Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്സ്‌ ഭക്തിനിര്‍ഭരമായി

സാജു കണ്ണമ്പള്ളി Published on 27 December, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്സ്‌ ഭക്തിനിര്‍ഭരമായി
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയില്‍ ക്രിസ്‌തുമസ്‌ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഡിസംബര്‍ 24-ന്‌ വൈകുന്നേരം 7 മണിക്ക്‌ തിരുപ്പിറവിയുടെ ശുശ്രൂഷകളും വിശുദ്ധബലിയും അര്‍പ്പിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ പിറവിയുടെ ശുശ്രൂഷയ്‌ക്കും വിശുദ്ധ ബലിക്കും മുഖ്യകാര്‍മ്മികനായിരുന്നു. ലോക രക്ഷകനായി ബദ്‌ലഹേമില്‍ പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറയെ അനുസ്‌മരിക്കാനായി രണ്ടായിരത്തിലധികം വിശ്വാസികള്‍ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ അണിചേര്‍ന്നു.

കുര്‍ബാനയെ തുടര്‍ന്ന്‌ സ്‌നേഹവിരുന്നോടെ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക്‌ വിരാമമിട്ടു. പള്ളിക്കമ്മറ്റിയംഗങ്ങളും വോളന്റിയേഴ്‌സും ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്സ്‌ ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക