Image

ഹൂസ്റ്റണില്‍ കവിയരങ്ങ് നാളെ

Published on 28 February, 2015
ഹൂസ്റ്റണില്‍ കവിയരങ്ങ് നാളെ
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ നേതൃത്വം നല്‍കുന്ന കേരളോല്‍സവത്തിന്റെ ഭാഗമായി ഹ്യുസ്റ്റന്‍ റൈറ്റേഴ്‌സ ഫോറത്തിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന കവിയരങ്ങ് നാളെ വൈകുന്നരം 2 മുതല്‍ 4 വരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍.
റൈറ്റേഴ്‌സ് ഫോറം പ്രസിഡന്‍ട് ജോണ്‍ മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മലയാളീ അസോസിയേഷന്‍ സെക്രട്ടറി മാത്യു മത്തായി സ്വാഗതവും, ഊര്‍മിള കുറുപ്പ് നന്ദിയും പറയും.
പീറ്റര്‍ പൗലോസ്, അനില്‍ ആറന്മുള, അനില്‍ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിക്കും.
തുടര്‍ന്ന് പ്രവാസ ജീവിത വര്‍ണ്ണനകളും വിരഹവും, സ്വപ്നങ്ങളും നിറഞ്ഞുനില്‍ക്കുന്ന ദേവരാജ കവിതകളുടെ സംഗീതവിഷ്‌കാരവും നടക്കുന്നതാണ്. മലയാള ഭാഷാ സ്‌നേഹികളായ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക