Image

ഹോളിയാണ്, ഒന്ന് ചിരിക്കാം... പരിഭവിക്കരുത്....(സുധീര്‍പണിക്കവീട്ടില്‍)

Published on 04 March, 2015
ഹോളിയാണ്, ഒന്ന് ചിരിക്കാം... പരിഭവിക്കരുത്....(സുധീര്‍പണിക്കവീട്ടില്‍)
(ചിലപേരുകള്‍വിട്ട്‌പോയത്‌ ഞങ്ങളുടെ ശ്രദ്ധയില്‍കൊണ്ട്‌ വന്നതിനു നന്ദി. വാസ്‌തവത്തില്‍ വീട്ട്‌പോയതല്ല. അപ്‌ലോഡ്‌ ചെയ്‌തപ്പോള്‍ ചില പേജുകള്‍ ഡിലറ്റ്‌ ആയിപോയതാണ്‌. എന്നിട്ടും ഈ ലിസ്‌റ്റ്‌ മുഴുവനാണെന്ന്‌ ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഇ മലയാളിയുടെ താളുകളില്‍ വരുന്നവരും ഞങ്ങളുടെ അഭ്യുദയകാംക്ഷികളും നിറങ്ങളുടെ ഈ ഉത്സവത്തില്‍ ഞങ്ങളോട്‌പങ്ക്‌ചേരുന്നത്‌സന്തോഷകരമാണ്‌. ഈ ഹോളി ഉപഹാരത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

( അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ, സാമൂഹ്യനേതാക്കളുടെ പേരില്‍ ഞങ്ങള്‍ ഹോളിയുടെ നിറങ്ങള്‍ ചാര്‍ത്തുകയാണു്‌. അതാസ്വദിക്കുക...എല്ലാവര്‍ക്കും ഇ മലയാളിയുടെ ഹോളി അഭിവാദനങ്ങള്‍. ഇ മലയാളിക്ക്‌വേണ്ടി തയ്യാറാക്കിതന്നത്‌ സുധീര്‍പണിക്കവീട്ടില്‍, )

ചെറിയാന്‍ കെ ചെറിയാന്‍ - പാലാഴി കടഞ്ഞെടുത്തൊരഴകാണ്‌്‌ ഞാന്‍.

പ്രൊഫ എം.ടി. ആന്റണി - ആത്മവിദ്യാലയമേ... അവനിയില്‍ ആത്മവിദ്യാലയമേ..

തമ്പി ആന്റണി... മലരമ്പനെഴുതിയ മലയാള കവിതേ.. മാലേയകുളിര്‍താവും മായാ ശില്‍പ്പമേ...കവിതേ....കന്യകേ....

ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പു - ഹേമനുഷ്യാവലിച്ചെറിയൂനിന്റെ മുഖം മൂടി... സോക്രട്ടീസ്സ്‌മാര്‍ ധ്യാനിച്ചിരിക്കുമീ സ്വര്‍ണ്ണസോപാനത്തിനരികെ....

ജോര്‍ജ്‌ തുമ്പയില്‍ - ഈ മനോഹരതീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി....

മനോഹര്‍ തോമസ്‌ - ആദിയില്‍ വചനമുണ്ടായ്‌ ആ വചനം....

രാജുമൈലാപ്ര - മാമ്പൂവിരിയുന്നരാവുകളില്‍ മാതളം പൂക്കുന്നരാവുകളില്‍ ഞാനൊരു പൂവ്‌തേടിപോയി ആരും കാണാത്ത പൂവ്‌തേടിപോയി.. പനിനീര്‍ രോജാമലരല്ല, അത്‌ പാരിജാതപൂവ്വല്ല, പാതിരാക്കുയില്‍പാടിയുണര്‍ത്തും പാലപൂവ്വോ അല്ല....

സിബി ഡേവിഡ്‌ - ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ പൊന്നിന്‍ ചിലമ്പൊലികേട്ടുണര്‍ന്നു.

ഡോക്‌ടര്‍ എന്‍.പി.ഷീല - സ്വപ്‌നങ്ങള്‍, സ്വപനങ്ങളെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിശ്‌ചലം ശൂന്യമീലോകം.

ജോണ്‍മാത്യു ഈ യുഗം കലിയുഗം, ഇവിടെയെല്ലാം പൊയ്‌മുഖം... മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ദൈവം ജനിക്കുന്നു...കാണാത്ത വിധിയുടെ ബലിക്കല്‍പുരയില്‍ കാലം മനുഷ്യനെ നടക്ക്‌വച്ചു.

ജോണ്‍ ഇളമത - ഇതിഹാസങ്ങള്‍ ജനിക്കുമ്മുമ്പേ, ഈശ്വരന്‍ ജനിക്കും മുമ്പേ പ്രക്രുതിയും കാലവും ഒരുമിച്ച്‌ പാടിപ്രേമം ദിവ്യമാം ഒരു അനുഭൂതി...

എത്സി യോഹന്നാന്‍ - ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സനാപക യോഹന്നാന്‍വന്നു.

സരോജ വര്‍ഗീസ്‌ - ഒരു മലരില്‍, ഒരു തളിരില്‍, ഒരു പുല്‍ക്കൊടിതുമ്പില്‍ ഒരു ചെറു ഹിമകണമണിയായി ഒതുങ്ങി നിന്നുശിശിരം ഒതുങ്ങി നിന്നു,,പരിസരം എത്രസുഖകരം, എന്തുപരിമളം നിന്റെമേനിയില്‍

രതിദേവി - സൂര്യാംശു ഓരോ വയല്‍പൂവ്വിലും വൈരം പതിക്കുന്നവോ, സീമന്ത കുങ്കുമശ്രീയണിഞ്ഞുചെമ്പകം പൂക്കുന്നുവോ....

രാജ്‌ശ്രീപിന്റോ --- ആടി വാ കാറ്റേ, ആടി വാ കാറ്റെ ആയിരം പൂക്കള്‍നുള്ളി വാ, അന്തിപൂമാനം പൊന്നുഞ്ഞാലാട്ടും മന്ദാരപൂക്കള്‍നുള്ളി വാ...

ലൈല അലെക്‌സ്‌ - ദേവലോക രഥവുമായി, തെന്നലെ, തെന്നലെ...

സോയ നായര്‍ - മഴ ഞാനറിഞ്ഞിരുന്നില്ലാ...നിന്റെ കണ്ണുനീര്‍ എന്നുള്ളിലുതിരും വരേ....

ആനിപോള്‍ -രാജമല്ലി പൂവിരിക്കും രാഗവല്ലിമണ്ഡപത്തില്‍ രാജഹംസ പെണ്ണാരുത്തിതാമസിക്കും ആശ്രമത്തില്‍.....

നീന പനക്കല്‍ - അറബി കടലൊരു മണവാളന്‍, കരയോനല്ലൊരുമണവാട്ടി

റീനി മാമ്പലം - പൂന്തേനരുവി, പൊന്മുടിപുഴയുടെ അനിയത്തി... നമുക്കൊരേപ്രായം.


ജെയിന്‍ ജോസഫ്‌ - ഗന്ധര്‍വ്വ നഗരങ്ങള്‍ അലങ്കരിക്കാന്‍ പോകും, ഇന്ദു കലേസഖി ഇന്ദുകലേനിന്‍തേരോടും വീഥിയിലുണ്ടൊരുപര്‍ണ്ണകുടീരം...

മീനു എലിസബത്ത്‌ - ഉജ്ജയിനിയിലെ ഗായിക, ഉര്‍വശിയെന്നൊരു മാളവിക

ലീലമാരേട്ട്‌ - വീടിനുപൊന്മണിവിളക്ക്‌ നീ, സമൂഹത്ത്‌തിനുനിധിനീ, കുടുംബിനി

രാജുതോമസ്‌ - താമസമെന്തേവരുവാന്‍....

പീറ്റര്‍നീണ്ടൂര്‍ - കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു കായലിലെവിളക്ക്‌മരം കണ്ണടച്ചു....

സുനില്‍ എം.എസ്‌ - ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം - പതിന്നാലാം രാവുദിച്ചത്‌ കല്ലായി കടവത്തോ..

രജീസ്‌ നെടുങ്ങാടപ്പള്ളി - എന്റെ വീണ കമ്പിയെല്ലാം വിലക്കെടുത്തുഅവര്‍ എന്റെ കയ്യില്‍പൂട്ടുവാനൊരുവിലങ്ങ്‌ തീര്‍ത്തു.

ജോസഫ്‌ നമ്പിമഠം. - വെണ്‍ചന്ദ്രലേഖയൊരപ്‌സരസ്ര്‌തീ, വിപ്രലംഭ ശ്രുംഗാരനൃത്തമാടാന്‍ വന്ന അപ്‌സരസ്ര്‌തീ...

വാസുദേവ്‌ പുളിക്കല്‍ - ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയ്‌, രാജകൊട്ടാരത്തില്‍ വിളിക്കാതെ..

ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ - സംഗമം, സംഗമം.. ഇവിടെയോരോ ജീവിതരംഗവും ഇണയേതേടും രാവില്‍

എബ്രാഹാം തെക്കേമുറി - കാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ മാലകള്‍ ഗോപികമാര്‍, പൂമാലകള്‍ കാമിനിമാര്‍, കണ്‍കളില്‍പൂവ്വിടും വെണ്ണിലാവോടവന്‍ വേണുവുമൂതുന്നേ, മനോവെണ്ണ കവരുന്നേ..

കൊല്ലം തെല്‍മ - ഈ മയിലാടും കുന്ന്‌ മറന്നേപോയോ.. ഈ മണിമലയാറ്‌ മറന്നേപോയോ

ജി.പുത്തെങ്കുരിശ്ശ്‌ - സ്വര്‍ഗ്ഗപുത്രിനവരാത്രി, പാല്‍ക്കടല്‍ തിരകളില്‍ അലക്കിയെടുത്തനിന്‍ പൂനിലാപുടവതൊടുമ്പോള്‍

എ.സി. ജോര്‍ജ്‌ - ആയിരം പാദസരങ്ങള്‍ കിലുക്കി ആലുവപുഴപിന്നെയും ഒഴുകി

ജെയ്‌ക്കബ്‌ തോമസ്‌ - സന്ധ്യമയങ്ങും നേരം, ഗ്രാമ ചന്ത പിരിയുന്നനേരം, ബന്ധുരേ..രാഗ ബന്ധുരേ..നീ എന്തിനീവഴിവന്നു, എനിക്കെന്തു നല്‍കാന്‍ വന്നു...

മുരളി ജെ നായര്‍ - കക്ക കൊണ്ട്‌ കടല്‍ മണ്ണുകൊണ്ട്‌ കളി വീട്‌ വച്ചതെവിടെ .. കൈതയോല കളിയോലകൊണ്ട്‌ കളിവഞ്ചിതീര്‍ത്തതെവിടേ.. തിരമാലകാലില്‍ അണിയിച്ച്‌ തന്ന കനക ചിലങ്കയെവിടെ...

ഡോക്‌ടര്‍ നന്ദകുമാര്‍ - ഉപാസന, ഉപാസന .. ഇത്‌ധന്യമാമൊരു ഉപാസന... ഉണരട്ടെ ഒരു യുഗ ചേതന

ആന്‍ഡ്രൂസ്സ്‌ - കരിവളയിട്ട കയ്യില്‍ കുടമുക്ലപൂക്കളുമായ്‌, കരിമിഴിയാളേ...

സുധീര്‍പണിക്കവീട്ടില്‍- കിളി ചുണ്ടന്‍മാമ്പഴമേ.. കിളി കൊത്താതേന്‍പഴമേ...

ജോസ്‌ചെരിപ്പുറം - ഒരു പുഷ്‌പം മാത്രമെന്‍പൂങ്കുലയില്‍നിര്‍ത്താം ഞാന്‍ അരികില്‍നീ എത്തുമ്പോള്‍

ഷോളി - കുമ്പിള്‍വേലി - പായുന്നയാഗാശ്വം ഞാന്‍....കാലമെന്‍ കാല്‍ക്കല്‍ വീഴുന്നു.. കോരിതരിക്കുന്നുഭൂമി...

മാത്യുമൂലചേരില്‍ - സ്വര്‍ണ്ണചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നെങ്കില്‍ ഞാന്‍, സ്വര്‍ഗ്ഗസീമകള്‍ ഉമ്മവക്കുന്ന സ്വപ്‌നമായിരുന്നെങ്കില്‍ ഞാന്‍, ഹര്‍ഷലോലനായിനിത്യവും....

ജോണ്‍വേറ്റം ക- വെണ്മുകില്‍മഞ്ചലിലേറിവരുന്നൊരു ഗന്ധര്‍വ്വബാലകരേ... വിണ്ണിലേസുന്ദരിമാരോട്‌ ഭൂമിയെവര്‍ണ്ണിച്ച്‌ പാടുകില്ലേ.. നിങ്ങള്‍...ഈ കുന്ദലനാടിന്റെ കുമ്പിളില്‍പൂവ്വിടും വര്‍ണ്ണങ്ങള്‍ കൊണ്ടുപോയ്‌ കൊടുക്കില്ലേ...

സാം നിലമ്പള്ളി - ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം... അറിയാതെ ആശിച്ചു പോകുന്നു ഞാന്‍, വീണ്ടും ഒരു നാള്‍ വരും.... അതിനുള്ളില്‍ ഒരു കല്‍പതപമാര്‍ന്ന ചൂടില്‍നിന്ന്‌ഒരു പുതിയ മാനവന്‍ ഉയര്‍ക്കും അവനില്‍നിന്നു ആദ്യമായിവിശ്വസ്വയപ്രഭാപടലം ഈ മണ്ണില്‍പരക്കും ....ഒക്കെ വെറും ഒരു ഭ്രാന്തന്റെസ്വ്‌പനം നേരുനേരുന്നുഭ്രാന്തന്റെസ്വ്‌പനം

പി.പി. ചെറിയാന്‍ - അവിടെയുമില്ലവിശേഷം, ഇവിടേയുമില്ലവിശേഷം, ...

ജോസഫ്‌ പടന്നമാക്കല്‍ - ചലനം, ചലനം, മാനവ ജീവിത പരിണാമത്തിന്‍മയൂരസന്ദേശം...

ജോര്‍ജ്‌ നടവയല്‍ - മായാജാലക വാതില്‍തുറക്കും മധുരസ്‌മരണകളേ, മന്ദ്‌സ്‌മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികള്‍നിങ്ങള്‍ മജ്‌ഞുഭാഷിണികള്‍...

ഗീത രാജന്‍ - ഒന്നിനി ശ്രുതിതാഴ്‌തിപാടുക പൂങ്കുയിലെ.. എന്നോമല്‍ ഉറക്കാമാണുണര്‍ത്തരുതേ...

അനില്‍പെണ്ണുക്കര - പാടാം പാടാം നാട്ടിലെപാട്ടുകള്‍ അക്കരെയുള്ളവര്‍നിങ്ങള്‍ക്കായി

മോന്‍സികൊടുമണ്‍ - ഇനിയും മകരനിലാവ്‌വരും, ഇനിയും മാമ്പൂമണമൊഴുകിവരും...

ജോര്‍ജ്‌ ജോസഫ്‌ ഇ മലയാളി - ഇവിടെ കാറ്റിനുസുഗന്ധം....

ജോസ്‌തയ്യില്‍ - കൈരളി - നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ...സുപ്രഭാതം...സുപ്രഭാതം

ജയന്‍ കെ.സി.- അഗാധ നീലിമയില്‍, അപാരശൂന്യതയില്‍ കാലം കനകകിനാവുകളാലെ കടലാസ്‌ കോട്ടകള്‍ തീര്‍ക്കും ഓരോ കടലാസ്സ്‌കോട്ടകള്‍തീര്‍ക്കും

ജോസ്‌ കാനാട്ട്‌ - നഗരം, നഗരം, മഹാസാഗരം, കളിയും ചിരിയും മേലെ, ചളിയു, ചുഴിയും താഴെ..

ജോസഫ്‌ചെറുവേലി - മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍...

സാംസികൊടുമണ്‍ ..പെരിയാറെ...പെരിയാറെ പര്‍വ്വതനിരയുടെ പനിനീരേ...

ജോര്‍ജ്‌ കൊട്ടാരം - നിന്‍ ചിരിയില്‍ അലിയുമെന്‍ ജീവ രാഗം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം.

സംഘടനാ നേതാക്കള്‍ - ചെട്ടിക്കുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടുനടക്കുമ്പോള്‍

മത നേതാക്കള്‍ - ഈശ്വര ചിന്തയിതൊന്നെ മനുജനു ശ്വാശ്വതമീയുലകില്‍

നൈനാന്‍മാതുള്ള - ദൈവത്തിനുപുത്രന്‍ ജനിച്ചു, ഒരു പാവനനക്ഷ്രതം വാനില്‍ ഉദിച്ചു,

അന്തപ്പന്‍ :ദൈവം മനുഷ്യാനായിപിറന്നാല്‍ ജീവിതമനുഭവിച്ചറിഞ്ഞാല്‍ തിരിച്ചു പോകും മുമ്പേദൈവം പറയും, മനുഷ്യാനീയാണെന്റെ ദൈവം.

വിദ്യാധരന്‍ : ഇരുനൂറുപൗര്‍ണ്ണമി ചന്ദ്രികകള്‍, ഇരുനൂറുപൊന്നരയന്നങ്ങള്‍ കുളിരുമായ്‌ നിന്റെ കൗമാരത്തിന്റെ കിളി വാതില്‍ കിലു കിലെതുറന്നുനോക്കി....

ജോഷി (ഗായകന്‍) :നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും നാദസുന്ദരിമാരേ...
ഹോളിയാണ്, ഒന്ന് ചിരിക്കാം... പരിഭവിക്കരുത്....(സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
Anthappan 2015-03-05 08:37:12

 You captured the mind settings of each person very well through your write up except placing Ninan Matthulla close to me and Dr. Joy Kunjappu close to Vidydharan.  You should have placed Andrew in between.  

പാസ്റ്റർ മത്തായി 2015-03-05 11:21:01
വിശ്വാസം എന്നത് കാണാത്തതിനെക്കുറിച്ചുള്ള പ്രത്യാശയാണ് വാസു. അതുകൊണ്ട് പ്രത്യാശയുള്ള മതത്തിലേക്ക് മാറുക.   നിങ്ങളുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ചേർക്കപ്പെടും. അപ്പോൾ നിങ്ങൾക്ക് ഇത്തരം ചെറിയ ലിസ്റ്റുകളിൽ പേരില്ലാത്തതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതായി വരില്ല.  ഇതുപോലത്തെ അനീതി നിറഞ്ഞ ഒരു ലോകത്ത് നിങ്ങൾക്ക് ജീവിക്കേണ്ടാതായി വരില്ല.  നിങ്ങൾ പറഞ്ഞിരിക്കുന്ന വിശുദ്ധന്മാരും വിശുദ്ധകളും ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന ദിവസം വരുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക