Image

മലയാളി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുക: പിയാനോ

ജോര്‍ജ്‌ നടവയല്‍ Published on 26 December, 2011
മലയാളി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുക: പിയാനോ
ഫിലഡല്‍ഫിയ: ഇന്ത്യയിലുടനീളം മലയാളി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുവാന്‍ പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ എന്ന പിയാനോ എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളോടും അമേരിക്കയിലെ എല്ലാ മലയാളി നേഴ്‌സസ്‌ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. പിയാനോ പ്രസിഡന്റ്‌ ബ്രിജിറ്റ്‌ വിന്‍സന്റ്‌, സെക്രട്ടറി റോസമ്മ പടയാറ്റില്‍, ട്രഷറാര്‍ ലൈലാ മാത്യു, മുന്‍ പ്രസിഡന്റുമാരായ സൂസന്‍ സാബൂ, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവരാണ്‌ അഭ്യര്‍ത്ഥന അറിയിച്ചത്‌. ഫൊക്കാനാ, ഫോമാ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ), വിവിധ പ്രാദേശിക മലയാളി സംഘടനകള്‍, മത സാമുദായിക സംഘടനകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിക്കുന്നതായി അവര്‍ അറിയിച്ചു.

മലയാളം വാരിക റിപ്പോര്‍ട്ട്‌ ചെയ്‌ത ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ അവര്‍ ചൂണ്ടിക്കാണിച്ചു: മാസം ആറക്ക ശമ്പളം വാങ്ങിച്ച്‌ ദിനേന നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ നിന്നും ഇരുന്നൂറ്റിതൊണ്ണൂറ്റിയൊന്‍പതു രൂപയുടെ ലഞ്ചു ബുഫേ കഴിയ്‌ക്കുന്ന ഭാഗ്യവാന്മാരായ കമ്പനി എക്‌സിക}ട്ടീവുകളും ബിസിനസ്സ്‌ പ്രമാണിമാരും സോല്ലാസം ജീവിയ്‌ക്കുന്ന മെട്രോ നഗരത്തിലെ നക്ഷത്ര ആതുരാലയത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും നഴ്‌സിംഗ്‌ അസിസ്റ്റന്റു മാരും വാങ്ങുന്ന ശമ്പളം ഇങ്ങിനെയാണ്‌. നഴ്‌സിനു നല്‍കുന്ന ശമ്പളം (ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടില്‍ 1200 രൂപാ) 4000 രൂപ. നഴ്‌സിംഗ്‌ അസിസ്റ്റന്റിനു നല്‍കുന്ന അടിസ്ഥാന ശമ്പളം ആയിരം.... ഇത്‌ ഏതെങ്കിലും ഒരു പഞ്ച നക്ഷത്ര ആശുപത്രിയിലെ മാത്രം അവസ്ഥയല്ല. നിര്‍ബന്ധിത കരാര്‍ (ബോണ്ട്‌) സമ്പ്രദായത്തിന്റെ പിന്‍ ബലത്തില്‍ ആരോഗ്യരംഗത്ത്‌?സ്വകാര്യ മേഖല നടത്തുന്ന, നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ചൂഷണങ്ങളുടെ ഏറ്റവും വലിയ തെളിവാണിത്‌. ആതുരാലയങ്ങള്‍ സേവനം കൈവിട്ട്‌ കച്ചവടമായപ്പോള്‍ സാമ്പത്തിക ചൂഷണവും തൊഴില്‍ ചൂഷണവും അതിന്റെ ഭാഗമായി. തിരക്കേറിയ ആശുപത്രികളില്‍ ഷിഫ്‌റ്റുകള്‍ മൂന്നിനു പകരം രണ്ടാക്കിയും ചെറുകിട ആശുപത്രികളില്‍ രണ്ടു ഷിഫ്‌റ്റുകാരെത്തന്നെ വീണ്ടും വീണ്ടും പണിയെടുപ്പിച്ചും നടക്കുന്ന തൊഴില്‍ ചൂഷണവും വേതനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും ഇപ്പോള്‍ പുറത്തു വന്നത്‌ സ്വകാര്യ മേഖലയില്‍ നേഴ്‌സുമാര്‍ സംഘടിക്കാന്‍ തുടങ്ങിയതു കൊണ്ടാണ്‌.

കേരളത്തിലെ ഇത്തരം ആശുപത്രികളുടെ തലപ്പത്തുള്ളവരുമായി അടുപ്പമുള്ള മലയാളികള്‍ അമേരിക്കയിലുണ്ട്‌. കേരളത്തിലെയും ഇന്ത്യയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി സൗഹൃദമുള്ള മലയാളികളും അമേരിക്കയിലുണ്ട്‌. ഇവര്‍ മനസ്സു വച്ച്‌?നേഴ്‌സുമാര്‍ക്കെതിരേയുള്ള ഈ ചൂഷണം അവസാനിപ്പിയ്‌ക്കാന്‍ ഉടമകളെ പ്രേരിപ്പിയ്‌ക്കണമെന്ന്‌ പിയാനോ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
മലയാളി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുക: പിയാനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക