Image

പൗരത്വ ഭേദഗതി ബില്‍ 2015 നടപ്പാക്കിയത്‌ അഭിനന്ദനാര്‍ഹം: തോമസ്‌ ടി. ഉമ്മന്‍

Published on 05 March, 2015
പൗരത്വ ഭേദഗതി ബില്‍ 2015 നടപ്പാക്കിയത്‌ അഭിനന്ദനാര്‍ഹം: തോമസ്‌ ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്‌: പി.ഐ.ഒ കാര്‍ഡും, ഒ.സി.ഐ കാര്‍ഡും ഒന്നാക്കുന്ന പൗരത്വ ഭേദഗതി ബില്‍ 2015 (ഒര്‍ഡിനന്‍സായി ഗവണ്‍മെന്റ്‌ നേരത്തെ പുറപ്പെടുവിച്ചത്‌) ലോക്‌സഭയും രാജ്യസഭയും അംഗീകരിക്കയും പ്രവാസികളുടെ ഈ സുപ്രധാന ആവശ്യം നടപ്പാക്കുകയും ചെയ്‌തതില്‍ ഇന്ത്യാ ഗവണ്‍മെന്റിനോടും ജനപ്രതിനിധികളോടുമുള്ള നന്ദി അറിയിക്കുന്നതായി തോമസ്‌ ടി. ഉമ്മന്‍ അറിയിച്ചു.

ഈ ബില്ലില്‍ ഒ.സി.ഐ കാര്‍ഡ്‌ ലഭിക്കുവാനുള്ള അര്‍ഹത പേരക്കുട്ടികള്‍ക്കും അവരുടെ മക്കള്‍ക്കും വരെ (child or a grand child or a great grand child of such a citizen) ഉണ്ടായിരിക്കുമെന്നത്‌ ഏറെ സന്തോഷകരവും ഇന്ത്യയുമായുള്ള പ്രവാസി തലമുറകളുടെ ബന്ധം നില നിര്‍ത്തുവാന്‍ വളരെ ഉപകാര പ്രദവുമാണ്‌ .

അമേരിക്കയില്‍ വച്ച്‌ പ്രവാസികള്‍ക്ക്‌ നല്‌കിയ വാഗ്‌ദാനം നടപ്പാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ ഗവര്‌മെന്റിനെ പ്രവസിസമൂഹത്തിന്റെ അഭിനന്ദങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.
(ഫയല്‍ ചിത്രം )
പൗരത്വ ഭേദഗതി ബില്‍ 2015 നടപ്പാക്കിയത്‌ അഭിനന്ദനാര്‍ഹം: തോമസ്‌ ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക