ഹബ്ബാലി: ലോകത്ത് മുസ്ലിംകള് ഏറ്റവും സുരക്ഷിതരായി
ജീവിക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് ബി.ജെ.പി എംപി യോഗി ആദിത്യനാഥ്.
ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ ഉദാരചിത്തരും
പുരോഗമനവാദികളുമായതു കൊണ്ടാണ് മുസ്ലിംകള് ഏറ്റവും സുരക്ഷിതരായി ഇവിടെ
കഴിയുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ഹബ്ബാലിയില്‍ നടന്ന വിരാട് ഹിന്ദു
സംവേശ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍്റെ മദര്‍ തെരേസ പരാമര്‍ശത്തെ
അദ്ദേഹം ശരിവെച്ചു. പാവങ്ങളെ സേവിക്കുന്നു എന്ന പേരില്‍ മതപരിവര്‍ത്തനം
നടത്തുന്നത് ശരിയല്ളെന്ന് ആദിത്യനാഥ് വ്യക്തമാക്കി.