Image

മിലന്റെ ശൈത്യകാല മീറ്റിംഗ് വന്‍ വിജയം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 04 March, 2015
മിലന്റെ ശൈത്യകാല മീറ്റിംഗ് വന്‍ വിജയം
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള സാഹിത്യ ആസ്വാദകരുടെ സംഘടനയായ, മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യത്തെ മീറ്റിംഗ് വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ചു ശ്രദ്ദേയമായി. മിലന്‍ പ്രസിഡന്റ് ജെയിംസ് കുരീക്കട്ടിലിന്റെ ആദ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ സെക്രട്ടറി വിനോദ് കൊണ്ടൂര്‍ മീറ്റിംഗില്‍ കൂടി വന്നവരെ സ്വാഗതം ചെയ്തു. തുടര്‍ന്ന് തന്റെ ആദ്യക്ഷ പ്രസംഗത്തില്‍ മിലനെക്കുറിച്ചും അടുത്ത രണ്ടു വര്‍ഷത്തെ മിലന്റെ കര്‍മ പരിപാടികളെ കുറിച്ചു മിലന്‍ പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍ വിവരിച്ചു.
അതിനു ശേഷം നടന്ന കവിയരങ്ങില്‍ മിഷിഗന്റെ സ്വന്തം കവികളായ അബ്ദുള്‍ പുന്നയൂര്‍കുളവും, ജെയിംസ് കുരീക്കട്ടിലും തങ്ങളുടെ പുതിയ സ്രഷ്ടികളായ 'മാമാരകൊമ്പ്' , 'സാത്താന്റെ സങ്കടങ്ങള്‍' എന്നീ കവിതകള അവതരിപ്പിച്ചു.

മാമാരകൊമ്പ് എന്നാ കവിതയില്‍, കവി അമ്മയെ ഒരു നാട്ടു മാവിനോടു സങ്കല്‍പ്പിച്ചു, മദ്യപാനിയായ ഭര്‍ത്താവിനാല്‍ പീഡിക്കപ്പെട്ടു മരണത്തെ വരിക്കുന്ന അമ്മയെ വരച്ചു കാട്ടുന്നു.
സാത്താന്റെ സങ്കടങ്ങള്‍, ദൈവത്തിനും മതങ്ങള്‍ക്കും വേണ്ടി പടവെട്ടി മരിക്കുന്നവര്‍ കാണാതെ പോകുന്ന സാത്താന്റെ സങ്കടങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ചുംബന സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്തു. ചുംബന സമരം എന്ന പേരില്‍ നാട്ടില്‍ നടക്കുന്ന സമര രീതി, കാലത്തിനനുവാര്യമായതാണെന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ മലയാളി കാണിക്കുന്ന ത്വര, അത് സമൂഹത്തിന്റെ മുന്‍പില്‍ തുറന്നു കാട്ടുകയായിരുന്നു ചുംബന സമരം എന്ന സമരമുറ. ആദ്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും താന്‍ ചുംബന സമര രീതിയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മിലന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇനിയും കൂടുതല്‍ വ്യത്യസ്ത പരിപാടികളുമായി മിലന്‍ ജൈത്ര യാത്ര തുടരും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിംസ് കുരീക്കാട്ടില്‍  248 837 0402
വിനോദ് കൊണ്ടൂര്‍ 313 208 4952
 
വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

മിലന്റെ ശൈത്യകാല മീറ്റിംഗ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക