Image

നവ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാന്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‌ യുവ നേതൃത്വം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 March, 2015
നവ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാന്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‌ യുവ നേതൃത്വം
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പകരം വെയ്‌ക്കാനാകാത്ത കൂട്ടായ്‌മയായ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കക്ക്‌ യുവ നേതൃത്വം.

ന്യൂയോര്‍ക്കില്‍ ക്വീന്‍സിലുള്ള അസ്സോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിനോയ്‌ ചെറിയാന്‍ (പ്രസിഡന്റ്‌), വര്‍ഗീസ്‌ ചുങ്കത്തില്‍ (സെക്രട്ടറി), സാമുവേല്‍ മത്തായി (ട്രഷറര്‍), ജോര്‍ജ്‌ മാറാച്ചേരില്‍ (വൈസ്‌ പ്രസിഡന്റ്‌),?സൗമ്യ കുറുപ്പ്‌ (ജോ. സെക്രട്ടറി), റിനോജ്‌ കോരുത്‌ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.?

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, തോമസ്‌ വര്‍ഗീസ്‌, ശബരീനാഥ്‌ നായര്‍, രാജു എബ്രഹാം, കുരിയാക്കോസ്‌ മുണ്ടക്കല്‍, സുരേഷ്‌ കുറുപ്പ്‌, കരുണാകരന്‍ പിള്ള, അജിത്‌ കൊച്ചുകുടിയില്‍, ജേക്കബ്‌ എബ്രഹാം, വിന്‍സന്റ്‌ പി. ജോസഫ്‌, ബാഹുലേയന്‍ രാഘവന്‍, സുനില്‍ നായര്‍, ജോണ്‍ സ്‌കറിയാ, ഷെബി പാലത്തിങ്കല്‍, തോമസ്‌ ഉമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അമേരിക്കയിലെ പ്രവാസികളായ മലയാളി സമൂഹത്തിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ചുറുചുറുക്കോടെ ഇടപെടുന്ന യുവാവാണ്‌ ബിനോയ്‌ ചെറിയാന്‍. ചിത്രരചനയും കവിതയും കൈമുതലായി സൂക്ഷിക്കുന്ന ബിനോയ്‌, ആഗോള പ്രവാസികള്‍ക്ക്‌ സുപരിചിതനാണ്‌. സാമൂഹിക അനീതികള്‍ക്കെതിരെ എന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ ബിനോയ്‌ പ്രത്യേകം ശ്രദ്ധിക്കുന്നു. 2015-ല്‍ ക്രിയാത്മകമായ കാര്യപരിപാടികളോടെ സംഘടനയെ നയിക്കാനാകുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമ്പുഷ്ടമായ ജീവിതാനുഭവങ്ങളും സംഘടനാപരമായ ഭരണപരിചയവും സ്വായത്തമാക്കിയ വ്യക്തിത്വത്തിനുടമയാണ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍. പ്രവര്‍ത്തനമേഖലകളില്‍ സൗഹൃദത്തിന്റെ നറുപുഞ്ചിരി സമ്മാനിക്കുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സംഘടനയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണ്‌. യുവാക്കള്‍ ഭരണസമിതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ബദ്ധശ്രദ്ധനാണ്‌.

2015-ല്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ നൂതനമായ ജനകീയ പരിപാടികളാണ്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന്‌ ട്രഷറര്‍ സാമുവേല്‍ മത്തായി അറിയിച്ചു. കെ.സി.എ.എന്‍.എ.യുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സാമുവേല്‍ മത്തായി നോര്‍ത്ത്‌ അമേരിക്കയില്‍ `സാംസി കൊടുമണ്‍' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ കൂടിയാണ്‌. പ്രവാസി മലയാളികളുടെ സാഹിത്യ വിചാരധാരകള്‍ക്ക്‌ വേദിയൊരുക്കാന്‍ എന്നും അദ്ദേഹം മുന്‍പന്തിയില്‍ തന്നെയാണ്‌. കലാപരമായും സാംസ്‌ക്കാരികപരമായും മുന്നിട്ടുനില്‍ക്കുന്ന യുവാക്കളുടെ സജീവ പങ്കാളിത്തമാണ്‌ കെ.സി.എ.എന്‍.എ.യുടെ ഊര്‍ജ്ജ സ്രോതസ്സ്‌ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
നവ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാന്‍ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‌ യുവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക