Image

ജര്‍മനിയിലെ ആദ്യത്തെ പള്ളി ട്രിയര്‍ ഡോം

ജോര്‍ജ് ജോണ്‍ Published on 27 December, 2011
ജര്‍മനിയിലെ ആദ്യത്തെ പള്ളി ട്രിയര്‍ ഡോം

ട്രിയര്‍ : ജര്‍മനിയിലെ ആദ്യമായി പണിത പള്ളി ട്രിയര്‍ ഡോം (കത്തീദ്രല്‍) ആണെന്ന് വെളിപ്പെടുത്തി. റോമന്‍ കൈസര്‍ കോണ്‍സ്റ്റാന്‍ന്റിന്‍ ഒന്ന് 310 -ാം ആണ്ടില്‍ പ്രാര്‍ത്ഥനക്കും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണത്തിനുമായി പണിത ആരാധനാലായമാണ് ഈ കത്തീദ്രലിന്റെ ഉത്ഭവം. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ബിഷപ്പ് അഗ്‌റിറ്റിയുസ് പണി തീര്‍ത്തതാണ് ഇപ്പോഴത്തെ ബസിലിക്കാ. ഈ ബസിലിക്കായുടെ ഇന്നത്തെ രൂപം 1708 ല്‍ ആണ് പണി തീര്‍ത്തത്. ബസിലിക്കായുടെ നീളം 112.5 മീറ്ററും, വീതി 41 മീറ്ററും ആണ്. 1960 മുതല്‍ 1974 വരെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് പുതുക്കിയ പള്ളി 1986 മുതല്‍ ലോക സാംസ്‌കാരിക- പാരമ്പര്യ കെട്ടിടമായി അംഗീകരിച്ചു.

യേശുക്രിസ്തു അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഒരു ഭാഗം ഈ ട്രിയര്‍ കത്തീദ്രലിന്റെ പ്രധാന അള്‍ത്താരക്ക് പിന്നില്‍ സൂക്ഷിച്ചിരിക്കുന്നു എന്നതും ഈ ഡോമിന്റെ പ്രത്യേകതയാണ്. ഈ വസ്ത്ര ഭാഗം 2012 ഏപ്രില്‍ 13 മുതല്‍ മെയ് 13 വരെ കത്തീദ്രലില്‍ പ്രദര്‍ശിപ്പിക്കും. ഇത് കാണാനും, വണങ്ങാനുമായി യൂറോപ്പില്‍ നിന്നും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ജര്‍മനിയിലെ ആദ്യത്തെ പള്ളിയായ ട്രിയര്‍ ഡോമിലേക്ക് വരും.
ജര്‍മനിയിലെ ആദ്യത്തെ പള്ളി ട്രിയര്‍ ഡോം
ട്രിയര്‍ ഡോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക