Image

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍

തോമസ്‌ പ്ലാച്ചേരി Published on 28 February, 2015
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ മിഷന്‍ സ്ഥാപിതമായിട്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടെങ്കിലും , വി. യൗസേപ്പിതാവിന്റെ നാമം സ്വീകരിച്ച മിഷന്റെ രണ്ടാമത്‌ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുവാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. 13 പ്രസുദേന്തിമാര്‍ നേതൃത്വം നല്‌കുന്ന രണ്ടാമത്‌ തിരുന്നളാണ്‌ യോങ്കേഴ്‌സില്‍ ആഘോഷിക്കുന്നത്‌.

മാര്‍ച്ച്‌ മാസം എട്ടാംതിയതി തീയതി വൈകുന്നേരം 4.45 ന്‌ ലദീഞ്ഞോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച്‌, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തോലിക്‌ പാരിഷ്‌ വികാരി ഫാ. ഫിലിപ്പ്‌ രാമചനാട്ട്‌ കാര്‍മികത്വം നല്‌കുന്നു. പ്രദക്ഷിണവും അതിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.

കൂടതല്‍ വിവരങ്ങള്‍ക്ക്‌ മിഷന്‍ ഡയറക്ടര്‍ റെവ ഫാ. റെി കട്ടേല്‍ (847 312 7555)

Address:
St Denis Parish
470 Van Cortlandt Park Ave, Yonkers, NY 10705


map
Time 4.45 PM, March 8th
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക