Image

മലയോര ഗ്രാമത്തില്‍ നിന്നും വീണ്ടുമൊരു താരതിളക്കം!

Published on 27 December, 2011
മലയോര ഗ്രാമത്തില്‍ നിന്നും വീണ്ടുമൊരു താരതിളക്കം!
പാലേരി മണിക്യത്തിലെ മൈഥിലിക്ക്‌ പിന്നാലെ പത്തനംതിട്ടയില്‍ നിന്നും ഒരു സുവര്‍ണ്ണതാരം കൂടി മലയാള ചലച്ചിത്ര വേദിയിലേക്ക്‌.

കേരള ടെലിവിഷന്‍ അവതരിപ്പിച്ച കഥ പറയുമ്പോള്‍ എന്ന കഥ പ്രസംഗ റിയാലിറ്റി ഷോയിലൂടെയും, സ്‌കൂള്‍, കോളേജ്‌ യുവജെനോത്സവ വേദിയിലുടെയും തന്റെ കലാവൈഭവം പലകുറി തെളിയിച്ചു കൊണ്ട്‌ ഇപ്പോള്‍ ഇതാ ചലചിത്ര വേദിയിലേക്കും രംഗ പ്രവേശമായി. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത `സ്‌നേഹവീട്‌' എന്ന സിനിമയിലൂടെ അരുന്ധതി എന്ന ഗ്രാമീണ സുന്ദരി മലയാളികളുടെ മനസുകളില്‍ സ്ഥാനം പിടിച്ചു പറ്റിയിരിക്കുന്നു.

ചിത്രത്തില്‍ ഇന്നസെന്റിന്റെയും, കെ പി സി ലളിതയുടെയും മകളായി അരുന്ധധി കുറച്ചു സീനുകളിലെ വരുന്നുള്ളൂവെങ്കിലും, ചിത്രം കണ്ടവരുടെ മനസുകളില്‍ അരുന്ധതി പ്രത്യേക സ്ഥാനം പിടിച്ചുപറ്റി എന്ന്‌ നിസംശയം പറയാം.

തിരുവന്തപുരം യുണിവേഴ്‌സിറ്റി കാളേജില്‍ ഹ്യൂമാനിറ്റീസ്‌ വിഷയമെടുത്തു ഒന്നാം വര്‍ഷം ഡിഗ്രിക്ക്‌ പഠിക്കുന്ന ഈ മിടുക്കി എല്ലാ വിഷയങ്ങള്‌ക്കും നൂറില്‍ നൂറു മാര്‌ക്കു നേടിയാണ്‌ പഠനം തുടരുന്നത്‌.

അഖില കേരള ബാലജന സഖ്യത്തിലൂടെ പ്രസ്‌തയായ അരുന്ധതിയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം റാന്നി എസ്‌.സി മാര്‍ത്തോമ ഹൈസ്‌കൂളില്‌ ആയിരുന്നു. തന്റെ ഉറ്റ സ്‌നേഹിത അന്‍ജുഷയോടോപ്പം സ്‌കൂള്‍ യുവജനോത്സവത്തില്‍ തന്റെ കഴിവുകള്‍ പല സ്‌റ്റേജുകളില്‍ തെളിയിച്ചിട്ടുണ്ട്‌.

പത്തനംതിട്ട ജില്ലയിലെ ഒരു ചെറു ഗ്രാമമായ ചെത്തക്കല്‍ വില്ലേജില്‍ ആണ്‌ ജനിച്ചു വളര്‍ന്നത്‌. അമ്മ ആയുര്‍വേദ ഡോക്ടറും, അച്ഛന്‍ സഹകരണ ബാങ്ക്‌ സെക്രട്ടറിയും ആണ്‌. പഠനത്തിലും കലയിലും അങ്ങേയറ്റം മികവു കാട്ടിയ ഈ കൊച്ചു മടുക്കി ഭാവിയില്‍ ഡല്‍ഹിയില്‍ പോയി സിവില്‍ പരീക്ഷ എഴുതുക, ഐഎഎസ്‌ റാങ്ക്‌ എടുത്തു കലക്ടര്‍ ആകുക ഇതാണ്‌ ലക്ഷ്യം.

(ഈ കൊച്ചു മിടുക്കിക്ക്‌ എല്ലാ ഐശ്വര്യങ്ങളും നേരുന്നു)

അജയ കുമാര്‍
ഡാലസ്‌ യു എസ്‌ എ
മലയോര ഗ്രാമത്തില്‍ നിന്നും വീണ്ടുമൊരു താരതിളക്കം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക