Image

മലയാളം ആരാധന അര്‍ദ്ധശതാബ്ദി നിര്‍വില്‍; ആഘോഷങ്ങളുടെ പകിട്ടോടെ പെന്തക്കോസ്തു കോണ്‍ഫറന്‍സ്

രാജന്‍ ആര്യപ്പള്ളില്‍ Published on 04 March, 2015
 മലയാളം ആരാധന അര്‍ദ്ധശതാബ്ദി നിര്‍വില്‍; ആഘോഷങ്ങളുടെ പകിട്ടോടെ പെന്തക്കോസ്തു കോണ്‍ഫറന്‍സ്
ആഗോളകൂടിയേറ്റ ജനതയുടെ ഊഷര്‍ ഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍ മലയാള ഭാഷയിലുള്ള പെന്തക്കോസ്ത് ആരാധനയ്ക്ക് തുടക്കം കുറിച്ചിട്ട് ഈ വര്‍ഷം അരനൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ് (1965-2015). ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിടുന്ന ഈ വിശിഷ്ടാവസരത്തില്‍ പെന്തക്കോസ്ത് (പിസി എന്‍ എ കെ) കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വിപുലമായ ആഘോഷ ക്രമീകണങ്ങളാണ് സംഘാടകര്‍ ചെയ്തുവരുന്നത്. പ്രോഗ്രാമുകളുടെ വൈവിധ്യവും, അര്‍ദ്ധശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ പേരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളുടെ പരിണിത ഫലമായി ലഭ്യമാക്കിയിട്ടുള്ള കുറഞ്ഞ നിരക്കിലമു ഹോട്ടല്‍മുറികളും ഇത്തവണത്തെ സമ്മേളനത്തിന്റെ മാത്രം സവിശേഷതയാണ്.
1965-നു മുന്‍പ് മുതല്‍ക്കേ അമേരിക്കന്‍ മണ്ണില്‍ മലയാളി പ്രവാസിസമൂഹത്തിന്റെ കുടിയേറ്റം ആരംഭിച്ചുവെങ്കിലും മലയാള ഭാഷയിലുള്ള ആദ്യകൂടിവര്‍വ് 1965-ലാണു രൂപം കൊണ്ടത്. ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലുമായി കുടിയേറി പാര്‍ത്ത മലയാളി പെന്തക്കോസ്തുവിശ്വാസികള്‍ തുടക്കംകുറിച്ച പ്രാദേശികകൂടിവരവാണ് അമേരിക്കന്‍ ചരിത്രത്തിലെആദ്യത്തെ മലയാള ഭാഷയിലുള്ള പെന്തക്കോസ്ത് ആരാധനാകൂടിവരവായി പരിണമിച്ചത്. തുടര്‍ന്നങ്ങോട്ട്‌വിവിധ സംസ്ഥാനങ്ങള്‍ കേന്ത്രീകരിച്ച് വ്യക്തികളും പ്രസ്ഥാനങ്ങളും ആരാധനകള്‍ രൂപം നല്‍കുകയും ഇന്ന് ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുംകൂടുതല്‍ മലയാളി സഭകളുള്ള രാജ്യമായി അമേരിക്ക എത്തി നില്‍ക്കുകയും ചെയ്യുന്നു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വൈവിധ്യങ്ങളായ പ്രോഗ്രാമുകള്‍ ഇത്തവണത്തെ സമ്മേളനത്തെ മുന്‍ സമ്മേളനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കപ്പെടുന്ന നാഷണല്‍ വിബിഎസ്സ്, പ്രമുഖ മാധ്യമ പ്രതിനിധികള്‍ അണിനിരക്കുന്ന മീഡിയാ കണ്‍വന്‍ഷന്‍, സംഗീതലോകത്തെ പ്രതിഭകളും, ഗാനരചയിതാക്കളും സമ്മേളിക്കുന്ന ഗോസ്പല്‍ മ്യൂസീഷന്‍ കോണ്‍ക്ലേവ്, പെന്തക്കോസ്തു സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ലേഡീസ് കണ്‍വന്‍ഷന്‍, ശുശ്രൂഷകവ്യന്ദം അണിനിരക്കുന്ന പാസ്റ്റേഴ്‌സ്‌കണ്വേര്‍ജ് എന്നിവ ഇത്തവണത്തെ സമ്മേളനത്തിന്റെ സവിശേഷതകളാണ്.

ചുരുങ്ങിയചിലവില്‍സമ്മേളനത്തി പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോണ്‍ഫ്രന്‍സ് സെന്റെറില്‍ നിന്നുംകെവലം 3.4 മൈല്‍ദൈഘ്യത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ബേമോണ്ട് സ്യൂട്ട്‌സില്‍ഒരു രാത്രിയ്ക്ക് 59 ഡോളര്‍ നിരക്കിലും അല്പംകൂടി മെച്ചമായ റൂമുകള്‍ ഹോട്ടല്‍ക്വാളിറ്റിഇന്നില്‍ 69 ഡോളര്‍ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്. സമ്മേളന സ്ഥലമായ ഹോട്ടല്‍ ഹയാട്ട് റീജിയന്‍സില്‍ ഏറ്റവും മെച്ചമായ താമസ്സസൗകര്യംആഗ്രഹിക്കുന്നവര്‍ക്ക് ഒരു രാത്രിയ്ക്ക് 99 ഡോളര്‍ നിരക്കില്‍ മുറികള്‍ ലഭ്യമാണ്. പരിമിതമായമുറികള്‍ മാത്രമേ ഈ നിരക്കില്‍ ലഭിക്കൂ എന്നതിനാല്‍ മുറികള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം പ്രതിനിധികളുമായി ബന്ധപ്പെടുകയോ ഡബ്ലുഡബ്ലുഡബ്ലു.പിസിഎന്‍എകെ.ഓര്‍ഗ് എന്ന വെബ്ബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വഴിയും, പേപാല്‍ അക്കൌണ്ട്‌വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഒരു പകല്‍ദിന യാത്രകൊണ്ട് എത്തിച്ചേരാവുന്ന സമ്മേളന നഗരി, പ്രഗത്ഭരും, പ്രസിദ്ധരുമായ വചന പ്രഘോഷകര്‍, രണ്ടു സുപ്രധാന യാത്രാവിമാനങ്ങളായ ഡെല്‍റ്റാ, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുടെ പ്രധാന താവളങ്ങള്‍, മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാമിപ്യം, ശമായ യൗവന നേത്രത്വം എന്നിവയെല്ലം ഈ സമ്മേളനത്തിന് മാറ്റുകൂട്ടുന്നു. പാസ്റ്റര്‍ ബിനുജോണ്‍ (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ ടോംവര്‍ഗ്ഗീസ് (നാഷണല്‍സെക്രട്ടറി), ബ്രദര്‍ റെജി ഏബ്രഹാം (നാഷണല്‍ ട്രഷറാര്‍) ബ്രദര്‍ ബിജോതോമസ് (നാഷണല്‍ യൂത്ത്‌കോര്‍ഡിനേറ്റര്‍), ബ്രദര്‍ നെബു സ്റ്റീഫന്‍ (ജനറല്‍ കോര്‍ഡീനേറ്റര്‍) എന്നിവരുടെ നേത്രത്വത്തില്‍ മുപ്പത്തി മൂന്നാമത് സമ്മേളനത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ജെയിംസ്മുളമന അറിയിച്ചു

വാര്‍ത്ത : രാജന്‍ ആര്യപ്പള്ളില്‍

 മലയാളം ആരാധന അര്‍ദ്ധശതാബ്ദി നിര്‍വില്‍; ആഘോഷങ്ങളുടെ പകിട്ടോടെ പെന്തക്കോസ്തു കോണ്‍ഫറന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക