Image

വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)

Published on 01 March, 2015
വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
പൂവന്‍ പഴം, പാളയന്‍ കോടന്‍, പൊടി പിടിച്ച ഗ്ലാസ്‌ ഭരണികളില്‍ നാരങ്ങാ മിഠായികള്‍,

പ്യാരീസ്സ്‌, ജീരകമിഠായി, കടുകുമിഠായി, പഞ്ചസാര... മണ്‍ കിടാരത്തില്‍ വെള്ളം..നാരങ്ങാ വെള്ളം, സോഡാക്കുപ്പി.

സിസ്സേഴ്‌സ്‌, ചാര്‍മിനാര്‍, സാധു ബീഡി.

തൂക്കിയിട്ട ആഴ്‌ച്ചപ്പതിപ്പുകള്‍, മകാരരാജ്യം, സഖി.

കോട്ടയം ഡിക്ടക്ടീവ്‌ നോവലുകളുടെ തൂക്കിയിട്ട കുഞ്ഞു പുസ്‌തകങ്ങള്‍.

മുറുക്കാന്‍ സാമഗ്രികള്‍.

അത്യാവശ്യം നോട്ടു ബുക്കും പെന്‍സിലും, പേനയും, കടലാസ്സും.

പോരെങ്കില്‍ ചില കോളജ്‌ ഗൈഡു പുസ്‌തകങ്ങളും.

ഇവയ്‌ക്കെല്ലാം നടുവില്‍ ഒരു സ്റ്റൂളില്‍ ലംബോധരനും.

ഇത്രയുമാണ്‌ കോളജ്‌ കവലയിലെ ലംബോധര വിലാസം മുറുക്കാന്‍ കടയുടെ പ്രപടി അഥവാ പ്രൗഢി.

കോളജിലേക്കു നയിക്കുന്ന അര ഫര്‍ലോങ്ങ്‌ സാദാ റോഡ്‌ ;

അത്‌ എം. സി. റോഡുമായ്‌ സന്ധിക്കു മെന്ന്‌ തോന്നിക്കുമെങ്കിലും വഴിമാറി കൃത്യം ചന്തക്കവലയായി പരിണമിയ്‌ക്കുന്നിടത്താണ്‌്‌ ഈ മുറുക്കാന്‍ കട.

അതാണ്‌ വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട കരസ്ഥമാക്കിയ വിദ്യാഭ്യാസ മേഖലാ പ്രസക്തി.

കോളജ്‌ പെണ്‍്‌കുട്ടികള്‍ കോളജ്‌ ഗൈഡ്‌ വാങ്ങാന്‍ ഈ കടയില്‍ ഒരിയ്‌ക്കല്‍ വന്നപ്പോള്‍ കടയുടമയോട്‌ `ചേട്ടന്റെ പേരെന്താണ്‌' എന്ന്‌ ചോദിച്ചു.

കടയുടമ ചിരിച്ചു കൊണ്ട്‌ `പേര്‌ പേരയ്‌ക്കാ'എന്ന്‌ പറഞ്ഞു.

ആ വിദ്യ അംഗീകൃതമാവുകയായിരുന്നു.

അങ്ങനെയാണ്‌ കോളജ്‌ കുട്ടികളുടെ പരിസരത്ത്‌ പേരയ്‌ക്കാവിലാസം മുറുക്കാന്‍ കട എന്ന പേര്‌ പാട്ടായത്‌.

ലംബോധരന്‌ വിദ്യാധിരാജന്‍ എന്ന മകനുണ്ടായപ്പോള്‍, മകനോടുള്ള ഇഷ്ടം പ്രമാണിച്ച്‌, വിദ്യാധിരാജാ വിലാസം സ്റ്റോര്‍ എന്ന്‌ പേരു മാറ്റിയിട്ടെങ്കിലും, ജനം ലംബോധര വിലാസം കുമ്മട്ടിക്കട എന്നു തന്നെയാണ്‌ ഈ സ്ഥാപനത്തെ എന്നും വിളിച്ചു പോന്നത്‌.

ഓരോരോ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും അദ്ധ്യാപികമാരും സരസ്വതീ പൂജയ്‌ക്ക്‌ രാവിലെ കോളജിലേക്ക്‌ തിരക്കിട്ട്‌ പോകുന്ന നേരത്താണ്‌ ലംബോധര വിലാസം കുമ്മട്ടിക്കടയില്‍ പൂരത്തിരക്ക്‌.

മുറുക്കിത്തുപ്പേണ്ടവര്‍ക്കും, നാരങ്ങാനീരു കുടിക്കേണ്ടവര്‍ക്കും, സഖി വായിക്കേണ്ടവര്‍ക്കും,?അങ്ങനെ അങ്ങനെ... മുറുക്കാന്‍ കടയിലെ ഓരോ ഇനങ്ങള്‍ക്കും വന്‍ ഡിമാന്റുള്ളത്‌ രാവിലെ.

അതു കഴിഞ്ഞാല്‍ പിന്നെ തിരക്ക്‌ കോളജ്‌ വിടുന്ന നേരത്താണ്‌. അപ്പോഴും ഉപഭോക്താക്കള്‍ രാവിലെ വന്നവര്‍ തന്നെയാണധികവും.

ഇവര്‍ ചര്‍ച്ച ചെയ്‌ത്‌ കമന്റു പറയാത്ത ഒരു വിഷയവും ലംബോധര വിലാസം കുമ്മട്ടിക്കടയില്‍ തൂക്കിയിട്ട ഒരു പ്രസിദ്ധീകരണത്തിലും ബാക്കിയുണ്ടാകുമായിരുന്നില്ല.

മുറുക്കാങ്കട പ്രസിദ്ധീകരണങ്ങള്‍ക്ക്‌ ചില സൂത്ര ശാലികള്‍ പെണ്ണുങ്ങളുടെ പേരുവച്ച്‌ എഴുതുമായിരുന്നു.

പെണ്ണുങ്ങളുടെ പേരിലുള്ള എല്ലാ എഴുത്തിനും കമന്റുകാര്‍ നൂറില്‍ ആയിരം മാര്‍ക്കു വീതം ഒരു പിശുക്കു വിദ്യയും കാട്ടാതെ നല്‍കിപ്പോന്നിരുന്നു.

ചങ്ങമ്പുഴ , കോട്ടയം പുഷ്‌പനാഥ്‌, എന്‍ എന്‍ പിള്ള, വേളൂര്‍ കൃഷ്‌ണന്‍ കുട്ടി, തനിനിറം കുട്ടപ്പന്‍ എന്നിവരൊക്കെ ഉപഭോക്താക്കളുടെ നിരങ്കുശമായ ആസ്വാദനത്തിനും കമന്റിനും പാത്രമായി.

ഐ വി ശശിയുടെയും ഉച്ചപ്പടങ്ങളുടെയും ആരാധകരായി ഈ ഉപഭോക്താക്കള്‍ ഉച്ചയാകുവോളം മുറുക്കാന്‍ കടയെ സമ്പന്നമാക്കുമായിരുന്നു.

മനസ്സിലാക്കാന്‍ ക്ലേശിക്കേണ്ടി വരുന്ന ചുള്ളിക്കാട്‌, ആനന്ദ്‌, വിജയന്‍ എന്നിങ്ങനെയുള്ള രചനകള്‍ പത്രങ്ങളിലെങ്ങാനും കണ്ടാല്‍ അവരത്‌ മുറുക്കാന്‍ പൊതിയാന്‍ മാത്രം മാറ്റി വയ്‌ക്കുമായിരുന്നു. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ്‌, ഭാഷാപോഷിണി, കുട്ടികളുടെ ദീപിക, കലാകൗമുദി എന്നീ അക്ഷരപുണ്യങ്ങളെ പുച്ഛമായിരുന്നു.

ഈ ഇടവേള കൊണ്ട്‌ മുറുക്കാന്‍ കടയിലെ സ്ഥിരം വരിക്കാര്‍ പ്രധാനമായും നാലു വിദ്യകള്‍ ധരിച്ചടുക്കുമായിരുന്നു.

കോളജ്‌ കുമാരിമാരുടെ അംഗപ്രത്യംഗ വര്‍ണ്ണന...

കിട്ടാക്കനികളെക്കുറിച്ചുള്ള വിലാപങ്ങള്‍ പുളിച്ചമുന്തിരിങ്ങാപോലെയെന്ന്‌ കരഞ്ഞു തീര്‍ക്കല്‍..

കോളജ്‌ കുമാരന്മാരോടുള്ള ലോഹ്യം പറച്ചില്‍.

മീശ കിളിര്‍ക്കാത്ത പയ്യന്മാരെ വിരട്ടല്‍

ഇത്തരം വിദ്യകളിലൂടെ എല്ലാം നേടി എന്ന ധാരണയില്‍ അവര്‍ ഉന്മത്തരാകുമായിരുന്നു.

(അവരില്‍ ചിലര്‍ രാഷ്ട്രീയ മുറിവീടി (മുറി ബീഡി) നേതാക്കളായി എം. എല്‍ ഏ വരെ ആയി വളര്‍ന്ന ചരിത്രം വേറെ. മറ്റൊരാള്‍ സാഹിത്യവാരഫലം എഴുതുന്ന കൃഷ്‌ണന്‍ നായര്‍ നിര്യാതനായപ്പോള്‍ മുതല്‍ ആ റോള്‍ അമേരിക്കയില്‍ ഏറ്റെടുക്കപോലും ഉണ്ടായി എന്നത്‌ പില്‍ക്കാലത്തെ ഞെട്ടറ്റാത്ത സത്യം.)

നാലു വിദ്യകള്‍ പയറ്റിക്കഴിഞ്ഞാല്‍ വായിച്ചിട്ട പത്രങ്ങള്‍ വീണ്ടും വായിക്കയും?വലിയ വലിയ വര്‍ത്തമാനങ്ങളും കമന്റുകളും പാസ്സാക്കുകയും ചെയ്‌തു പോന്നിരുന്നു ഇത്തരം കസ്റ്റമേഴ്‌സ്‌.

ഈ കമന്റു സംഘത്തെ വേണ്ടാം വണ്ണം തൃപ്‌തിപ്പെടുത്തി പ്പോരാനുള്ള എല്ലാ വിഭവങ്ങളും മുറുക്കാന്‍ കടയുടമ വില്‌പ്പനയ്‌ക്കു വാങ്ങി നിറയ്‌ക്കുമായിരുന്നു.

ഉപഭോക്താക്കളില്‍ ചിലര്‍ പട്ടാള സര്‍വീസ്‌ പൂര്‍ത്തിയാക്കി വന്നവരുമായിരുന്നു. അവരുടെ വീരവാദങ്ങളും ഷേക്‌സ്‌പിയര്‍ -?സാമ്പശിവന്‍- വിജ്ഞാനങ്ങളും പ്രായം കുറഞ്ഞ ഉപഭോക്താക്കളെ ഇത്തരം പട്ടളക്കാരുടെ ആരാധകരാക്കി.

ആവേശം പൂണ്ട്‌ ഇവരില്‍ പ്രായം കുറഞ്ഞ മിക്കവരും പട്ടാളത്തില്‍ ചേര്‍ന്ന്‌ രാജ്യത്തിന്റെ അതിരു കാത്തു.

കൊടും ശൈത്യവും ഉഷ്‌ണവും കഠോര യാത്രകളും വെടിയൊച്ചകളും പുളിച്ച ഹിന്ദിത്തെറികളും നിറഞ്ഞ്‌ രുചി കെട്ടു പോയിരുന്നൂ ഈ ശിരോമണിചെറുപ്പക്കാരുടെ വായനാലോകം.

എന്നാല്‍്‌ ആശ്വാസദായിനിയായി?പൈങ്കിളി വാരികകളുടെ കുളിരും ചൂരും പറന്നെത്തി ശിരോമണിചെറുപ്പക്കാ രെ ഇടയ്‌ക്കൊക്കെ തഴുകിപ്പോന്നിരുന്നു.

ഏതാനും പേര്‍ പട്ടാളത്തില്‍ വച്ച്‌ ബിരുദങ്ങളും നേടി.

പെരിയാറേ പെരിയാറെ എന്ന പാട്ടിലെപ്പോലെ ഓരോരുത്തര്‍ക്കും തോന്നിയ മലയാളിപ്പെണ്ണിനെ വീതം കല്യാണം കഴിയ്‌ക്കുവാന്‍ എന്റെ രാജ്യം കീഴടങ്ങി, എന്റെ ദൈവത്തെ ഞാന്‍ വണങ്ങീ എന്ന പാട്ട്‌ യേശുദാസ്‌ പാടിയ കാലഘട്ടം അവര്‍ക്കു വേണ്ടി തയ്യാറായി വന്നു.

തുടര്‍ന്ന്‌ പ്രശസ്‌തരായ വിദ്യാദാഹികളേയും ശാസ്‌ത്രജ്ഞന്മാ രേയും ആതുര സേവക രേയും പോലെ ഈ മുന്‍ കമന്റുകാര്‍ ആതുര ശുശ്രൂഷകരായ കുടുംബിനികളുമൊത്ത്‌ അമേരിക്കയിലെത്തി.

പണ്ട്‌ ലംബോധര വിലാസം കുമ്മട്ടിക്കടയില്‍ അഭ്യസ്സിച്ച വിദ്യകള്‍ പയറ്റാന്‍ ഐക്യനാടുകളിലെ മാളുകളിലൊന്നും?അവസ്സരം കിട്ടാഞ്ഞ്‌ മുന്‍ കമന്റുകാര്‍ വലഞ്ഞു.

അപ്പോള്‍ ചില ഭാവനാ ശാലികള്‍ അമേരിക്കയിലിരുന്ന്‌ കഷ്ടപ്പെട്ട്‌ വാര്‍ത്തകള്‍ മെനയുകയും കേരളത്തിലെ കൊച്ചു കൊച്ചു ്‌ എഴുത്തുകാരെക്കൊണ്ട്‌ എഴുതിക്കയും ചെയ്‌ത്‌ ഓരോരോ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി.

അത്തരം അക്ഷര വാത്സല്യത്തെ, പുന്നെല്ലു കിട്ടിയ മൂഷിക കൗതുകത്തോടെ, പതിരിനെ നെല്ലെന്നും നെല്ലിനെ പതിരെന്നും വാഴ്‌ത്തി,  ലംബോധര വിലാസം മുന്‍ കസ്റ്റമേഴ്‌സ്‌, മറ്റൊരു കുമ്മട്ടിക്കടയാക്കി, മലയാള ഭാഷയുടെ ദിശ എന്തായിരിക്കണമെന്ന്‌ വിധി പുറപ്പെടുവിച്ചു പോന്നു.

ഹാംബര്‍ഗറും പെപ്‌സിയും മാത്രം കഴിച്ചു വളര്‍ന്ന തക്കിടിമുട്ടന്മാരെപ്പോലെ, എഴുത്തുകാരേക്കാള്‍ കമന്റുകാരാല്‍, മലയാളഭാഷയുടെ പോഷണം വളരുകയായി കാലം പോകും തോറും നടക്കാനാവാതെ, ഇരിക്കാനാവാതെ....

സാധാരണ ചോറും കറികളും, അത്യാവശ്യം മര്യാദാ പലഹാരങ്ങളും പോലുള്ളവ ലഭിക്കുന്ന കടകാണാതെ
ആ മേദസ്സ്‌ അമേരിക്കയിലെ ഒബീസിറ്റിയുടെ കുന്നു വീണ്ടും വീണ്ടും വലുതാക്കി........ വിദ്യാധിരാജാ വിലാസം കുമ്മട്ടിക്കടപോലെ....
വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
Beautiful 2015-03-01 19:57:18
Ethra sathyam
Manu 2015-03-01 21:56:18
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ പോക്കു കണ്ടു ജോർജു മടുത്തു എന്നു വ്യക്തം. ജോർജ്ജിനു പലതും പറയാനുണ്ട്. പക്ഷെ അതൊരുക്കി യെടുക്കാൻ പണിപ്പെടുന്നു...  എങ്ങിനെയെന്നറിയില്ല. ഞാനൊരുപായം പറയാം, എന്റെ മണ്ടത്തല വെച്ച്... പലതു ചേർത്തെഴുതിയത് പ്രത്യേകം എടുത്തു വികസിപ്പിക്കുക. നന്നായി ചിന്തിച്ചു, അതിനു മാത്രം പറ്റിയ വകകൾ കണ്ടുപിടിച്ചു കലാപരമായി, ഒരുപാട് പറയാതെ, വികസിപ്പിക്കുക. മരുന്നു കയ്യിൽ ഉണ്ട്, നന്നായി സംയോജിപ്പിച്ചാൽ മാത്രം മതി. നല്ല ആശംസകൾ!
നാരദർ 2015-03-02 07:08:23
കോപത്തോടെ ആര് എഴുതിയാലും ശരിയാകില്ല. വിദ്യാധരൻ എന്ന വ്യക്തി പല എഴുത്തുകാരുടെം സമനില തെറ്റിക്കുന്നു. വിചാര വേദിയുടെ കൂടെ കൂടി വിദ്യാധരനെ ബാർബിക്ക്യു ചെയ്യ്തുകൂടെ?
റെസപ്പി 2015-03-02 07:38:19
വലിയൊരു ചെമ്പിൽ  നിറയെ വിനാഗിരി 
പിന്നതിൽ ബാര്ബിക്ക്യൂ സോസും ചേർത്ത് 
വിദ്യാധരനെ പിടിച്ചു കിടത്തി ഇളക്കിമറിച്ചു 
വിചാരവേദിയിൽ വച്ചുപൊരിച്ചാൽ 
നന്നായി ഉള്ള് ചുവന്ന ബാർബിക്യു റെഡി 
രസികൻ 2015-03-02 08:36:10
വിദ്യാധരൻ അമേരിക്കൻ എഴുത്തുകാർക്ക് പറ്റിയ ആള് തന്നെ.  ഇവിടുത്തെ പ്രശസ്ത എഴുത്തുകാരന്മാരെ വെഹിളി പിടിപ്പിച്ചിട്ട്, അയാൾ ഏതെങ്കിലും ചാര്കസേരയിൽ ചാരി കിടന്നു, വയറു തടവി ചിരിക്കുന്നുണ്ടായിരിക്കും !!

Albin Jose 2015-03-02 23:31:26
Hai Uncle.. I like this novel. I think this is a true story. Keep going
Matt John 2015-03-03 08:19:20
Hi uncle 
I like this poem. You are a great poet. keep going.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക