Image

`തൊഴില്‍ കേന്ദ്രത്തിലേക്ക്‌' വീണ്ടും അരങ്ങിലെത്തി (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)

Published on 01 March, 2015
`തൊഴില്‍ കേന്ദ്രത്തിലേക്ക്‌' വീണ്ടും അരങ്ങിലെത്തി (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)
സ്‌ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ എക്കാലത്തും അനുഭവിച്ചുകൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തെ തുറന്നുകാട്ടി ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുന്ന നാടകമാണ്‌ `തൊഴില്‍ കേന്ദ്രത്തിലേക്ക്‌'.

1946-ല്‍ അരങ്ങേറിയ സമ്പൂര്‍ണ്ണ സ്‌ത്രീ നാടകമാണിത്‌. സ്‌ത്രീകള്‍ തൊഴിലെടുത്ത്‌ ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യം പങ്കുവെയ്‌ക്കാനും കണ്ടെത്തിയ ലക്കിടിയിലെ ചെറമംഗലം മനയില്‍ നിന്നാണ്‌ നാടകം രൂപംകൊണ്ടത്‌. അവിടുത്തെ തൊഴില്‍ കേന്ദ്രത്തിലെത്തിയ കാവുങ്കര ഭാര്‍ഗ്ഗവിയുടെ കഥയുടെ പുനരാവിഷ്‌കാരമാണ്‌ നാടകം.

നാടകം അരങ്ങേറിയിട്ട്‌ 70 വര്‍ഷം പിന്നിട്ടെങ്കിലും സ്‌ത്രീകള്‍ക്കുനേരെ ഉയര്‍ന്നുവരുന്ന അക്രമങ്ങളും പീഡനങ്ങളും, കുടുംബത്തില്‍ അനുഭവിക്കുന്ന അസ്വസ്ഥതയും, സഞ്ചാരസ്വാതന്ത്ര്യവും ഇതേവരെ മാറിട്ടില്ലെന്‌ നാടകം ഉയര്‍ത്തിക്കാട്ടുന്നു. എട്ടു സ്‌ത്രീകളാണ്‌ നാടകത്തില്‍ വേഷമിട്ടത്‌. വനിതാ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ നെറ്റ്‌ വര്‍ക്ക്‌ ഓഫ്‌ വിമന്‍സ്‌ ഇന്‍ മീഡിയ ഇന്ത്യയാണ്‌ നാടകം അരങ്ങിലെത്തിച്ചത്‌. വനിതാ പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ കൂട്ടായ്‌മ വിവരവിനിമയം, ആശയസംവാദം, തൊഴില്‍ സൗഹൃദം എന്നിവയ്‌ക്കായി നിലകൊള്ളുന്ന ഉത്തരവാദിത്വ പത്രപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന സ്‌ത്രീകള്‍ക്കുള്ള പൊതുവേദിയാണ്‌ (NWMI). ഗീതാ ജോസഫാണ്‌ നാടക സംവിധാനം നിര്‍വഹിച്ചത്‌.

ശോഭന, ഇന്ദു, ശൈലജ, ബീന, സിന്ധു നാരായണന്‍, അനഘ, സ്വാതിജ പാര്‍വതി, ഗീതാ ജോസഫ്‌ എന്നിവരാണ്‌ നാടകത്തില്‍ വേഷമിട്ടത്‌. മേക്കപ്പ്‌ സുന്ദര്‍. സംഗീതം സുധി. പുനര്‍രചന നിര്‍വഹിച്ചത്‌ എം.ജി ശശി. നിര്‍മ്മാണം രാജശേഖരന്‍.
`തൊഴില്‍ കേന്ദ്രത്തിലേക്ക്‌' വീണ്ടും അരങ്ങിലെത്തി (രചന, ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക