Image

ഒന്നുമല്ലാതെ വി.എസ്. പടിയിറങ്ങുമ്പോള്‍ -ബ്‌ളസന്‍ ഹൂസ്റ്റന്‍

ബ്‌ളസന്‍ ഹൂസ്റ്റന്‍ Published on 10 March, 2015
 ഒന്നുമല്ലാതെ വി.എസ്.  പടിയിറങ്ങുമ്പോള്‍  -ബ്‌ളസന്‍ ഹൂസ്റ്റന്‍
ഒടുവില്‍ വി.എസും സി. പിഎം ല്‍ നിന്ന് പുറത്താകുന്നു. അല്ലെങ്കില്‍ പുറത്താക്കപ്പെടുന്നു. ഇന്ന് ഇന്ത്യയിലെ സി.പി.എം. നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് മാത്രമല്ല കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കിട്ട അടിസ്ഥാനം ഇട്ട ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില സഖാക്ക•ാരിലും  ഒരാളാണ് വി.എസ്.  എന്നതുകൊണ്ടുതന്നെ  ഈ പുറത്തുപോകലിനും പുറത്താക്കലിനും വളരെയേറെ പ്രാധാന്യം ഉണ്ട് എന്നു പറയാം. വി.എസ്. എന്ന വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുമോ അല്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമോ എന്നത് എന്നാണ് സംഭവിക്കുകയെന്നത് അനിശ്ചിതമായി  നീളുന്നത് പലതിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍  വി.എസ്. എന്ന വടവൃക്ഷം ഒന്നുമില്ലാതെയാകുമെന്നത് അദ്ദേഹത്തിനുതന്നെ അറിയാവുന്നതുകൊണ്ട് പാര്‍ട്ടിയില്‍നിന്നു പുറത്തുപോകാതെ ഔദ്യോഗിക പക്ഷ ത്തെ സമ്മര്‍ദ്ദ തന്ത്രത്തില്‍  കൂടി തന്റെ വരുധിയില്‍കൊണ്ടു വരികയെന്നതാണ് ലക്ഷ്യമത്രെ.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടിയില്‍ തന്നെ നിര്‍ത്തി  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ജനപിന്തുണ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ  ലക്ഷ്യമത്രെ. ചുരുക്കത്തില്‍ വി.എസിന്റെ പുറത്തുപോകലും പുറത്താക്കലും  നാളെ നാളെ എന്ന കണക്കിനായിരുന്നു ഇതുവരെയും പോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തോ ട് ഇതില്‍ ഏതെങ്കിലുമൊന്ന്  അടുത്തുതന്നെ നടക്കുമെന്നാണ് എല്ലാവരും കരുതുന്നത്. വി.എസിന്റെ തട്ടകമായ  ആലപ്പുഴയില്‍  നടന്ന സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. ഒന്നുമല്ലാതെയായ  ചിത്രമാണ് കാണാന്‍ കഴിഞ്ഞത്.

ആ പാര്‍ട്ടി സമ്മേളനത്തില്‍  അദ്ദേഹത്തിനെതിരെ ശക്തമായ നടപടികള്‍  ഉണ്ടാകുമെന്ന് കരുതിയെങ്കിലും അ ത് പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ വേര്‍തിരിവ് സൃഷ്ടിച്ചു എന്നതാണ് സത്യം.  ആളുകൂടിയെങ്കിലും ആളനക്കമില്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തി ന്റെ  പ്രതീതിയായിരുന്നു ആലപ്പുഴയില്‍  നടന്ന സി.പി.എം ന്റെ  സമ്മേളനമെന്നതാണ് പരക്കെയുളള അഭിപ്രായം. അതായത് ചത്ത വീട്ടിലെ ആളു കൂട ല്‍ പോലെ മൂകതയും അവ്യക്തതയും പാര്‍ട്ടി പ്രര്‍ത്തകരു ടെ ഇടയിലും പ്രതിനിധി സ മ്മേളനത്തിലും  നിഴലിച്ചു എന്നത്  പാര്‍ട്ടി നേതാക്കള്‍ പോ ലും  സമ്മതിക്കുന്നുണ്ട്.
പഴയ കാല നേതാക്കളെ പോലെയല്ല ഇപ്പോഴുള്ള നേതാക്കള്‍. തങ്ങളെ അറിയുക യോ തങ്ങളോട് അടുത്തിടപഴകുകയോ ചെയ്യാത്ത ശീതീകരിച്ച മുറിയിലിരുന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും  വിപ്ലവ പ്ര സംഗങ്ങള്‍ നടത്തുകയും  ചെയ്യുന്നവരാണ് ഇന്നത്തെ തങ്ങളുടെ നേതാക്കള്‍ എന്നാണ് പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ ത്തകരുടെ  അഭിപ്രായം. വന്‍ കിട മുതലാളിമാരുടെ വീട്ടില്‍ നിത്യസന്ദര്‍ശനം നടത്തുക യും  അവരുടെ തോളത്ത് കൈ യ്യിട്ടുകൊണ്ട് രഹസ്യമായി നടക്കുകയും അവര്‍ക്കുവേണ്ട എല്ലാ ഒത്താശയും സഹായവും ചെയ്യുന്നവരാണ് മുതലാളിത്വ ത്തെ എന്നും എതിര്‍ത്ത തങ്ങ ള്‍  വിയര്‍പ്പൊഴൊക്കി പടുത്തുയര്‍ത്തിയ തങ്ങളുടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ  നേതാക്കളെന്ന അഭിപ്രായം പ്രവര്‍ത്തകരു ടെ ഇടയില്‍ പൊതുവെ  ഇപ്പോഴുമുണ്ടെങ്കിലും  അവര്‍ക്ക് പ്രത്യാശ നല്‍കുന്നത് വി.എസി ന്റെ സാന്നിധ്യമായിരുന്നു. മുദ്രാവാക്യം വിളിക്കാനും  സമരം ചെയ്യുവാനും വേണ്ടിയു ള്ള  ഉപകരണം മാത്രമായി കരുതുന്ന  ഈപാര്‍ട്ടി നേതാക്കളി ല്‍ നിന്ന് വി.എസ്. ഏറെ വ്യ ത്യസ്തനാണെന്ന് അവര്‍ക്കറിയാം. തങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് തങ്ങളോടൊ പ്പം നിന്ന്  പ്രവര്‍ത്തിക്കുകയും പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും സമരം ചെയ്യുക യും  ചെയ്തുകൊണ്ട് തങ്ങള്‍ ക്ക് ആവേശം നല്‍കുകയും ചെയ്യുന്ന ഏക നേതാവായ വി.എസ്.  ഒന്നുമില്ലാതാകുകയും പ ടിയിറങ്ങുകയും ചെയ്ത  ആ ലപ്പുഴ സമ്മേളനത്തിനു ശേ ഷം  പാര്‍ട്ടിയില്‍ എന്തു സംഭവിക്കുമെന്ന ചിന്തയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിസ്സംഗതയ് ക്കു കാരണം.  തങ്ങളുടെ വീര നായകനായ വി.എസ്. കൂടി പുറത്തുപോകുമ്പോള്‍  പാര്‍ട്ടി മുതലാളിത്വ കരങ്ങളിലെ  കളിപാവ മാത്രമായി തീരുമെന്ന ചിന്തയും അതിലുണ്ട്.

ഒരു കാലത്ത് ഗര്‍ജ്ജിക്കുന്ന സിംഹമായറിയപ്പെട്ടിരുന്ന എം.വി. രാഘവനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വീര വനിത എന്ന്  വി ശേഷിക്കപ്പെട്ട കെ.ആര്‍. ഗൗരിയും. സി.ഐ.റ്റി.യു വിന്റെ അമരക്കാരനായിരുന്ന അപ്പുകുട്ടന്‍ വള്ളിക്കുന്നും, കരുത്തനായ കമ്മ്യൂണിസ്റ്റ്  വിപ്ലവകാരി ബര്‍ലിന്‍ കുഞ്ഞനന്തനുമൊക്കെ  പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയപ്പോഴും  ഇത്രയധികം നിസംഗ മനോഭാവവും നിരാശയും  പാര്‍ട്ടി പ്രവര്‍ത്തകരു ടെ ഇടയില്‍ ഉണ്ടായിരുന്നില്ല. കാരണം അന്ന് പാര്‍ട്ടിയുടെ  നേതൃത്വത്തില്‍ പാര്‍ട്ടിക്കുവേ ണ്ടി  സ്വന്തം കാര്യം പോലും മറന്ന് പ്രവര്‍ത്തിക്കുന്ന പടനായക•ാരായ  ഇ.എം. എസ്സും, ചടയന്‍  ഗോവിന്ദനും  ഇ.കെ. നായനാരുമുള്‍പ്പെടെ വന്‍ നിരയുണ്ടായിരുന്നു. എന്നാല്‍ ഇ ന്നത്തെ സ്ഥിതി അതല്ല. അതുകൊണ്ടു തന്നെ വി.എസ്  പുറത്തുപോകുമ്പോള്‍ ഔദ്യോഗിക നേതൃത്വത്തില്‍ അതിനു തു ല്യനായ ഒരാള്‍ ഇല്ലതാത്തതുകൊണ്ട് പാര്‍ട്ടിയുടെ അടിത്തറ ഇളകുമെന്ന് അവര്‍ കരുതുന്നുണ്ട്. ബംഗാളില്‍ പാര്‍ട്ടി ഇളകിയതുപോലെ  ദേശീയ തലത്തി ല്‍ ഇന്ന് പാര്‍ട്ടി  ഒന്നുമില്ലാതായതുപോലെ ബംഗാളില്‍ ജ്യോതി ബസുവും  ദേശീയ തലത്തില്‍ സുര്‍ജിത്ത് സിംഗുമൊ ക്കെ  പാര്‍ട്ടി ഭരണത്തില്‍ നി ന്നു പുറത്തു പോയപ്പോള്‍  അ താണ് സംഭവിച്ചത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍  സി.പി.എം ഒന്നുമില്ലാതെയായത്  പ്രകാശ് കാരാട്ടിനെപ്പോലെയുളളവരുടെ നേതൃത്വമാണെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തില്‍ കഷ്ടി രക്ഷപ്പെട്ടത് വി.എസിന്റെ പിന്‍ബലത്തിലുമായിരുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍  ഇനി യും ദേശീയ തലത്തില്‍ സി.പി.എം ഉണ്ടാകുമോ എന്നു പോലും  സംശയമാണ്.

 മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വി.എസ്. പടിയിറങ്ങുമ്പോള്‍ സി.പി.എം ന് നഷ്ടമാണെങ്കിലും  പാര്‍ട്ടിയുടെ ചു ക്കാന്‍ പിടിക്കുന്ന പിണറായി വിജയന്  അത് നേട്ടവും ഉള്ളി ല്‍ ആനന്ദവും  ഉണ്ടാകുമെന്നാണ് പൊതുവെയുള്ള  കണക്കുകൂട്ടല്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍  ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍  വി.എസ്. പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍  പിണറായിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന്  പാര്‍ട്ടിയി ല്‍പോലും എല്ലാവരും കരുതുന്നുണ്ട്. വി.എസ്. പോയിക്കഴിഞ്ഞാല്‍ ആരുംതന്നെ തന്നെ എതിര്‍ത്തു രംഗത്തു വരികയില്ലെന്നറിയാവുന്ന പിണറായിയുടെ ആവശ്യം കൂടിയാണ് വി.എസ്. പുറത്തുപോകേണ്ടതെന്നാണ് ഇതിനെക്കുറിച്ച് പറയുന്നവരുടെ  അഭിപ്രായം.  മുഖ്യമന്ത്രി കസേര മോഹം  ഉളളില്‍ തുടങ്ങിയ കാലം  മുതല്‍ പിണറായി സഖാവ് വി.എസിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് രഹസ്യമായ പരസ്യമാണ്. 


 ഒന്നുമല്ലാതെ വി.എസ്.  പടിയിറങ്ങുമ്പോള്‍  -ബ്‌ളസന്‍ ഹൂസ്റ്റന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക