Image

ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.

Liju V John Published on 26 December, 2011
ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.
ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം മൂന്നാം ദിവസമായ ഇന്ന് നൂറ് ശതമാനം വിജയം കൈവരിച്ച് അവസാനിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എ.ഐ.പി.എന്‍.എ പ്രതിനിധികളും ഹോസ്പിറ്റല്‍ സി.ഇ.ഓ ഫാ. എബ്രഹാം മുളമൂട്ടിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

പുഷ്പഗിരിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സമരം എന്ന് അധികൃതര്‍ പറഞ്ഞു. തികച്ചു സംഘടന മുമ്പോട്ടു വച്ച എല്ലാ വിഷയങ്ങള്‍ക്കും തീരുമാനമുണ്ടായി എന്ന് എ.ഐ.പി.എന്‍.എ ദേശീയ പ്രസിഡന്റ് ലിജു വേങ്ങല്‍ അറിയിച്ചു. നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് തിരുവല്ല പുഷ്പഗിരിയില്‍ നടന്ന സമരം ഒരു പാഠം ആണെന്ന് അദ്ദേഹം അറിയിച്ചു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന ആന്റോ ആന്റണി എം.പി., മാത്യൂ ടി. തോമസ് എം.എല്‍.എ, അഡ്വ. അനന്തഗോപന്‍ , വിക്ടര്‍ ടി. തോമസ്, രാജന്‍ മൂലേ വീടന്‍ , അജി.എം. ചാലക്കേരി. അമേരിക്കന്‍ പിയോനോ മലയാളി നേഴ്‌സസ് അസോസിയേഷന്‍ , പുഷ്പഗിരി ഡ്രൈവേഴ്‌സ് യൂണിയന്‍ , സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഐ.എന്‍.പി.എ, തുടങ്ങിയ എല്ലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും സമരപ്പന്തല്‍ കെട്ടുന്നതിന് സ്ഥലം ഒരുക്കി തന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക്(SIB) പുഷ്പഗിരി ബ്രാഞ്ചിനും സംഘടനാ സെക്രട്ടറി ജിനു വര്‍ഗീസ് നന്ദി അറിയിച്ചു.

എന്ന്,
വിശ്വസ്തതയോടെ
എ.ഐ.പി.എന്‍.എ
അംഗീകരിച്ച കാര്യങ്ങള്‍
1. പിരിച്ചുവിട്ട 43 പേരെ തിരിച്ചെടുത്തു
2. ജനുവരി 1-ാം തീയതി കേരള ഗവണ്‍മെന്റ് അംഗീകരിച്ച മിനിമം വേതനം നടപ്പാക്കും.
3. നേഴ്സ്സ് ആക്റ്റ് പ്രകാരം ഉള്ള എല്ലാ വിഷയങ്ങളും ജനുവരി ഒന്നു മുതല്‍ നടപ്പാക്കും.
4. നഴ്സ്സുമാരുടെ മതപരമായ യാതൊരു വിഷയങ്ങള്‍ക്കും മാനേജ്‌മെന്റ് ഒരു തടസ്സമാകില്ല.(മാനേജ്‌മെന്റിന്റേതായ സഭയുടെ പ്രാര്‍ത്ഥയില്‍ പങ്കെടുത്തില്ലെങ്കില്‍ മൂന്നു ദിവസം സാലറി കട്ടുചെയ്യുന്ന സമ്പ്രദായം അവസാനിപ്പിച്ചു.

സംഘടന ഉന്നയിച്ച എല്ലാ വിഷയവും പൂര്‍ണ്ണമായി അംഗീകരിക്കുകയാണ് ഉണ്ടായത്.
ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം വിജയരമായി അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക