Image

പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി

പി. പി. ചെറിയാന്‍ Published on 05 March, 2015
പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി

ന്യൂയോര്‍ക്ക്: പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) ഓവര്‍സീസ് സിറ്റി സണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സിറ്റിസണ്‍ഷിപ്പ് അമന്റ്‌മെന്റ് ബില്‍ മാര്‍ച്ച് 4 ബുധനാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ പാര്‍ലിമെന്റില്‍ ഇരുസഭകളുടേയും അംഗീകാരം ബില്ലിന് ലഭിച്ചു.


തിങ്കളാഴ്ചയാണ് ലോക സഭാ ബില്‍ പാസ്സാക്കിയതിനുശേഷം രാജ്യ സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

ഈ ബില്ലു പാസ്സായതോടെ 1955 ലെ സിറ്റിസണ്‍ ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പിഐഒ കാര്‍ഡ് ആജീവനാന്ത വിസയാണെന്ന് അംഗീകരിച്ചുകൊണ്ട് ജനുവരിയില്‍ ഇറങ്ങിയ ഓര്‍ഡിന്‍സിന് ഇതോടെ നിയമ പ്രാബല്യമായി.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പിഐഒ കാര്‍ഡുടമകള്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഒസിഐക്കാര്‍ക്കും ലഭ്യമാകും.

ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശീക പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് നിബന്ധന ബില്‍ നിയമമായതോടെ ഇല്ലായി പ്രവാസി മലയാളികളുടെ ദീര്‍ഘകാലമായുളള ആവശ്യം അംഗീകരിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ പറഞ്ഞു.
പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി
Join WhatsApp News
Thomas Koshy 2015-03-05 07:42:20
What UPA Government could not do all these years (in spite of a full-fledged Minister?) Modi government has done it in such a short period of time. Finally, overseas Indians long awaited demand has found a resolution!
Krisodharan 2015-03-06 11:22:48
അതെ, തോമസ് കോശി, ഇത്രയും ചെയ്യാൻ മാഡം-അമ്മയും മുതുകോണ്‍-ഗ്രസ്സും വർഷങ്ങൾ നമ്മളെ ഇട്ടു കറക്കി നമ്മടെ പ്രയത്നവും പണവും ഒത്തിരി കളഞ്ഞതല്ലാതെ എന്തു ചെയ്തു?  ജനങ്ങളുടെ ചോര ഒത്തിരി ഊറ്റിയെടുത്തു ഇറ്റലീൽ ആക്കി. ഇപ്പോൾ ഒരുത്തനെ കാണാനില്ലത്രെ. നാടുവിട്ടെന്നും, അതല്ല എന്തോ കള്ളത്തരം കാട്ടിയിട്ടു പാത്തിരുക്കുവാന്നും പത്രക്കാർ പറയുന്നു. ഇന്ത്യയെ കുട്ടിച്ചോറാക്കിയതു ആരാന്നു ജനങ്ങൾ കണ്ടുതുടങ്ങി മാത്തുക്കുട്ടിച്ചായാ (ഡാളസ്). എൻ. ആർ. ഐ. അതു നേരത്തെ അറിഞ്ഞു. ഇനിയെങ്കിലും R.S.S.നെയും B.J.P.-യെയും സദാ കുറ്റം പറയുമ്പം ഓർത്തുകൊള്ളണം. മാത്തുള്ളാച്ചായനും ഒന്നും പറയാതിരുപ്പാ ഇപ്പൊ. എന്തു പറ്റി? കാര്യങ്ങൾ പിടികിട്ടിവരുന്നതെ ഒള്ലായിരിക്കും. അതോ നോമ്പോ വല്ലതുമാണോ? പണ്ടത്തെ പാൽപ്പൊടീന്റേം ഗോതമ്പുണ്ടേന്റേം കാര്യം ഓർത്ത്‌ ദുഖിച്ചിരിപ്പാണോ, അങ്ങനൊന്നും വെഷമിക്കേണ്ട കേട്ടോ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക