Image

ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം നടത്തി

Published on 27 December, 2011
ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം നടത്തി
തിരുവനന്തപുരം: സീറോ മലബാര്‍ സഭ അല്‌മായ സംരംഭമായ കുര്യാക്കോസ്‌ ഏലിയാസ്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഹോസ്‌പിറ്റല്‍, പാലിയേറ്റീവ്‌ കെയര്‍ സെന്റര്‍, പാപ്പനംകോട്‌ ആരംഭിക്കുന്ന കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ട്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌ എന്നിവയുടെ ശിലാസ്ഥാപനം സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ നിര്‍വഹിച്ചു. കുര്യാക്കോസ്‌ ഏലിയാസ്‌ ട്രസ്റ്റ്‌ നടപ്പിലാക്കുന്ന വിവിധ പ്രൊജക്‌ടുകളുടെ ഔദ്യോഗിക ഉദ്‌ഘാടനം സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മോറന്‍ മോര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ നിര്‍വഹിച്ചു.

2012 മെയ്‌ മാസം തിരുവനന്തപുരത്ത്‌ വച്ച്‌ നടക്കുന്ന `ഓങ്കോളജി 2012' അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കാന്‍സര്‍രോഗികളായവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായപദ്ധതിയും കാന്‍സര്‍ രോഗികളായ കുട്ടികളെ ദത്തെടുക്കുന്നതുമായ `ഹെല്‍ത്തി ചൈല്‍ഡ്‌ വെല്‍ത്തി നേഷന്‍-ആരോഗ്യമുള്ള കുട്ടി സമ്പന്ന രാഷ്‌ട്രം' പദ്ധതി, വിവിധ രൂപതകള്‍, ഇടവകകള്‍, അല്‌മായ പ്രസ്ഥാനങ്ങള്‍, യുവജന വനിതാ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കുടുംബക്കൂട്ടായ്‌മകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പരിപാടിയായ കാന്‍സറിനെതിരെ പോരാട്ടം, ഐസിസിആര്‍ഐ പ്രസിദ്ധീകരണമായ `കാന്‍സര്‍ കെയര്‍', പാര്‍പ്പിടസമുച്ചയമായ `കമ്യൂണിറ്റി ലിവിംഗ്‌' പ്രൊജക്‌ട്‌ എന്നിവയ്‌ക്ക്‌ സമ്മേളനത്തില്‍ തുടക്കം കുറിച്ചു.

തിരുവനന്തപുരം അതിരൂപത ആര്‍ച്ച്‌ബിഷപ്‌ മോസ്റ്റ്‌ റവ.ഡോ.എം.സൂസാ പാക്യം അനുഗ്രഹപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഡോ.ജോണ്‍ വി.തടത്തില്‍, സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഒ.ബീന, കെ.ഇ.ട്രസ്റ്റ്‌ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി കെ.എ.എബ്രഹാം എന്നിവര്‍ സംസാരിച്ചു.. സമ്മേളനത്തോടനുബന്ധിച്ച്‌ പ്രമുഖ ഓങ്കോളജിസ്റ്റ്‌ പ്രെഫ.ഡോ. സി.എസ്‌.മധുവിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണസെമിനാര്‍ നടന്നു. തിരുവനന്തപുരം ലൂര്‍ദ്‌ മാതാ കെയര്‍ ഡയറക്‌ടര്‍ ഫാ.സോണി മുണ്ടുനടയ്‌ക്കല്‍ കൃതജ്ഞത രേഖപ്പെടുത്തി.
ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക