Image

പ്രണയഗാനം (ജി. പുത്തന്‍കുരിശ്‌)

Published on 08 March, 2015
പ്രണയഗാനം (ജി. പുത്തന്‍കുരിശ്‌)
അന്നൊരുവാസന്തസന്ധ്യയിങ്കല്‍
പൂനിലാവെങ്ങും പരന്നരിന്നു
പ്രേമാര്‍ദ്രനായാക്കവിഇറ്റുനേരം,
വിരചിച്ചുടനൊരുപ്രേമഗാനോം
ആനന്ദതുന്ദിലാനായികവി
പ്രണയികള്‍ക്കയച്ചത്‌ശീഘ്രവേഗം
ആഗാനം നുകര്‍ന്നതിന്‍ നിര്‍വൃതിയില്‍
ലാലസരായെല്ലാ പ്രണയികളും.
ഒരുകൊച്ചുമലയുടെതാഴ്‌വരയില്‍
ഒരു പെണ്‍കൊടിയാളും പാര്‍ത്തിരുന്നു
ഒരുസായംസന്ധ്യാസവാരിയിങ്കല്‍
കവിഅവളെ പണ്ടുകണ്ടിരുന്നു.
അവളുടെഅഴകുള്ള മേനിമുഴുവന്‍
കവിയുടെകണ്‍കള്‍ പരതിമെല്ലെ
ഒരുനിമിഷമാമിഴികള്‍ തമ്മില്‍
അറിയാതെയല്‌പംഉടക്കിനിന്ന്‌.
പൂര്‍വ്വകാലത്തവര്‍ തമ്മിലെങ്ങോ
യെന്തോപരിചയമുള്ളതുപോല്‍.
കവിരചിച്ചോരാ പ്രണയഗാനം
തന്വിയ്‌ക്കുംഒന്ന്‌ലഭിച്ചിരുന്നു.
അത്‌വായിച്ചവളുടെഅന്തരംഗം
അനൂഭൂതിനിര്‍ഭരമായ്‌വേഗം
`ഒരുപക്ഷെ കവിതന്നെ സ്വന്തമാക്കാന്‍
അഭിലഷിക്കുന്നതുമായിരിക്കാം'
അവളുടെമോഹങ്ങള്‍ പൂത്തുലഞ്ഞു
കവിയുടെയാത്‌മാവിന്‍ ഭാഗമാകാന്‍
അയച്ചവളൊരുസന്ദേശവാഹകനെ
കവിയെപരിഗൃഹിക്കാനുള്ളദൂതുമായി.
ആകസ്‌മിക പരിണയാഭ്യര്‍ത്ഥനയാല്‍
കവിയുടെയുള്ളില്‍കലക്കമായി
`കവിതയില്‍ നീ കണ്ട ലോകംമെല്ലാം
കവിയുടെസങ്കല്‌പം മാത്രമല്ലോ
പ്രണയികള്‍ക്കായിരചിച്ചകാവ്യം
തെറ്റുധരിച്ചുസഖി നീ മാപ്പരുളു.'
കവിയുടെ പ്രതിവാക്കിനാലെയവള്‍
കുപിതയായി പൊട്ടിതെറിച്ചുപോയി
പ്രതികരിച്ചവളോതികോപമോടെ
`കപടതയാ നിന്റെവാക്കിലൊക്കെ
കവികള്‍ക്കൊക്കെ നീയപവാദമല്ലോ
പ്രേമിക്കില്ലഞാനൊരുകവികളേയും
മരണവരെ നീമൂലമോര്‍ത്തുകൊള്ളു.'

(ഖലീല്‍ ജിബ്രാന്റെ `ലവ്‌സോങ്ങിനെ' ആസ്‌പദമാക്കി)
പ്രണയഗാനം (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Sudhir Panikkaveetil 2015-03-08 06:02:37
ഹൃദ്യമായ ആവിഷ്കാരം, പദാനുപദ തര്ജമയല്ലെങ്കിലും ആശയം ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ട്.  ഓരോ പുരുഷനും ഓരോ സ്ത്രീക്ക് ഒരു പ്രണയഗാനം രചിക്കുന്നു. അത് കവികൾ പകർത്തുന്നു. വായിക്കുന്നവര്ക്ക് കവി അവരെ
പ്രേമിക്കുന്നു എന്ന് തോന്നുമ്പോൾ, അവർ കവിയെ
സമീപിക്കുമ്പോൾ, കവി ദുരുദ്ദേശ്യമില്ലാത്തവനാകുമ്പോൾ, പ്രണയിനികൾ പ്രതികാര ദുർഗ്ഗകൾ ആകുന്നു. ദി പ്രോഫെറ്റ് എന്ന കൃതി രചിച്ച് "പ്രോഫറ്റ്" എന്ന പേരില് അറിയപ്പെടുന്ന ഖലിൽ ജിബ്രാൻ ഒരിക്കൽ പറഞ്ഞു. ഞാൻ എഴുതുന്നതിൽ പകുതിയും അർഥമില്ലാത്താണു. എന്നാൽ മറ്റേ പകുതി നിങ്ങളിൽ എത്തുമല്ലോ. മലയാളികാൾക്കായി ശ്രീ പുത്തെങ്കുരിശ് ഖലിൽ ജിബ്രാന്റെ നല്ല നല്ല കവിതകൾ മൊഴിമാറ്റം ചെയ്യട്ടെ.  സഹൃദയരായ വായനകാർ അതിനായി കാത്തിരിക്കും.
വിദ്യാധരൻ 2015-03-08 09:17:12
കവികളിൽ കള്ളന്മാർ ഏറെ ഉണ്ട് 
തരംനോക്കി തരികട കാട്ടിടുന്നോർ 
അവരുടെ ഉള്ളിന്റെ ഉള്ളിലൊന്നു 
പുറമേ വരുമ്പോൾ വേറൊരെണ്ണം 
വാക്കിനാൽ  പെണ്ണിനെ പാട്ടിലാക്കും 
പാട്ടിലായാൽ പെണ്ണ് മാറുകില്ല 
പെണ്ണൊരു പെണ്‍പുലിയായി മാറും 
കവിയുടെ കരളു കടിച്ചു കീറും 
ദയവായി നിങ്ങളീ പ്രേമഗാനം 
എഴുതല്ലേ കവികളെ മേലിലെങ്ങും
വായനക്കാരൻ 2015-03-18 18:24:11
ആലങ്കാരങ്ങൾ കുറച്ചുകൊണ്ട് മൂലകൃതിയോട് കൂറുപുലർത്താനൊരു ശ്രമം.

പ്രേമഗാനം 

കവി താൻ രചിച്ചൊരു പ്രേമഗാനം
എത്ര സുന്ദരമെന്നാഹ്ലാദിച്ചു
ആണും പെണ്ണുംസുഹൃത്തുക്കൾക്കായ്
പകർത്തിയെഴുതിക്കൊടുത്തയച്ചു.
ഒരിക്കൽമാത്രം  താൻ കണ്ടൊരാളും 
കവിയുടെ ഓർമ്മയിലോടിയെത്തി
മലകൾക്കുമപ്പുറം  വസിക്കുന്നയാ
യുവതിക്കയക്കാനും  മറന്നതില്ല

രണ്ടുനാൾ കഴിയുന്നതിൻ മുമ്പുതന്നെ
യുവതിതൻ കത്തുമായ് ദൂതനെത്തി
“നിൻ പ്രേമഗാനമെൻ ഹൃദയത്തിനെ
ആഴത്തിൽ സ്പർശിച്ചു, സത്യമായും..
പോരൂ നീ വേഗമെൻ വീട്ടിലേക്ക്
അമ്മേം എന്നച്ഛനേം വന്നു കാണൂ
നാം തമ്മിലുള്ള വിവാഹത്തിനെ
അനുഗ്രഹിക്കുമവർ  തീർച്ചയായും.“

മറുപടിയായി കവിയെഴുതി
“അതു കവിഹൃത്തിലുണർന്ന ഗാനം
ഏതുപുരുഷനും സ്ത്രീയോടായി
പാടാനാഗ്രഹിക്കുന്ന പ്രേമഗാനം“
അവളുടെ മറുപടി വേഗമെത്തി
“ നീയൊരു കപടനും നുണയനും  താൻ
നീ മൂലമെന്നുടെ അന്ത്യം വരെ
വെറുക്കും ഞാനെല്ലാകവികളേയും“
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക