Image

സീറോ മലബാര്‍ ഇടവകകളുടെ കലാമാമാങ്കത്തിന് ശനിയാഴ്ച ഹ്യൂസ്റ്റണില്‍ തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 March, 2015
 സീറോ മലബാര്‍ ഇടവകകളുടെ കലാമാമാങ്കത്തിന് ശനിയാഴ്ച ഹ്യൂസ്റ്റണില്‍  തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം
ഹ്യൂസ്റ്റണ്‍ :  ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ കലയുടെ കേളികൊട്ട് ഉണരുകയാണ്. ടെക്‌സാസ് ഒക്ലഹോമ റീജനിലെ സീറോ മലബാര്‍ ഇടവകകളിലെ കൊച്ചു കലാകാരന്മാര്‍ മാര്‍ച്ച് 7, 8 (ശനി ,ഞായര്‍) ദിവസങ്ങളില്‍ ഹ്യൂസ്റ്റണില്‍ ഒത്തുകൂടുന്നു. 

ഐ.പി.റ്റി.എഫ് 2015 (ഇന്റര്‍ ടാലെന്റ്‌റ് പാരിഷ് ഫെസ്റ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലാമാമാങ്കത്തിനു ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവകയാണ് ഈ വര്‍ഷം ആതിഥ്യം വഹിക്കുക. 

മാര്‍ച്ച് 7, 8 തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മുന്നൂറില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ദൃശ്യവിരുന്നില്‍  കാണികളായിത്തന്നെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൊപ്പേല്‍, ഗാര്‍ലാന്‍ഡ്, ഒക്ലഹോമ, സാന്‍ അന്റോണിയോ, ഹ്യൂസ്സ്റ്റണ്‍, പേര്‍ലാന്‍ഡ്, ഓസ്റ്റിന്‍ ,മക്കാലാന്‍ എന്നീ ഇടവകകളാണ്   പ്രധാനടീമുകള്‍. 

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് കലയുടെ ഉത്സവത്തിന് തിരി കൊളുത്തും. ജഗ്ദല്‍പുര്‍ രൂപതയുടെ മെത്രാന്‍ മാര്‍. ജോസഫ് കൊല്ലമ്പറമ്പിലിന്റെ സാനിദ്ധ്യം കലോത്സവത്തിന് ചാരുതയേകും. 

ഹ്യൂസ്റ്റണ്‍ ഇടവകയിലെ കലാകാരന്മാരുടെ മനോഹരമായ നൃത്തത്തോടെയാണ് കലാമത്സരങ്ങള്‍ ആരംഭിക്കുന്നത്. കലാമാമാങ്കത്തിനു തിരശീല വീഴുന്നതും നയന മനോഹരവും   സംഗീത നൃത്ത സമ്മിശ്രവുമായ പരിപാടികളോടുകൂടിയാവും. 

കഴിഞ്ഞ മൂന്നുമാസമായി ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ആറു കമ്മറ്റികളാണ് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

 സീറോ മലബാര്‍ ഇടവകകളുടെ കലാമാമാങ്കത്തിന് ശനിയാഴ്ച ഹ്യൂസ്റ്റണില്‍  തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം
അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് , ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി.
Join WhatsApp News
ICA 2015-03-05 15:10:37
കുരിശ്ശിന്റെ വഴിയും ഇതിലെ ഒരു കലാപരിപാടി ആക്കാം. പല കലാപരിപാടികളിൽ ഒന്ന്. 
ഈ നോമ്പു കാലത്ത്  അമേരിക്കയിലെ   മിക്കവാറും എല്ലാ ഇടവകയിലും ധ്യാനങ്ങൾ ഒരു നേർച്ച പോലെ നടക്കുമ്പോൾ ഈ  കലാ പരിപാടിക്ക് തിരഞ്ഞെടുത്ത സമയം തീർത്തും അനുചിതമായിപ്പോയി പിതാക്കന്മ്മാരെ. 
ഒരു മാസം കൂടി ക്ഷമിക്കാൻ കഴിയുമായിരിന്നില്ലെ.   
ഒരു സാധാരണ വിശ്വാസി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക