Image

വിദേശ സംഭാവന: ബ്രിട്ടീഷ്‌ എംപി വീരേന്ദ്ര ശര്‍മ കുറ്റവിമുക്തന്‍

ഷൈമോന്‍ തോട്ടുങ്കല്‍ Published on 26 December, 2011
വിദേശ സംഭാവന: ബ്രിട്ടീഷ്‌ എംപി വീരേന്ദ്ര ശര്‍മ കുറ്റവിമുക്തന്‍
ലണ്‌ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ എംപി വീരേന്ദ്ര ശര്‍മക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ കണ്‌ടെത്തല്‍. തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കാന്‍ നടത്തിയ പാര്‍ട്ടിക്കു പണം നല്‍കാന്‍ വേണ്‌ടി വിദേശത്തുനിന്നു സംഭാവന സ്വീകരിച്ചുവെന്ന ആരോപണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയ ഇലക്‌ടറല്‍ കമ്മിഷന്‍, ശര്‍മ യാതോരു കുറ്റവും ചെയ്‌തിട്ടില്ലൈന്നു കണെ്‌ടത്തുകയായിരുന്നു. ശര്‍മ ഒരു തരത്തിലുമുള്ള സംഭാവന വാങ്ങിയിട്ടില്ലെന്നും ആരോപണ വിധേയമായ സംഭാവനയുമായി ശര്‍മയ്‌ക്കു നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്നും കണെ്‌ടത്തിയെന്നും അന്വേഷണം അവസാനിപ്പിച്ചുവെന്നുമാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അദ്ദേഹത്തിനു കത്തുനല്‍കിയിരിക്കുന്നത്‌.

വീരേന്ദ്ര ശര്‍മയുടെ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാന്‍ നടത്തിയ പാര്‍ട്ടിക്കു വേണ്‌ടി ഇന്ത്യന്‍ ടൂറിസം ഓഫീസ്‌ 5000 പൗണ്‌ട്‌ സംഭാവന നല്‍കിയെന്ന്‌ ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ്‌ ഇലക്‌ടറല്‍ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. ഇലക്ഷന്‍സ്‌ ആന്‍ഡ്‌ റെഫറണ്‌ടംസ്‌ ആക്‌ട്‌ 2000 അനുസരിച്ചു വിദേശ ശ്രോതസുകളില്‍ നിന്നു രാഷ്‌ട്രീയകക്ഷികള്‍ സംഭാവന സ്വീകരിക്കുന്നതു കുറ്റകരമാണ്‌. സംഭാവന ശര്‍മ പോക്കറ്റിലാക്കിയെന്നും പാര്‍ട്ടി നടത്തിയിട്ടില്ലൈന്നും ആരോപണമുണ്‌ടായിരുന്നു. എന്നാല്‍ ശര്‍മയുടെ പാര്‍ട്ടി സൗത്താളിലെ മണ്‍സൂണ്‍ ബാന്‍ക്വറ്റിംഗ്‌ സ്യൂട്ടിലാണു 2010 മേയ്‌ 23-നു നടന്നത്‌. ഡേവിഡ്‌ മിലിബന്ദ്‌ ഉള്‍പ്പെടെ 250 പേര്‍ അതില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഇലക്‌ടറല്‍ കമ്മഷനുമായി പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും വിധിയില്‍ അതിയായ സന്തോഷമുണെ്‌ടന്നും വീരേന്ദ്ര ശര്‍മ പറഞ്ഞു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റുമാണെന്നു കമ്മിഷന്‍ കണെ്‌ടത്തിയതില്‍ ഏറെ സംതൃപ്‌തിയുണ്‌ട്‌. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്‌ട്‌. എന്നാല്‍ നിഷ്‌പക്ഷമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതോടെ കൂടുതല്‍ കരുത്തോടെ ജനസേവനം നടത്താന്‍ കഴിയുമെന്നത്‌ ഏറെ സന്തോഷകരമാണെന്നും ശര്‍മ പ്രതികരിച്ചു.
വിദേശ സംഭാവന: ബ്രിട്ടീഷ്‌ എംപി വീരേന്ദ്ര ശര്‍മ കുറ്റവിമുക്തന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക