Image

ഫോമാ ക്യാപിറ്റല്‍ റീജിയണ്‍ പ്രവര്‍ത്തനോല്‍ഘാടനം

മോഹന്‍ മാവുങ്കല്‍ Published on 11 March, 2015
ഫോമാ ക്യാപിറ്റല്‍ റീജിയണ്‍ പ്രവര്‍ത്തനോല്‍ഘാടനം
ബാല്‍ട്ടിമോര്‍ : ഫോമാ ക്യാപിറ്റല്‍ റീജിയന്‍ വൈസി പ്രസിഡന്റ് ഷാജു ശിവബാലന്റെ അദ്ധ്യക്ഷതയില്‍ ഫെബു.21ന് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കലിന്റെ ഭവനത്തില്‍ ഒരു യോഗം ചേരുകയുണ്ടായി.

ക്യാപിറ്റല്‍ റിജയണിലെ എല്ലാ അസോസിയേഷന്‍ പ്രസിഡന്റുമാരെ കൂടാതെ, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, മുന്‍ സെക്രട്ടറി ബിനോയ് തോമസ്, ഫോമാ ജുഡീഷ്യറി കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍, ജോസ് തോമസ്, കഴിഞ്ഞ വര്‍ഷത്തെ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ചെറുപ്പില്‍, 2014 ലെ കണ്‍വന്‍ഷന്‍ ജോ. കോര്‍ഡിനേറ്റര്‍ രാജ് കുറുപ്പ്, നാഷ്ണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം മോഹന്‍ മാവുങ്കല്‍  തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അതോടൊപ്പം ഫോമയെ സ്‌നേഹിക്കുന്ന നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമായി. ഫോമയുടെ 2014-16 ലെ എല്ലാ പദ്ധതികളുമായി സഹകരിയ്ക്കുവാനും ശക്തമായ സാന്നിദ്ധ്യം ഉറപ്പു വരുത്താനും തീരുമാനമായി, പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും വേണ്ടി സെക്രട്ടറിയായി ടിസണ്‍ തോമസിനേയും ട്രഷററായി അനില്‍ നായരേയും തെരഞ്ഞെടുത്തു. അനിത സാധാരണമായ ആവേശമാണ് ഈ യോഗത്തില്‍ പ്രകടമായത്.

മോഹന്‍ മാവുങ്കല്‍ 
ഫോമാ ന്യൂസ് ടീം.

ഫോമാ ക്യാപിറ്റല്‍ റീജിയണ്‍ പ്രവര്‍ത്തനോല്‍ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക