Image

ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരന്റെ വധം: പതിനഞ്ചുകാരന്‌ 13 വര്‍ഷം തടവ്‌

Published on 27 December, 2011
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരന്റെ വധം: പതിനഞ്ചുകാരന്‌ 13 വര്‍ഷം തടവ്‌
മെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥി നിതിന്‍ ഗാര്‍ഗ്‌ കഴിഞ്ഞ വര്‍ഷം ആദ്യം കുത്തേറ്റു മരിച്ച കേസില്‍ പതിനാറുകാരനായ ഓസ്‌ട്രേലിയന്‍ വംശജന്‌ 13 വര്‍ഷം തടവ്‌ ശിക്ഷ. കുട്ടിയായതിനാല്‍ കുറ്റവാളിയുടെ പേരു പുറത്തുവിട്ടിട്ടില്ല. 2010 ജനുവരി രണ്ടിനാണ്‌ നിതിന്‍ ഗാര്‍ഗ്‌ കൊല്ലപ്പെട്ടത്‌.

മെല്‍ബണ്‍ പരിസരമായ യറാവില്‍ മേഖലയില്‍ നിന്നു ബാലനെ വിക്‌ടോറിയ പൊലീസ്‌ പിന്നീട്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. മെല്‍ബണില്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന ഫാസ്‌റ്റ്‌ ഫുഡ്‌ റസ്‌റ്ററന്റിലേക്കു നിതിന്‍ രാത്രി 10നു നടന്നുപോകവേ വയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു. നിതിന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെയാണു ബാലന്‍കുത്തിയത്‌. റസ്‌റ്ററന്റിനുനേര്‍ക്കു 300 മീറ്ററോളം ഇഴഞ്ഞുനീങ്ങിയെങ്കിലും നിലത്തു വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരന്റെ വധം: പതിനഞ്ചുകാരന്‌ 13 വര്‍ഷം തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക