Image

മുല്ലപ്പെരിയാര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അമേരിക്കന്‍ പ്രവാസികള്‍ക്ക് വേറിട്ടൊരനുഭവമായി

ഷാജി രാമപുരം Published on 27 December, 2011
മുല്ലപ്പെരിയാര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അമേരിക്കന്‍ പ്രവാസികള്‍ക്ക്  വേറിട്ടൊരനുഭവമായി

ഡാളസ് : ക്രിസ്തുമസ് ഈവിന് ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹരണത്തോടെ ശ്രീ.പി.സി. മാത്യൂ, ഷാജി രാമപുരം, തോമസ് ഏബ്രഹാം, ജേക്കബ് പരമ്പേത്ത്, വര്‍ഗീസ് കോയിപ്പുറം, ബേബിച്ചന്‍ ചാമക്കാല, തോമസ് ചെമ്പേത്ത് മുതലായ നേതാക്കന്‍മാര്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥനായജ്ഞം അമേരിക്കന്‍ മലയാളികളുടെ ജീവിതത്തില്‍ പ്രത്യാശയും സമാധാനവും നല്‍കിയ വേറിട്ട അനുഭവമായി മാറി..

കേരളാ അസ്സോസിയേഷന്‍ ഹാളില്‍ രാവിലെ പത്തുമണിക്ക് ഉപവാസത്തോടെ എത്തിയ പ്രാര്‍ത്ഥനാ സംഘം നിലത്തുവിരിച്ച പായില്‍ ഇരുന്നു കൊണ്ടാണ് പ്രാര്‍ത്ഥന നടത്തുവാന്‍ തീരുമാനിച്ചത്. ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ.ഫാ. രാജു ഡാനിയേല്‍ സംഘത്തോടൊപ്പം ചേരുകയും പ്രാര്‍ത്ഥനയോടെ യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

മാനുഷീകമായ കരങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സര്‍വ്വത്തിന്റെയും സൃഷ്ടാവായ ദൈവത്തിനു മാത്രമേ കഴിയൂ എന്നും ശ്രീ മാത്യൂവും സംഘവും തെരഞ്ഞെടുത്ത പ്രാര്‍ത്ഥനാ മാര്‍ഗ്ഗം ശരിയായ ഒന്നാണെന്നും ദേവാലയങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും ഈ വിഷയത്തിന്റെ സമാധാനപരമായ പരിണിത ഫലത്തിനായി പ്രാര്‍ത്ഥിക്കേണമെന്നും റവ.ഫാ. രാജു ദാനിയേല്‍ ആഹ്വാനം ചെയ്തു. ദൈവപുത്രനായ യേശു ജനിച്ച ക്രിസ്തുമസ് ലോകമെമ്പാടും കൊണ്ടാടുമ്പോള്‍ ക്രിസ്തുമസ് ഈവ് ഇത്തരം ഒരു വിഷയത്തിനായി തിരഞ്ഞടുത്തത്. അനുയോജ്യവും അഭിനന്ദനീയവുമാണെന്നും ഈ പ്രാര്‍ത്ഥനാ ശിബിരം കേരളത്തില്‍ ഭീതിയിലും ആശങ്കയിലും കഴിയുന്ന ജനതയ്ക്ക് ഹെബ്രേനില്‍ പ്രഭാതത്തില്‍ പെയ്യുന്ന മഞ്ഞുപോലെ ആശ്വാസം പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.


പ്രാര്‍ത്ഥനായജ്ഞം നയിക്കുന്ന വേള്‍ഡുമലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും കൂടിയായ ശ്രീ.പി.സി. മാത്യൂ ഉപവാസ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി പരമാര്‍ശിച്ചു സംസാരിക്കുകയുണ്ടായി.

പ്രകൃതിക്ഷോഭം കൊണ്ടും മറ്റു കാരണത്താലും ഡാമിനു കേടു സംഭവിച്ച് 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കുവാനും, കീറാമുട്ടിയായ് മാറി. കൈവിട്ടു പോയ വിഷയത്തില്‍ തമിഴ് സഹോദരങ്ങളും മലയാളികളും അനുനയത്തിലെത്തും വിധം അധികാരികള്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുവാനും, നാട്ടില്‍ ഐപാക്ക് നേതാക്കള്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിനും ഫലം കാണുന്നതിനുമാണ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കെമുറി, അഭിവാദ്യം അര്‍പ്പിച്ചു പ്രസംഗിക്കവെ ഒരു മിനിറ്റ് കൊണ്ടു തീര്‍ക്കാവുന്ന പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിച്ചു വഷളാക്കുകയാണുണ്ടായതെന്നും ഉടനെ ഒരു പരിഹാരം കാണുന്ന ശുഭ പ്രതീക്ഷയില്‍ കാത്തിരിക്കുവാന്‍ മാത്രമെ നമുക്ക് കഴിയുകയുള്ളൂ എന്നും പറയുകയുണ്ടായി.
കേരളാ അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ കോശി, സാഹിത്യകാരനും കവിയും കൂടിയായ ജോസ് ഓച്ചാലില്‍ എന്നിവര്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരു മേശയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണ്ടതായ വിഷയമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്ന് ഊന്നി പറഞ്ഞു.

കേരളാ ഹിന്ദു സൊസൈറ്റിയുടെ പ്രതിനിധിയായി എത്തിയ അജയകുമാര്‍ , ഡാളസ് മലയാളി അസ്സോസിയേഷന് സെക്രട്ടറി ജേക്കബ് പരമ്പേത്ത് സംയുക്തമായി തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ നിര്‍ഭാഗ്യം എന്നു വിശേഷിപ്പിക്കുകയുണ്ടായി.

ബേബിച്ചന്‍ ചാമക്കാല, തോമസ് ഏബ്രഹാം, തോമസ് ചെളേത്ത്, വര്‍ഗീസ് കോയിപ്പുറം എന്നീ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തില്‍ , മാറി മാറി വന്ന ഗവണ്‍മെന്റുകളുടെ നിരുത്തരവാദിത്വമാണ് ഇത്രത്തോളം പ്രശ്‌നം വഷളാകകിയതെന്ന് അഭിപ്രായപ്പെട്ടു.

പ്രാര്‍ത്ഥനായജ്ഞത്തിനു പിന്തുണ നല്‍കികൊണ്ട് ഡാളസിലെ സാമൂഹിക സാംസ്‌കാരികരംഗങ്ങളില്‍ കര്‍മ്മശേഷിയോടെ നിറഞ്ഞുനില്‍ക്കുന്ന പലനേതാക്കളും കടന്നുവന്ന് അഭിവാദ്യം അര്‍പ്പിച്ചു. കേരളാക്രിക്കറ്റ് അസ്സോസിയേഷന്‍ ക്യാപ്റ്റന്‍ ബാബു പി. സൈമണ്‍ , കേരളാ അസ്സോസിയേഷന്‍ നേതാക്കളായ ഐ.വര്‍ഗ്ഗീസ്, സെക്രട്ടറി ബാബു ചക്കാലമണ്ണില്‍ , ട്രഷറാര്‍ ടോമി രാജന്‍ ഐസക്ക്, മാത്യൂ നൈനാന്‍ , പി.ടി. സെബാസ്റ്റ്യന്‍ , പി.പി. സൈമണ്‍ , ഷിബു, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ അഡൈ്വസറി ബോര്‍ഡു ചെയര്‍മാന്‍ ജോണ്‍ സാമുവേല്‍ മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.

ഐപാക്ക് നേതാക്കളായ അനിയന്‍ ജോര്‍ജ്ജ്, തോമസ്.ടി.ഉമ്മന്‍ , ജോണ്‍ സി. വര്‍ഗീസ് മുതലായ നേതാക്കന്‍മാര്‍ ശ്രീ.പി.പി. മാത്യൂവുമായി ഫോണില്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.

ജനുവരി 12ന് കേരളത്തില്‍ നടത്തുവാനിരിക്കുന്ന യജ്ഞത്തിന് മുപ്പതില്‍പരം പ്രവാസി നേതാക്കള്‍ പേരു നല്‍കിയതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

മുല്ലപ്പെരിയാറിന്റെ ചരിത്രം വിശദമായി അവതരിപ്പിച്ച ഷാജി രാമപുരം, തോമസ് ഏബ്രഹാം എന്നിവര്‍ അത് പുസ്തകരൂപത്തില്‍ ആക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പ്രധാനമന്ത്രി മുന്‍കൈ എടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

വിശുദ്ധ വേദപുസ്ത പാരായണം യജ്ഞത്തിന് ആത്മീയ അനുഭവം പകര്‍ന്നു. സമാപന പ്രാര്‍ത്ഥനയില്‍ ഡാളസിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ.പി.പി. ചെറിയാന്‍ , അനില്‍ മാത്യൂ റിയല്‍റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീ. പി.സി. മാത്യൂവിനെയും സംഘത്തിന്റെയും സമൂഹത്തിനായുള്ള നല്ല ഉദ്ദേശത്തെ ജഗദീശ്വരന്‍ മാനിക്കട്ടെ എന്ന് ആശീര്‍വദിക്കുകയും സംയുക്തമായി വൈകീട്ട് അഞ്ചുമണിയോളം നീണ്ടു നിന്ന യജ്ഞത്തിന് സമാപന സന്ദേശം അരുളുകയും ചെയ്തു. ഷാജി രാമപുരം സ്വാഗതവും തോമസ് ഏബ്രഹാം കോര്‍ഡിനേഷനും ചെയ്തു. കേരളാ അസ്സോസിയേഷന്‍ ഭാരവാഹികളുടെയും മലയാളം ഐ.പി.റ്റി.വിയുടെയും നിസ്വാര്‍ത്ഥ സഹകരണത്തിനും ഡാളസിലെ കമ്മ്യൂണിറ്റിക്കും, നേതാക്കള്‍ക്കും പി.സി. മാത്യൂ നന്ദി അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അമേരിക്കന്‍ പ്രവാസികള്‍ക്ക്  വേറിട്ടൊരനുഭവമായിമുല്ലപ്പെരിയാര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അമേരിക്കന്‍ പ്രവാസികള്‍ക്ക്  വേറിട്ടൊരനുഭവമായിമുല്ലപ്പെരിയാര്‍ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അമേരിക്കന്‍ പ്രവാസികള്‍ക്ക്  വേറിട്ടൊരനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക