വിദേശ പാസ്‌പോര്‍ട്ടും കൈയില്‍ കരുതണമെന്നും തോമസ്‌ ടി. ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

ഓ സി ഐ കാര്‍ഡ്‌ തന്നെ ആജീവനാന്ത വിസയാക്കി മാറ്റണമെന്നും, വിദേശ പാസ്‌പോര്‍ട്ടില്‍ വിസാ സ്റ്റിക്കര്‍ പതിക്കരുതെന്നുമുള്ള ദീര്‍ഘ വര്‍ഷങ്ങളായി പ്രവാസികള്‍ മുറവിളി കൂട്ടിയ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ നടപ്പാക്കിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്ന്‌ തോമസ്‌ ടി. ഉമ്മന്‍ പ്രസ്‌താവിച്ചു. ഇനി മുതല്‍ ലൈഫ്‌ ലോംഗ്‌ വിസ Visa validtiy - Lifelong- ഓ സി ഐ കാര്‍ഡിലായിരിക്കും ഉണ്ടാവുക. ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുന്നതാണ്‌. ഇതിനായി ഒട്ടേറെ പ്രതിഷേധ മീറ്റിങ്ങുകളും പ്രകടനങ്ങളും പ്രവാസികളുടെ സഹകരണത്തോടെ അമേരിക്കയില്‍ നടത്തപ്പെട്ടിട്ടുണ്ട്‌ എന്നുള്ളത്‌ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു എന്നും, തന്നോടൊപ്പം സഹകരിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും തോമസ്‌ ടി. ഉമ്മന്‍ അറിയിച്ചു.

Modification of the OCI card scheme - Dispensing with 'U' Visa sticker - January 29, 2015

1. This Consulate has been informed by the Ministry of Home Affairs of the Government of India on 29th January, 2015 that the Central Government has vide Notice No. 26011/06/2015 – OCI dated 29th January, 2015 had issued instructions dispensing with the requirement of 'U' visa sticker on the foreign passport of an Overseas Citizen of India (OCI) cardholder with immediate effect and modifying the OCI registration certificate with an endorsement "Visa validity - Lifelong".

2. As per procedure till date, the OCI documents consisted of an OCI Registration Booklet and a multiple lifelong 'U' (Universal) Visa sticker which was pasted on the foreign passport of applicants eligible for issue of an OCI card. It was mandatory for registered OCIs to carry their passports containing 'U' visa and the OCI registration certificate for entry into/ exit from India.

3. From now on, registered OCI cardholders would carry their valid foreign passport and the OCI Registration Certificate for entry/exit from India. Immigration authorities in the Immigration Checkposts (ICPs) have been requested not to insist on production of the foreign passport containing the 'U' visa sticker in the case of OCI cardholders while they enter/exit India and the immigration clearance may be granted based on production of the OCI card and a valid passport.

4. All existing OCI cardholders and new applicants for an OCI card are requested to take note of the aforementioned changes.

5. OCI cardholders who have lost their passports containing the 'U' Visa are not required to apply for a re-issue of OCI card under 'lost/stolen' category.

6. Till further notice, it is mandatory for the following categories of applicants to seek re-issue of OCI registration certificate under OCI miscellaneous services:

who are 20 years of age or younger, OCI registration certificate must be re-issued each time a new passport is issued;
who are 50 years of age or older, OCI registration certificate must be re-issued once after the issuance of a new passport.

7. The following categories of applicants are not mandated to seeking re-issue of OCI Registration Certificate each time a new passport is issued:

If the OCI registration certificate is issued for the first time after the age of 50 years, then there is no need for re-issuance of OCI;
For an applicant who is 21 to 49 years of age, there is no need to re-issue OCI registration certificate.

8. In case of queries, applicants/existing cardholders may send an email to the following for clarification:-

Mrs. Deepti Ganji, Consul (HOC & OCI) - consulcgihouston@swbell.net


ഒ.സി.ഐ കാര്‍ഡ്‌ ലൈഫ്‌ ലോംഗ്‌ വിസയാക്കാനുള്ള തീരുമാനത്തെ  സ്വാഗതം ചെയ്‌തു
Join WhatsApp News
A.C.George 2015-02-26 20:07:21
Good. Result. Very nice. Anybody else welcoming this decision?  Any community leaders welcoming this deceisioin? Let us see... Any body else? Please raise your hands?
Very nice. Congratulations to all our leaders and all of us.   Good Job.
Now all of us has to fight to treat this card as our ID card in India to get approval for many things such as to get temporary telephone connection and mobile Sim card etc...   etc...
ഓസിഐ മത്തായി 2015-02-27 07:24:43
എന്റെ കൈൽ ആദ്യം കപ്പലിൽ വന്നോപ്പോൾ ഉള്ള ടിക്കറ്റ്‌ അന്ന് പാസ്പോര്ട്ട് ഇല്ലായിരുന്നു, രേഷാൻ കാറഡ് , ഗ്രീൻ കാർഡ്, ക്യാൻസൽ ചെയ്ത നാല് പാസ്പോർട്ട്‌, അസ്‌ സിറ്റിസൻ സര്ട്ടിഫിക്കറ്റ്, പിന്നെ രണ്ടു വര്ഷം കൂടുമ്പോൾ പോകാനുള്ള ചെറിയ ഒരു ബുക്ക്‌, ഓസി ഐ കാർഡ് , അമേരിക്കാൻ പാസ്പോര്ട്ട്, ഓസി ഐ ക്ക് അപ്ലൈ ചെയ്യതതിന്റ്റ് അപ്ലിക്കേഷൻ എല്ലാം ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ആ പെട്ടി കൂടെ കൊണ്ടുപോയാൽപ്പോരെ ചേട്ടാ.  എല്ലാ ബൂക്കിന്റെം ഇടക്ക് ഓരോ പത്തു ഡോളർ വച്ചിട്ടുണ്ട്.അപ്പോൾ അവർ തുറക്കുമ്പോൾ കാണുകയും വലിയ് പ്രശനം ഇല്ലാതെ ഒന്ന് നാട്ടിൽ പോയിട്ട് വരാമല്ലോ? എന്റ പൊന്നുംകുരിശു മുത്തപ്പാ എന്നോണോ എല്ലാംകൂടി ഒരു പ്ല്സ്ടിക്ക് കാര്ടിലാക്കി തരുന്നത്. അതാകുമ്പോൾ പേഴ്സ്നകത്ത് വച്ച് കൊണ്ടുപോകാമായിരുന്നു .  പിന്നെ കൈ ഒന്നും പോക്കാൻ വയ്യ ചേട്ടാ \. ഓസി ഐ കാർഡിന്റെ പേപ്പർകൾ പൂരിപ്പിച്ചും ഒപ്പിട്ടും കയ്യടെ ഒരം വേദനയെടുക്കുന്നു 
പരേതൻ മത്തായി 2015-02-27 07:39:24
ഇത് ശരിയായ ഓസി ഐ മത്തായി അല്ല. അവൻ, എന്റെ സഹോദരൻ, മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. ഓസിഐ കാർഡിന് കാത്ത് കാത്ത് ഇരുന്നു വടിയായിപോയതാണ്.  എന്റെകൂടെ അവൻ പരലോകത്ത് ഉണ്ടായിരുന്നു. രണ്ടു ദിവസം ആയിട്ട് കാണാൻ ഇല്ല. സൂക്ഷിക്കണം ഒരു പക്ഷേ അവന്റെ പ്രേതം ആയിരിക്കും 

Sreekumar Purushothaman 2015-02-27 09:25:37
Very good decision. But one question.. According to the current rule, children under 18  need to apply for the OCI card reissue after we renew the passport.  So still we need to reapply for the OCI for the kids when they receive the new passport ? 
George Paranilam 2015-02-28 01:20:22
I just returned from India. I didn't provide my old passport containing U visa..No questions were asked and had no problem at the airport.  I had problem for getting SIM card. Solution would be to consider OCI card as Indian ID card. But this card will need local address. OCI card only has foreign address. OCI card application should ask for local address and insert that in the card after some verification process which is not that difficult in this technology age.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക